Search
  • Follow NativePlanet
Share
» »നുബ്രാവാലിയിലേക്ക് യാത്ര പോകാം

നുബ്രാവാലിയിലേക്ക് യാത്ര പോകാം

By Maneesh

'പണ്ട് ഞാന്‍ ലഡാക്കില്‍ ആയിരുന്നപ്പോള്‍' എന്ന് തുടങ്ങുന്ന പട്ടാളക്കഥകള്‍ നിങ്ങള്‍കേട്ടിട്ടുണ്ടാകും അതിനാല്‍ ലഡാക്ക് എന്ന സ്ഥലം നിങ്ങള്‍ക്ക് അപരിചിതമായി തോന്നില്ല. പറഞ്ഞുവരുന്നത് ലഡാക്കിലെ വളരെ മനോഹരമായ ഒരു താഴ്വാരത്തെക്കുറിച്ചാണ്. സഞ്ചാരികളില്‍ ചിലരൊക്കെ കേട്ടിട്ടുണ്ടാവും ലഡാക്കിലെ നുബ്രവാലിയേക്കുറിച്ച്.

ജമ്മുകാശ്മീരില്‍ ഹിമാലയന്‍ താഴ്വരയിലാണ് ലഡാക്ക് സ്ഥിതി ചെയ്യുന്നത്. ലഡാക്കിലാണ് നുബ്രവാലി എന്ന സ്വപ്ന താഴ്വാരം സ്ഥിതി ചെയ്യുന്നത്. ലഡാക്കില്‍ രണ്ട് താഴ്വരകളാണ് ഉള്ളത്. നുബ്രയും ഷ്യോക്കും. നുബ്രാവാലിയേക്കുറിച്ച് കേട്ടറിഞ്ഞവരൊക്കെ ക്ഷമയോടെ മെയ്മാസം കഴിയാന്‍ കാത്തിരിക്കും. എന്തിനാണെന്നോ മെയ്മാസത്തിന് ശേഷമേ ഇവിടേയ്ക്കുള്ള റോഡ് സഞ്ചരയോഗ്യമാകുകയുള്ളു.

കശ്മീര്‍ യാത്രയേക്കുറിച്ച് അറിയേണ്ട കാര്യങ്ങളെല്ലാംകശ്മീര്‍ യാത്രയേക്കുറിച്ച് അറിയേണ്ട കാര്യങ്ങളെല്ലാം

നിയന്ത്രിത മേഖലയാണ്, അതിക്രമിച്ച് കയറിയാല്‍ അഴിയെണ്ണേണ്ടിവരും

കാര്യമൊക്കെ ശരിതന്നെ, നുബ്രവാലി ഇന്ത്യയിലെ അതീവ സുന്ദരമായ ഒരു താഴ്വര തന്നെയാണ്. എന്നാല്‍ അനുവാദമില്ലാതെ അവിടെ പ്രവേശിച്ചാല്‍ നിങ്ങളെ പിടിച്ച് ജയിലിലാക്കും. കാരണം, നമ്മള്‍ പോകാന്‍ കൊതിക്കുന്ന നുബ്രവാലി നിയന്ത്രിത മേഖലയാണ്.

അപ്പോള്‍ ആ മോഹം നടക്കില്ലേ?

നുബ്രവാലി കാണാന്‍ പറ്റില്ലേ എന്നോര്‍ത്ത് നിങ്ങള്‍ നിരാശപ്പെടെണ്ട. കാരണം കാണാന്‍ പറ്റാത്ത സ്ഥലങ്ങളെക്കുറിച്ച് ഇവിടെ എഴുതേണ്ട കാര്യമില്ലല്ലോ. നിങ്ങള്‍ ലഡാക്കില്‍ പോകുകയും ചെയ്യും നുബ്രവാലി കാണുകയും ചെയ്യും. അതിന് മുന്‍പ് ചില അനുവാദങ്ങളൊക്കെ വാങ്ങിയെടുക്കണമെന്ന് മാത്രം

എങ്ങനെ മാറ്റും ഈ മര്‍ഗതടസ്സം?

