Search
  • Follow NativePlanet
Share
» »വിശ്വാസത്തിന്റെ മഞ്ഞുപെയ്യുന്ന പാഞ്ചാലിമേട്ടിലൂടെ...

വിശ്വാസത്തിന്റെ മഞ്ഞുപെയ്യുന്ന പാഞ്ചാലിമേട്ടിലൂടെ...

ഒരുപാട് കഥകളുള്ളൊരു മല. പ്രകൃതിഭംഗി ഒളിപ്പിച്ച പാഞ്ചാലിമേടിനെ അറിയാം.

By Elizabath

മൂടല്‍മഞ്ഞിന്റെ തണുപ്പില്‍ ഒരായിരം കഥകള്‍ ഒളിപ്പിച്ചുവയ്ക്കുന്നൊരു കുന്ന്. കഥകള്‍ക്ക് നിഗൂഢത പകരാനായി കുന്നിനു സമീപം ആഴമുള്ള താഴ്‌വാരങ്ങള്‍. കാഴ്ചയ്ക്ക് ഭംഗി ഒരുക്കാന്‍ ഒലിച്ചിറങ്ങുന്ന ചെറിയ ചെറിയ അരുവികള്‍...പച്ചപ്പുല്‍മേടുകള്‍ താണ്ടി മുന്നോട്ട് നടക്കുമ്പോള്‍ മനസ്സില്‍ കൂട്ടായുണ്ടാവുക ഒരു പിടി ഓര്‍മ്മകളായിരിക്കും. പാഞ്ചാലിമേടിന് തരാനുള്ളത് എവിടെയോ മറന്നുവെച്ച കുറേ ഓര്‍മ്മകളും നൂറ്റാണ്ടുകള്‍ പിന്നിട്ട വിശ്വാസത്തിലലിഞ്ഞ കുറച്ച് കഥകളുമാണ്.

വിശ്വാസത്തിന്റെ മഞ്ഞുപെയ്യുന്ന പാഞ്ചാലിമേട്ടിലൂടെ...

pc: praveen

ഇവിടെയെത്താന്‍ കാത്തിരിക്കുകയാണോ എന്ന് തോന്നും മഞ്ഞുപൊതിയുന്നതു കാണുമ്പോള്‍. അപ്രതീക്ഷിതമായെത്തുന്ന കാറ്റും മഞ്ഞുമാണ് സഞ്ചാരികളെ സ്വീകരിക്കാന്‍ ഇവിടെയുള്ളത്. കാഴ്ചയുടെ 360 ഡിഗ്രി വിസ്മയമൊരുക്കി പരുന്തുംപാറ

പെയ്തിറങ്ങുന്ന മഞ്ഞാണ് പാഞ്ചാലിമേടിന്റെ പ്രത്യേകത. കാഴ്ചകള്‍ കാണുക എന്നതിലുപരി അനുഭവമാണ് ഇവിടെ പ്രധാനം.സമുദ്ര നിരപ്പില്‍ നിന്നും 2500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ പൊഴിയുന്ന മഞ്ഞും തഴുകുന്ന കാറ്റും അനുഭവിച്ച് നടക്കുക എന്നതുതന്നെ ഒരു പ്രത്യേക രസമാണ്.

വിശ്വാസത്തിന്റെ മഞ്ഞുപെയ്യുന്ന പാഞ്ചാലിമേട്ടിലൂടെ...

pc:Praveenp

വിശ്വാസങ്ങള്‍ നിറഞ്ഞു നില്ക്കുന്ന പാഞ്ചാലിമേടിന് പറയാന്‍ കഥകള്‍ ഒരുപാടുണ്ട്.
ദ്വാപരയുഗത്തില്‍ പാണ്ഡവരുടെ വനവാസക്കാലത്ത് അവര്‍ പാഞ്ചാലിയുമൊത്ത് ഇവിടെ താമസിച്ചിരുന്നു എന്നാണ് വിശ്വാസം. ഇതു തന്നെയാണ് സ്ഥലനാമത്തിനു പിന്നിലെ കഥയും.
അവരുടെ താമസത്തെ സാധൂകരിക്കാനായുള്ള തെളിവുകളും ധാരാളമുണ്ട് ഇവിടെ. പാഞ്ചാലിമേടിന്റെ കിഴക്കുഭാഗത്തായുള്ള കുളത്തിനും പറയാനുണ്ട് കഥകള്‍. പാഞ്ചാലിക്ക് കുളിക്കാനായി ഭീമന്‍ നല്കിയതാണെന്നും അല്ല, ഭീമന്റെ കാല്‍പാദം പതിഞ്ഞയിടം കുളമായി മാറിയതാണെന്നും പറയപ്പെടുന്നു.

