Search
  • Follow NativePlanet
Share
» » ഏപ്രില്‍ മാസത്തിലെ 'പുതുവര്‍ഷങ്ങള്‍'

ഏപ്രില്‍ മാസത്തിലെ 'പുതുവര്‍ഷങ്ങള്‍'

By Maneesh

വേനല്‍ അതിന്റെ മൂര്‍ദ്ധന്യതയിലേക്ക് നീങ്ങുന്ന ഏപ്രില്‍ മാസം കൊയ്ത്തുല്‍സവങ്ങളുടെ കാലമാണ്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ പുതുവര്‍ഷ ആരംഭം ഏപ്രില്‍ മാസത്തിലാണ്. ഉഴുത് വിതച്ചത് ഉത്സാഹത്തോടെ കൊയ്തുകൂട്ടുന്ന കര്‍ഷകരുടെ ആഹ്ലാദ ആരംഭമായിരിക്കാം ഏപ്രിലില്‍ എന്ന മാസത്തെ ഇത്രയും ആഹ്ലാദകരമാക്കുന്നത്.

ഈ വേനലവധിക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ പരിചയപ്പെടാം

ഇന്ത്യയില്‍ ഏപ്രില്‍ മാസത്തില്‍ പുതുവര്‍ഷം ആഘോഷിക്കുന്ന സ്ഥലങ്ങളും സംസ്ഥാനങ്ങളും നമുക്ക് പരിചയപ്പെടാം. കര്‍ണാടകയിലെ ഉഗാദിയും, തമിഴ് നാട്ടിലെ പൊങ്കലുമൊക്കെ പുതുവര്‍ഷങ്ങളാണ്. ഇന്ത്യയിലെ പുതുവര്‍ഷ ആഘോഷങ്ങള്‍ നമുക്ക് പരിചയപ്പെടാം.

പഞ്ചാബിലെ ബൈശാഖി

പഞ്ചാബിലെ ബൈശാഖി

വടക്കേ ഇന്ത്യയിൽ പ്രത്യേകിച്ച് പഞ്ചാബിലെ സിക്കുകാരുടെ പുതുവർഷ ആഘോഷങ്ങളാണ് ബൈശാഖി. വടക്കേ ഇന്ത്യയിലെ ഹൈന്ദവരും ബുദ്ധ മതക്കാരും ബൈശാഖി പുതുവർഷമായി ആഘോഷിക്കാറുണ്ട്. പഞ്ചാബിലെ കൊയ്ത്തുൽസവമാണ് ബൈശാഖി.

Photo Courtesy: Nevil Zaveri

ആസാമിലെ റൊംഗാലി ബിഹു

ആസാമിലെ റൊംഗാലി ബിഹു

ആസാമിലെ പുതുവർഷ ആഘോഷമാണ് റോംഗാലി ബിഹു എന്ന് അറിയപ്പെടുന്നത്. ബോഹാഗ് ബിഹു, ഹാത് ബിഹു എന്നീ പേരുകളിലും റൊംഗാലി ബിഹു അറിയപ്പെടുന്നുണ്ട്. ഈ സമയത്താണ് അസാമിൽ നെല്ല് നടുന്നത്. റോംഗാലി ബിഹുവിന് നാലു ഘട്ടങ്ങൾ ഉണ്ട്. ഛോട്ട് ബിഹു, രാതി ബിഹു, ഗുരു ബിഹു, മനുഹ് ബിഹു, കുഠും ബിഹു, മേള ബിഹു എന്നിവയാണ് അവ.

Photo Courtesy: Rajkumar1220

ബംഗാളികൾക്ക് പൊഹേല ബൊയ്ഷാഖ്

ബംഗാളികൾക്ക് പൊഹേല ബൊയ്ഷാഖ്

ബംഗാളികളുടെ പുതുവർഷ ആഘോഷമാണ് പൊഹേല ബൊയ്ഷാഖ്. ബംഗാളികൾ എവിടെയുണ്ടോ അവിടെയൊക്കെ പൊഹേലെ ബൊയ്ഷാഖ് ആഘോഷിക്കാറുണ്ട്. പശ്ചിമ ബംഗാളിന് പുറമേ അസാം, ത്രിപുര, ഝാർഖണ്ഡ്, ഒറീസ തുടങ്ങിയ ബംഗാളികൾ താമസിക്കുന്ന സംസ്ഥാനങ്ങളിൽ ഇത് ആഘോഷിക്കാറുണ്ട്.

Photo Courtesy: Tahmid Munaz

നമ്മുടെ വിഷു

നമ്മുടെ വിഷു

കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളുടെ ആഘോഷമാണ് വിഷു. വിഷുക്കണിയാണ് വിഷുവിന്റെ ഏറ്റവും വലിയ പ്രത്യേകത. പുതുവർഷമായിട്ടാണ് മലയാളികൾ വിഷുവിനെ വരവേൽക്കുന്നത്. പുതുവർഷ ആരംഭവത്തി‌ൽ വിഷുക്കണി കണ്ടാൽ വർഷം മുഴുവൻ ശുഭം ആയിരിക്കുമെന്നാണ് വിശ്വാസം.

Photo Courtesy: Sureshcnair

തമിഴിൽ പുത്താണ്ട്

തമിഴിൽ പുത്താണ്ട്

തമിഴ്നാട്ടിലെ പുതുവർഷമാണ് പുത്താണ്ട് എന്ന് അറിയപ്പെടുന്നത്. പുതുവർഷം എന്നാണ് ഈ വാക്കിന്റെ അർത്ഥം. തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും ആണ് പുത്താണ്ട് ആഘോഷിക്കുന്നത്. തമിഴ് കലണ്ടറിലെ ആദ്യമാസമായ ചിത്തിര മാസം ഒന്നാം തീയ്യതിയാണ് പുത്താണ്ട് ആഘോഷിക്കുന്നത്. പുത്താണ്ടിൽ വീടുകൾ അലങ്കരിച്ച് കോലം ഇടുന്നു.

Photo Courtesy: itslife.in

ഒറിയക്കാരുടെ മഹാ വിഷുവ സംക്രാന്തി

ഒറിയക്കാരുടെ മഹാ വിഷുവ സംക്രാന്തി

ഒറിയക്കാരുടെ പുതുവർഷമാണ് മഹാ വിഷുവ സക്രാന്തി. മഹാ സക്രാന്തി എന്നും ഇത് അറിയപ്പെടുന്നു. ഒറീസയിൽ ഉടനീളം ഇത് ആഘോഷിക്കപ്പെടുന്നു.

Photo Courtesy: Kamalakanta777

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X