Search
  • Follow NativePlanet
Share
» »പെരുന്തച്ചന്‍ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

പെരുന്തച്ചന്‍ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

തന്റെ ഉളിയും മുഴക്കോലും ഉപേക്ഷിച്ച് പെരുന്തച്ചന്‍ കര്‍മ്മവും ജന്‍മ നിയോഗവും പാതിയാക്കി അലയാന്‍ പുറപ്പെട്ട കഥയിലെ പ്രധാന അധ്യായങ്ങളിലൊന്നാണീ ക്ഷേത്രം.

By Elizabath

പന്നിയൂരമ്പലം പണി മുടിയില്ല എന്ന ചൊല്ലു കേള്‍ക്കാത്തവര്‍ കുറവായിരിക്കും. തന്റെ ഉളിയും മുഴക്കോലും ഉപേക്ഷിച്ച് പെരുന്തച്ചന്‍ കര്‍മ്മവും ജന്‍മ നിയോഗവും പാതിയാക്കി അലയാന്‍ പുറപ്പെട്ട കഥയിലെ പ്രധാന അധ്യായങ്ങളിലൊന്നാണീ ക്ഷേത്രം. പാലക്കാട് ജില്ലയിലെ ആനക്കര പന്നിയൂരില്‍ സ്ഥിതി
ചെയ്യുന്ന വരാഹമൂര്‍ത്തി ക്ഷേത്രത്തെ കൂടുതലറിയാം.

പെരുന്തച്ചന്‍ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

പെരുന്തച്ചന്‍ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

പെരുന്തച്ചന്‍ തന്റെ ഉളിയും മുഴക്കോലും ഉപേക്ഷിച്ച് അലയാന്‍ പുറപ്പെട്ടത് പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നാണെന്നാണ് കരുതപ്പെടുന്നത്. ക്ഷേത്രത്തിനു മുന്നിലുള്ള മുഴക്കോലും ശ്രീകോവിലിന്റെ സമീപത്തെ കല്ലു പടവിനടിയിലുള്ള ഉളിയുടെ രൂപവും ചേര്‍ന്നു പറയുന്നതും ഈ കഥ തന്നെയാണ്.

PC: Krishnadasnaduvath

പന്നിയൂരമ്പലം പണി മുടിയില്ല

പന്നിയൂരമ്പലം പണി മുടിയില്ല

പന്നിയൂരമ്പലം പണി മുടിയില്ല എന്ന ചൊല്ലിനു പിന്നില്‍ വലിയൊരു കഥയാണുള്ളത്.
പുത്രനെ നഷ്ടപ്പെട്ടതിനു ശേഷം അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്ന പെരുന്തച്ചന്‍ പന്നിയൂര്‍ വരാഹമൂര്‍ത്തി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ശ്രീകോവിലിന്റെ ചില പണികള്‍ നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നുവത്. മുഷിഞ്ഞ വേഷത്തിലെത്തിയ പെരുന്തച്ചനെ തിരിച്ചറിയാന്‍ അവിടുത്തെ തച്ചന്‍മാര്‍ക്കായില്ല. അതില്‍ കോപിതനായ പെരുന്തച്ചന്‍ അവര്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ അളന്നു വച്ചിരുന്ന കഴുക്കോലില്‍ വരകള്‍ വരച്ച് അളവ് തെറ്റിച്ച് മടങ്ങിപ്പോയി. ഇതറിയാതെ കഴുക്കോലെടുത്ത് ചട്ടം കൂട്ടിയ തച്ചന്‍മാര്‍ക്ക് അളവ് പിഴച്ചു.
അപരിചതരാരോ ചെയ്ത പണിയാണെന്ന് മനസ്സിലായപ്പോള്‍ അവര്‍ അവിടെയുണ്ടായിരുന്ന പെരുന്തച്ചനെ അന്വേഷിച്ചിറങ്ങി. അദ്ദേഹത്തെ കണ്ടെത്തി മാപ്പു പറഞ്ഞപ്പോള്‍ അദ്ദേഹം അവരെ സമാധാനിപ്പിച്ച് തിരിച്ചയച്ചു.