വിശ്വാസത്തിന്റെ മഞ്ഞുപെയ്യുന്ന പാഞ്ചാലിമേട്ടിലൂടെ...

PC: Praveenp

പാണ്ഡവരെ ആക്രമിക്കാന്‍ എത്തിയ ഭീകരരൂപിണിയെ ശപിച്ച് ശിലയാക്കിയതിന്റെയും പാണ്ഡവര്‍ പാചകം ചെയ്യുന്നതിനായി ഒരുക്കിയ അടുപ്പുകല്ലിന്റെയും അവശിഷ്ടങ്ങള്‍ ഇന്നും അവിടെയുണ്ട്. തന്നെ ആക്രമിക്കാന്‍ വന്ന ആനയെ പാഞ്ചാലി ശപിച്ച് ശിലയാക്കിയ കല്ലും കാണാന്‍ സാധിക്കും.

അവര്‍ ഇവിടെ താമസിച്ചിരുന്നപ്പോള്‍ സഹായങ്ങള്‍ സ്വീകരിച്ചിരുന്നത് ഇവിടുത്തെ ആദിവാസികളില്‍ നിന്നായിരുന്നു. പാഞ്ചാലിമേട് വിട്ടപ്പോള്‍ തങ്ങള്‍ ആരാധിച്ചിരുന്ന ദുര്‍ഗ്ഗാദേവി വിഗ്രഹം ഭീമന്‍ അവിടെ ആദിവാസികള്‍ക്ക് പ്രതിഷ്ഠിച്ചു നല്കിയത്രെ. പിന്നീട് ദേവീ വിഗ്രഹം ഉഗ്രരൂപിണിയായെന്നും പാഞ്ചാലിമേട് വാസയോഗ്യമല്ലാതായെന്നും കഥകളുണ്ട്. പിന്നീട് അവിടെനിന്നും മാറിയ ആദിവാസികളോടൊപ്പം വിഗ്രഹവും പോയതായി പറയപ്പെടുന്നു.

വിശ്വാസത്തിന്റെ മഞ്ഞുപെയ്യുന്ന പാഞ്ചാലിമേട്ടിലൂടെ...

PC: Ajithmdkm

പാഞ്ചാലിമേട്ടില്‍ ഭുവനേശ്വരി ദേവിയുടെ ഒരു ചെറിയ കോവില്‍ കാണാം. പീഠം തകര്‍ന്ന നിലയില്‍ തൊട്ടടുത്തായി ഒരു ശിവലിംഗവും ഉണ്ട്. നിത്യപൂജയുള്ള ഈ ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലാണ്.

പാഞ്ചാലിമേട്ടില്‍ നിന്നും അസ്തമയ സൂര്യനെ കാണാന്‍ വല്ലാത്ത ഭംഗിയാണ്. അസ്തമയം കാണാനായി മാത്രം നിരവധി ആളുകള്‍ ഇവിടെ എത്തിച്ചേരാറുണ്ട്.

വിശ്വാസത്തിന്റെ മഞ്ഞുപെയ്യുന്ന പാഞ്ചാലിമേട്ടിലൂടെ...

PC: Ezhuttukari

മകരവിളക്ക് തെളിയുന്നത് ഇവിടെ നിന്നും കാണാന്‍ സാധിക്കുന്നതിനാല്‍ ധാരാളം ഭക്തര്‍ ആ സമയത്ത് ഇവിടെയെത്താറുണ്ട്.

കോട്ടയം-കുമളി റോഡില്‍ മുറിഞ്ഞപുഴയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയാണ് പാഞ്ചാലിമേട്. മുണ്ടക്കയത്തു നിന്നും തെക്കേമല വഴിയും ഇവിടെ എത്താന്‍ കഴിയും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X