Search
  • Follow NativePlanet
Share
» »ഡല്‍ഹിയുടെ പരിസര പ്രദേശങ്ങള്‍ പരിചയപ്പെടാം

ഡല്‍ഹിയുടെ പരിസര പ്രദേശങ്ങള്‍ പരിചയപ്പെടാം

By Maneesh

എന്‍ സി ആര്‍ എന്ന മൂന്ന് അക്ഷരത്തില്‍ സൂചിപ്പിക്കുന്ന നാഷണല്‍ ക്യാപിറ്റല്‍ റീജിയണ്‍ അഥവ ദേശീയ തലസ്ഥാന മേഖലകളെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ. ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയുടെ പരിസരപ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങളാണ് ഈ മേഖലയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ, ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന നഗരങ്ങളാണ് ദേശീയ തലസ്ഥാന മേഖകളില്‍ ഉള്‍പ്പെടുന്നത്. സ്വാതന്ത്ര്യ സമരകാലത്ത് ഡല്‍ഹിക്ക് രാഷ്ട്രീയപരമായി കൂടുതല്‍ ഊര്‍ജ്ജം നല്‍കിയത് ഈ നഗരങ്ങളാണെന്ന കാര്യം എടുത്ത് പറയേണ്ട ഒന്നാണ്.

33,578 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പടര്‍ന്ന് കിടക്കുന്ന ഈ സ്ഥലം ലോകത്തിലെ തന്നെ ഏറ്റവും വലിയ നഗരസമൂഹമാണ്. ഈ റിപ്പബ്ലിക്ക് നാളില്‍ ഡല്‍ഹിയുടെ പരിസരത്തുള്ള ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.

1. ഫരിദാബാദ്

1. ഫരിദാബാദ്

ഹരിയാനയില്‍ യമുനാ നദീ തീരത്ത് ഡല്‍ഹിയാലും ഗുഡ്ഗാവിനാലും ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങളാലും ചുറ്റപ്പെട്ട ഫരീദാബാദ് പ്രമുഖ വ്യവസായിക നഗരം കൂടിയാണ്. രാജ്യ തലസ്ഥാനത്ത് നിന്ന് 25 കിലോമീറ്ററാണ് ഫരീദാബാദിലേക്കുള്ള ദൂരം. ഹരിയാനയിലെ രണ്ടാമത്തെ വലിയ നഗരമാണ് ഇത്.

Photo Courtesy: rajkumar1220

02. ഗൂര്‍ഗാവ്

02. ഗൂര്‍ഗാവ്

ഹരിയാനയിലെ ഏറ്റവും വലിയ നഗരമാണ് ഗുര്‍ഗാവ്. ഹരിയാനയുടെ സാമ്പത്തിക, വ്യാവസായിക തലസ്ഥാനം കൂടിയാണ് ഗുര്‍ഗാവ്. ഡല്‍ഹിയുടെ തെക്കായി 30 കിലോമീറ്റര്‍ അകലെയാണ് ഗുര്‍ഗാവ് സ്ഥിതിചെയ്യുന്നത്. ഡല്‍ഹിയുടെ നാല് ഉപഗ്രഹ നഗരങ്ങളില്‍ ഒന്നായ ഗുര്‍ഗാവ് ദേശീയ തലസ്ഥന മേഖലയുടെ( എന്‍സിആര്‍) ഭാഗമാണ്.

Photo Courtesy: Shayon Ghosh

03. രോഹ്ട്ടക്ക്

03. രോഹ്ട്ടക്ക്

ഹരിയാനയിലെ ജില്ലയായ റോഹ്ട്ടക്കിലെ പ്രധാന നഗരവും ഇതേ പേരിലറിയപ്പെടുന്നു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയ്ക്കടുത്ത് തലസ്ഥാന പരിധിയില്‍ത്തന്നെയാണ് റോഹ്ട്ടക്കുള്ളത്. ഡല്‍ഹിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ഈ പ്രദേശം ഹരിയാനയുടെ രാഷ്ടീയ തലസ്ഥാനമെന്നും അറിയപ്പെടുന്നു.

