Search
  • Follow NativePlanet
Share
» »തമിഴ്നാട്ടിലാണ് പർവ്വതമല എന്ന അതിശയമല

തമിഴ്നാട്ടിലാണ് പർവ്വതമല എന്ന അതിശയമല

ചെന്നൈ‌യിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയായി ‌തിരുവണ്ണാമലൈ ജില്ലയിലാണ് പർവ്വത മല എന്ന സുന്ദര സ്ഥലം സ്ഥിതി ചെയ്യുന്നത്.

By Maneesh

ചെന്നൈ‌യിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയായി ‌തിരുവണ്ണാമലൈ ജില്ലയിലാണ് പർവ്വത മല എന്ന സുന്ദര സ്ഥലം സ്ഥിതി ചെയ്യുന്നത്. നിരവധി ഔഷധ സസ്യങ്ങൾ ‌വ‌ളരുന്ന ഈ മലയ്ക്ക് ‌സിദ്ധർമല എന്ന ഒരു പേരുമുണ്ട്. മലകയറി ചെന്നാൽ കാണുന്ന ര‌ണ്ട് കാഴ്ചകൾ ശിവക്ഷേത്രവും ഒരു ശവകുടീരവുമാണ്.

പോലൂരിന് 20 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന തെന്മാടിമംഗലം എന്ന ഗ്രാമത്തിന് സമീപത്തായാണ് ഈ മല സ്ഥിതി ചെയ്യുന്നത്. ജാവാധ് മലയുടെ ഭാഗമായ ഈ മലയിലേക്ക് തിരുവണ്ണാമലയിൽ നിന്ന് 25 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന കടലാടി ഗ്രാമത്തിൽ നിന്ന് തെന്മാടിമംഗലം ഗ്രാമം വഴിയാണ് എത്തിച്ചേരേണ്ടത്.

മലകളുടെ മല, മലകളുടെ റാണി എ‌ന്നിങ്ങനെ അറിയപ്പെടുന്ന ഈ മലയ്ക്ക് നിരവധി പ്ര‌ത്യേ‌കതകളുണ്ട്.

എട്ട് രൂപ‌ങ്ങൾ

എട്ട് രൂപ‌ങ്ങൾ

എട്ട് ദിക്കുകളിൽ നിന്ന് നോക്കുമ്പോൾ വ്യത്യസ്തമായ എട്ട് ‌രൂപത്തിലാണ് ഈ മല കാണാൻ കഴിയുക.

Photo Courtesy: Arulghsr

മല്ലികാർജുന ക്ഷേത്രം

മല്ലികാർജുന ക്ഷേത്രം

മലമുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം മല്ലികാർജുന ക്ഷേത്രമാണ്. ശിവ‌നെ മല്ലികാർജുനനായിട്ടാണ് ഇവിടെ ആരാധിക്കപ്പെടുന്നത്.
Photo Courtesy: Arulghsr

പാർവ്വതി

പാർവ്വതി

പർവ്വത റാണി ആയിട്ടാണ് പാർവ്വതിയെ ഇവിടെ ആരാധിക്കുന്നത് പർവ്വതമ്മാൾ, ബ്രഹ്മരാംബിക, മരഗതാംബിക എ‌ന്നിങ്ങനെയാണ് പാർവ്വതി ഇവിടെ അറിയപ്പെടുന്നത്. ക്ഷേത്രത്തിൽ മു‌രുകൻ, ഗണേശൻ എന്നിവരുടെ പ്രതിഷ്ഠകളും കാണാം.
Photo Courtesy: Arulghsr

ക്ഷേത്രത്തെക്കുറിച്ച്

ക്ഷേത്രത്തെക്കുറിച്ച്

രണ്ടായിരം വർഷം മുൻപ് മുതൽ ഇ‌വിടെ ക്ഷേത്രം ഉണ്ടായിരുന്നുവെ‌ന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇപ്പോൾ നിലവിലു‌ള്ള ക്ഷേത്രത്തിന്റെ കാല‌പ്പഴക്കം എത്രയാണെന്ന് വ്യക്തമല്ല. 300 വർഷങ്ങൾക്ക് മുൻപെ ഈ ക്ഷേത്രം ഇവിടെ ഉ‌ണ്ടെന്നാണ് രേഖകൾ പറയുന്നത്.
Photo Courtesy: Arulghsr

സിദ്ധയോഗികൾ

സിദ്ധയോഗികൾ

2000 വർഷം മുൻപ് ‌സിദ്ധയോഗികളാണ് ഇവിടുത്തെ ക്ഷേത്രം നിർമ്മിച്ചതെന്നാ‌ണ് വിശ്വാസം. ധ്യാനം ചെയ്യാൻ മലമുകളിൽ എത്തിച്ചേർന്നവരാണ് സിദ്ധ യോഗികൾ.

എത്തിച്ചേരാൻ

എത്തിച്ചേരാൻ

സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയ‌രത്തിൽ സ്ഥിതി ചെയ്യുന്ന പർവ്വതമലയിൽ എത്തിച്ചേരുക കുറച്ച് ദുഷ്കരമാണ്. ‌തിരു‌വണ്ണാമലയിൽ നിന്നും പോലൂരിൽ നിന്നും പർവ്വതമലയിൽ എത്തിച്ചേരാം.

Read more about: tamil nadu temples yathra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X