വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് പുരി

Written by:
Updated: Thursday, October 13, 2016, 12:19 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

വിശ്രമിച്ച് റിലാക്‌സ് ചെയ്ത് ഓര്‍മ്മകളിലേക്ക് ഓളമിടാന്‍ ഒഡീഷയിലെ പുരിയോളം സുന്ദരമായ ഒരു സ്ഥലം വേറെയുണ്ടെന്ന് തോന്നുന്നില്ല. ഇന്ത്യയിലെ തന്നെ പ്രശസ്തമായ ജഗനാഥ ക്ഷേത്രമാണ് പുരിയെ ഇന്ത്യയിലെ തിരക്കുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാക്കി തീര്‍ത്തത്. അവിടുത്തെ രഥോത്സവം വളരെ പേരുകേട്ട ഒന്നാണ്.

കണ്ടിരിക്കേണ്ടാതാണ് കൊണാര്‍ക്ക് ക്ഷേത്രത്തിന്റെ ശില്പ ഭംഗി !

പുരിയിലെ ബീച്ചാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊന്ന്. കലകള്‍ക്കും കരകൗശല വസ്തുക്കള്‍ക്കും പേരുകേട്ട സ്ഥലമാണ് പുരി. പുരി സന്ദര്‍ശിച്ച് മടങ്ങിവരുന്നവര്‍ ഏതെങ്കിലും തരത്തിലുള്ള കരകൗശല വസ്തുക്കള്‍ വാങ്ങാതെ വരാറില്ലാ. പുരിയേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ സ്ലൈഡുകളില്‍ വായിക്കാം. പുരിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍.

പുരിയിലെ ഹോട്ടല്‍ നിരക്കുകള്‍ പരിശോധിക്കാം

ജഗന്നാഥ പുരി

തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരെയുള്ള ഈ പട്ടണം വിശ്വപ്രസിദ്ധമായ ജഗന്നാഥക്ഷേത്രത്തിന്റെ പേരിലാണ്. അതുകൊണ്ട് തന്നെ ഇവിടം ജഗന്നാഥ പുരി എന്നും അറിയപ്പെടാറുണ്ട്.
Photo Courtesy: BOMBMAN

 

 

ദേവികള്‍

കൃഷ്ണന്റെ കൂടെ രാധ, ദുര്‍ഗ, ലക്ഷ്മി, പാര്‍വതി,സതി, ശക്തി ഇങ്ങനെ പ്രതിഷ്ഠയുള്ള ഇന്ത്യയിലെ ഏക ക്ഷേത്രമായ ഇവിടെ സന്ദര്‍ശിക്കാതെ ഹൈന്ദവ തീര്‍ഥാടനം പൂര്‍ണമാകില്ലെന്നാണ് വിശ്വാസം.

Photo Courtesy: Steve Browne & John Verkleir

പുരാണങ്ങളില്‍

ജഗന്നാഥ ഭഗവാന്റെ പുണ്യസ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന പുരിയെ പുരാണങ്ങളില്‍ പുരുഷോത്തമ പുരി, പുരുഷോത്തമ ക്ഷേത്ര, പുരുഷോത്തമ ദമ,നീലാചല, നീലാദ്രി, ശ്രീക്ഷേത്ര, ശങ്കക്ഷേത്രം എന്നീ പേരുകളിലും പരാമര്‍ശിച്ചിട്ടുണ്ട്.
Photo Courtesy: Steve Browne & John Verkleir

രഥോത്സവം

എല്ലാ വര്‍ഷവും ജൂലൈയില്‍ നടക്കുന്ന പുരിയിലെ രഥോല്‍സവ കാഴ്ച വാക്കുകള്‍ക്കും വിവരണങ്ങള്‍ക്കും അതീതമായ വിസ്മയാനുഭവമാണ്. ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് ഗുണ്ടിച്ച ക്ഷേത്രത്തിലേക്കും തിരിച്ചുമാണ് രഥോല്‍സവം നടക്കാറ്.
Photo Courtesy: Krupasindhu Muduli

ക്ഷേത്രങ്ങള്‍

പുരി ജഗന്നാഥ ക്ഷേത്രത്തെ കൂടാതെ ചക്രതീര്‍ഥ ക്ഷേത്രം, മൗസിമ ക്ഷേത്രം, സുനാര ഗൗരംഗ് ക്ഷേത്രം, ശ്രീലോക്‌നാഥ് ക്ഷേത്രം, ശ്രീ ഗുണ്ഡിച്ച ക്ഷേത്രം, അലര്‍നാഥ് ക്ഷേത്രം, ബലിഹാര്‍ ചണ്ഡി ക്ഷേത്രം തുടങ്ങിയവയാണ് പുരിയിലെ പ്രശസ്തമായ ക്ഷേത്രങ്ങള്‍.

