വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

കോട്ടയത്ത് മറക്കാതെ പോകേണ്ടയിടങ്ങള്‍

Written by: Elizabath
Updated: Wednesday, July 12, 2017, 14:32 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

വിശേഷണങ്ങള്‍ ധാരാളമുണ്ട് കോട്ടയത്തിന്. കോട്ടയുടെ പരിധിയ്ക്കുള്ളില്‍ നിന്ന് വികസിച്ച് ഇന്ന് കാണുന്ന രീതിയിലായ അക്ഷരങ്ങളുടെ ഈ നഗരം വിനോദ സഞ്ചാര രംഗത്ത് നല്കിയിരിക്കുന്ന സംഭാവനകള്‍ ചെറുതല്ല.
റബര്‍ തോട്ടങ്ങളും തടാകങ്ങളും അച്ചടിമാധ്യമങ്ങളും ചേര്‍ന്ന് കോട്ടയത്തിന് ലാന്‍ഡ് ഓഫ് ലെറ്റേഴ്‌സ്,ലാറ്റക്‌സ്, ലേക്‌സ് ആന്‍ഡ് ലെജന്‍ഡ്‌സ് എന്ന വിശേഷണമാണ് നല്കിയിരിക്കുന്നത്. അതിലുപരിയായി യാത്രകളെ സ്‌നേഹിക്കുന്നവര്‍ക്ക് ഗംഭീരമായ കാഴ്ചകളും കോട്ടയം ഒരുക്കുന്നുണ്ട്.
കോട്ടയത്ത് എത്തുന്നവര്‍ ഉറപ്പായും കണ്ടിരിക്കേണ്ട കുറച്ച് കാഴ്ചകളും സ്ഥലങ്ങളും നമുക്ക് പരിചയപ്പെടാം.

ചുമര്‍ചിത്രങ്ങളുടെ നഗരം

ഇന്ത്യയിലെ ചുമര്‍ചിത്രങ്ങളുടെ നഗരമായ കോട്ടയം 2013 ലാണ് ഈ വിശേഷണത്തിന് അര്‍ഹമാകുന്നത് .
ഇന്ത്യയിലെമ്പാടുനിന്നുമുള്ള മുന്നൂറോളം കലാകരന്‍മാര്‍ ചേര്‍ന്ന് നഗരത്തെ ക്യാന്‍വാസാക്കി ചുവര്‍ചിത്രങ്ങളാല്‍ അലങ്കരിക്കുകയായിരുന്നു. ഇവിടുത്തെ പലപ്രധാനപ്പെട്ട കെട്ടിടങ്ങളും ക്ഷേത്രങ്ങളും ലൈബ്രറികളും പൊതുഇടങ്ങളും ഇപ്പോള്‍ ചുവര്‍ചിത്രങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്.

pc: Akhilan

ജുമാ മസ്ജിദ്

മീനച്ചിലാറിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന താഴത്തങ്ങാടി ജുമാ മസ്ജിദ് കോട്ടയത്ത സംരക്ഷിക്കപ്പെടുന്ന പ്രധാന ചരിത്ര സ്മാരകങ്ങളില്‍ ഒന്നാണ്.ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന മസ്ജിദ് നിര്‍മ്മാണത്തിലും രൂപകല്പനയിലും ഒരുപാട് വ്യത്യസ്തമാണ്.

pc : Aryaabraham

 

സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്

കോട്ടയം ചെറിയപള്ളി എന്നറിയപ്പെടുന്ന സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കോട്ടയത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. ഇന്ത്യയിലെ പഴക്കം ചെന്ന ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളില്‍ ഒന്നായ ചെറിയപള്ളി 1579 ലാണ് നിര്‍മ്മിക്കുന്നത്.
കേരളാ വാസ്തുവിദ്യയുടെയും പോര്‍ച്ചുഗീസ് വാസ്തുവിദ്യയുടെയും മിശ്രണമായ ഈ പള്ളി നഗരത്തില്‍ നിന്നും രണ്ടുകിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

pc: Anil R

പനച്ചിക്കാട് ക്ഷേത്രം

ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന ഏറെ പ്രശസ്തമായ ക്ഷേത്രമാണ് പനച്ചിക്കാട് മഹാവിഷ്ണുസരസ്വതീ ക്ഷേത്രം.സരസ്വതീ പൂജയ്ക്ക് പ്രസിദ്ധമായ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ദേവി വിഗ്രഹം ആര്‍ക്കും കാണാന്‍ സാധിക്കില്ല. ഒരു കുഴിയുടെ ഉള്ളില്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന നിലയിലുള്ള വിഗ്രഹം പടര്‍ന്നു കിടക്കുന്ന കാട്ടുവള്ളികള്‍കൊണ്ട് മറഞ്ഞു കിടക്കുകയാണ്.

