Search
  • Follow NativePlanet
Share
» »പ്രാര്‍ത്ഥിക്കാന്‍ ബര്‍ഗറും ഒരു കാരണം

പ്രാര്‍ത്ഥിക്കാന്‍ ബര്‍ഗറും ഒരു കാരണം

ചെന്നൈ പടപ്പ ജയദുര്‍ഗാ പീഠത്തിന് എന്തുകൊണ്ടും പറ്റിയ പേരാണ് ന്യൂ ജനറേഷന്‍ ക്ഷേത്രം എന്ന്.

By Elizabath

പ്രാര്‍ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണമുണ്ടാകും എന്നു പറയുന്നത് വളരെ ശരിയാണ്. എന്നാല്‍ ചെന്നൈയിലെ കാഞ്ചീപുരത്തെ പടപ്പ ജയദുര്‍ഗാ പീഠത്തില്‍ പ്രാര്‍ഥിക്കാനെത്തുന്നരെ കാത്തിരിക്കുന്നത് മുഴുവന്‍ ആശ്ചര്യങ്ങളാണ്.
വെല്‍കം ഡ്രിങ് മുതല്‍ പ്രസാദത്തിന്റെ കാര്യത്തില്‍ വരെ ന്യൂ ജനറേഷനാണ് ഈ ക്ഷേത്രം

പ്രാര്‍ത്ഥിക്കാന്‍ ബര്‍ഗറും ഒരു കാരണം

PC: Youtube

ന്യൂ ജനറേഷന്‍ ക്ഷേത്രം
പടപ്പ ജയദുര്‍ഗാ പീഠത്തിന് എന്തുകൊണ്ടും പറ്റിയ പേരാണ് ന്യൂ ജനറേഷന്‍ ക്ഷേത്രം എന്ന്. ഇവിടെയെത്തുമ്പോള്‍ തന്നെ ലഭിക്കുന്ന മൊബൈല്‍ രജിസ്‌ട്രേഷനും ടാഗും കൂടാതെ കുപ്പിയില്‍ ലഭിക്കുന്ന മിനിറല്‍ വാട്ടറുമെല്ലാം പരമ്പരാഗത ക്ഷേത്ര സംവിധാനങ്ങളില്‍ നിന്ന് ഈ ക്ഷേത്രത്തെ അടിമുടി വ്യത്യസ്തമാക്കുന്നു.

മുഖം തുടയ്ക്കാന്‍ പനിനീര്‍
ക്ഷേത്രക്കുളത്തില്‍ നിന്നു മുഖമൊക്കെ കഴുകിക്കയറുന്നതൊക്കെ ഇവിടെ പഴങ്കഥയാണ്. വെയിലേറ്റു വാടി ഇവിടെയെത്തുന്ന ഭക്തര്‍ക്ക് മുഖം തുടയ്ക്കാന്‍ തൂവാല നല്കും. അതും വെറും തൂവാലയല്ല. നല്ല പരിനീരില്‍ മുക്കിയെടുത്ത തൂവാല. പിന്നനെ ക്ഷീണമൊക്കെ എവിടെ പോയി എന്നു ചോദിച്ചാല്‍ മതി.

പ്രാര്‍ത്ഥിക്കാന്‍ ബര്‍ഗറും ഒരു കാരണം


വെല്‍കം ഡ്രിങ്കായി കോള്‍ഡ് കോഫി

പനിനീരില്‍ മുഖം കഴുകിയെത്തുന്നവര്‍ക്ക് ഒരു വെല്‍കം ഡ്രിങ്കാവാം എന്നാണ് ക്ഷേത്രത്തിന്റെ പോളിസി. താല്പര്യമുള്ളവര്‍ക്കായി ഫ്രഷ് ജ്യൂസ്, കോള്‍ഡ് കോഫി, ഐസ് ടീ, ബദാം മില്‍ക്ക്, സീസണ്‍ അനുസരിച്ചുള്‌ല പഴങ്ങള്‍ കൊണ്ടുണ്ടാക്കിയ ജ്യൂസുകള്‍ എന്നിവയാണ് നല്കാറുള്ളത്.


പ്രസാദമായി ബര്‍ഗര്‍

ഇവിടുത്തെ പ്രാര്‍ഥനകള്‍ക്കും പൂജകള്‍ക്കും ശേഷമാണ് പ്രസാദവിതരണം. പായസവും അവലും ഉണ്ണിയപ്പവുമൊക്കെ പ്രസാദമായി ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്ന നാളുകളൊന്നും ഇവിടെയാര്‍ക്കും ഇനി ഓര്‍മ്മ കാണില്ല. ബര്‍ഗറും കുക്കീസും ബ്രൗണീസുമൊക്കയാണ് ഇവിടുത്തെ പ്രസാദം. വിശേഷ ദിവസങ്ങളിലാണ് ഇവ ഭക്തര്‍ക്ക് നല്കുക. എന്നാല്‍ സാധാരണ ദിവസങ്ങളില്‍ ഇവിടെ ലഭിക്കുന്നത് എന്താണെന്നറിഞ്ഞാല്‍ വീണ്ടും അത്ഭുതമാകും ഫലം.

