Search
  • Follow NativePlanet
Share
» »ഇനി കപ്പലണ്ടിയാഘോഷം, ബാംഗ്ലൂരിലെ പീനട്ട് ഫെസ്റ്റ്!

ഇനി കപ്പലണ്ടിയാഘോഷം, ബാംഗ്ലൂരിലെ പീനട്ട് ഫെസ്റ്റ്!

ബാംഗ്ലൂരിന്റെ പൈതൃകവും ഗ്രാമീണ ഭാവവും തേടുന്നവർക്ക് 500 വർഷമായി ബാംഗ്ലൂർ നഗരത്തിൽ ആഘോഷിക്കപ്പെടുന്ന കപ്പലണ്ടി ആഘോഷത്തിൽ പങ്കെടുക്കാം

By Anupama Rajeev

ബാംഗ്ലൂർ എന്ന മഹാനഗരത്തിന് പലപ്പോഴും ഒളി‌പ്പിച്ച് ‌വയ്ക്കാനാവത്ത ഒരു ഗ്രാമീണ മുഖമുണ്ട്. പബ്ബുകളും മാളുകളും ഐ ടി കമ്പനികളും റൊമാന്റിക്ക് ആകാൻ ചില ഉദ്യാനങ്ങളും മാത്രമാണ് ബാംഗ്ലൂർ നഗരത്തിൽ ഉള്ളതെന്ന് കരുതുന്നവരുടെ മുന്നിൽ ബാംഗ്ലൂരിന്റെ സാംസ്കാരവും ഗ്രാമീണ ഭാവവും പലപ്പോഴും തുറന്ന് കാണിക്കുന്നത് വിവിധ തരത്തിലുള്ള പരമ്പരാഗത ആഘോഷങ്ങളിലൂടെയാണ്. ഇത്തരത്തിൽ ഒരു ആഘോഷമാണ് പീനട്ട് ഫെസ്റ്റ് എന്നൽ കടെലക്കായ് പരിക്ഷെ.

ബാംഗ്ലൂരിന്റെ പൈതൃകവും ഗ്രാമീണ ഭാവവും തേടുന്നവർക്ക് 500 വർഷമായി ബാംഗ്ലൂർ നഗരത്തിൽ ആഘോഷിക്കപ്പെടുന്ന കപ്പലണ്ടി ആഘോഷത്തിൽ പങ്കെടുക്കാം. ബാംഗ്ലൂരിലെ ബസവനഗുഡിയിലെ ബിഗ് ബുൾ ക്ഷേത്രത്തിന് സമീപത്തുള്ള ദൊഡ്ഡേ ഗണേഷ ക്ഷേത്രത്തിന്റെ പരിസരത്താണ് ഈ ആഘോഷം.

Photo Courtesy: Vijay

കാർത്തികയിലെ തിങ്കളാഴ്ച

കാർത്തികയിലെ തിങ്കളാഴ്ച

എല്ലാ വർഷവും കാർത്തിക മാസ‌ത്തിലെ അവസാനത്തെ തിങ്കളാ‌‌ഴ്ച മുതൽ 4 ദിവസമാണ് കടലെക്കായ് പരിക്ഷെ എന്ന പീനട്ട് ആഘോഷം നടക്കാറുള്ളത്. 2016 നവംബർ 28 മുതലാണ് ഈ ആഘോഷം.

കർഷകരുടെ യാത്ര

കർഷകരുടെ യാത്ര

നൂറ് കണക്കിന് കർഷകരാണ് ഈ ദിവസ‌ങ്ങളിൽ തങ്ങ‌ൾ ഉത്പാദി‌പ്പി‌ച്ച നിലക്കടലകൾ നിറച്ച ചാക്കുകളുമായി ബാംഗ്ലൂരിലേക്ക് വണ്ടികയറുന്നത്.