കാര്യം വെറും സിമ്പിള്‍, ലേ എന്ന പേരില്‍ ഒരു സ്ഥലമുണ്ട് ജമ്മുകാശ്മീരില്‍. അവിടെ സ്ഥിതി ചെയ്യുന്ന ടൂറിസം ഓഫീസില്‍ ചെന്ന് ഒന്ന് അപേക്ഷിച്ചാല്‍ നിങ്ങള്‍ക്ക് നുബ്രവാലി സന്ദര്‍ശിക്കാനുള്ള അനുവാദം ലഭിക്കും. നേരിട്ട് പോയി അനുവാദം വാങ്ങുന്നതിനേക്കാള്‍ നല്ലതാണ് ചില ട്രാവല്‍ ഏജന്റുമാരുടെ സഹായം തേടുന്നത്. അപ്പോള്‍ പ്രശ്‌നം തീര്‍ന്നില്ലേ. തീര്‍ന്നില്ല അനുമതിയേക്കുറിച്ച് കുറച്ചുകൂടി അറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ.

കൂടുതല്‍ വിവരങ്ങള്‍

നുബ്രവാലി സഞ്ചാരിക്കാന്‍ പരമാധി മൂന്ന് ആഴ്ചയ്ക്കുള്ള അനുമതിയെ നല്‍കുകയുള്ളു. സോ മോരിരി, പാങ്ങോങ് സോ തുടങ്ങി മറ്റു നിയന്ത്രിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ അപേക്ഷയില്‍ അക്കാര്യം കൂടി രേഖപ്പെടുത്തണം. യാത്രയ്ക്കിടെയില്‍ നിരവധി ചെക്ക് പോസ്റ്റില്‍ ഈ അനുമതി പത്രം സമര്‍പ്പിക്കണമെന്നതിനാല്‍ നിങ്ങള്‍ ഇതിന്റെ നാലഞ്ച് ഫോട്ടോകോപ്പി കൂടെ കരുതുന്നത് നല്ലതാണ്.

വഴി മനസിലാക്കി വച്ചോ

ഡല്‍ഹിയില്‍ നിന്നാണ് യാത്ര ആരംഭിക്കാന്‍ നല്ലത്. ഡല്‍ഹിയില്‍ നിന്ന് ലേയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. അല്ലങ്കില്‍ ലേയില്‍ നേരിട്ട് എത്തിച്ചേരാം. ലേയില്‍ നിന്ന് യാത്ര തുടങ്ങാം. ലേയില്‍ നിന്ന് നുബ്രവാലിയിലേക്ക് ബസുകളും ജീപ്പുകളും ലഭിക്കും.

നുബ്രവാലിയേക്കുറിച്ച് വായിക്കാം

നുബ്രവാലിയിലെ കാഴ്ചകള്‍ കാണാൻ സ്ലൈഡുകളിലൂടെ നീങ്ങുക

നുബ്രവാലിയിലേക്കുള്ള ബസ്

നുബ്രവാലിയിലേക്കുള്ള ബസ്

നുബ്രവാലി സന്ദർശിക്കാൻ ആദ്യം ലേയിലാണ് നമ്മൾ പോകേണ്ടത്. ഇവിടെ നിന്ന് യാത്ര അനുമതി വാങ്ങണം. ലേയിൽ നിന്ന് നുബ്രവാലിയിലേക്ക് ബസുകളും ജീപ്പുകളും ലഭിക്കും.

Photo Courtesy: Krokodyl

നുബ്രവാലിയുടെ സൗന്ദര്യം

നുബ്രവാലിയുടെ സൗന്ദര്യം

നുബ്രാവാലിയുടെ സുന്ദരമായ ഒരു കാഴ്ച. മഞ്ഞുകാലം കഴിയുമ്പോളാണ് നുബ്രവാലിയിൽ പച്ചപ്പുകാണുന്നത്.

Photo Courtesy: Chinchu2

വെള്ളപ്പൂക്കൾ

വെള്ളപ്പൂക്കൾ

നുബ്രവാലിയിൽ നിന്നുള്ള ഒരു കാഴ്ച. മഞ്ഞ്പടർന്ന് കിടക്കുന്നത് പോലെ വെള്ളപ്പൂക്കൾ പടർന്ന് കിടക്കുകയാണ് ഇവിടെ.

