Search
  • Follow NativePlanet
Share
» »ഗെറ്റ്..സെറ്റ്..ഗോ...

ഗെറ്റ്..സെറ്റ്..ഗോ...

ചില സ്ഥലങ്ങള്‍ കാണാന്‍ ഒരു സമയമുണ്ട്. മഴക്കാലത്ത് കാണേണ്ട സ്ഥലങ്ങള്‍ മഴയത്ത് കണ്ടാല്‍ മാത്രമേ ഭംഗി കാണൂ. ജൂണില്‍ ഉറപ്പായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങള്‍.

By Elizabath

മഴവന്നാല്‍ മടിപിടിച്ചിരിക്കുമെങ്കിലും മഴയത്തെ യാത്രയുടെ രസം ആരും കളയാറില്ല. ആര്‍ത്തലച്ചു പെയ്യുന്ന മഴയില്‍ കൂട്ടുകാരുമൊത്ത് ദൂരെയെവിടെയെങ്കിലും രണ്ടുദിവസം ചെലവഴിക്കുന്നത് ആലോചിച്ചു നോക്കാന്‍ തന്നെ രസമാണ്. ജൂണിലെ യാത്രയുടെ രസം ചിലപ്പോള്‍ വേറെ സമയത്ത് പോയാല്‍ കിട്ടിയില്ല എന്നിരിക്കും. അപ്പോള്‍ റെഡിയല്ലേ...!!

സ്പിതി

സ്പിതി

മലമുകളിലൂടെ ബൈക്ക് ഓടിക്കുന്നതിന്റെ രസം അറിയണമെങ്കില്‍ ഹിമാചല്‍ പ്രദേശിലെ സ്പിതിയിലെത്തണം. തണുത്തുറഞ്ഞ ഹിമാലയന്‍ താഴ്‌വാരമായ സ്പിതി വളരെ കുറച്ച് ആളുകള്‍ മാത്രം എത്തുന്ന ഒരിടമാണ്. ചൈനയുടെ സമീപം സ്ഥിതി ചെയ്യുന്ന ഇവിടം ബുദ്ധവിശ്വാസികളുടെ കേന്ദ്രമാണ്. ബുദ്ധമത കേന്ദ്രങ്ങളും ബുദ്ധ പ്രതിമകളും സന്യാസികളുമാണ് ഇവിടുത്ത സ്ഥിരം കാഴ്ച. ലഡാക്കി‌ലും സ്പിതിയിലും ക്യാമ്പിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടുന്ന 10 കാര്യങ്ങള്‍
PC:Umesh Bansal

ശ്രീനഗര്‍

ശ്രീനഗര്‍

ഹൗസ് ബോട്ടില്‍ കിടന്ന് ഒരുഗ്രന്‍ സൂര്യോദയം അല്ലെങ്കില്‍ ദാല്‍ തടാകത്തിലൂടെ പൂക്കള്‍ നിറഞ്ഞ വഞ്ചിയില്‍ ഒരു യാത്ര..ഇതില്‍പരം ഒന്നും നല്കാനില്ല ശ്രീനഗറിന്. ജമ്മു ആന്‍ഡ് കാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗര്‍ മനോഹരമായ ഒരു ടൂറിസ്റ്റ് സ്‌പോട്ട് കൂടിയാണ്. പൂന്തോട്ടങ്ങളും തടാകങ്ങളും ആകാശവും ഒക്കെയാണ് ശ്രീനഗറിനെ സഞ്ചാരികള്‍ക്കു മുന്നില്‍ അണിയിച്ചൊരുക്കുന്നത്.ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍...

PC: Clara Giraud

 മസൂറി

മസൂറി

കുന്നുകളുടെ രാജ്ഞിയെന്നറിയപ്പെടുന്ന മസൂറി പണ്ടുകാലം മുതല്‍ തന്നെ നഗരത്തിന്റെ തിക്കില്‍ നിന്നും തിരക്കില്‍ നിന്നും രക്ഷപെടാന്‍ ആളുകള്‍ തിരഞ്ഞെടുത്ത നഗരമായിരുന്നു. ചെറിയ അരുവികള്‍ മുതല്‍ വെള്ളച്ചാട്ടങ്ങഴള്‍ വരെയുള്ള ആ നഗരം ജൂണിലെ അവധിക്കാലം അടിച്ചുപൊളിക്കാന്‍ സഹായിക്കും എന്നതില്‍ സംശയമില്ല.

