വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

ദിയുവി‌‌‌ലെ നൈദ ഗുഹയേക്കുറിച്ച്

Written by:
Published: Friday, August 26, 2016, 12:01 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

വിനോദ സഞ്ചാരികളുടെ സഞ്ചാ‌രക്കുറിപ്പുകളില്‍ അധികം വിവരിക്കപ്പെടാത്ത സ്ഥലമാണ് ദിയു. ദിയുവിലേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്ക് കണ്ട് തീര്‍ക്കാനുള്ള കാഴ്ചകള്‍ നി‌രവധിയാണ്. കോട്ടകള്‍ മുതല്‍ ബീച്ചുകള്‍ വരെ സഞ്ചാരികളെ സ്വാഗതം ചെയ്ത് ദിയുവില്‍ കാത്തിരിക്കുന്നുണ്ട്. അവയില്‍ ഏറെ പ്രധാനപ്പെട്ട ഒരു കാഴ്ചയാണ് നൈദഗുഹ.

ദിയു സന്ദര്‍ശിച്ചിട്ടുള്ള സഞ്ചാരികള്‍ ഒരു പക്ഷെ നൈദഗുഹയേക്കുറിച്ച് കേട്ടിട്ടുണ്ടാകില്ല. നൈദഗുഹ സന്ദര്‍ശിച്ചവരാകട്ടെ തീര്‍ച്ചയാ‌‌യും സന്ദര്‍ശിച്ചിരിക്കേണ്ട ഒരു സ്ഥലമായിട്ടാണ് ഈ ഗുഹയെ വിലയിരുത്തുന്നത്. ഫോട്ടോഗ്രാഫിയി‌ല്‍ താല്‍പ്പര്യമുള്ളവര്‍ക്ക് നിങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് ചിത്രം പകര്‍ത്താന്‍ ഈ സ്ഥലം മികച്ച സ്ഥലമാണ്. ദിയു കോട്ടയ്ക്ക് പുറത്തായി സ്ഥിതി ചെയ്യുന്ന ഈ ഗുഹയ്ക്കുള്ളില്‍ നിരവധി തുരങ്കങ്ങളും കാണാം.

01. നൈദഗുഹയുടെ ച‌രിത്രത്തിലേ‌ക്ക്

പോര്‍ച്ചുഗീസുകാരുടെ ഭരണകാലത്ത് ദിയുവിലെ കോട്ട പണിയാന്‍ സമീപത്തുള്ള വലിയ പാറയുടെ അടിഭാഗം പൊട്ടിച്ചപ്പോള്‍ രൂപപ്പെട്ടതാണ് ഈ ഗുഹയെന്നാണ് പറയപ്പെടുന്നത്. കോട്ടമതിലിന് ‌പുറത്തായിട്ടാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Radhi.pandit

02. ഭൂമിശാസ്ത്രപരമായി

കാലങ്ങള്‍ എടുത്ത് സ്വാഭാവികമായി രൂപപ്പെട്ടതാണ് ഈ ഗുഹകള്‍ എന്നാണ് ഈ ഗുഹയേക്കുറിച്ച് പഠനം നടത്തിയ ചില വിദഗ്ധരുടെ അഭിപ്രായം.
Photo Courtesy: Radhi.pandit

03. എന്തിന് ഗുഹ സന്ദര്‍ശിക്കണം

ഫോട്ടോഗ്രാഫി‌യില്‍ താല്‍പ്പര്യമുള്ളവരുടെ പറുദീസയാണ് ഈ ഗുഹ. ചെറിയ ദ്വാരത്തിലൂടെ ഗുഹയിലേക്ക് എത്തുന്ന സൂര്യ പ്രകാശം മനോഹര ചിത്രം തന്നെയാണ് ഗുഹയ്ക്കുള്ളില്‍ വര‌ച്ചിടുന്നത്.
Photo Courtesy: Radhi.pandit

04. എത്തിച്ചേരാന്‍

ദിയു ടൗണില്‍ നിന്ന് അധികം ദൂരെയായിട്ടല്ലാ ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. ടൗണില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഈ ഗുഹയില്‍ എത്തിച്ചേരാം. ദെല്‍വാഡയാണ് ഈ ഗുഹയ്ക്ക് ഏറ്റവും സമീപത്തു‌ള്ള റെയില്‍വെ സ്റ്റേഷന്‍.
Photo Courtesy: Radhi.pandit

05. ദിയുവിനേക്കുറിച്ച്

ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഒരു സ്ഥലമായ ദിയു ഗുജറാത്തിലെ സോംനാഥിന് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് പോര്‍ച്ചുഗീസുകാരുടെ കീഴിലായിരുന്ന ദിയുവില്‍ ഇപ്പോഴും പോര്‍ച്ചുഗീസ് സംസ്കാരത്തിന്റെ ശേഷിപ്പുകള്‍ കാണാം. വിശദമായി വായിക്കാം

Photo Courtesy: Radhi.pandit

Read more about: caves, diu
English summary

Naida Caves In Diu Travel Information In Malayalam

Located within a short distance of the Diu town, you can reach Naida Caves through Delwada, the closest railway station. One can also avail road transport to cover the 2 kilometer distance to the caves.
Please Wait while comments are loading...