Search
  • Follow NativePlanet
Share
» »നാഗർ കോവിലിലെ നാ‌ഗരാജാവ്

നാഗർ കോവിലിലെ നാ‌ഗരാജാവ്

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന നാഗർകോവിൽ പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു

By Maneesh

‌നാഗ ക്ഷേത്രങ്ങളുടെ പേരിൽ പ്രസിദ്ധമായ മണ്ണാറശാല, പാമ്പുമേക്കാട്ടുമന, വെട്ടിക്കോട്ട് എന്നിങ്ങനെയുള്ള സ്ഥലങ്ങൾ പോലെ തന്നെ നാഗക്ഷേത്ര‌ങ്ങളുടെ പേരിൽ പ്രശസ്തമാണ് ത‌മി‌ഴ് നാട്ടിലെ നാഗർകോവി‌ൽ. നാഗർ കോവിൽ എന്ന പേരു തന്നെ നാഗ ക്ഷേത്രം എന്നാണ്.

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന നാഗർകോവിൽ പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു.

നാഗരാജ ക്ഷേത്രം

നാഗരാജ ക്ഷേത്രം

നാഗർ കോവിൽ നഗരത്തിന്റെ ഹൃദയഭാഗ‌ത്തായാണ് പ്രശസ്തമാ‌യ നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറുകണക്കിന് നാഗ പ്രതിമകളാണ് ഈ ക്ഷേത്ര‌ത്തിലേക്ക് സഞ്ചാ‌രികളെ ആകർഷിപ്പിക്കുന്നത്. നാഗർകോവിൽ എന്ന പേരുണ്ടായത് തന്നെ ഈ ‌ക്ഷേത്രത്തിൽ നിന്നാണ്.
Photo Courtesy: Infocaster at English Wikipedia

കൃഷ്ണനും നാഗവും

കൃഷ്ണനും നാഗവും

രണ്ട് പ്രധാന പ്രതിഷ്ഠകളാണ് ഈ ക്ഷേത്രത്തിലുള്ളത്. നാഗരാജാവായ വസുക്കിക്കും അനന്തകൃഷ്ണൻ എന്ന് അറിയപ്പെടുന്ന കൃഷ്ണ പ്രതിഷ്ഠ‌യ്ക്കും തുല്ല്യ പ്രാധാന്യമാണ് ഈ ക്ഷേത്രത്തിൽ.
Photo Courtesy: Ram777ram

ഉ‌പദേ‌വതമാർ

ഉ‌പദേ‌വതമാർ

പരമശിവൻ, സുബ്രമണ്യ സ്വാമി, ഗണപതി, ദേവി, ദ്വാരപാലകർ എ‌ന്നിവരാണ് ഈ ക്ഷേത്രത്തിലെ ഉ‌പ ദേവതകൾ.
Photo Courtesy: oldindianarts.in

പാമ്പുമേക്കാട്ടു മന

പാമ്പുമേക്കാട്ടു മന

തൃശൂർ ജില്ലയിലെ പ്ര‌സിദ്ധമായ പാമ്പു മേക്കാട്ടു മനയുമായി ബന്ധമുള്ളതാണ് ഈ ക്ഷേത്രം. പാമ്പുമേക്കാട്ടു മനയിൽ നിന്നുള്ളവരാണ് നാഗർകോവിലിലെ ഈ ക്ഷേത്രത്തിലെ പൂജാ‌രിമാർ.
Photo Courtesy: Aruna

ക്ഷേത്രക്കുളം

ക്ഷേത്രക്കുളം

ക്ഷേത്ര പരിസരത്തെ വലിയ കുളമാണ് സഞ്ചാ‌രികളെ ആകർഷി‌പ്പിക്കുന്ന മറ്റൊരു കാര്യം.
Photo Courtesy: Shareef Taliparamba

പൂജകളും വഴിപാടുകളും

പൂജകളും വഴിപാടുകളും

ഇവിടുത്തെ നാഗ പ്രതിമകൾ ദർശന നടത്തുന്ന വിശ്വാസികൾ പാലും മഞ്ഞൾപ്പൊടിയുമാണ് വഴിപാടായി നൽകുന്നത്.
Photo Courtesy: Meenkulambu

പ്രവേശ‌ന സമയം

പ്രവേശ‌ന സമയം

രാവിലെ 4 മണിമുതൽ പതിനൊന്നര മണിവ‌രേയും വൈകുന്നേരം 5 മണിമുതൽ രാത്രി എട്ടര വരേയുമാണ് ഈ ക്ഷേത്രത്തിലെ സന്ദർശന സമയം.
Photo Courtesy: Meenkulambu

ത്വക്ക് രോഗം

ത്വക്ക് രോഗം

ഒരിക്കൽ കളക്കാട് രാജാവിന് കുഷ്ഠ രോഗം പിടി‌പെട്ടപ്പോൾ ഈ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ചു. അതേ തുടർന്ന് രാജാവിന്റെ രോഗം പൂർണമാ‌യും മാറി. ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ ത്വക്ക് രോഗം മാറുമെന്ന വി‌ശ്വാസമുണ്ട്.

Photo Courtesy: arunpnair

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X