Search
  • Follow NativePlanet
Share
» »പത്തനങ്ങളുടെ നാട്ടില്‍ കാണാന്‍...

പത്തനങ്ങളുടെ നാട്ടില്‍ കാണാന്‍...

ഒട്ടേറെ ക്ഷേത്രങ്ങളും പള്ളികളും സ്മാരകങ്ങളും ഉള്ള പത്തനംതിട്ട ജില്ലയെ അറിയാം.

By Elizabath

നദിയുടെ കരയില്‍ പത്തനങ്ങള്‍ അഥവാ ഭവനങ്ങള്‍ ഉള്ള സ്ഥലം എന്നതില്‍ നിന്നും പേരു ലഭിച്ച സ്ഥലമാണ് പത്തനംതിട്ട.
ഗവിയും പെരുന്തേനരുവി വെള്ളച്ചാട്ടവും പത്തനംതിട്ടയെ കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ ഏറെ സഹായിച്ചിട്ടുണ്ട്. ആധ്യാത്മിക രംഗത്ത് ശബരിമലയും പത്തനംതിട്ടയെ ഉയര്‍ത്തുന്നുണ്ട്.
എങ്കിലും, ഇവിടുത്തെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും തീര്‍ഥാടന സ്ഥലങ്ങളും
ഇന്നും പ്രാദേശിക ആളുകള്‍ക്കിടയില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. ഒട്ടേറെ ക്ഷേത്രങ്ങളും പള്ളികളും സ്മാരകങ്ങളും ഉള്ള പത്തനംതിട്ട ജില്ലയെ അറിയാം.

കോന്നി

കോന്നി

പത്തനംതിട്ട ജില്ലയിലെ മലയോര ഗ്രാമമായ കോന്നി കാടിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരിടമാണ്.
ഒന്‍പതേക്കറിലായി വ്യാപിച്ചു കിടക്കുന്ന ആനക്കൂടാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കാട്ടില്‍ നിന്നും പിടിച്ചു കൊണ്ടുവരുന്ന ആനകളെ പരിശീലിപ്പിക്കുന്നതിനായാണ് ആനക്കൂട് സ്ഥാപിച്ചത്. ആനമ്യൂസിയവും ഓഡിയോ വിഷ്വല്‍ റൂമും ആനക്കൂടിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

pc: Sreejithk2000

അച്ചന്‍കോവിലാര്‍

അച്ചന്‍കോവിലാര്‍

പമ്പയുടെ പോഷക നദിയായ അച്ചന്‍കോവിലാര്‍ പത്തനംതിട്ടയുടെ വരദാനമാണെന്നു പറയാം.
പത്തനംതിട്ടക്കാരുടെ ആഘോഷങ്ങള്‍ മിക്കതും ഈ ആറിനെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.
മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ വിഷു ഉത്സവം നടക്കപ്പെടുന്ന വെണ്മണിയിലെ ചാമക്കാവ് അച്ചന്‍കോവിലാറിന്റെ തീരത്താണ്. വെള്ളപ്പൊക്കത്തില്‍ ഇവിടുത്തെ സ്വയംഭൂ വിഗ്രഹം മൂടാറുണ്ട് . ഇത് ദേവിക്ക് പ്രകൃതി ഒരുക്കുന്ന ആറാട്ടാണെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം.കേരളത്തിലെ ഏറ്റവും വലിയ ശിവരാത്രി കെട്ടുകാഴ്ച നടക്കുന്ന പടനിലം ക്ഷേത്രം അച്ഛന്‍കോവിലാറിന്റെ തീരത്തുള്ള നൂറനാട്ടിലാണുള്ളത്.

