Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിൽ നിന്ന് ശിവാനസമുദ്രയിലേക്ക്

ബാംഗ്ലൂരിൽ നിന്ന് ശിവാനസമുദ്രയിലേക്ക്

By Maneesh

ബാംഗ്ലൂർ നഗരത്തിൽ നിന്ന് 140 കിലോമീറ്റർ അകലെയായാണ് ശിവാന സമുദ്ര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് വീക്കെൻഡ് യാത്രയ്ക്ക് പറ്റിയ സ്ഥലമാണ് ശിവാന സമുദ്ര.

എത്തിച്ചേരാൻ

ബാംഗ്ലൂരിൽ നിന്ന് കനകപുരയിൽ എത്തിച്ചേർന്ന് അവിടെ നിന്ന് മലവള്ളി ഗ്രാമം വഴി ശിവാനസമുദ്രയിൽ എത്തിച്ചേരാം. ബാംഗ്ലൂരിൽ നിന്ന് ഏകദേശം 4 മണിക്കൂർ യാത്ര ചെയ്താൽ ഇവിടെ എത്താം.

ശിവാനസമുദ്രയേക്കുറിച്ച്

കാവേരി നദിയിൽ രൂപം കൊണ്ട ഒരു ദ്വീപാണ് ശിവാനസമുദ്ര. ശിവാന സമു‌ദ്രയി‌ൽ വച്ച് രണ്ടായി ‌പിരിയുന്ന കാവേരി ന‌ദിയിൽ രൂപം കൊള്ളുന്ന രണ്ട് വെള്ളച്ചാട്ടങ്ങളാണ് ഗഗന‌ചുക്കിയും വെള്ളച്ചാട്ടവും ബാരച്ചുക്കി വെള്ളച്ചാട്ടവും.

ശിവാനസമുദ്രയേക്കുറിച്ച് വിശദമായി വായിക്കാം

ബസ് യാത്രയേക്കുറിച്ച്

ബസ് യാത്രയേക്കുറിച്ച്

വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് ബസ് സർവീസ് ഒന്നുമില്ല. ബാംഗ്ലൂരിലെ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്ന് കൊല്ലിഗലയിലേക്ക് ബസ് ലഭിക്കും. കൊല്ലിഗലയിൽ നിന്ന് ഓട്ടോറിക്ഷയിലോ ടാക്സിയിലോ വെ‌‌ള്ളച്ചാട്ടത്തിന് സമീപം എത്തിച്ചേരാം.

ടാക്സി യാത്ര

ടാക്സി യാത്ര

ബാംഗ്ലൂരിൽ നിന്നോ മൈസൂരിൽ നിന്നോ ടാക്സി‌‌യിൽ ഇവിടേയ്ക്ക് യാത്ര ചെയ്യുന്നതാണ് ഏറ്റവും നല്ലത്. കാര‌ണം ബസ് യാത്ര വളരെ ദുഷ്കരം ആയിരിക്കും.

റോഡ് ട്രിപ്പ്

റോഡ് ട്രിപ്പ്

ശിവാന സമുദ്രയിൽ എത്തിച്ചേരാൻ നിരവധി വഴികളുണ്ട്. ബാംഗ്ലൂരിൽ നിന്ന് ബാംഗ്ലൂർ മൈസൂർ വഴി മതൂരിൽ എത്തിച്ചേരാം. മതൂർ ബസ് സ്റ്റേഷൻ കഴിഞ്ഞ‌ൽ ഉടൻ ഇടത്തേക്ക് മലവള്ളിയിലേക്കുള്ള റോഡ് കാണാം

ശിവാനസമുദ്രയിലേ‌ക്ക്

ശിവാനസമുദ്രയിലേ‌ക്ക്

മലവ‌ള്ളിയിൽ നിന്ന് നേരെ മുന്നോട്ട് യാത്ര ചെയ്താൻ നിങ്ങൾക്ക് ശിവാന സമുദ്രയി‌ൽ എത്തിച്ചേരാം. 135 കിലോമീറ്റർ ആണ് ഇത് വഴി ബാംഗ്ലൂരിൽ നിന്ന് ശിവാന സമുദ്രയിൽ എത്തിച്ചേരാനുള്ള ദൂരം. ബാംഗ്ലൂരിൽ നിന്ന് ഏകദേശം 3 മണിക്കൂർ കൊണ്ട് ശിവാന സമുദ്രയിൽ എത്തിച്ചേരാം

കനകപുര വഴി

കനകപുര വഴി

കനക‌പുര വഴിയും നിങ്ങൾക്ക് ശിവാന സമുദ്രയിൽ എത്തിച്ചേരാം. ബാംഗ്ലൂരിൽ നിന്ന് കനക‌പുര റോഡിലൂടെ യാത്ര ചെയ്യുക. കനക‌പുര കഴിഞ്ഞാൽ മലവ‌ള്ളിയിലേക്കുള്ള റോഡ് കാണാം. ഇടത്തേക്ക് മറ്റൊരു റോഡ് കാണാം. ഈ റോഡിലൂടെ പോയാൽ നിങ്ങൾക്ക് മേക്കദട്ടുവിൽ എത്തിച്ചേരാം

ഗഗനചുക്കി വെള്ളച്ചാട്ടം

ഗഗനചുക്കി വെള്ളച്ചാട്ടം

ശിവാന സമുദ്രയിൽ എത്തിയാൽ ആദ്യം കാണാൻ കഴിയുന്ന ഗഗനചുക്കി വെള്ളച്ചാട്ടമാണ്. രണ്ട് വശത്ത് നിന്ന് നിങ്ങൾക്ക് ഈ വെള്ളച്ചാട്ടം കാണാം. കാവേരി നദിയിലൂടെയുള്ള പാലം കടന്ന് മലവള്ളി കൊല്ലിഗൽ റോഡിലൂടെ യാത്ര ചെയ്താൽ നിങ്ങൾക്ക് ഒരു ദർഗയുടെ അടുത്ത് എത്താം അവിടെ നിന്നുള്ള ഗഗനചുക്കിയുടെ കാഴ്ചയാണ് ഗംഭീരം.

