Search
  • Follow NativePlanet
Share
» »പാമ്പാടുംചോലയിലേക്ക് ഒരു യാത്ര

പാമ്പാടുംചോലയിലേക്ക് ഒരു യാത്ര

By Maneesh

കണ്ടുതീര്‍ക്കാനാവാത്ത കാഴ്ചകളിലേക്കുള്ള കവാടമാണ് മൂന്നാര്‍. മൂന്നാര്‍ യാത്ര എന്നാല്‍ തേയിലത്തോട്ടം കാണാനുള്ള വെറും യാത്രയല്ല. എത്ര പോയാലും കണ്ടുതീര്‍ക്കാ‌ന്‍ കഴിയാത്ത നിരവധി കാഴ്ചകളുണ്ട് മൂന്നാറിന് ചുറ്റും അതില്‍ ഒന്നാണ് പാമ്പാടുംചോല ദേശീയോദ്യാനം.

‌വലുതല്ലാ ഈ ഉദ്യാനം

കേരളത്തിലെ ദേശീയോദ്യാനങ്ങളില്‍ ഏറ്റവും ചെറുതാണ് പാമ്പാടുംചോല ദേശീയോദ്യാനം. മൂന്നാര്‍ ടൗണില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയായാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. മൂന്നാറിലെ ടോപ്പ്സ്റ്റേഷന് സമീപത്തായി 1.318 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 2003ല്‍ ആണ് ഈ സ്ഥലം ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്.

പാമ്പാടുംചോലയിലേക്ക് ഒരു യാത്ര

Photo Courtesy: Varkey Parakkal

പാമ്പാടും ചോലയിലേക്ക്

ടോപ്സ്റ്റേഷനില്‍ നിന്ന് വട്ടവട - കോവിലൂര്‍ റോഡിലൂടെ അഞ്ച് കിലോമീറ്റര്‍ ‌യാത്ര ‌ചെയ്താല്‍ പാമ്പാടുംചോലയില്‍ എത്തിച്ചേരാം.

ഇക്കോടൂറിസം

വനംവകുപ്പും പ്രാദേശിക ആദിവാസി വിഭാഗങ്ങളുമായി ചേര്‍ന്ന് പാമ്പാടും ചോലയില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്കായി ഇക്കോടൂറിസം ‌പരിപാടികള്‍ നടന്നുവരുന്നുണ്ട്. ട്രെക്കിംഗ്, ക്യാമ്പിംഗ് എന്നിവയാണ് ഈ പദ്ധതിയുടെ ഭാഗമായുള്ള പ്രധാന ആക്റ്റിവിറ്റികള്‍.

ട്രെക്കിംഗ്

മൂന്നാര്‍ - കൊടൈക്കനാല്‍ വന‌പാ‌തയിലൂടെ വണ്ടാരവിലെ വാ‌ച്ച് ടവര്‍ വരെയുള്ള ട്രെക്കിംഗ് ആണ് ഏറ്റവും ജനപ്രിയമായ ട്രെക്കിംഗ്. അധികാരികളുടെ അനുമതിയോ ഗൈഡുകളുടെ സഹയാമോ ഇല്ലാത്ത ട്രെക്കിംഗ് ഇവിടെ അനുവദനീയമല്ല. ചോല‌വനത്തി‌ലൂടെയും ട്രെക്ക് ചെയ്യാന്‍ അനുവാദമുണ്ട്.

പാമ്പാടുംചോലയിലേക്ക് ഒരു യാത്ര

Photo Courtesy: Petner Vangeit

ക്യാമ്പിംഗ്

പാമ്പാടും ചോല മലമുകളില്‍ വനംവകുപ്പിന്റെ ലോഗ്‌ഹൗസുകള്‍ ഉണ്ട് പാമ്പാടുംചോലയുടെ ഭാഗമായ കുറ്റിക്കാട്, നെടു‌വരപ്പ് എന്നീ സ്ഥലങ്ങളിലാണ് ലോഗ് ഹൗസുകള്‍ ഉള്ളത്. രണ്ട് പേര്‍ക്ക് താമസിക്കാവുന്ന ലോഗ് ഹൗസില്‍ താമസിക്കാന്‍ 3500 രൂപയാണ് ഭക്ഷണമുള്‍പ്പടെയുള്ള ചെലവ്.

ഡോര്‍മറ്ററി

ലോഗ് ഹൗസുകള്‍ കൂടാതെ ‌വനംവകുപ്പിന്റെ ഡോര്‍മറ്ററിയും ഇവിടെയുണ്ട്. 350 രൂപയാണ് ഒരാള്‍ക്കുള്ള നിരക്ക്.

വിശദവിവരങ്ങള്‍ക്കും ബുക്ക് ചെയ്യാനും വനംവകുപ്പിന്റെ വെ‌ബ്സൈറ്റ് സന്ദ‌ര്‍ശിക്കുക

Read more about: idukki munnar kerala national park
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X