സാധാരണ ദിവസങ്ങളില്‍ തക്കാളി റൈസ്, പൂരി, ചപ്പാത്തി, വെജിറ്റബിള്‍ കുറുമ പോലുള്ള ഭക്ഷണങ്ങളാണ്. കൂടാതെ ചിലദിവസങ്ങളില്‍ കുട്ടികള്‍ക്കായി ചോക്ലേറ്റുകളും ഐസ്‌ക്രീമും പ്രസാദമായി നല്കാറുണ്ടത്രെ. പ്രസാദമായി നല്കുന്ന മിക്ക വിഭവങ്ങളും ഇവിടെയാണ് ഉണ്ടാക്കുന്നത്. അതിനായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള പാചകപ്പുരയും ക്ഷേത്രത്തിനു സ്വന്തമായുണ്ട്.

പ്രാര്‍ത്ഥിക്കാന്‍ ബര്‍ഗറും ഒരു കാരണം

മന്ത്രമെഴുതിയാല്‍ കുക്കീസ്
ക്ഷേത്രത്തില്‍ വന്നു സമയം ചെലവഴിക്കുവാന്‍ കുട്ടികള്‍ക്ക് ഏറെ താല്പര്യമാണെന്ന് ഒരിക്കല്‍ ഇവിടെയെത്തിയാല്‍ അറിയാന്‍ സാധിക്കും. കുട്ടികള്‍ക്കായി പ്രത്യേക കളികള്‍ മാത്രമല്ല ഇവിടെ ഒരുക്കിയിട്ടുള്ളത്. ശ്രീ ദുര്‍ഗ്ഗൈ സിദ്ധരുടെ സമാധിസ്ഥലത്തിരുന്ന് 21 തവണ ഗുരുമന്ത്രം എഴുതിയാല്‍ അവര്‍ക്ക് ലഭിക്കുന്നത് കുക്കീസ് മിഠായിയാണ്.

വ്യത്യസ്തമായ പ്രസാദങ്ങള്‍
പ്രസാദങ്ങളുടെ കാര്യത്തില്‍ ഏറെ വ്യത്യസ്തതയാണ് ഇവിടെയുള്ളത്. ബദാം മില്‍ക്ക് മുതല്‍ ഫ്രഷ് ജ്യൂസ്, ഐസ്‌ക്രീം, ചപ്പാത്തി, സ്പ്രിങ് റോള്‍സ്, പട്ടാണി കടല കൊണ്ടുണ്ടാക്കിയ സമോസ, പൊടലി, മാംഗോ കേക്ക്, കഷായം വരെയാണ് ഇവിടെ ഓരോ ദിവസവും പ്രസാദമായി ലഭിക്കുക.

പ്രാര്‍ത്ഥിക്കാന്‍ ബര്‍ഗറും ഒരു കാരണം

പിറന്നാള്‍ കേക്ക് പ്രസാദം
കുറച്ചു നാള്‍ മുന്‍പായി ക്ഷേത്രത്തില്‍ പുതുമയാര്‍ന്ന പിറന്നാള്‍ കേക്ക് പ്രസാദത്തിന്റെ വിതരണവും തുടങ്ങിയിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്നവരുടെ ജന്‍മദിവസമടക്കമുള്ള വിവരങ്ങള്‍ കംപ്യൂട്ടറില്‍ ശേഖരിക്കും. പിന്നീട് അവരുടെ ജന്‍മദിന ദിവസം കേക്ക് പാഴ്‌സലായി അയച്ചുകൊടുക്കുന്ന പരിപാടിയാണിത്.

പ്രാര്‍ത്ഥിക്കാന്‍ ബര്‍ഗറും ഒരു കാരണം

ദുര്‍ഗ്ഗൈ സിദ്ധരുടെ ക്ഷേത്രം
തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ ജനിച്ച ദുര്‍ഗ്ഗൈ സിദ്ധര്‍ എന്ന വ്യക്തിയാണ് പടപ്പ ജയദുര്‍ഗാ പീഠം സ്ഥാപിക്കുന്നത്. ഹോമിയോ ഡോക്ടറും അര്‍ബുദ ചികിത്സാ വിദഗ്ദനുമായ ഡോ. ശ്രീ ശ്രീധറാണ് ഇവിടുത്തെ മുഖ്യ പൂജാരി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X