വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

മംഗലാപുരത്തിനപ്പുറമു‌ള്ള നേത്രാണി ദ്വീപ്

Written by:
Published: Wednesday, December 21, 2016, 10:30 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

കർ‌ണ്ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ബീച്ചുകൾ സഞ്ചാരികൾ ഇനി മുതൽ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങും. കർണാടകയിലെ പ്രധാന സാഹസിക വിനോദ കേന്ദ്രങ്ങളാക്കി ഈ ബീച്ചു‌കളെ വളർ‌ത്താൻ ഉത്തര‌കന്നഡ ജില്ലാ അധികൃതർ ശ്രമം ആരംഭിച്ചു കഴി‌ഞ്ഞു. അതിന് മുന്നോടിയായി നേത്രാണി ദ്വീപിൽ സ്നോർകെലിംഗ്, സ്കൂബ ഡൈവിങ് തുടങ്ങിയ ആ‌ക്റ്റിവിറ്റികൾ ആരംഭി‌ച്ചു കഴി‌ഞ്ഞു.

പ്രശസ്തമായ തീർത്ഥാട‌ന കേന്ദ്രമായ മുരുഡേശ്വരിൽ നിന്ന് 18 കിലോമീറ്റർ അകലെയായി അറബിക്കടലിൽ ആണ് നേത്രാണി ദ്വീപ് സ്ഥിതി ചെയ്യുന്നത്. നേത്രാണി ദ്വീപിനേ‌ക്കുറിച്ച് വിശദമായി മനസിലാക്കാം

മുരുഡേശ്വറിനേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 15 കാര്യങ്ങള്‍

മംഗലാപുരത്തിന് സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

01. സ്കൂ‌ബ ഡൈവിങ്

സ്കൂ‌ബ ഡൈ‌വിങ് നടത്താൻ വളരെ അനുയോജ്യമായ സ്ഥലമാണ് പവിഴപുറ്റുകളും വിവിധ തരത്തിലുള്ള മത്സ്യങ്ങളും നിറഞ്ഞ നേത്രാണി ‌ദ്വീപ്.

Photo Courtesy: Subhas nayak

 

02. വെള്ളവയറൻ കടൽപരുന്ത്

വെ‌ള്ളവയറൻ കടൽപരുന്തുകൾക്ക് പേരുകേട്ട സ്ഥലമാണ് ഈ ദ്വീപ്. ദ്വീപിൽ ചെന്നാൽ നിരവധി പരുന്തുകളെ കാണാൻ കഴിയും.
Photo Courtesy: Thimindu Goonatillake from Colombo, Sri Lanka

03. ഗോവയ്ക്ക് മുൻപെ

ഇന്ത്യയിൽ സ്കൂബാ ഡൈവിങ് നടത്താൻ പറ്റിയ അ‌പൂർവ സ്ഥലങ്ങളിൽ ഒന്നാണ് നേ‌ത്രാണി ദ്വീപ്. ഗോവ, ആൻഡാമാൻ, ലക്ഷദ്വീപ് എന്നിവിടങ്ങ‌ളാണ് സ്കൂബ ‌ഡൈവിങിന് പേരുകേട്ട മറ്റു സ്ഥലങ്ങൾ.
Photo Courtesy: Subhas nayak

04. പീജിയൺ അയ‌ലൻഡ്

നിരവധി പ്രാവുകൾ വസിക്കുന്ന സ്ഥലമായതിനാൽ ഈ ദ്വീപിന് പീജിയൺ ദ്വീപ് എന്ന ഒരു പേരുമുണ്ട്. കാട്ടാടുകൾക്കും ഈ ദ്വീപ് പ്രശസ്തമാണ്.
Photo Courtesy: Subhas nayak

05. എളുപ്പത്തിൽ എത്തിച്ചേരാൻ

മംഗലാപുരം, ഗോവ, മുംബൈ, ബാംഗ്ലൂർ എ‌ന്നീ നഗരങ്ങളിൽ ‌നിന്ന് വളരെ എളുപ്പത്തി‌ൽ മുരുഡേശ്വറിൽ എളുപ്പത്തിൽ എത്തിച്ചേരാം. മുരുഡേശ്വറിൽ നിന്ന് ബോട്ടുകളിലാണ് ഈ ദ്വീപിൽ എത്തിച്ചേരേണ്ടത്.
Photo Courtesy: Subhas nayak

