Search
  • Follow NativePlanet
Share
» »കേരളത്തിലെ മനോഹരയിടങ്ങള്‍

കേരളത്തിലെ മനോഹരയിടങ്ങള്‍

പ്രകൃതിഭംഗികൊണ്ട് അനുഗൃഹീതമാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം. ഇവിടുത്തെ ചില സ്ഥലങ്ങള്‍ ഏറെ മനോഹരമാണ്

By Elizabath

പ്രകൃതിഭംഗികൊണ്ട് അനുഗൃഹീതമാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം. ഇവിടുത്തെ ചില സ്ഥലങ്ങള്‍ ഏറെ മനോഹരമാണ്. ഈ കുഞ്ഞുജീവിതത്തില്‍ ഒരിക്കലെങ്കിലും ഉറപ്പായും സന്ദര്‍ശിച്ചിരിക്കണമെന്ന് നമ്മളെ തോന്നിപ്പിക്കുന്ന ഭംഗിയുള്ള ചിലയിടങ്ങളുണ്ട്.

അത്തത്തില്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട കേരളത്തിലെ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.

ചെമ്പ്ര പീക്ക്

ചെമ്പ്ര പീക്ക്

വയനാട്ടില്‍ സമുദ്രനിരപ്പില്‍ നിന്ന് 2100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചെമ്പ്ര കൊടുമുടി സാഹസികരുടെയും വിനോദസഞ്ചാരികളുടെയും ട്രക്കേഴ്‌സിന്റെയും പ്രിയപ്പെട്ട ഇടമാണ്. കൊടുമുടിക്ക് മുകളിലായി ഹൃദയത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന തടാകമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. ഒരിക്കലും വറ്റിയിട്ടില്ലെന്നു കരുതുന്ന ഈ തടാകവും സമീപ പ്രദേശങ്ങളും ഈയടുത്ത് കാട്ടുതീയില്‍ പെട്ടിരുന്നു. അതിനു ശേഷം വനംവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശങ്ങളനുസരിച്ച് മാത്രമേ ട്രക്കിങ് ചെയ്യാനാവൂ. മേപ്പാടി ഫോറസ്റ്റ് ഓഫീസില്‍ നിന്നാണ് ട്രക്കിങ്ങിന് അനുമതി നല്കുന്നത്.

PC: Aneesh Jose

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

വയനാട്ടിലെ മേപ്പാടിക്കു സമീപമാണ് ചെമ്പ്ര സ്ഥിതി ചെയ്യുന്നത്. കല്പ്പറ്റയില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയുള്ള ഇവിടം കൊച്ചിയില്‍ നിന്ന് 263 കിലോമീറ്റര്‍ അകലെയാണ്.

ബാണാസുര സാഗര്‍ ഡാം

ബാണാസുര സാഗര്‍ ഡാം

വയനാട്ടിലെ തന്നെ മറ്റൊരു പ്രശസ്ത സ്ഥലമാണ് കല്പ്പറ്റയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ബാണാസുര സാഗര്‍ ഡാം. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ അണക്കെട്ടും ഇതുതന്നെയാണ്. ഇവിടുത്തെ പ്രകൃതിഭംഗി ആസ്വദിക്കാനായി നിരവധി സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടെയെത്തുന്നത്.
ഇവിടുത്തെ ദ്വീപുകളും കുന്നുകളുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

PC: Challiyan

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കല്പ്പറ്റയില്‍ നിന്നും 21 കിലോമീറ്റര്‍ അകലെ പടിഞ്ഞാറത്തറ എന്ന സ്ഥലത്താണ് ബാണാസുരസാഗര്‍ ഡാം സ്ഥിതി ചെയ്യുന്നത്.

റാണിപുരം

റാണിപുരം

ട്രക്കിങ് പ്രേമികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് വടക്കന്‍ കേരളത്തിന്റെ സ്വന്തം റാണിപുരം. സമുദ്രനിരപ്പില്‍ നിന്നും 750 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ഊട്ടിയുടേതിനു സമാനമായ കാലാവസ്ഥയാണുള്ളത്. നിത്യഹരിത ഷോല വനങ്ങളും മഴക്കാടുകളും പുല്‍മേടുകളുംട ചേര്‍ന്നതാണ് ഇവിടുത്തെ പച്ചപ്പ്.

