Search
  • Follow NativePlanet
Share
» »കണ്ടിരിക്കേണ്ട കന്നഡ നാടുകൾ!

കണ്ടിരിക്കേണ്ട കന്നഡ നാടുകൾ!

By Maneesh

വലിയ നഗരങ്ങൾ എല്ലാവരേയും ആകർഷിപ്പിക്കുന്ന ഒന്നാണ്. എന്നാൽ ചില ചെറുനഗരങ്ങളും ആളുകളെ വിസ്മയിപ്പിക്കും. പ്രത്യേകിച്ച് കർണാടകയിലെ ചെറുനഗരങ്ങൾ. ഒരു സംസ്ഥാനം വ്യത്യസ്ത ലോകം എന്ന കർണാടക ടൂറിസത്തിന്റെ ആപ്തവാക്യം ശരിയാണെന്ന് തോന്നും കർണാടകയിലെ ചില നഗരങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ.

കർണാടക എന്ന് കേൾക്കുമ്പോൾ കൂർഗും മൈസൂരും ബാംഗ്ലൂരും ഷിമോഗയും മാത്രമാണെ‌ന്ന് വിചാരിക്കുന്നവരെ അമ്പരിപ്പിക്കുന്ന നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉണ്ട്. കേട്ട് ശീലിച്ച കർണാടകയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ചില ടൂറിസ്റ്റ് കേന്ദ്രങ്ങൾ നമുക്ക് പരിചയപ്പെടാം.

കാഴ്ചകൾ കാണാനും സാഹസിക പ്രവർത്തികളി‌ൽ ഏർപ്പെടാനും പറ്റിയ സുന്ദരമായ സ്ഥലങ്ങളാണ് ഇവയൊക്കെ. അടുത്ത പ്രാവിശ്യം കർണാടക സഞ്ചാരിക്കുമ്പോൾ ബാംഗ്ലൂരും മൈസൂരും കൂർഗുമൊക്കെ ഒഴിവാക്കി ഇവിടേയ്ക്ക് യാത്ര പോകാം.

ദാണ്‌ഡേലി

ദാണ്‌ഡേലി

സഞ്ചാരികളെ അക്ഷരാർത്ഥത്തിൽ ത്രില്ലടിപ്പിക്കുന്ന സ്ഥലമാണ് ദാണ്ഡേലി. കായാക്കിംഗ്, വാട്ടർ റാഫ്റ്റിംഗ്, ഓവെർനൈറ്റ് റാഫ്റ്റിംഗ്, ട്രെക്കിംഗ്, ബോട്ടിംഗ് തുടങ്ങിയ നിരവധി ആക്റ്റിവിറ്റികളാണ് ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. ദാണ്ഡേലിയെക്കുറിച്ച് വായിക്കാം

ചിക്കമഗളൂർ

ചിക്കമഗളൂർ

കർണാടകയിൽ എത്തുന്ന വിനോദസഞ്ചാരികളെ ആകർഷിപ്പിക്കുന്ന ചെറിയ നഗരമാണ് ചിക്കമഗളൂർ. കർണാടകയുടെ കാൽപനിക സൗന്ദര്യം ആസ്വദിക്കാൻ പറ്റിയ സ്ഥലമാണിത്. ചിക്കമഗളൂർ ജില്ലയുടെ ആസ്ഥാനമായ ഈ സ്ഥലത്തിന് ആ പേര് ലഭിച്ചത് കൊച്ചുമകളുടെ നാട് എന്ന വാക്കിൽ നിന്നാണ്. ചിക്കമഗളൂരിനെക്കുറിച്ച് വായിക്കാം

കാപു

കാപു

കാപുവിലെ ബീച്ചാണ് കാപുവിനെ സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമാക്കിയത്. ഇവിടുത്തെ സുഖപ്രദമായ കാലവസ്ഥ കുടുംബ സമേതമുള്ള യാത്രയ്ക്ക് പറ്റിയതാണ്. ബീച്ചിനെ ചുറ്റി നിൽക്കുന്ന പച്ചപ്പ് സഞ്ചാരികൾക്ക് സുന്ദരമായ അനുഭൂതിയാണ് പകർന്ന് നൽകുന്നത്.

ബിന്ദൂർ

ബിന്ദൂർ

കർണാടകയിലെ ഒരു ചെറുനഗരമാണ് ബിന്ദൂർ. ഉഡുപ്പി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തെ പ്രശസ്തമാക്കിയത് ഇവിടുത്തെ ബീച്ചുകളും ക്ഷേത്രങ്ങളുമാണ്. ഇവിടുത്തെ സോമേശ്വര ക്ഷേത്രത്തിലെ ശിൽപഭംഗി കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഒന്നാണ്.

ബനവാസി

ബനവാസി

പ്രശസ്തമായ മധുകേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്ന ചെറുപട്ടണമാണ് ബനവാസി. വലിയ വനത്തിന് നടുവിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വനം എന്ന് അർത്ഥം വരുന്ന ബന എന്ന വാക്കിൽ നിന്ന് അരുവി എന്ന് അർത്ഥം വരുന്ന വാസി എന്ന വാക്കി‌ൽ നിന്നുമാണ് ഈ സ്ഥലത്തിന് വനവാസി എന്ന പേര് ലഭിച്ചത്.

ഹോറനാട്

ഹോറനാട്

അന്നപൂർണേശ്വരി ക്ഷേത്രം എന്ന വലിയ ക്ഷേത്രമാണ് ഹോറനാടിനെ സഞ്ചാരികൾക്കിടയിൽ പ്രിയപ്പെട്ടതാക്കുന്നത്. സ്വർണ്ണത്തിലാണ് അന്നപൂർണേശ്വരിയുടെ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം വായിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X