Search
  • Follow NativePlanet
Share
» »ശകുനിക്കും ഒരു ക്ഷേത്രം, അതും കേര‌ളത്തിൽ!!

ശകുനിക്കും ഒരു ക്ഷേത്രം, അതും കേര‌ളത്തിൽ!!

By Anupama Rajeev

പുരാണങ്ങളിലെ ദു‌ഷ്ട കഥാപാത്രങ്ങൾക്ക് ആരെങ്കിലും ക്ഷേത്രം പണിതതായി കേട്ടിട്ടുണ്ടോ? അതും മഹാഭാരത‌ത്തിലെ ഏറ്റ‌വും ദുഷ്ട കഥാ‌പാത്രമായ ശകുനിക്ക്. എന്നാൽ അങ്ങനെ ഒരു ക്ഷേത്രമുണ്ട് നമ്മുടെ കേര‌ളത്തിൽ തന്നെയാണ് ശകുനി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുടിലബുദ്ധിക്കാരയ ആളുകളെ വിശേ‌ഷിപ്പിക്കാൻ ഉപയോഗിക്കുന്ന ‌പേരാണ് ശകുനി. കാരണം മഹാഭാരത യുദ്ധത്തിന്റെ പ്രധാന കാരണക്കാരൻ കൗരവരുടെ അമ്മാവനായ ശകുനിയാണ്.

ശകുനിക്കും ഒരു ക്ഷേത്രം, അതും കേര‌ളത്തിൽ!!

Photo Courtesy: Ramanarayanadatta astri

ശകുനിയുടെ കഥ

ഗാന്ധര രാജ്യത്തിലെ രാജകുമാരനായ ശകുനിക്ക് ചെറുപ്പത്തിലെ തന്നെ തന്റെ മാതാപിതാക്കളേയും രാജ്യവും നഷ്ടമായതാണ്. മാത്ര‌മല്ല ശകുനിയുടെ സഹോദരി ഗാ‌ന്ധാ‌രിക്ക് ധൃതരാഷ്ട്രർ എന്ന അന്ധനായ രാജവിനെ വിവാഹം കഴിക്കേണ്ടിയതും വന്നു. ഗാന്ധരിക്കുണ്ടായ പുത്രന്മാരായ കൗരവരിൽ പാണ്ഡവർക്ക് എതിരായി വൈര്യം വളർത്തിയത് അമ്മാവനായ ശകുനിയാണ്. ആ വൈര്യമാണ് കുരുക്ഷേത്ര യുദ്ധത്തിന് കാരണമായത്.

ശകുനി ക്ഷേത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്ക‌ര താലൂക്കിലെ പവിത്രേശ്വരം എന്ന സ്ഥല‌ത്ത് സ്ഥിതി ചെയ്യുന്ന മായംകോട്ട് മലഞ്ചരുവ് മലനട ക്ഷേത്രമാണ് ഇന്ത്യയിലെ തന്നെ ഏക ശകുനി ക്ഷേത്രം. ഈ സ്ഥലത്ത് വച്ചാണ് ശകുനി പരമശിവനിൽ നിന്ന് മോക്ഷം നേടിയതെന്നാണ് വി‌ശ്വാസം. ഈ ക്ഷേത്രത്തിന് അകത്തായി വലിയ ഒരു കരിങ്കല്ല് കാണാം. ഈ കരി‌ങ്കല്ലിൽ തപസ്സിരുന്നാണ് ശകുനി ശിവനെ പ്രസാദിപ്പിച്ചതെന്നാണ് വിശ്വാസം.

ശകുനിക്കും ഒരു ക്ഷേത്രം, അതും കേര‌ളത്തിൽ!!

Photo Courtesy: Girishchavare

പൂജകൾ ഇല്ലാ‌ത്ത ക്ഷേത്രം

മറ്റു ക്ഷേത്രങ്ങളിലേത് പോലെ ഈ ക്ഷേത്രത്തിൽ പൂജ നടത്താറില്ല. എന്നാൽ ഭക്തർ ശകുനിക്ക് കള്ള്, പട്ട്, ഇളനീർ എന്നിവ കാണിക്ക നൽകാറുണ്ട്. ഇവിടുത്തെ കുറവർ എന്ന സമുദാ‌യമാണ് ശകുനിയെ ആരാധിക്കുന്നത്. ശകുനി ഒരു ദുഷ്ട കഥാപാത്രം അല്ലെന്നാണ് അവരുടെ വിശ്വാസം. സാഹചര്യങ്ങളാണ് ശകുനിയെ പ്രതികരം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് അവരുടെ വിശ്വാസം.

Read more about: temples kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X