Search
  • Follow NativePlanet
Share
» »സിനിമയിൽ കാണുന്ന വേലയും പൂരവും

സിനിമയിൽ കാണുന്ന വേലയും പൂരവും

By Maneesh

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഷൂട്ടിംഗ് ലൊക്കേഷൻ ഏതെന്ന് ചോദിച്ചാൽ ഏത് കൊച്ചുകുട്ടിക്കും അറിയാം അത് ഒറ്റപ്പാലമാണെന്ന്. പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്താണ് ഒറ്റപ്പാലം സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ മനകളും ഇല്ലങ്ങളുമുള്ള ഒറ്റപ്പാലത്തും പരിസരത്തുമായി ചിത്രീകരിച്ച സിനിമകൾ നിരവധിയാണ്. ഇതിൽ വരിക്കാശ്ശേരി മനയാണ് ഏറെ പ്രശസ്തം.

നാ‌ലുകെട്ടുകളും ക്ഷേത്രങ്ങളും നെ‌ൽപ്പാടങ്ങളും ഭാരതപ്പുഴയും ചേരുമ്പോൾ ഒറ്റപ്പാലത്തിന് ഒരു വരേണ്യ പ്രൗഢി നൽകുന്നുണ്ട് അതുകൊണ്ട് തന്നെയാണ് സിനിമക്കാർ ഇവിടം തേടിയെത്തുന്നതും.

കിള്ളിക്കുറിശ്ശിമംഗലമാണ് ഒറ്റപ്പാലത്തെ പ്രധാന ആകര്‍ഷണം. ഒറ്റപ്പാലം പട്ടണത്തില്‍ നിന്നും 8 കിലോമീറ്റര്‍ മാറി ലക്കിടിയ്ക്കടുത്താണ് ഈ സ്ഥലം. കവിയും ഓട്ടന്‍ തുള്ളലിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാരുടെ ജന്മസ്ഥലമെന്നതാണ് കിള്ളിക്കുറിശ്ശിമംഗലത്തിന്റെ പ്രത്യേകത.

പ്രശസ്തമായ ചിനക്കത്തൂര്‍ പൂരം നടക്കുന്ന ചിനക്കത്തൂര്‍ കാവ്, വള്ളുവനാടന്‍ മൂകാംബികയെന്നറിയപ്പെടുന്ന പരിയാനംപട്ട ക്ഷേത്രം തുടങ്ങിയവയും ഒറ്റപ്പാലത്താണ്.

ചിനക്കത്തൂർ

ചിനക്കത്തൂർ

പൂരത്തിന് പേരുകേട്ട സ്ഥലമാണ് ചിനക്കത്തൂർ. ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറത്ത് ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിലാണ് ഈ പൂരം നടക്കുന്നത്. 33 കൊമ്പൻമാരുടെ എഴുന്നള്ളത്താണ് ഈ പൂരത്തിന്റെ പ്രത്യേകത. കാളവേല, കുതിരവേല, കരിവേല തുടങ്ങിയ ചടങ്ങുകളും ഇവിടെ നടക്കാറുണ്ട്. ഒറ്റപ്പാലത്ത് നിന്ന് 6 കിലോമീറ്റർ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എല്ലാവർഷവും മാർച്ച് മാസത്തിലാണ് ഇവിടെ പൂരം നടക്കുന്നത്.

Photo Courtesy: Jrajes krishna
http://commons.wikimedia.org/wiki/File:Chinakkathur_pooram_Kudhira_kali.JPG

പരിയാനമ്പറ്റ

പരിയാനമ്പറ്റ

വള്ളുവനാടന്‍ മൂകാംബികയെന്നറിയപ്പെടുന്ന പരിയാനമ്പറ്റ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒറ്റപ്പാലത്താണ്. ഒറ്റപ്പാലത്തിനടുത്ത് കാട്ടുകുളത്ത് സ്ഥിതി ചെയ്യുന്ന പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പൂരം ഏറെ പ്രശസ്തമാണ്. കളമെഴുത്ത് പാട്ട്, കാളവേല, കുതിരവേല തുടങ്ങിയ ചടങ്ങുകൾ ഈ പൂരത്തിന് നടക്കാറുണ്ട്. ലക്കിടി നഗരത്തിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഷോർണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് 29 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. എല്ലാവർഷവും ഫെബ്രുവരി മാൻസത്തിലാണ് ഇവിടെ പൂരം നടക്കുന്നത്.

Photo Courtesy: RajeshUnuppally

വരിക്കാശ്ശേരി മന

വരിക്കാശ്ശേരി മന

ഒറ്റപ്പാലത്ത് നിന്ന് അഞ്ച് കിലോമീറ്റർ അകലെയായാണ് ഈ മന സ്ഥിതി ചെയ്യുന്നത്. സൂപ്പർ സ്റ്റാറുകളുടേതടക്കം നിരവധി സിനിമകൾ ഇവിടെ വച്ച് ചിത്രീകരിച്ചിട്ടുണ്ട്. ആക്ഷൻ സംവിധായകനായ ഷാജി കൈലാസിന്റെ ഇഷ്ട ലൊക്കേഷനാണ് വരിക്കാശ്ശേരി മന.
Photo Courtesy: Soumyavn at en.wikipedia

പടിപ്പുര

പടിപ്പുര

വരിക്കാശേരി മനയിലേക്കുള്ള കവാടം. കേരളത്തിലെ നാലുകെട്ടുകളിലെ കവാടങ്ങളെ പടിപ്പുര എന്നാണ് വിളിക്കാറുള്ളത്.

Photo Courtesy: Soumyavn at en.wikipedia

പത്തായപ്പുര

പത്തായപ്പുര

വരിക്കാശ്ശെരി മനയിലെ പത്തായപ്പുര.

Photo Courtesy: Soumyavn at en.wikipedia

നടുമുറ്റം

നടുമുറ്റം

വരിക്കാശ്ശേരി മനയുടെ നടുമുറ്റം.

Photo Courtesy: Soumyavn at en.wikipedia

കുളം

കുളം

വരിക്കാശ്ശേരി മനയിലെ കുളം. നിരവധി സിനിമകൾക്ക് വേണ്ടി ഈ കുളം ചിത്രീകരിച്ചിട്ടുണ്ട്.

Photo Courtesy: Soumyavn at en.wikipedia

ക്ഷേത്രം

ക്ഷേത്രം

വരിക്കാശ്ശെരി മനയിലെ ക്ഷേത്രം

Photo Courtesy: Soumyavn at en.wikipedia

ജാലകം

ജാലകം

വാരിക്കാശ്ശേരി മനയുടെ ഒരു ചിത്രം. ചെങ്കല്ലുകൊണ്ടാണ് ഈ മന നിർമ്മിച്ചിട്ടുള്ളത്.
Photo Courtesy: sandeep MM

നാലുകെട്ട്

നാലുകെട്ട്

കേരളത്തിലെ ലോക്കേഷനുകളുടെ സൂപ്പർ സ്റ്റാർ എന്ന് വരിക്കാശ്ശേരി മനയെ വിശേഷിപ്പിക്കാം. ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ മീശപിരിച്ചത്, വാരിക്കാശ്ശേരി മനയുടെ പൂമഖത്തെ ചാരുകസേരയിൽ ഇരുന്നാണ്.

Photo Courtesy: Krishnan Varikkasseri

ഒറ്റപ്പാലം നഗരം

ഒറ്റപ്പാലം നഗരം

ഒറ്റപ്പാലം നഗരത്തിലെ ഒരു കാഴ്ച
Photo Courtesy: Vu3voc at en.wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X