Search
  • Follow NativePlanet
Share
» »പ്രഭാതത്തിൽ എഴുന്നേറ്റ് നന്ദി‌ഹിൽസിലേക്ക് പോകാം

പ്രഭാതത്തിൽ എഴുന്നേറ്റ് നന്ദി‌ഹിൽസിലേക്ക് പോകാം

By Maneesh

ബാംഗ്ലൂർ നഗരത്തിന്റെ മടുപ്പിക്കുന്ന തിരക്കിൽ നിന്ന് ഒരു ആശ്വാസം തേടിയാണ് പലരും വീക്കൻഡ് ട്രിപ്പുകൾ പ്ലാൻ ചെയ്യുന്നത്. ശുദ്ധവായു ശ്വസിച്ച് പ്രകൃതി സൗന്ദര്യം ആസ്വദിച്ച് മനസിലെ എല്ലാ ടെൻഷനുകളും മാറ്റാൻ ഹിൽസ്റ്റേഷനുകൾ തന്നെയാണ് നല്ലത്. അതിനാലാണ് പലരും ഹിൽസ്റ്റേഷനുകൾ പരതുന്നത്.

ബാംഗ്ലൂരിന് അടുത്ത് നിരവധി ഹിൽസ്റ്റേഷനുണ്ട്. ഏർക്കാട്, വയനാട്, കൂർഗ് അങ്ങനെ പലസ്ഥലങ്ങൾ. പക്ഷെ ഇവിടെയൊക്കെ പോകണമെങ്കിൽ ഒരു ലോങ് വീക്കൻഡ് തന്നെ വേണം. ബാംഗ്ലൂരിൽ നിന്ന് ഒരു നാൾ യാത്രയ്ക്ക് പറ്റിയ ഹിൽസ്റ്റേഷൻ പരതുന്നവർക്ക് പോകാൻ പറ്റിയ സ്ഥലമാണ് നന്ദിഹിൽസ്.

വീക്കൻഡിൽ ബാംഗ്ലൂരിൽ നിന്ന് നിരവധി ആളുകൾ നന്ദിഹിൽസിൽ എത്തച്ചേരാറുണ്ടെങ്കിലും, ചിലർക്ക് നന്ദി‌ഹിൽസിനേക്കുറിച്ച് സംശയമാണ്. നന്ദിഹിൽസിന് എന്താ ഇത്ര പ്രത്യേകത എന്നാണ് പലരുടേയും ചോദ്യം. മറ്റ് ഹിൽസ്റ്റേഷനുകളുമായി താരതമ്യം ചെയ്യാൻ പറ്റുന്ന ഹിൽസ്റ്റേഷനൊന്നുമല്ല നന്ദിഹിൽസ്.

ബാംഗ്ലൂരിൽ നിന്ന് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഹിൽസ്റ്റേഷൻ എന്നതാണ് നന്ദിഹിൽസിന്റെ പ്രത്യേകത. ബാംഗ്ലൂരിൽ നിന്ന് 60 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന നന്ദിഹിൽസ് ചിക്കബെല്ലാപ്പൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

യാത്ര

ബാംഗ്ലൂരിൽ നിന്ന് അതിരാവിലെ തന്നെ നന്ദിഹിൽസിൽ എത്തിച്ചേരുന്നതാണ് നല്ലത്. ബാംഗ്ലൂർ നഗരത്തിൽ നിന്ന് ഹെബ്ബാളിലേക്ക് യാത്ര ചെയ്യുക. ബാംഗ്ലൂർ എയർപോർട്ട് സ്ഥിതി ചെയ്യുന്നത് ഹെബ്ബാളിലാണ്. ഇവിടെ നിന്ന് ഒരു ആറ് കിലോമീറ്റർ യാത്ര ചെയ്താൽ നന്ദിഹിൽസിലേക്കുള്ള റോഡ് കാണാം.

മരങ്ങൾക്കിടയിലൂടെ

മരങ്ങൾക്കിടയിലൂടെ നീളുന്ന ഈ റോഡിലൂടെ ഏകദേശം 10 കിലോമീറ്റർ മുന്നോട്ട് നീങ്ങിയൽ ഒരു കവലകാണാം. അവിടെ നന്ദിഹിൽസിലേക്കുള്ള ചൂണ്ടുപലക നിങ്ങളുടെ കണ്ണിൽപ്പെടാതിരിക്കില്ല. നന്ദിഹിൽസിലേക്ക് 12 കിലോമീറ്റർ ഉണ്ടെന്ന് നിങ്ങൾക്ക് ആ ബോർഡ് നോക്കിയാൽ മനസിലാകും. ഈ റോഡിലൂടെ ഒരു നാലു കിലോമീറ്റർ കുന്ന് കയറിയാൽ വലത്തോട്ടേക്ക് ഒരു റോഡ് കാണാം. അവിടെ മുതലാണ് നന്ദിഹിൽസ് ആരംഭിക്കുന്നത്.