Photo Courtesy: Kooolxcv
04. സോനിപത്

04. സോനിപത്

സോനിപത് ജില്ലയുടെ ആസ്ഥാനമാണ് സോനിപത് നഗരം. രാജ്യതലസ്ഥാനത്തില്‍ പെടുന്ന ഈ പ്രദേശം ഡല്‍ഹിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ്. സോനിപതിന്റെ കിഴക്ക് ഭാഗത്തുകൂടിയാണ് യമുന നദി ഒഴുകുന്നത്.

Photo Courtesy: Pardeep Dogra
05. റെവാറി

05. റെവാറി

ഹരിയാനയിലെ റെവാറി ജില്ലയിലെ നഗരമാണ് റെവാറി നഗരം സ്ഥിതി ചെയ്യുന്നത്. ഡല്‍ഹിയില്‍ നിന്നും 89 കിലോമീറ്റര്‍ അകലെ
സ്ഥിതി ചെയ്യുന്ന റെവാറി നാഷണല്‍ ക്യാപിറ്റല്‍ റീജിയണിന്റെ(എന്‍സിആര്‍) ഭാഗമാണ്. ഇന്ത്യയിലെ അവസാന ചക്രവര്‍ത്തിയായ
ഹെമു റെവാറിയിലാണ് വളര്‍ന്നതും പഠിച്ചതെന്നുമാണ് ചരിത്രം.

Photo Courtesy: Sudhirkbhargava
06. ഝജ്ജര്‍

06. ഝജ്ജര്‍

ഹരിയാനയിലെ 21 ജില്ലകളിലൊന്നായ ഝജ്ജര്‍ ജില്ല 1997 ജൂലൈ 15 ന് ഹരിയാനയിലെ തന്നെ രോഹ്തക്ക് ജില്ലയിലെ ചില ഭാഗങ്ങള്‍ മാറ്റി രൂപം കൊണ്ടതാണ്. ഹരിയാനയിലെ അറിയപ്പെടുന്ന മനുഷ്യാവകാശപ്രവര്‍ത്തകനായ ചാജു റാം നിര്‍മ്മിച്ചതുകൊണ്ട് ആദ്യകാലത്ത് ഈ പ്രദേശം ചാജുനഗര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

Photo Courtesy: Gryffindor
07. പാനിപറ്റ്

07. പാനിപറ്റ്

ഹരിയാനയിലെ പ്രസിദ്ധമായ വിനോദസഞ്ചാരകേന്ദ്രമാണ് പാനിപ്പറ്റ്. ഇന്ത്യാചരിത്രത്തില്‍ നിര്‍ണായകമായ മൂന്നു യുദ്ധങ്ങള്‍ക്ക് വേദിയായ മണ്ണ് എന്ന നിലയിലാണ് പാനിപ്പറ്റിന്റെ പേര് ചരിത്രത്തിലിടം നേടുന്നത്. സാസ്‌ക്കാരിക ചരിത്ര സ്മരണകള്‍ വിളിച്ചോതുന്ന എണ്ണിയലൊടുങ്ങാത്ത സ്മാരകങ്ങളാണ് പാനിപ്പറ്റിലുള്ളത്. ഭഗവത്ഗീതയുടെ ആദ്യപാദത്തില്‍ ധര്‍മ്മക്ഷേത്രം എന്ന് വിശേഷിപ്പിക്കുന്ന സ്ഥലം പാനിപ്പറ്റാണ്.

Photo Courtesy: Tahir Hashmi
08. പാല്‍വാര്‍

08. പാല്‍വാര്‍

ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലാണ് പരുത്തിയുടെ കേന്ദ്രമായ പല്‍വാല്‍ സ്ഥിതി ചെയ്യുന്നത്. ഡല്‍ഹിയില്‍ നിന്നും 60 കിലോമീറ്റര്‍ ദൂരമാണ് ഇവിടേയ്ക്കുള്ളത്. പാണ്ഡവരുടെ കാലത്ത് ഇവിടെ പല്‍വാസുരന്‍ എന്നൊരു അസുരനുണ്ടായിരുന്നു.
പല്‍വാസുരനില്‍ നിന്നാണ് നഗരത്തിന്റെ പേരുണ്ടായിരിക്കുന്നത്.

