വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

പാതാള്‍ ഭുവനേശ്വര്‍- ശിവനോടൊപ്പം മുപ്പത്തിമുക്കോടി ദൈവങ്ങള്‍ പാര്‍ക്കുന്ന ഗുഹ

Written by: Elizabath
Published: Wednesday, July 12, 2017, 10:56 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

160 മീറ്റര്‍ നീളവും തൊണ്ണൂറ് അടി ആഴവും ഉള്ള ഗുഹ. ഗുഹയെന്നു പറഞ്ഞു ഒറ്റവാക്കില്‍ ഒതുക്കി നിര്‍ത്താന്‍ പറ്റില്ല ഇതിനെ. ചുണ്ണാമ്പുകല്ലില്‍ നിര്‍മ്മിച്ച ഗുഹയ്ക്കുള്ളില്‍ കയറിയാലും പിന്നെയും അത്ഭുതങ്ങള്‍ ബാക്കി. ഗുഹയ്ക്കുള്ളില്‍ വീണ്ടും ഗുഹകള്‍. ഇത്രയും വലിയ ഗുഹ ആര്‍ക്കു വസിക്കാനാ എന്നറിയേണ്ടെ? ശിവനും ഹിന്ദു വിശ്വാസമനുസരിച്ചുള്ള മുപ്പത്തിമുക്കോടി ദേവതകളും ഇവിടെ വസിക്കുന്നുണ്ടത്രെ.
രാമഗംഗയും സരയുവും ഗുപ്തഗംഗയും സംഗമിക്കുന്നടത്തെ പാതാള്‍ ഭുവനേശ്വര്‍ ഗുഹയെപ്പറ്റി അറിയാം.

ഉത്തരാഖണ്ഡിലെ വിശുദ്ധ ഗുഹ

ഉത്തരാഖണ്ഡില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയുള്ള പിത്തോരാഘര്‍ ജില്ലയിലെ ഗംഗോലിഹട്ടിലാണ് പാതാള്‍ ഭുവനേശ്വര്‍ എന്ന വിശുദ്ധ ഗുഹ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1350 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗുഹ ഉത്തരാഖണ്ഡിലെ ഏറ്റവും നിഗൂഢത നിറഞ്ഞ ഒരു തീര്‍ഥാടനകേന്ദ്രം കൂടിയാണ്.

pc: Lalitgupta isgec

തേത്രായുഗത്തിലെ കഥ

തേത്രാ യുഗത്തില്‍ സൂര്യവംശത്തിലെ രാജാവായിരുന്ന രാജാഋതുപര്‍ണ്ണനാണ് ആദ്യമായി ഈ ഗുഹ കണ്ടെത്തിയ മനുഷ്യനെന്നാണ് ഐതിഹ്യങ്ങള്‍ പറയുന്നത്. ഒരിക്കല്‍ നളരാഡാവ് ഭാര്യ ദമയന്തിയോട് തോറ്റതിനു ശേഷം അവരുടെ തടങ്കലില്‍ നിന്നു രക്ഷപെടാന്‍ ഋതുപര്‍ണ്ണനോട് സഹായം തേടി. ഹിമാലയത്തിലെ കാടുകളില്‍ ഋതുപര്‍ണ്ണനെ ഒളിപ്പിച്ചതിനു ശേഷം തിരികെ മടങ്ങുമ്പോള്‍ ഒരു കരടിയെ കണ്ടു. അതിന്റെ പിന്നാലെ പോയെങ്കിലും മരങ്ങള്‍ക്കിടയില്‍ മറഞ്ഞ കരടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഒരു മരത്തിന്റെ ചുവട്ടില്‍ കിടന്ന ഋതുപര്‍ണ്ണന്‍ ഒരു കരടി തന്നെ പിന്തുടരുതെന്ന് അപേക്ഷിക്കുന്നത് സ്വപ്നം കണ്ടു. സ്വപ്നത്തില്‍ നിന്നും ഉണര്‍ന്ന ഋതുപര്‍ണ്ണന്‍ സമീപത്തായി ഒരു ഗുഹയും കാവല്‍ക്കാരനെയും കണ്ടു. കാവല്‍ക്കാരന്റെ അനുമതിയോടെ അതിനുള്ളില്‍ കയറിയ അദ്ദേഹം ശേഷനാഗത്തെ കണ്ടു. നാഗം അദ്ദേഹത്തെ ഗുഹയ്ക്കുള്ളിലെ അത്ഭുതങ്ങളെയും മുപ്പത്തിമുക്കോടി ദേവതകളെയും ശിവനെയും കണ്ടുവത്രെ. സന്ദര്‍ശനത്തിനു ശേഷം ഗുഹ ആരും കാണാതെ അടച്ചുവെന്നും പറയപ്പെടുന്നു.