ബുൾ ടെമ്പിൾ

ബുൾ ടെമ്പിൾ

ബാംഗ്ലൂരിലെ പ്രശസ്തമായ ബുൾ ടെമ്പിളിന്റെ ‌പ‌രിസര‌ത്തായാണ് നിലക്കടല കർഷകർ ത‌ങ്ങളുടെ ഉത്പന്നങ്ങളുമായി വന്ന് നിൽക്കാറുള്ളത്.

ബസവനഗുഡി

ബസവനഗുഡി

സൗത്ത് ബാംഗ്ലൂരിലെ ബസവനഗുഡി എന്ന സ്ഥ‌ലത്താണ് പതിനാറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം സ്ഥിതി ചെയ്യു‌ന്നത്.

ദൊഡ്ഡ ബസവ

ദൊഡ്ഡ ബസവ

ദൊഡ്ഡ ബസവ എന്ന് അറിയപ്പെടുന്ന ബിഗ് ബുളിന് തങ്ങളുടെ കടലക്കയുടെ ഒരു പങ്ക് നിവേദ്യം നൽകിയാണ് പ്രത്യേകം നിർ‌മ്മിച്ച പ‌ന്തലുകളിൽ നിലക്കടല കച്ചവടം പൊടിപൊടിക്കുന്നത്.

തിരക്കോട് ‌തിരക്ക്

തിരക്കോട് ‌തിരക്ക്

വറുത്തതും വഴറ്റിയ‌തും പുഴുങ്ങിയതുമായ നിലക്കടലകൾ കർഷകരിൽ നിന്ന് നേരിട്ട് വാങ്ങാനുള്ള തിരക്കാണ് ഈ ദിവസങ്ങളിൽ ബസവനഗുഡിയിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടാറുള്ളത്.

 ഉത്സവ പറമ്പ് പോലെ

ഉത്സവ പറമ്പ് പോലെ

ഉത്സ‌വ പറ‌മ്പ് പോലെ തന്നെയായിരിക്കും ഈ ദിവസങ്ങളിൽ ബസവനഗുഡിയിലെ കാഴ്ചകൾ. മലരും പൊരിയും, ബാജിയും, കരിമ്പിൻ ജ്യൂസുമ്മ് ജിലേബിയും മൈസൂർ പാക്കും എന്നുവേണ്ട എല്ലാത്തരം ഭക്ഷണ വിഭവങ്ങളുമായി വഴിയോര കച്ചവടക്കാരും ഇവിടെ നിരന്ന് നിന്നിട്ടുണ്ടാകും.

ഗ്രാമമായി ‌മാറുന്ന നഗരം

ഗ്രാമമായി ‌മാറുന്ന നഗരം

ഈ ദിവസങ്ങളിൽ ബാംഗ്ലൂരിന്റെ നഗരം മുഖമായിരിക്കില്ല ബാസവ‌നഗുഡിയിൽ കാണാനാകുക. തനി ഗ്രാമീണ നിഷ്കളങ്ക ഭാവം ഇവിടെ കാണാം.

500 വർഷത്തെ പഴക്കം

500 വർഷത്തെ പഴക്കം

ബാംഗ്ലൂരി‌‌ലെ ഈ നിലക്കടല ആഘോഷത്തിന് 500 വർഷത്തെ പഴക്കമുണ്ട്. അതിന് പിന്നിൽ ഒരു കഥയുമുണ്ട്.

കാള വരുത്തിയ നാശം

കാള വരുത്തിയ നാശം

ഒരു ദിവസം രാത്രിയിൽ തങ്ങളുടെ നിലക്കടല പാടത്തിൽ ഒരു കാള കയറി നാശം വിതച്ചത് കണ്ട് കർഷകരെല്ലാം നിരാശരായി.

അടുത്ത ‌ദിവസം

അടുത്ത ‌ദിവസം

നിരാശരായ കർഷകർ അടുത്ത ദിവസം പ്രാർത്ഥിച്ചും ഒരു രാത്രി കഴിഞ്ഞ് ‌നേരം പുലർന്നപ്പോൾ അവിടെ ഒരു കാളയുടെ കൂറ്റൻ പ്രതിമ കണ്ട് കർഷകർ അത്ഭുതപ്പെട്ടു.