PC:Kerala Tourism Official Site

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കാസര്‍ഗോഡ് ജില്ലയിലെ പനത്തടിക്കു സമീപമാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. കാഞ്ഞങ്ങാടു നിന്നും പനത്തടിയിലേക്ക് ബസ് സര്‍വ്വീസ് ലഭ്യമാണ്. പനത്തടിയില്‍ നിന്നും ജീപ്പ സൗകര്യമുണ്ട്. കാഞ്ഞങ്ങാടു നിന്നും 45 കിലോമീറ്റര്‍ വേണം പനത്തടിയിലെത്താന്‍.

മുഴപ്പിലങ്ങാട് ബീച്ച്

മുഴപ്പിലങ്ങാട് ബീച്ച്

ഏഷ്യയിലെ ഏറ്റവും നീളമേറിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് കണ്ണൂര്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. നാലു കിലോമീറ്റര്‍ ദൂരത്തിലുള്ള ആ ബീച്ചില്‍ കടല്‍ത്തീരത്തുകൂടി വാഹനങ്ങള്‍ ഓടിക്കുവാന്‍ കഴിയും. ഉറപ്പുള്ള മണലായതിനാല്‍ വാഹനങ്ങളുടെ ടയര്‍ വെള്ളത്തില്‍ താഴില്ല.

PC: Kerala Tourism Official Site

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കണ്ണൂരിനും തലശ്ശേരിയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന മുഴപ്പിലങ്ങാട് വൈകുന്നേരങ്ങള്‍ ചിലവഴിക്കാന്‍ പറ്റിയ ഇടമാണ്. കണ്ണൂരില്‍ നിന്ന് 15 കിലോമീറ്ററും തലശ്ശേരിയില്‍ നിന്ന് 8 കിലോമീറ്ററും അകലെയാണിത്.

തട്ടേക്കാട് പക്ഷി സങ്കേതം

തട്ടേക്കാട് പക്ഷി സങ്കേതം

കേരളത്തിലെ ഏറ്റവും പ്രശസ്തമായ പക്ഷി സങ്കേകവും പക്ഷിപ്രേമികളുടെ പ്രിയപ്പെട്ട ഇടവുമാണ് കോതമംഗലത്തിനു സമീപത്തുള്ള തട്ടേക്കാട് പക്ഷി സങ്കേതം.പ്രശസ്ത പക്ഷി നിരീക്ഷകനായ ഡോ. സാലിം അലിയുടെ ബഹുമാനാര്‍ഥം ഇവിടം ഡോ. സാലിം അലി പക്ഷി സങ്കേതം എന്നാണ് അറിയപ്പെടുന്നത്. അപൂര്‍വ്വങ്ങളായ ധാരാളം പക്ഷികളെ ഇവിടെ കാണാന്‍ സാധിക്കും.

pc: Lip Kee Yap

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

എറണാകുളം ജില്ലയിലെ കോതമംഗലത്തിനു സമീപമാണ് തട്ടേക്കാട് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ബസിനു പോകാനുള്ള ദൂരമേയുള്ളൂ.

ചെറായി ബീച്ച്

ചെറായി ബീച്ച്

മധ്യകേരളത്തിസെ പ്രധാനപ്പെട്ട ഒരു ബീച്ചായ ചെറായി ബീച്ച് വൃത്തിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ്. 15 കിലോമീറ്ററോളം നീളമുള്ള ഈ കടല്‍ത്തീരം ആഴം കുറഞ്ഞതായതിനാല്‍ ധാരാളം സഞ്ചാരികള്‍ ഇവിടെ എത്തുന്നു. ഇവിടെ ഡിസംബര്‍ മാസത്തില്‍ നടക്കുന്ന ബീച്ച് ഫെസ്റ്റിവല്‍ ഏറെ പ്രശസ്തമാണ്.

PC: Sabincp

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

എറണാകുളത്തെ വൈപ്പിന്‍ ദ്വീപിന്റെ ഭാഗമായ ചെറായി ബീച്ച് എറണാകുളത്തു നിന്നും 30 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X