PC: Krishnadasnaduvath

രാത്രിയില്‍ കൂട്ടിയ ചട്ടം

രാത്രിയില്‍ കൂട്ടിയ ചട്ടം

പിന്നീട് അന്ന് അര്‍ധരാത്രിയില്‍ ക്ഷേത്രത്തിലെത്തിയ പെരുന്തച്ചന്‍ വളരെ ചെറിയ മിനുക്കു പണികള്‍കൊണ്ട് ചട്ടം കൂട്ടിയത്രെ. എന്നാല്‍ ഇത്രയും കാലം ഈ ക്ഷേത്രത്തിലെ പണിികള്‍ കൊണ്ട് ജീവിച്ചിരുന്ന തച്ചന്‍മാര്‍ തങ്ങളുടെ പണി അവസാനിച്ച കാര്യം അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍ തന്റെ ഉളിയും മുഴക്കോലും അവിടെ ഉപേക്ഷിച്ച പെരുന്തച്ചന്‍ പന്നിയൂരമ്പലം പണി മുടിയില്ല എന്ന് പറഞ്ഞ് എ തങ്ങളുടെ വംശത്തിയെ ഒരാള്‍ക്ക് അവിടെ പണിയുണ്ടാകുമെന്നും അവരെ അനുഗ്രഹിച്ചു. പിന്നീട് പെരുന്തച്ചനെക്കുറിച്ച് ആരും കേട്ടിട്ടല്ലത്രെ.
PC: Krishnadasnaduvath

പരശുരാമന്‍ സ്ഥാപിച്ച ക്ഷേത്രം

പരശുരാമന്‍ സ്ഥാപിച്ച ക്ഷേത്രം

നാലായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് പരശുരാമന്‍ സ്ഥാപിച്ചതാണ് ഈ ക്ഷേത്രമെന്നു വിശ്വസിക്കപ്പെടുന്നത്. കേരളത്തിലെ അപൂര്‍വ്വം ചില വരാഹമൂര്‍ത്തി ക്ഷേത്രങ്ങളിലൊന്നാണിത്. ഭൂമീദേവി സമേതനായിരിക്കുന്ന വരാഹമൂര്‍ത്തിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.

PC: Krishnadasnaduvath

ചിത്രഗുപ്തന്റെയും യക്ഷിയുടെയും സാന്നിധ്യം

ചിത്രഗുപ്തന്റെയും യക്ഷിയുടെയും സാന്നിധ്യം

ഈ ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം ക്ഷേത്രത്തിലെ ചിത്രഗുപ്തന്റെയും യക്ഷിയുടെയും സാന്നിധ്യമാണ്. ഇതു കൂടാതെ ശിവന്‍, അയ്യപ്പന്‍, ഗണപതി, ഭഗവതി, സുബ്രഹ്മണ്യന്‍, ലക്ഷി നാരായണന്‍ തുടങ്ങിയ ഉപദേവതകളും ഇവിടെയുണ്ട്.

PC: Youtube

ഭൂമിദോഷമകലാന്‍ വരാഹമൂര്‍ത്തി

ഭൂമിദോഷമകലാന്‍ വരാഹമൂര്‍ത്തി

ഭൂമീദോഷമകലാന്‍ വിശ്വാസത്തോടെ പ്രാര്‍ഥിച്ചാല്‍ വരാഹമൂര്‍ത്തി ദോഷം അകറ്റുമെന്ന വിശ്വാസം ഭക്തര്‍ക്കിടയില്‍ പ്രബലമാണ്. നഷ്ടപ്പെട്ടതോ, കേസിലുള്ളതേ ആയ സ്ഥലം തിരിച്ചു കിട്ടാനും വരാഹമൂര്‍ത്തിയോട് അപേക്ഷിച്ചാല്‍ മതിയത്രെ.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പട്ടാമ്പിയില്‍ നിന്നും 17 കിലോമീറ്റര്‍ അകലെ പന്നിയൂര്‍ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
പട്ടാമ്പിയില്‍ നിന്ന് തൃത്താല, വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ വഴി കുറ്റിപ്പുറത്തേക്ക് (എം.ഇ.എസ്. എന്‍ജിനിയറിംഗ് കോളേജിനു മുന്‍പിലൂടെ) പോകുന്ന റോഡില്‍ കുമ്പിടി എന്ന ചെറിയ ഗ്രാമത്തിലെ കവലയില്‍ നിന്ന് ഏകദേശം അഞ്ഞൂറ് മീറ്റര്‍ അകത്തേക്ക് മാറി സഞ്ചരിച്ചാല്‍ ഇവിടെയെത്താം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X