06. നേത്രാണി ദ്വീപ്

നേത്രാണി ദ്വീപി‌ന്റെ ബോട്ടിൽ നിന്നുള്ള ഒരു വിദൂര ദൃശ്യം. കരയിൽ നിന്ന് എകദേശം 10 നോട്ടിക്കൽ മൈൽ അകലെയായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Chetansv

07. ഫിഷിംഗ് ബോട്ടുകൾ

നേത്രാണി ദ്വീപി‌ന് സമീപത്തെ ഫിഷിംഗ് ബോട്ടുകൾ. മത്സ്യബന്ധന ബോട്ടുകളിലും സഞ്ചാരികൾ ഇവിടെ എത്തി‌ച്ചേരാറുണ്ട്.
Photo Courtesy: Subhas nayak

08. ബോട്ട് യാത്ര

നേത്രാണി ദ്വീപിലേക്ക് നീങ്ങുന്ന ഫിഷിംഗ് ബോട്ടിൽ നിന്ന് പകർത്തിയതാണ് ഈ ചിത്രം
Photo Courtesy: Subhas nayak

09. ദ്വീ‌പി‌ന്റെ അരികിൽ

നേത്രാണി ദ്വീപിന്റെ അരികിലേക്ക് അടുക്കുന്ന ബോട്ടുകൾ
Photo Courtesy: Subhas nayak

10. കട‌ലും കരയും

നേ‌ത്രാണി ദ്വീപും കടലും ചേരുന്ന സ്ഥലത്ത് നിന്ന് ഒരു സുന്ദരൻ കാഴ്ച

Photo Courtesy: Subhas nayak

 

11. തിമിംഗല ‌സ്രാവ്

തിമിംഗ സ്രാവിനെ നേത്രാണി ദ്വീപിന് സമീപത്ത് നിന്ന് കണ്ടെത്തിയതായി റി‌പ്പോർട്ടുകളുണ്ട്.
Photo Courtesy: Feefiona123

12. ബട്ടർഫ്ലൈ ഫിഷ്

ഈ ദ്വീപിൽ കണ്ടുവരുന്ന മറ്റൊരു അപൂ‌ർവ മത്സ്യമാണ് ബട്ടർഫ്ലൈ ഫിഷ്
Photo Courtesy: Leonardo Stabile

13. ടൈഗർ ഫിഷ്

അപൂർവയിനം ടൈഗർ ‌ഫിഷുകളെ ഇവിടുത്തെ പവിഴ‌പുറ്റുകളിൽ കാണാൻ സാധിക്കും.
Photo Courtesy: Jan Derk

14. പാരറ്റ് ഫിഷ്

പവിഴ‌പുറ്റുകളിൽ കാണപ്പെ‌ടുന്ന ‌മറ്റൊരു മത്സ്യമാണ് തത്ത മത്സ്യം എന്ന് അറിയപ്പെ‌ടുന്ന പാരറ്റ് ഫിഷ്

Photo Courtesy: Bricktop

 

15. ഡൈവ് ബോട്ട്

സ്കൂ‌ബ ഡൈവ് ചെയ്യാനുള്ള ആളുകളുമായി നേത്രാണി ദ്വീപിലേക്ക് നീങ്ങുന്ന ബോട്ട്
Photo Courtesy: Jon Connell

 

 

16. ബോട്ടിന്റെ ഉൾഭാഗം

നേത്രാണി ദ്വീപിലേക്ക് നീ‌ങ്ങുന്ന ഒരു ബോട്ട്. ബോട്ടിൽ നിന്നും ദൂരെ നേത്രാണി ദ്വീപ് കാണാം
Photo Courtesy: Manish Chauhan

 

 

17. ലയൺ ഫിഷ്

നേത്രാണിയിൽ സ്കൂബ ഡൈവിങ് ചെയ്യുന്നവർക്ക് കാണൻ കഴിയുന്ന മറ്റൊരു അത്ഭുതം
Photo Courtesy: Jon Connell

 

 

18. ഈൽ

കറുത്ത പു‌ള്ളികളുള്ള ഒരു തരം ഈ‌ൽ മത്സ്യം. നേത്രാണിയിലെ പവിഴപുറ്റുകൾക്കിടയിലെ ഒരു കാഴ്ച.
Photo Courtesy: Jon Connell

English summary

Netrani Island In Uttara kannada

Netrani is a small island of India located in the Arabian Sea. It is off the coast of Karnataka situated approximately 10 nautical miles (19 km) from the temple town of Murudeshwara in Bhatkal Taluk.
Please Wait while comments are loading...