Search
  • Follow NativePlanet
Share
» »നാഗള‌പുരം വെ‌ള്ളച്ചാട്ടം, ട്രെക്കിങ്

നാഗള‌പുരം വെ‌ള്ളച്ചാട്ടം, ട്രെക്കിങ്

By Maneesh

ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ആറയ് ഗ്രാമത്തി‌ലെ നാഗള‌പുരം വെള്ളച്ചാട്ടം ട്രെക്കിംഗ് പ്രിയരുടെ ഇഷ്ട സ്ഥലങ്ങളിൽ ഒന്നാണ്. ആന്ധ്രപ്രദേശിലെ തിരുപ്പതിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ സ്ഥലം തിരുപ്പതി സന്ദർശനം കഴിഞ്ഞ് യാത്ര പോകാൻ പറ്റിയ സ്ഥലമാ‌ണ്.

നാഗളപുരം

നാഗള‌പുരം വെള്ളച്ചാട്ടം കാണാൻ പോകുന്നവർ ആദ്യം തന്നെ നാഗള‌പുരത്തേക്കുറിച്ച് അറിഞ്ഞിരിക്കണം. ‌നഗള‌പുരം എന്നത് ആന്ധ്രപ്രദേശിലെ ചെറിയ ഒരു ടൗൺ ആണ്. നാഗള‌പുരം വെള്ളച്ചാട്ടം നാഗള‌പുരം ടൗണിൽ നിന്ന് 18 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെ‌യ്യുന്നത്.

അറായ് ഗ്രാമം (Arai village)

നാഗള‌പുരം ടൗണിൽ എത്തി‌ച്ചേർന്നാൽ അറായ് ഗ്രാമത്തിലേക്കാണ് നമ്മൾ പോകേണ്ടത്. നാഗള‌പുരത്തിൽ നിന്ന് അറായ് ഗ്രാമം വരെ ‌വാഹനത്തിൽ സഞ്ചരിക്കാം. ഈ ഗ്രാമമാണ് നാഗള‌പുരം ട്രെക്കിങിന്റെ ‌ബേസ് ക്യാമ്പുകളിൽ ഒന്ന്

നാഗള‌പുരം ട്രെക്കിങിനേക്കുറിച്ച് സ്ലൈഡുകളിലൂടെ വിശദമായി വായിക്കാം

നാഗള‌പുരത്തേക്കുറിച്ച്

നാഗള‌പുരത്തേക്കുറിച്ച്

തിരുപ്പ‌തിയിൽ നിന്ന് 70 കിലോമീറ്റർ അകലെയായാണ് നാഗ‌ള‌പുരം സ്ഥിതി ‌ചെയ്യുന്നത്. കൃഷ്ണ ദേവരായരുടെ ഭരണ കാലത്ത് അദ്ദേഹത്തിന്റെ അമ്മയുടെ ഓർമ്മയ്ക്കായാണ് ഈ ഗ്രാമം സ്ഥാപി‌‌ച്ചത്. ഇവിടുത്തെ വേദനാരയണ സ്വാമി ക്ഷേത്രം വളരെ പ്രശസ്തമാണ്.
Photo Courtesy: Bhaskaranaidu

ട്രെക്കിങ്

ട്രെക്കിങ്

ഈസ്റ്റൺഘട്ടിലെ പ്രശസ്തമായ ട്രെക്കിംഗ് പാതയാണ് നാഗള ട്രെക്കിംഗ് പാത, നിരവധി വെള്ളച്ചാട്ടങ്ങളും പൊയ്കകളും വനങ്ങളുമാണ് ഇവിടേയ്ക്കുള്ള ട്രെക്കി‌ങിൽ സഞ്ചാരികളെ ആനന്ദിപ്പിക്കുന്നത്.
Photo Courtesy: Ravi S. Ghosh /[email protected]

ടൗണിൽ നിന്ന് ഗ്രാമത്തിലേക്ക്

ടൗണിൽ നിന്ന് ഗ്രാമത്തിലേക്ക്

നാഗള‌പുരം ടൗണിൽ നിന്ന് അറായ് ഗ്രാമത്തിലേക്ക് യാത്ര തിരിച്ച് 7 കിലോമീറ്റർ പിന്നിടുമ്പോൾ നി‌ങ്ങൾ മറ്റൊരു ടൗണിൽ എത്തിച്ചേരും പിച്ചത്തൂർ (Pichatur) എന്നാണ് ആ ടൗണിന്റെ പേര്. അവിടെ നിന്ന് ഒരു 11 കിലോമീറ്റർ യാത്ര ചെയ്താൽ അറായ് ഗ്രാമത്തിൽ എത്തിച്ചേരാം.
Photo Courtesy: Prashant Dobhal

നാഗള ഡാം

നാഗള ഡാം

അറായ് ഗ്രാമത്തിൽ നിന്ന് കുറച്ച് മുന്നോട്ട് പോയാൽ നാഗള ഡാമിൽ എത്തിച്ചേരാം. അവിടെ വാഹനങ്ങൾ പാർ‌ക്ക് ചെയ്യാനു‌ള്ള സൗകര്യമു‌ണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഇവിടെ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
Photo Courtesy: Prashant Dobhal

സാഹസിക യാത്ര

സാഹസിക യാത്ര

ഡാമിന്റെ സമീപത്ത് നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്. മുന്നോട്ടുള്ള യാത്രയിൽ ഒരു അരുവി മറികടന്ന് വേണം പോകാം. മുകളിൽ നിന്ന് ഒഴുകി വരുന്ന ഈ അരുവിയിലാണ് വെള്ള‌ച്ചാ‌ട്ടങ്ങളും പൊയ്കകളും രൂപപ്പെടുന്നത്.
Photo Courtesy: Prashant Dobhal

പെർമിഷൻ

പെർമിഷൻ

നിയമപ്രകാരം നഗള‌പുരം പൊലീസ് സ്റ്റേഷനിൽ പേര് റെജിസ്റ്റർ ചെയ്തിട്ട് വേണം വനത്തിൽ പ്രവേശിക്കാൻ. എന്നാൽ ഇങ്ങനെ ചെയ്യുന്നവർ വളരെ വിരളമാണ് എന്ന‌താണ് സത്യം.

Photo Courtesy: Santhosh Janardhanan

പൊയ്ക

പൊയ്ക

അ‌‌രുവിയിൽ രൂപപ്പെ‌ട്ട മറ്റൊരു പൊയ്ക. മുൻപ‌രിചയമുള്ള ആളുകളുടെ കൂടെ മാത്രമെ ഇവിടേയ്ക്ക് ട്രെ‌ക്ക് ചെയ്യാൻ പാടുള്ളു. വിശദമായി

Photo Courtesy: Santhosh Janardhanan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X