ശങ്കരാചാര്യര്‍ കണ്ടെത്തിയ ഗുഹ

ഋതുപര്‍ണ്ണന്‍ ഗുഹ അന്ന് അടച്ചെങ്കിലും കലിയുഗത്തില്‍ ഇത് തുറക്കപ്പെടുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. പിന്നീട് ഹിമാലയത്തിലേക്കുള്ള യാത്രയില്‍ ശങ്കരാചാര്യരാണ് ഗുഹ തുറന്നത്. അന്ന് മുതല്‍ ഇവിടെ കൃത്യമായ പൂജകള്‍ നടക്കാറുണ്ട്.

ഉത്തരാഖണ്ഡിലെ ചാര്‍ധാമിനു തുല്യം

ഈ ഗുഹയെക്കുറിച്ച് ധാരാളം കഥകളും വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. ഹിമാലയത്തിലേക്കുള്ള പാണ്ഡവന്‍മാരുടെ യാത്രയില്‍ ഇവിടെയെത്തി ശിവന്റെ മുന്നില്‍ ധ്യാനിച്ചതിനു ശേഷമാണ് അവര്‍ യാത്ര തുടങ്ങിയത്. പാതാള ഭുവനേശ്വരനെ ആരാധിക്കുന്നത് ഉത്തരാഖണ്ഡിലെ ചാര്‍ധാമില്‍ പോയി പൂജിക്കുന്നതിനു തുല്യമാണത്രെ.
കൈലാസ പര്‍വ്വതവുമായി ബന്ധിപ്പിക്കുന്ന ഒരു വഴി ഈ ഗുഹയ്ക്കുള്ളില്‍ നിന്നും തുടങ്ങുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

സ്‌കന്ദപുരാണത്തില്‍..

പാതാളഭുവനേശ്വരനെ സന്ദര്‍ശിച്ച് പ്രാര്‍ഥിച്ചാല്‍ ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് പുരാണത്തില്‍ വ്യക്തമായി പറയുന്നുണ്ട്. സ്‌കന്ദപുരാണത്തില്‍ മാനസ് ഖാണ്ഡം 103-ാം അധ്യായത്തിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.

pc: Lalitgupta isgec

ഗുഹയ്ക്കുള്ളിലെ ഗുഹകള്‍

പാതാള്‍ ഭുവനേശ്വര്‍ ഒറ്റ ഗുഹ മാത്രം ചേര്‍ന്ന ഒരു സ്ഥലമല്ല. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് ഓരോന്നായി തുറക്കപ്പെടുകയാണ് ഇവിടെ. ഓരോ ഗുഹകള്‍ മുന്നില്‍ വരുമ്പോഴും വിസ്മയിപ്പിക്കുന്ന കാഴ്ചകളാണുള്ളത്. കൂടാതെ വെള്ളത്തിന്റെ ഒഴുക്കുമൂലം രൂപപ്പെട്ടതാണെന്നു കരുതുന്ന ഈ ഗുഹയുടെ ഉള്ളില്‍ ഒഴുക്കുകൊണ്ട് മുറിഞ്ഞുപോയ പാറകളും മറ്റും ചേര്‍ന്ന് വിചിത്രമായ രൂപങ്ങളാണ് തീര്‍ത്തിരിക്കുന്നത്.

സന്ദര്‍ശനയോഗ്യം

കട്ടിയേറിയ വെളിച്ചവും പിടിച്ചിറങ്ങാന്‍ തയ്യാറാക്കിയ ഇരുമ്പ് കൈപ്പിടികളുമൊക്കെ ഇവിടുത്തെ പ്രത്യേകതകളാണ്.

എത്തിച്ചേരാന്‍

വണ്ടികള്‍ക്ക് ഇവിടേക്ക് കടന്നുവരാവുന്ന ദൂരം ഗുഹയുടെ കവാടത്തിന്റെ അരക്കിലോമീറ്ററിനു മുന്നിലായി കഴിയും. ഇടുങ്ങിയ ഗുഹയ്ക്കുള്ളിലേക്ക കടക്കാന്‍ ഏകദേശം നൂറു പടികളോളം ഇറങ്ങണം. ഇവിടെ എത്തുമ്പോള്‍ ഭൂമിയുടെ നടുവില്‍ നില്‍ക്കുന്ന പ്രതീതിയാണുണ്ടാവുക.

English summary

Patal Bhuvaneshwar the mysterious cave in Uttrakhand

Patal Bhuvaneshwar is a mysterious cave situated 1350 mts above sealevel in Uttrakhand. Its a a limestone cave dedicated to lord Siva.
Please Wait while comments are loading...