Search
  • Follow NativePlanet
Share
» »പൈതൽമല-സഞ്ചാരികളുടെ പറുദീസ

പൈതൽമല-സഞ്ചാരികളുടെ പറുദീസ

നിരപ്പിൽ നിന്നും 4500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന കണ്ണൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമാണ് പൈതൽമല. സാഹസിക സഞ്ചാരികളുടെയും പ്രകൃതി സ്‌നേഹികളുടെയും ഇഷ്ടസ്ഥലമായ പൈതൽമല ട്രക്കിങ് ഡെസ്റ്റിനേഷൻ കൂടിയാണ്.

By Elizabath

പൈതല്‍മല- പേരുകേള്‍ക്കുമ്പോഴേ ആദ്യം മനസ്സില്‍ വരുന്നത് ഒരു നിഷ്‌കളങ്കതയാണ്. എന്നാല്‍ പേരില്‍ മാത്രമേ പൈതലിന്റെ സ്പര്‍ശമുള്ളൂ. അടുത്തുചെന്നാല്‍ ആളുഭീകരനാണ്.
ഒരു ആനയുടെ തലയെടുപ്പോടെ നില്ക്കുന്ന ഒരു വലിയ മലയാണ് അകലെക്കാഴ്ചയില്‍ പൈതല്‍മല. എന്നാല്‍ ആകാശത്തിനതിരുതീര്‍ത്ത് മേഘങ്ങളില്‍ തൊട്ട് നില്ക്കുന്ന ഈ മല അടുത്തുചെന്നാല്‍ കാണുന്നതുപോലയേ അല്ല. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്നും നടുവില്‍-കുടിയാന്മല-പൊട്ടന്‍പ്ലാവ് വഴി പൈതല്‍ മലയിലെത്താം. ആലക്കോടുനിന്ന് മഞ്ഞപ്പുല്ല് വഴിയും സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 4500 അടി ഉയരത്തിലാണ് പൈതല്‍മല നിലകൊള്ളുന്നത്.

paithalmala

pc: Kamarukv

എത്രകടുത്ത വേനലിലും ഇവിടെ കോടമഞ്ഞാണ്. വെയിലും മഴയും ഒന്നും ഇവിടെ കോടയുടെ വരവിനെ ബാധിച്ചിട്ടില്ല.

നമ്മുടെ നാടിന്റെ ഹരിതാഭവും പച്ചപ്പും മനസ്സില്‍ കൊണ്ടുനടക്കുന്ന സഞ്ചാകളാണ് പൈതല്‍മലയെ അന്വേഷിച്ചെത്തുന്നതില്‍ അധിക പങ്കും. ട്രക്കിങ് ഇഷ്ടപ്പെടുന്നവരുടെ ഒരു സ്ഥിരം ഡെസ്റ്റിനേഷന്‍കൂടിയായി ഇപ്പോള്‍ പൈതല്‍മല മാറിയിട്ടുണ്ട്.പക്ഷി നിരീക്ഷണത്തിനായും ആളുകള്‍ എത്തുന്നുണ്ട്.

paithalmala

pc: Kamarukv

എത്രതവണ വന്നാലും മടുപ്പിക്കാത്ത പൈതല്‍മല ഓരോ വരവിനും പുതിയതായി എന്തെങ്കിലും ഒരുക്കിയിരിക്കുമെന്നതാണ് സഞ്ചാരികളെ ഇവിടേക്ക് കൂടുതലായി ആകര്‍ഷിക്കുന്നത്.
വിശേഷണങ്ങള്‍ ഏറെ സ്വന്തമായുണ്ട് കണ്ണൂരിന്റെ സ്വന്തം പൈതല്‍മലയ്ക്ക്. കണ്ണൂരിന്റെ മൂന്നാറെന്നും കേരളത്തിന്റെ കൊടൈക്കനാലെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ സഞ്ചാരികള്‍ നല്കിയത് മറ്റൊന്നുംകൊണ്ടല്ല. പൈതല്‍മലയുടെ ഹൃദ്യമായ കാലാവസ്ഥയും ചുറ്റും നിറഞ്ഞുനില്ക്കുന്ന പച്ചപ്പും തണുപ്പും മുന്നറിയിപ്പില്ലാതെ ഒഴുകിയെത്തുന്ന കോടമഞ്ഞുമെല്ലാം പൈതല്‍മലയെ മൂന്നാറിനോളം, അല്ല, മൂന്നാറിനേക്കാള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.

paithalmala

pc: Kamarukv

തീരാക്കാഴ്ചകളുടെ വിസ്മയം
കാഴ്ചകളുടെ പൂരമാണ് പൈതല്‍മലയില്‍. അത്യപൂര്‍വ്വമായ ചിത്രശലഭങ്ങള്‍, ഔഷധച്ചെടികള്‍, വേനലെത്ര കടുത്താലും വറ്റാത്ത അരുവികള്‍, ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍, പച്ചപ്പുനിറഞ്ഞ പുല്‍മേടുകള്‍ എന്നിവയെല്ലാം പൈതല്‍മലയില്‍ കാഴ്ചകളുടെ വിസ്മയം തീര്‍ക്കുന്നു. അപൂര്‍വ്വ ഇനത്തിലുള്ള പക്ഷികളും മൃഗങ്ങളും ഇവിടെ വസിക്കുന്നു.

paithalmala

pc: Vinayaraj

മലയുടെ അടിവാരത്തുനിന്നും ആറുകിലോമീറ്ററിലധികം ട്രക്കിങ് നടത്തിയാല്‍ മാത്രമേ പൈതല്‍മലയുടെ ശിരസ്സില്‍ തൊടാനാവൂ. കോടമഞ്ഞില്‍ ദൂരക്കാഴ്ചകള്‍ കണ്ട്, ഉയരത്തില്‍ നില്ക്കുന്ന പുല്ലിനെ വകഞ്ഞുമാറ്റിയുള്ള നടത്തത്തിന്റൈ ഒടുവിലാണ് മുകളില്‍ എത്തുന്നത്. വഴിയില്‍ ആദിവാസി രാജാവായിരുന്ന വൈതാളകന്റെ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സാധിക്കും. മലയുടെ ശരിയായ പേര് വൈതല്‍മലയെന്നാണെന്നും പിന്നീടത് പൈതല്‍മലയായി മാറിയതാണെന്നും പറയപ്പെടുന്നു.

paithalmala

pc: Vinayaraj

മുകളില്‍ ചെന്നാല്‍ വളപട്ടണം പുഴയുടെയും അറബിക്കടലിന്റെയും കുടക് മലനിരകളുടെയും ദൂരക്കാഴ്ച മനസ്സു നിറയ്ക്കും എന്നതില്‍ സംശയമില്ല. ഏഴുപുഴകളുടെ ഉത്ഭവ സ്ഥാനം കൂടിയാണ് മലയുടെ അടിവാരം.

paithalmala

pc: Vinayaraj

paithalmala

pc: Vinayaraj

പാരാഗ്ലൈഡിംങ് ഉള്‍പ്പെടെയുള്ള സാഹസിക വിനോദങ്ങള്‍ക്ക് പറ്റിയ സ്ഥലമാണ് പൈതല്‍മലയെന്ന് സാഹസിക അക്കാദമി കണ്ടെത്തിയിട്ടുണ്ട്. യാത്രകളില്‍ സാഹസികത ആഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു വെല്ലുവിളിയായിരിക്കും കണ്ണൂരിന്റെ ഈ മൂന്നാര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X