pc: arunpnair

ഭരണങ്ങാനം

ഇന്ത്യയില്‍ നിന്ന് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ആദ്യ വനിതയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ദേവാലയം സ്ഥിതി ചെയ്യുന്നത് ക്രിസ്തീയ തീര്‍ഥാടന കേന്ദ്രമായ ഇവിടെയാണ് അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്നത്.
ദക്ഷിണ ഗുരവായൂര്‍ എന്നറിയപ്പെടുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും അസ്സീസ് ആശ്രമവും ഇവിടുത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളാണ്.

pc :Sreejithk2000

വൈക്കം മഹാദേവ ക്ഷേത്രം

കേരളത്തിലെ പ്രശസ്തമായ ശിവക്ഷേത്രങ്ങളിലൊന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. വേമ്പനാട് കായലിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പൂജാരതികള്‍ക്ക് ശൈവ-വൈഷ്ണവ രീതികളോട് സമാനതയുണ്ട്. കേരളത്തില്‍ അണ്ഡാകൃതിയില്‍ ശ്രീകോവിലുള്ള ഏക ക്ഷേത്രവും ഇതാണ്.

pc: Georgekutty

മര്‍മല വെള്ളച്ചാട്ടം

കോട്ടയത്തു നിന്നും 50 കിലോമീറ്റര്‍ അകലെ തീക്കോയിക്കടുത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ വെള്ളച്ചാട്ടമാണ് മര്‍മല വെള്ളച്ചാട്ടം. ജീപ്പിനു മാത്രം എത്തിച്ചേരാന്‍ കഴിയുന്ന ഒരിടത്താണ് ഇതുള്ളത്.
200 അടി മുകളില്‍ നിന്നും പതിക്കുന്ന വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ള സ്ഥലങ്ങള്‍ റബര്‍ തോട്ടങ്ങളാല്‍ നിറഞ്ഞതാണ്.

pc :Alv910

കുമരകം

കേരളത്തില്‍ വിനോദ സഞ്ചാരികള്‍ എത്തിച്ചേരുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് കുമരകം.
വേമ്പനാട് കായലിന്റെ തീരത്തായുള്ള ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്നറിയപ്പെടുന്നത്.
കോട്ടയത്തു നിന്നും 16 കിലോമീറ്റര്‍ അകലെയുള്ള കുമരകം സമുദ്രനിരപ്പിനു താഴെയായതിനാല്‍ കേരളത്തിന്റെ നെതര്‍ലന്റെന്നും വിളിപ്പേരുണ്ട്.

pc: Sarath Kuchi

കുമരകം പക്ഷിസങ്കേതം

വിവിധ സ്ഥലങ്ങളില്‍ നിന്ന് ധാരാളം ദേശാടന പക്ഷികള്‍ എത്തിച്ചേരാറുള്ള പ്രശസ്തമായ പക്ഷി സങ്കേതമാണ് കുമരകം പക്ഷിസങ്കേതം. വേമ്പനാട് പക്ഷിസങ്കേതം എന്നറിയപ്പെടുന്ന ഇത് 1847 ലാണ് സ്ഥാപിച്ചത്.

pc :Ashwin Kumar

 

രുചി തേടി കോട്ടയ‌ത്തൂടെ കൊതിയൂറും യാത്ര

ത്രില്ലടിപ്പിക്കുന്ന യാത്രയ്ക്ക് ഇലവീഴാപൂഞ്ചിറ

English summary

Must visit places in Kottayam malayalam

Kottayam is the main centre of literature in Kerala and known as Land of Letters. In Kottayam there are so many tourist attractions.
Please Wait while comments are loading...