നന്ദിഹിൽസിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം...

Photos: Swathi G

പ്രഭാതത്തിലെ കാഴ്ചകൾ

പ്രഭാതത്തിലെ കാഴ്ചകൾ

നന്ദിഹിൽസിലെ പ്രഭാത കാഴ്ചകാണാൻ അതിരാവിലെ തന്നെ എഴുന്നേറ്റ് ഇവിടെ എത്തണം. കോടമഞ്ഞിൽ പുതച്ച് മൂടിക്കിടക്കുന്ന മലനിരകളെ ഉദയസൂര്യന്റെ കിരണങ്ങൾ മുട്ടിവിളിക്കുന്ന കാഴ്ച അതീവ ഹൃദ്യമാണ്.

സൂര്യോദയം

സൂര്യോദയം

ഉദിച്ച് വരുന്ന സൂര്യന്റെ സൗന്ദര്യം മലനിരകളുടേയും കോടമഞ്ഞിന്റേയും പശ്ചാത്തലത്തിൽ ആസ്വദിക്കാൻ കഴിയുക എന്നത് നഗരവാസികൾക്ക് ഒരിക്കലും സാധിക്കാത്ത കാര്യമാണ്. അതിനാൽ തന്നെ ബാംഗ്ലൂർ നഗരത്തിൽ നിന്ന് നിരവധി ആളുകൾ സൂര്യോദയം കാണാൻ നന്ദിഹിൽസിൽ എത്തിച്ചേരാറുണ്ട്.

പൂന്തോട്ടം

പൂന്തോട്ടം

നന്ദിഹിൽസിൽ എത്തുന്നവരെ ആകർഷിപ്പിക്കുന്ന മറ്റൊരു കാര്യം അവിടുത്തെ പൂന്തോട്ടമാണ്. നിരവധി പക്ഷികളേയും ശലഭങ്ങളേയും ഈ പൂന്തോട്ടത്തിൽ കാണാം അതിനാൽ നിരവധി ഫോട്ടോഗ്രാഫർമാരും ഇവിടേക്ക് എത്താറുണ്ട്.

പാറക്കെട്ടുകൾ

പാറക്കെട്ടുകൾ

നന്ദിഹിൽസിൽ സ്ഥിതിചെയ്യുന്ന കിഴക്കാൻ തൂക്കായ പാറക്കെട്ടുകൾ ഇവിടെയെത്തുന്ന സഞ്ചാരികളെ വിസ്മയിപ്പിക്കും ഇതിന് മുകളിലാണ് നന്ദിവിഗ്രഹം സ്ഥിതി ചെയ്യുന്നത്.

പേരിന് പിന്നിൽ

പേരിന് പിന്നിൽ

ഉറങ്ങിക്കിടക്കുന്ന ഒരു കാളയുടെ രൂപമുണ്ട് ഈ കുന്നിനെന്നും അതുകൊണ്ട് നന്ദി ഹില്‍സ് എന്ന പേരുലഭിച്ചുവെന്നും ചിലര്‍ പറയുന്നു. ചോള കാലഘട്ടത്തില്‍ അനന്തഗിരി എന്നായിരുന്നു നന്ദി ഹില്‍സിന് പേരെന്ന് സൂചനകളുണ്ട്. സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ടും നന്ദി ഹില്‍സിന്റെ പേര് പ്രശസ്തമാണ്.

ടിപ്പുവും നന്ദിയും

ടിപ്പുവും നന്ദിയും

ടിപ്പുസുൽത്താനുമായി ബന്ധപ്പെട്ട് നന്ദിഹിൽസിന് ചില കഥകൾ പറയാനുണ്ട്. ടിപ്പുസുൽത്താൻ വേനൽക്കാലം ചിലവിട്ടത് നന്ദിഹിൽസിലായിരുന്നു. ഇതിനായി അദ്ദേഹം ഇവിടെ ഒരു കൊട്ടാരവും പണികഴിപ്പിച്ചിട്ടുണ്ട്. കീഴടക്കാന്‍ സാധ്യമല്ലാത്തത് എന്ന് പേരിട്ട് മൈസൂര്‍ സുല്‍ത്താനായിരുന്ന ടിപ്പു സുല്‍ത്താന്‍ പണികഴിപ്പിച്ച നന്ദിദുര്‍ഗ് എന്ന കോട്ട നന്ദി ഹില്‍സിലാണ്. എന്നാല്‍ 1791 ല്‍ ബ്രിട്ടീഷുകാര്‍ ഈ കോട്ടയും കീഴടക്കുകതന്നെ ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X