Search
  • Follow NativePlanet
Share
» »കാട്ടിലെ വെള്ളച്ചാട്ടം കാണാനൊരു വാട്ടര്‍ ട്രക്കിങ്

കാട്ടിലെ വെള്ളച്ചാട്ടം കാണാനൊരു വാട്ടര്‍ ട്രക്കിങ്

കാട്ടിലെ വെള്ളച്ചാട്ടം കാണാനുള്ള നഗലപുരം വാട്ടര്‍ ട്രക്കിങ്ങിന്റെ വിശേഷങ്ങള്‍

By Elizabath

കാടും കാട്ടാറും കണ്ട് വെള്ളച്ചാട്ടത്തിന്റെ ഒഴുക്കിലലിഞ്ഞൊരു ട്രക്കിങ്. പോകുന്ന വഴിയിലെ ചെറിയ കുളങ്ങളും സൂര്യന്റെ വെളിച്ചമെത്താത്ത് കാടുകളും പിന്നിട്ടൊരു ട്രക്കിങ്...ചെന്നെത്തി നില്‍ക്കുന്നതോ നാല്പതടിയോളം താഴ്ചയുള്ള കുളത്തില്‍ പതിക്കുന്ന ഒരു വെള്ളച്ചാട്ടത്തിനു മുന്നില്‍. കേള്‍ക്കുമ്പോള്‍ ഒന്നു പോയാല്‍ കൊള്ളാം എന്നു തോന്നുന്നില്ലേ..
ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ അരായ് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന നഗലപുരം രണ്ടു കാര്യങ്ങള്‍ക്കാണ് പ്രശസ്തം. വേദനാരായണ സ്വാമി ക്ഷേത്രവും നഗലപുരം വെള്ളച്ചാട്ടത്തിലൂടെയുള്ള ട്രക്കിങ്ങിനും പേരുകേട്ട ഇവിടം വിശ്വാസികളുടെയും സാഹസിക സഞ്ചാരികളുടെയും സന്ദര്‍ശന കേന്ദ്രമാണ്.

Nagalapuram waterfall trekking,

PC: Shmilyshy

നഗലപുരം വാട്ടര്‍ ട്രക്കിങ്
വെള്ളത്തിലൂടെ നടത്തുന്ന ട്രക്കിങ്ങാണ് നഗലപുരം വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയുടെ പ്രത്യേകത. വെള്ളത്തില്‍ കുത്തിമറിഞ്ഞ് ആസ്വദിക്കാന്‍ വരുന്നതിലധികം വെള്ളത്തിലൂടെയുള്ള ട്രക്കിങ്ങിനും കൂടിയാണ് ആളുകള്‍ ഇവിടെയെത്തുന്നത്. ചെന്നൈയില്‍ നിന്നുള്ള ഒരു പ്രധാന ട്രക്കിങ് കേന്ദ്രമായ നഗലപുരം വെള്ളച്ചാട്ടത്തെ കൂടുതല്‍ പരിചയപ്പെടാം.

വെള്ളച്ചാട്ടം തേടിയൊരു ട്രക്കിങ്
പ്രകൃതി സൗന്ദര്യം അതിന്റെ മൂര്‍ത്തീഭാവത്തില്‍ കാണപ്പെടുന്ന ഒരിടമാണ് നഗലപുരം. ഒഴിവു ദിവസം ഏറ്റവും ഫലപ്രദമായി ചെലവഴിക്കാന്‍ പറ്റിയൊരിടം എന്ന നിലയില്‍ ചെന്നൈയിലെ യാത്രാ പ്രേമികളുടെ ഒരു സ്ഥിരം ഡെസ്റ്റിനേഷനാണിവിടുത്തെ വെള്ളച്ചാട്ടം. കാടിനു നടുവിലൂടെയുള്ള ഈ ട്രക്കിങ് ശരിക്കും ഒരു വെല്ലുവിളി തന്നെയാണ് പ്രത്യേകിച്ച്, ഇതില്‍ മുന്‍പരിചയമില്ലാത്തവര്‍ക്ക്. ചെങ്കുത്തായ ഇറക്കങ്ങളും വഴുക്കലുള്ള പാറകളുമെല്ലാം നിറഞ്ഞ യാത്രയില്‍ ഇരുവശത്തേക്കുമായി 12 കിലോമീറ്റര്‍ ദൂരമാണുള്ളത്.
കട്ടിയേറിയ കാടിനു നടുവിലൂടെയുള്ള യാത്രയില്‍ വെയിലില്‍ നിന്നും തണലേകാന്‍ ധാരാളം വൃക്ഷങ്ങള്‍ തണല്‍ വിരിച്ചു നില്‍ക്കുന്നുണ്ടിവിടെ. പ്രധാന വെള്ളച്ചാട്ടത്തില്‍ എത്തുന്നതിനു മുന്‍പായി കാണപ്പെടുന്ന വെള്ളം നിറഞ്ഞ ചെറുകുളങ്ങള്‍ ക്ഷീണമകറ്റാന്‍ ഉപകരിക്കും.

Nagalapuram water fall trekking

PC: Ravi S. Ghosh

ചെറുകുളങ്ങളില്‍ നിന്നും പിന്നീട് എത്തുന്നയിടമാണ് നഗലപുരം വെള്ളച്ചാട്ടം. വെള്ളച്ചാട്ടം ചെന്നു ചേരുന്ന കുളമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കണ്ണുനീര്‍ പോലെ തെളിഞ്ഞ ഈ വെള്ളത്തിന് അതുവരെയുള്ള ക്ഷീണമെല്ലാം തീര്‍ക്കാനുള്ള ശക്തിയുണ്ട്. കുളത്തിന്റെ മധ്യഭാഗത്തിന് ഏകദേശം നാല്പത് അടിയോളം താഴ്ചയുള്ളതായി കണക്കാക്കപ്പെടുന്നു.

വഴിതെറ്റാന്‍ ഏറെയെളുപ്പം
കട്ടിയേറിയ കാടിനുള്ളിലൂടെയാണ് ട്രക്കിങ് നടത്തേണ്ടത്. അതിനാല്‍ തന്നെ വഴി പരിചയമുള്ള ഒരാള്‍ കൂടെയുണ്ടങ്കില്‍ മാത്രം ട്രക്കിങ്ങിനിറങ്ങുന്നതാണ് ഉത്തമം.ഗ്രാമവാസികളെ ട്രക്കിങ് ഗൈഡുകളായി ലഭിക്കാന്‍ എളുപ്പമാണ്.

Nagalapuram waterfall trekking

pc: Josh Evnin\

എത്തിച്ചേരാന്‍

നഗലപുരം പട്ടണത്തില്‍ നിന്നും 18 കിലോമീറ്ററോളം ഉള്ളിലായാണ് വെള്ളച്ചാട്ടമുള്ളത്. ചെന്നൈയില്‍ നിന്നും വരുന്നവര്‍ക്ക് 87 കിലോമീറ്റര്‍ സഞ്ചരിക്കണം ഇവിടെയെത്താന്‍.
സാധാരണഗതിയില്‍ വെള്ളച്ചാട്ടത്തില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെയുള്ള കൊനെ ഡാം എന്ന സ്ഥലത്തു നിന്നുമാണ് ട്രക്കിങ് ആരംഭിക്കുന്നത്.

Nagalapuram waterfall trekking

PC: Google Map

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X