Photo Courtesy: Kamalakanta777

 

ഏഴ് പുണ്യ സ്ഥലങ്ങളില്‍ ഒന്ന്

ഹൈന്ദവ വിശ്വാസ പ്രകാരമുള്ള ഏഴ് പുണ്യ സ്ഥലങ്ങളില്‍ ഒന്നാണ് പുരി. ഐതിഹ്യവും മിത്തുകളും ഇടകലര്‍ന്ന അസംഖ്യം ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്.
Photo Courtesy: Srijan Kundu

പുരി ബീച്ച് ഫെസ്റ്റിവല്‍

ഈ തീരത്തോടുള്ള പ്രിയം കണ്ടറിഞ്ഞ സര്‍ക്കാര്‍ എല്ലാ വര്‍ഷവും നടത്താറുള്ള പുരി ബീച്ച് ഫെസ്റ്റിവലിന് ജനസഞ്ചയങ്ങളാണ്
ഒഴുകിയെത്താറ്.
Photo Courtesy: Sourav Das

ബലിഗായി ബീച്ച്

ഉദയസൂര്യനെ കാണണമെന്ന് ആഗ്രഹമുള്ളവരും അസ്തമയ സൂര്യനെ കണ്‍നിറയെ കണ്ട് തീര്‍ഥാടനം അവസാനിപ്പിക്കാന്‍ കൊതിക്കുന്നവരും പുരി കൊണാര്‍ക്ക് മറൈന്‍ ഡ്രൈവില്‍ സ്ഥിതി ചെയ്യുന്ന ബലിഗായി ബീച്ചിലാണ് എത്തേണ്ടത്.
Photo Courtesy: ASIM CHAUDHURI

രഘുരാജ്പൂര്‍

ഇന്ത്യയുടെ സാംസ്‌കാരിക തലസ്ഥാനം എന്ന് തനെന വിളിക്കാവുന്ന രഘുരാജ്പൂര്‍ പുരിയില്‍ നിന്ന് 14 കിലോമീറ്റര്‍ ദൂരെയാണ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Revanthv552

ശാഖി ഗോപാല്‍

മറ്റൊരു പ്രമുഖ തീര്‍ഥാടന കേന്ദ്രമായ ശാഖി ഗോപാല്‍ പുരിയില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരെ മാത്രമാണ് സ്ഥിതി ചെയ്യുന്നത്.

സര്‍ഫിംഗ്

കടല്‍തിരകളില്‍ തെന്നി നീങ്ങുന്ന സര്‍ഫിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് പുരിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സതാപദാ ഏറെ ഇഷ്ടപ്പെടും. ബസുകളും ടാക്‌സി വാഹനങ്ങളും സതാപദയിലേക്ക് ഓടുന്നുണ്ട്.

Photo Courtesy: Hanging 30?

 

കരകൗശലം

പുരിയിലെ കുടില്‍ വ്യവസായങ്ങളുടെയും കരകൗശല നിര്‍മാണ മേഖലയുടെയും മഹിമ ലോകമറിയുന്നതാണ്. കൊത്തുപണികളോടെയുള്ള കല്ലുകള്‍,മരത്തില്‍ കൊത്തിയെടുത്ത ദൈവ രൂപങ്ങളും മറ്റും ടെറാകോട്ട, ഓടുകൊണ്ടുള്ള വിവിധ രൂപങ്ങള്‍, കസവുകൊണ്ടുള്ള വസ്തുക്കള്‍, കടല്‍ചിപ്പികള്‍ കൊണ്ട് തീര്‍ത്ത രൂപങ്ങള്‍, എന്നിവ പുരിയുടെ മഹത്തായ സാംസ്‌കാരിക പൈതൃകത്തിന് മാറ്റുകൂട്ടുന്നവയാണ്. ഇവ നിര്‍മിക്കുന്ന നിരവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളാണ്
ഇവിടെയുള്ളത്.
Photo Courtesy: Steve Browne & John Verkleir

 

 

പിപ്ലി

കസവില്‍ തീര്‍ത്ത വസ്തുക്കള്‍ വാങ്ങാന്‍ കൊതിക്കുന്നവര്‍ക്ക് പുരിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള പിപ്ലിയാണ് മികച്ച ചോയിസ്. എന്തായാലും പുരി സന്ദര്‍ശിക്കുന്നവര്‍ ആ യാത്രയുടെ ഓര്‍മക്കായി മികച്ച കരകൗശല വസ്തുക്കള്‍ വാങ്ങിവെക്കാന്‍ മറക്കണ്ട.

Photo Courtesy: Bernard Gagnon

 

ഗ്രില്‍ഡ് ഫിഷ്

ഭക്ഷണ പ്രിയരുടെ ഇഷ്ട കേന്ദ്രമായ പുരിയില്‍ നിരവധി വ്യത്യസ്തമായ വിഭവങ്ങള്‍ ലഭ്യമാണ്.

Photo Courtesy: Steve Browne & John Verkleir

 

 

Read more about: odisha tour
English summary

Odisha Tour Travel to Puri

Better known as the earthly abode of Lord Vishnu or Jagannath, Puri has a rich cultural heritage presenting a unique blend of claims of time and eternity with a power answerable only to wisdom.
Please Wait while comments are loading...