Photo Courtesy: Nikhilb239
09. ജിന്ദ്

09. ജിന്ദ്

ഡല്‍ഹിയുടെ സമീപനഗരമായ ജിന്ദ് ഹരിയാനയിലാണ് സ്ഥിതി ചെയ്യുന്നത്. ജിന്ദ് ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്. നിരവധി മതകേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. ഭൂതനാഥന്‍ എന്നറിയപ്പെടുന്ന ശിവന്റെ ക്ഷേത്രമാണ് ഭൂതേശ്വര ക്ഷേത്രം. ജിന്ദിലെ ഭരണാധികാരിയിയാരുന്ന രഘ്ബീര്‍ സിങാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്.

Photo Courtesy: Malikanshul29
10. കര്‍ണാല്‍

10. കര്‍ണാല്‍

ഹരിയാനയിലെ കര്‍ണാല്‍ ജില്ലയുടെ ആസ്ഥാനമാണ് കര്‍ണാല്‍ നഗരം. കര്‍ണാല്‍ നഗരവും ജില്ലയും ചരിത്ര സ്മാരകങ്ങളാലും
വിനോദ സഞ്ചാര കേന്ദ്രങ്ങളാലും പ്രശസ്തമാണ്. മഹാഭാരത കാലത്ത് പുരാണ നായകനായ കര്‍ണന്‍ നിര്‍മ്മിച്ചതാണീ നഗരം എന്നാണ് പറയപ്പെടുന്നത്. ഡല്‍ഹിയില്‍ നിന്നും ഒരുമണിക്കൂറിനുള്ളില്‍ എത്താവുന്ന ദൂരത്ത് ദേശീയ പാത 1 ലാണ് കര്‍ണാല്‍ നഗരം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Nagesh Kamath from Bangalore, India

11. മീററ്റ്

11. മീററ്റ്

വേഗത്തില്‍ വികസിക്കുന്ന, ലോകത്തിലെ 63 നഗരങ്ങളിലൊന്നും, ഇന്ത്യയിലെ പതിനാലാമത്തെ നഗരവുമാണ് ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ മീററ്റ്. വടക്കേ ഇന്ത്യയിലെ ഒരു പ്രധാന ആര്‍മി കാന്റോണ്‍മെന്റും, നിരവധി വ്യവസായങ്ങളുടെ കേന്ദ്രവും, ഇന്ത്യയിലെ സ്‌പോര്‍ട്‌സ് സാമഗ്രികളുടെയും, സംഗീതോപകരണങ്ങളുടെയും പ്രധാന ഉത്പാദന കേന്ദ്രവുമാണിവിടം. ലോകത്തില്‍ ഏറ്റവുമധികം സൈക്കിള്‍ റിക്ഷകള്‍ ഉത്പാദിപ്പിക്കുന്നതും മീററ്റിലാണ്.

Photo Courtesy: Siddhartha Ghai
12. ഗാസിയാബാദ്

12. ഗാസിയാബാദ്

ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന ഗാസിയാബാദിനെ ഉത്തര്‍പ്രദേശിന്റെ പ്രവേശനകവാടം എന്നുവേണമെങ്കില്‍ വിളിക്കാം. നഗരത്തിന്റെ ശില്‍പിയായ ഗാസി ഉദി ദീന്റെ പേരില്‍ നിന്നും ഗാസിയുദ്ദിനഗര്‍ എന്നും പിന്നീട് ഗാസിയാബാദ് എന്നും ഈ സ്ഥലത്തിന് പേര്‍ ലഭിച്ചു.

Photo Courtesy: Mnstwr2418
13. ബുലന്ദശഹര്‍

13. ബുലന്ദശഹര്‍

ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ ഒരു ജില്ലയാണ് ബുലന്ദശഹര്‍. ഇവിടം ജില്ലാ ആസ്ഥാനം കൂടിയാണ്. ഭാരതീയ ഇതിഹാസമായ മഹാഭാരതം വരെ ഈ പ്രദേശത്തിന്റെ ചരിത്രവഴികള്‍ നീളുന്നു.

Courtesy: Ola.saurabh

14. ഭാരത്പൂര്‍

14. ഭാരത്പൂര്‍

ഭാരത്പൂര്‍ ഇന്ത്യയിലെ പുകള്‍പെറ്റ വിനോദ സഞ്ചാര കേന്ദ്രമാണ്. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം രാജസ്ഥാനിലേക്കുള്ള 'കിഴക്കന്‍ കവാടം' എന്നും അറിയപ്പെടുന്നു.

Photo Courtesy: Anupom sarmah

Read more about: delhi rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X