Search
  • Follow NativePlanet
Share
» »പൈതൽമലയിലേ‌ക്ക് യാത്ര പോകാം

പൈതൽമലയിലേ‌ക്ക് യാത്ര പോകാം

കണ്ണൂരില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയായി കൂര്‍ഗ് വനനിരകള്‍ക്ക് അതിര്‍ത്തി പങ്കിടുന്ന പൈതല്‍ മലയെ കേരളത്തിന്റെ കൂര്‍ഗ് എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല

By Maneesh

കണ്ണൂരില്‍ എത്തിയാല്‍ കടലോരങ്ങള്‍ മുതല്‍ മലയോരങ്ങള്‍ വരെ കാഴ്ചകളാണ്. സഞ്ചാര വൈവിധ്യങ്ങളുള്ള കണ്ണൂരിലെ ഏക ഹില്‍സ്റ്റേഷനാണ് പൈതല്‍ മല. കണ്ണൂരില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയായി കൂര്‍ഗ് വനനിരകള്‍ക്ക് അതിര്‍ത്തി പങ്കിടുന്ന പൈതല്‍ മലയെ കേരളത്തിന്റെ കൂര്‍ഗ് എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.

കണ്ണൂരിൽ നിന്ന് തളിപ്പറമ്പ് വഴി പൈതൽ മലയിൽ എളുപ്പത്തിൽ എത്തിച്ചേരാം. തളിപറമ്പിൽ നിന്ന് 35 കിലോമീറ്റർ ആണ് ഇവിടേയ്ക്കുള്ള ദൂരം. ട്രെക്കിംഗ് പ്രിയരുടെ ഇഷ്ട സ്ഥലമായ പൈതൽമലയിൽ കുടുംബങ്ങളോടൊപ്പം വീക്കെൻഡ് ട്രിപ്പിന് എത്തുന്നവർ ധാരാളമുണ്ട്.

കണ്ണൂരിൽ നിന്ന് കുടിയാൻമല വഴി പൊട്ടൻപ്ലാവ് വരെ കെ എസ് ആർ ടി സി ബസുകൾ ലഭ്യമാണ്. അല്ലെങ്കിൽ തളിപ്പറമ്പിൽ നിന്ന് കുടിയാൻമല ബസിൽ കയറി, കുടിയാൻമലയിൽ നിന്ന് ജീപ്പ് കൂട്ടി പൈതൽ മലയ്ക്ക് പോകാം.

പശ്ചിമഘട്ടത്തിൽ

പശ്ചിമഘട്ടത്തിൽ

പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ പൈത‌ൽ മല സ്ഥിതി ചെയ്യുന്നത് കണ്ണൂർ ജില്ലയിൽ കർണാടകയുടെ അതിർത്തിയിലാണ്. സമുദ്ര നിരപ്പിൽ നിന്ന് 4500 അടി ഉയരത്തിലായാണ് പൈതൽ മല സ്ഥിതി ചെയ്യുന്നത്.

Photo courtesy: Rawbin

വളപട്ടണം പുഴ

വളപട്ടണം പുഴ

പൈതൽ മലയുടെ നെറുകെ നിന്ന് നോക്കിയാൽ വളപട്ടണം പുഴ വളഞ്ഞ് പുളഞ്ഞ് ഒഴുകുന്നത് കാണാം. കണ്ണൂർ നഗരത്തിന്റെ ചില ഭാഗങ്ങളും ഇവിടെ നിന്ന് നോക്കിയാൽ കാണാം.

Photo courtesy: Sivahari

കൂർഗ്

കൂർഗ്

കൂർഗ് വനനിരകൾക്ക് അടുത്തായാണ് പൈതൽമലയുടെ സ്ഥാനം. പൈതൽ മലയിൽ നിന്ന് 2 കിലോമീറ്റർ അകലെയായാണ് കൂർഗ് സ്ഥിതി ചെയ്യുന്നത്. അതിനാൽ കൂർഗിലെ കാലവസ്ഥ തന്നെയാണ് പൈതൽ മലയിലും അനുഭവപ്പെടുന്നത്.

Photo courtesy: Rawbin

ട്രെക്കിംഗ്

ട്രെക്കിംഗ്

ട്രെക്കിംഗ് നടത്താൻ പറ്റിയ സ്ഥലമാണ് പൈതൽ മല. സാഹസികയാത്ര ഇഷ്ടപെടുന്നവർക്ക് പാത്തൻ പാറ വഴി പൈതൽ മലയിലേക്ക് പോകാം. എന്നാൽ മഴക്കാലത്ത് ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്. വൈതൽക്കുണ്ട്, ഏഴരക്കുണ്ട് എന്നീ വെള്ളച്ചാട്ടങ്ങൾ പൈതൽ മലയിലെ ആകർഷണങ്ങളാണ്.

Photo courtesy: Rawbin

വൈതൽകോന്മാർ

വൈതൽകോന്മാർ

വൈതൽമലയെന്നായിരുന്നു പൈതൽ മലയുടെ പേര്. മൂഷിക ഭരണകാലത്തെ നാടുവാഴികളായ വൈതൽകോന്മാരുടെ ആസ്ഥാനമായിരുന്നത്രെ വൈതൽമല. വൈതൽ മല പിന്നീട് പൈതൽ മല എന്ന് അറിയപ്പെടുകയായിരുന്നു. വില്യം ലോഗന്റെ മലബാർ മാന്വലിൽ വൈതൽ മലയെക്കുറിച്ച് പരാമർശം ഉണ്ട്.


Photo courtesy: Rawbin

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X