മീൻ പൊരിച്ചത്

മീൻ പൊരിച്ചത്

ദർഗയ്ക്ക് സമീപത്തായി നിങ്ങൾക്ക് റീഫ്രെഷ് ചെയ്യാൻ നിരവധി സ്ഥലങ്ങളുണ്ട്. കൂൾഡ്രിങ്ക്സും സ്നാക്കുകളും വിൽക്കുന്ന കടകൾക്ക് സമീപത്തായി മീൻ പൊരിച്ച് നൽകുന്ന ഒരു കടയും കാണാം.

ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം

ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം

‌നിങ്ങൾക്ക് ഇഷ്ടമുള്ള മീൻ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ. വട്ടം കൂടി കുശലം പറയുമ്പോഴേക്ക് മീൻ പാത്രത്തിൽ കയറും

ബാരചുക്കി

ബാരചുക്കി

ശിവാന സമുദ്രയിലെ ‌മ‌റ്റൊരു വെള്ളച്ചാട്ടമാണ് ബാരചുക്കി. ഗഗന ചുക്കിയിൽ നിന്ന് ഏകദേശം 1 കിലോമീറ്റർ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാൻ.

പാർക്കിംഗ് ഏരിയ

പാർക്കിംഗ് ഏരിയ

ബാര‌ചുക്കി വെള്ളച്ചാട്ടത്തിന് സ‌മീപത്ത് തന്നെ വാഹനം പാർക്ക് ചെ‌യ്യാൻ പറ്റിയ വിശാലമായ സ്ഥലമുണ്ട്.

കാഴ്ചകൾ

കാഴ്ചകൾ

പാർക്കിംഗ് ഏരിയയിൽ നിന്ന് തന്നെ ബാരചുക്കി വെള്ളച്ചാട്ടത്തിന്റെ സുന്ദരമായ കാഴ്ചകൾ കാണാം.

താഴെ നിന്ന് കാണാം

താഴെ നിന്ന് കാണാം

വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത് കാണാ‌ൻ ആളുകൾക്ക് പടിക്കെട്ടുകളിലൂടെ ഇറങ്ങി പോകാനുള്ള സൗകര്യം ഇവിടെയുണ്ട്

വട്ടത്തോണി

വട്ടത്തോണി

താഴെ എത്തിച്ചേർന്നാൽ ‌വെള്ളച്ചാട്ടം അടുത്ത് നിന്ന് കാണാൻ നിങ്ങൾക്ക് ‌വട്ടത്തോണിയിൽ യാത്ര ചെയ്യാം.

വിലപേശൽ

വിലപേശൽ

അന്യസംസ്ഥാനക്കാരാണെന്ന് മനസിലായാൽ വട്ടത്തോണിക്കാർ അന്യായയമായ പൈസ പറഞ്ഞുകളയും നി‌ങ്ങൾക്ക് പറഞ്ഞ് പേശി വേണം തോണിയിൽ കയറാൻ

വട്ടത്തോണി‌യിലെ ആഹ്ലാദം

വട്ടത്തോണി‌യിലെ ആഹ്ലാദം

യാത്രയിലെ ഏറ്റവും ത്രില്ലടിപ്പിക്കുന്ന ഒന്നാണ് വട്ടത്തോണി യാത്ര. നിങ്ങളെ വെള്ളച്ചാട്ടത്തിന്റെ വളരെ അടുത്ത് വരെ വട്ടത്തോണിയിൽ എത്തിക്കും.

തിരിച്ച് കയറ്റം

തിരിച്ച് കയറ്റം

വെ‌ള്ളച്ചാട്ടത്തിന്റെ അരികിലേക്ക് ഇറങ്ങി വരുന്നതിനേക്കാൾ കഷ്ടമാണ് ‌പടിക്കെ‌ട്ടിലൂടെയുള്ള തിരി‌ച്ച് കയ‌റ്റം.

അടുത്ത സ്ഥലത്തേക്ക്

അടുത്ത സ്ഥലത്തേക്ക്

ഇവിടെ നിന്ന് 30 കിലോമീറ്റർ അകലെയാണ് പ്രശസ്തമായ തലക്കാട് സ്ഥിതി ചെയ്യുന്നത്. തലക്കാടേക്ക് ആണ് അടുത്ത യാത്ര

 തലക്കാട്

തലക്കാട്

കർണാടകയിലെ മരുഭൂമി പോലുള്ള ഒരു സ്ഥലമാണ് തലക്കാട്. കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് ഒരു കാലത്ത് 30 ക്ഷേ‌ത്രങ്ങൾ ഉണ്ടായിരുന്നു. എന്നാണ് പറയപ്പെടുന്നത്. വിശദമായി വായിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X