PC: Michael Scalet

കുദ്രേമുഖ്

കുദ്രേമുഖ്

പ്രകൃതിയെ അതിന്റെ എല്ലാവിധ സൗന്ദര്യത്തോടും കൂടി കാണണമെന്നുള്ളവര്‍ പോയിരിക്കേണ്ട സ്ഥലമാണ് കുദ്രേമുഖ്. കര്‍ണ്ണാടകയിലെ ചിക്കമംഗളൂര്‍ ജില്ലയിലാണ് കുദ്രേമുഖ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ട്രക്കിങ് പ്രേമികളുടെയും പ്രകൃതി സ്‌നേഹികളുടെയും ഒരു കേന്ദ്രം തന്നെയാണ് കുദ്രെമുഖ്.കുതിരയുടെ മുഖമുള്ള മലയിലേക്ക്

PC: Manu gangadhar

 തവാങ്

തവാങ്

ദലൈ ലാമയുടെ ജന്‍മ സ്ഥലമായ തവാങ് ആത്മീയതയുടെ കേന്ദ്രമാണ്. മന്ത്രധ്വനികള്‍ മുഴങ്ങുന്ന ഇവിടം പ്രകൃതി സൗന്ദര്യത്തിനും ബുദ്ധ ആശ്രമങ്ങള്‍ക്കും പേരുകേട്ടയിടമാണ്.

PC: Prashant Ram

 മുതുമലൈ ദേശിയോദ്യാനം

മുതുമലൈ ദേശിയോദ്യാനം

നീലഗിരി മലനിരകളില്‍ സ്ഥിതി ചെയ്യുന്ന മുതുമലൈ ദേശിയോദ്യാനം പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ക്ക് പറ്റിയ ഒരിടമാണ്. കടുവ സംരക്ഷണ കേന്ദ്രമായ ഇവിടെ വൈവിധ്യമാര്‍ന്ന സസ്യലതാദികളാല്‍ സമ്പന്നമാണ്. അപൂര്‍വ്വങ്ങളായ പക്ഷികള്‍ മുതുമലൈ ദേശിയോദ്യാനം
പക്ഷി നിരീക്ഷണത്തിനു മികച്ച സ്ഥലമാണ്.

PC: Taz
ഐസ്വാള്‍

ഐസ്വാള്‍

നാടോടിക്കഥകളില്‍ നിന്ന് രൂപംകൊണ്ടപോലെയുള്ള നഗരമാണ് മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാള്‍. വടക്കു-കിഴക്കന്‍ ഇന്ത്യയുടെ ഭാഗമായ ഇവിടം സംസ്‌കാരംകൊണ്ടും രീതികള്‍ കൊണ്ടും മറ്റുള്ളവയെ അപേക്ഷിച്ച് വ്യത്യസ്തമാണ്. മലകളും തടാകങ്ങളും മ്യൂസിയങ്ങളുമെല്ലാം ചേര്‍ന്ന് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുകയാണ്.

PC: Joe Fanai
 ഹെമിസ്

ഹെമിസ്

സ്വര്‍ഗ്ഗത്തില്‍ നിന്നും കടമെടുത്തതുപോലെ സുന്ദരമായ നഗരമാണ് ജമ്മുവിലെ 'ലെ' ജില്ലയിലെ ഹെമിസ്. ബുദ്ധാശ്രമങ്ങളും അവിടുന്ന് മുഴങ്ങുന്ന മന്ത്രങ്ങളും ചേര്‍ന്ന് ഈ സ്ഥലത്തെ മനോഹരമാക്കുന്നു.
PC:Binti islam

 പൊന്‍മുടി

പൊന്‍മുടി

തിരുവനന്തപുരം ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 1110 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പൊന്‍മുടിയെ ഒറ്റവാക്കില്‍ വശ്യം എന്നു വിശേഷിപ്പിക്കാം.

മലദൈവങ്ങള്‍ പൊന്നു സൂക്ഷിക്കുന്ന സ്ഥലമെന്നു ആദിവാസികള്‍ വിശ്വസിക്കുന്ന ഇവിടം പ്രകൃതിഭംഗികൊണ്ടും ഹൃദ്യമായ കാലാവസ്ഥകൊണ്ടും അനുഗ്രഹീതമാണ്. സൂര്യോദയവും സൂര്യാസ്തമയവും കാണാനും പ്രകൃതി ഭംഗിയാസ്വദിക്കാനുമാണ് ആളുകള്‍ ഇവിടെയെത്തുന്നത്. 22 ഹെയര്‍പിന്നുകള്‍ നിറഞ്ഞ റോഡ് പ്രധാന ആകര്‍ഷണമാണ്.ചക്രവാളങ്ങള്‍ അതിരുകാക്കുന്ന പൊന്‍മുടി

PC: Thejas Panarkandy

മൗണ്ട് അബു

മൗണ്ട് അബു

എണ്‍പതോളം ക്ഷേത്രങ്ങളും ആരാധനാലയങ്ങളും നിറഞ്ഞിരിക്കുന്ന സ്ഥലം. ഹിന്ദുമത വിശ്വാസികള്‍ക്കും ജെയ്ന്‍സിനും ഒരു പോലെ പ്രധാന്യമുള്ള മൗണ്ട് അബു രാജസ്ഥാനിലെ ഒരേയൊരു ഹില്‍ സ്റ്റേഷനാണ്.

PC:Antoine Gady
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X