pc: Noblevmy

കവിയൂര്‍ മഹാദേവ ക്ഷേത്രം

കവിയൂര്‍ മഹാദേവ ക്ഷേത്രം

തൃക്കവിയൂര്‍ മഹാദേവ ക്ഷേത്രം എന്നറിയപ്പെടുന്ന പ്രസിദ്ധമായ മഹാക്ഷേത്രമാണ് കവിയൂര്‍ ക്ഷേത്രം. കേരളത്തിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിന് പ്രത്യേകതകള്‍ ഏറെയുണ്ട്.
പാര്‍വതിയെ ഇടതുവശത്തിരുത്തി സര്‍വമംഗളമൂര്‍ത്തിയായിരിക്കുന്ന മഹാദേവനാണ് പ്രധാന പ്രതിഷ്ഠ.
രാവണനെ വധിച്ച ശേഷം സീതാലക്ഷ്മണന്‍മാരോടും സൈന്യങ്ങളോടുമൊപ്പം അയോധ്യയിലേക്കു മടങ്ങും വഴി ശ്രീരാമന്‍ പ്രതിഷ്ഠിച്ചതാണ് ഇവിടുത്തെ ശിവലിംഗം എന്നാണ് ഐതിഹ്യം.

pc: Ajithkavi

മലയാലപ്പുഴ ദേവീക്ഷേത്രം

മലയാലപ്പുഴ ദേവീക്ഷേത്രം

ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥാപിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് പത്തനംതിട്ടയിലെ മലയാലപ്പുഴ ദേവീക്ഷേത്രം. ദാരികനെ വധിച്ച ശേഷം ഉഗ്രമൂര്‍ത്തീ ഭാവത്തിലുള്ള ഭദ്രകാളിയാണ് ഇവിടുത്തെ പ്രതിഷ്ഠ.

pc: Anandtr2006

സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്

സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണ് ചന്ദനപ്പള്ളി വലിയപള്ളി എന്നറിയപ്പെടുന്ന
സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്. ഗ്രാമത്തിലെ വിഷം ചീറ്റുന്ന സര്‍പ്പങ്ങലില്‍ നിന്നും രക്ഷപ്പെടാനായി വിശ്വാസികള്‍ സെന്റ് ജോര്‍ജിന്റെ നാമത്തില്‍ പണികഴിപ്പിച്ചപള്ളിയെന്നാണ് ഐതിഹ്യം. ചന്ദനപ്പള്ളി എന്ന ഗ്രാമത്തിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്.

pc: TUI

 മൂലൂര്‍ സ്മാരകം

മൂലൂര്‍ സ്മാരകം

കേരളത്തിലെ സാമൂഹ്യപരിഷ്‌കര്‍ത്താവും കവിയുമായിരുന്ന മൂലൂര്‍ എസ്. പത്മനാഭ പണിക്കരുടെ സ്മാരകം സാഹിത്യപ്രേമികളുടെ ഒരിടമാണ്. സരസകവി എന്നറിയപ്പെട്ടിരുന്ന മൂലൂരിന്റെ ഇലവുംതട്ടയിലുള്ള വീടാണ് സാംസ്‌കാരിക വകുപ്പ് മൂലൂര്‍ സ്മാരകം എന്ന പേരിലുള്ള സംരക്ഷിത സ്മാരകമാക്കി മാറ്റിയിരിക്കുന്നത്.

pc: Deepusasi

ചരല്‍ക്കുന്ന്

ചരല്‍ക്കുന്ന്

പത്തനംതിട്ട ജില്ലയില്‍ റാന്നിക്ക് സമീപമുള്ള മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനാണ് ചരല്‍ക്കുന്ന്.
ഇവിടെനിന്നും സമീപ പ്രദേശങ്ങളുടെയും താഴ് വരകളുടെയും കാഴ്ചയാണ് ഏറെ ആകര്‍ഷണം. തിരുവല്ലയില്‍ നിന്നും 17 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം.

PC: Kreala Tourism Official Site

 കടമ്മനിട്ട ദേവി ക്ഷേത്രം

കടമ്മനിട്ട ദേവി ക്ഷേത്രം

പടയണി ആഘോഷങ്ങളാല്‍ കേരളത്തിലെങ്ങും പ്രശസ്തമാണ് കടമ്മനിട്ട ദേവി ക്ഷേത്രം. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഈ ആഘോഷത്തില്‍ പങ്കെടുക്കാന് വിദേശികളടക്കമുള്ളവര്‍ എത്താറുണ്ട്. എല്ലാ വര്‍ഷവും മേടമാസം ഒന്നാം തിയതി മുതല്‍ പത്തുവരെയാണ് ഉത്സവം.

PC: Kreala Tourism Official Site

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X