Photo Courtesy: Fulvio Spada

പാടം പൂത്തകാലം

പാടം പൂത്തകാലം

വെള്ളപ്പൂക്കൾ വിരിഞ്ഞ് നിൽക്കുന്ന പാടത്തുകൂടെ സഞ്ചരിക്കുന്ന പെൺകുട്ടികൾ

Photo Courtesy: Fulvio Spada

സന്തോഷം നിറയട്ടേ

സന്തോഷം നിറയട്ടേ

നുബ്രവാലിയിൽ നിന്നുള്ള മറ്റൊരു കാഴ്ച. സന്തോഷവതികളായ കുട്ടികൾ

Photo Courtesy: Fulvio Spada

ഒട്ടകങ്ങൾ വരി വരി..

ഒട്ടകങ്ങൾ വരി വരി..

നുബ്രവാലിയിലൂടെ ഒട്ടകസവാരി നടത്തുന്ന ആളുകൾ
Photo Courtesy: Karunakar Rayker

ചാട്ടക്കാരികൾ

ചാട്ടക്കാരികൾ

നുബ്രവാലിയിൽ നിന്ന് സന്തോഷം പങ്കിടുന്ന സഞ്ചാരികൾ

Photo Courtesy: Sistak

കൃഷിയിടം

കൃഷിയിടം

നുബ്രവാലിയിലെ ഒരു കൃഷിയിടം
Photo Courtesy: Sistak

ആഹ്ലാദം

ആഹ്ലാദം

നുബ്രവാലിയിൽ ആഹ്ലാദിക്കുന്ന ഒരു സഞ്ചാരി
Photo Courtesy: Sistak

നുബ്രവാലി

നുബ്രവാലി

നുബ്രാവാലിയുടെ ഒരു കാഴ്ച
Photo Courtesy: Sistak

ബാക്ട്രിയൻ ഒട്ടകം

ബാക്ട്രിയൻ ഒട്ടകം

വംശനാശ ഭീഷണി നേരിടുന്ന അപൂർവയിനം ബാക്ട്രിയൻ ഒട്ടകത്തെ നുബ്രവാലിയിൽ കാണാം. രണ്ട് പൂഞ്ഞകളാണ് ഈ ഒട്ടകത്തിന്റെ പ്രത്യേകത.

Photo Courtesy: John Hill

ബുദ്ധമതം

ബുദ്ധമതം

നുബ്രവാലിയിൽ നിരവധി ബുദ്ധമത അനുയായികളുണ്ട്. പിക്ക് വാനിൽ സഞ്ചരിക്കുന്ന ചില ബുദ്ധ സന്യാസിമാർ.

Photo Courtesy: Sistak

ദിസ്കിത് ഗോംബ

ദിസ്കിത് ഗോംബ

നുബ്രവാലിക്ക് സമീപത്ത പ്രധാന ബുദ്ധവിഹാരമായ ദിസ്കിത് ഗോംബെ
Photo Courtesy: Steve Hicks

ബുദ്ധ സന്യാസി

ബുദ്ധ സന്യാസി

നുബ്രവാലിയിലെ ഒരു ബുദ്ധ സന്യാസി

Photo Courtesy: Karunakar Rayker

ബാട്രിക്ക് ഒട്ടകം

ബാട്രിക്ക് ഒട്ടകം

നുബ്രവാലിയിൽ വിശ്രമിക്കുന്ന ബാട്രിക്ക് ഒട്ടകങ്ങൾ

Photo Courtesy: Karunakar Rayker

ബെറിപ്പഴം

ബെറിപ്പഴം

നുബ്രവാലിയിൽ കാണപ്പെടുന്ന മുള്ളുചെടിയിൽ ഉണ്ടാകുന്ന ഒരിനം പഴം

Photo Courtesy: Karunakar Rayker

ചുരം

ചുരം

നുബ്രവാലിയിലേക്കുള്ള ചുരം
Photo Courtesy: Karunakar Rayker

പാങ്ങോങ് സോ

പാങ്ങോങ് സോ

നുബ്രവാലിക്ക് അടുത്തുള്ള പാങ്ങോങ് സോ തടാകം
Photo Courtesy: Karunakar Rayker

ദിസ്കിത് ഗോംബ

ദിസ്കിത് ഗോംബ

ദിസ്കിത് ഗോംബയുടെ പുറംകാഴ്ച

Photo Courtesy: Sayantan Bhattacharya

ലോറികൾ

ലോറികൾ

നുബ്രവാലിയിൽ ചുരം കയറുന്ന ലോറികൾ

Photo Courtesy: Ajay Tallam

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X