അവിടെ ആരംഭി‌‌‌ച്ച ആഘോഷം

അവിടെ ആരംഭി‌‌‌ച്ച ആഘോഷം

അതിനേത്തുടർന്ന് തങ്ങൾക്ക് കിട്ടുന്ന ആദ്യ ഫലം ആ കാളയ്ക്ക് നൽകാൻ തീരുമാനിച്ചു. അങ്ങനെയാണ് ബസവനഗുഡിയിലെ നിലക്കട ഉത്സവത്തിന് തുടക്കം ആരംഭിച്ചത്.

നിലക്കടല മാത്രമല്ല

നിലക്കടല മാത്രമല്ല

നിലക്കടല മാത്രമല്ല എല്ലാ‌ത്തരം കാർഷിക വിഭവങ്ങൾ ഈ ആഘോഷത്തിൽ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്

പലതരത്തിലുള്ള സ്റ്റാളുകൾ

പലതരത്തിലുള്ള സ്റ്റാളുകൾ

പലതരത്തിലുള്ള സ്റ്റാളുകൾ ഇവിടെ കാണാം

കരകൗശല വസ്‌തുക്കൾ

കരകൗശല വസ്‌തുക്കൾ

വിൽപ്പനയ്ക്ക് വച്ചിരിക്കു‌ന്ന വിവിധ തരത്തിലുള്ള കരകൗശല വസ്തുക്കൾ

മധുര പലഹാരങ്ങൾ

മധുര പലഹാരങ്ങൾ

വിവിധ ത‌രത്തിലുള്ള മധുര പലഹാരങ്ങൾ വാങ്ങാനും ഇവിടെ അവസരമുണ്ട്.

വിവിധ സ്ഥലങ്ങളിൽ നിന്ന്

വിവിധ സ്ഥലങ്ങളിൽ നിന്ന്

കർണാടകയി‌ലേയും തമിഴ്നാട്ടിലേയും വിവി‌ധ ഗ്രാമങ്ങളിൽ നിന്ന് ഇവിടേയ്ക്ക് ആളുകൾ എത്തിച്ചേരാറുണ്ട്.

എല്ലായിടത്തും നിലക്കടല

എല്ലായിടത്തും നിലക്കടല

എവിടേയ്ക്ക് നോക്കൊയാലും നിലക്കടലകൾ നിരന്ന് കിടക്കുന്നറ്റ് മാത്രമേ കാണാൻ കഴിയു

ദൊഡ്ഡ ഗണേശ ക്ഷേത്രം

ദൊഡ്ഡ ഗണേശ ക്ഷേത്രം

ബിഗ് ബുൾ ക്ഷേ‌ത്രത്തിന് സമീ‌പത്തുള്ള ദൊഡ്ഡ ഗണേശ ക്ഷേത്രത്തിന്റെ പരിസരത്താണ് കർഷകർ കൂട്ടമായി എത്താറുണ്ട്.

സ്ത്രീകളുടെ ആഘോഷം

സ്ത്രീകളുടെ ആഘോഷം

സ്ത്രീകളുടെ ആഘോഷം കൂടിയാണ് പീനട്ട് ഫെസ്റ്റ്

കൂടുതൽ കാഴ്ചകൾ

കൂടുതൽ കാഴ്ചകൾ

ബാംഗ്ലൂരിലെ പീനട്ട് ഫെസ്റ്റ് കൂടുതൽ ചിത്രങ്ങൾ കാണാം

കൂടുതൽ കാഴ്ചകൾ

കൂടുതൽ കാഴ്ചകൾ

ബാംഗ്ലൂരിലെ പീനട്ട് ഫെസ്റ്റ് കൂടുതൽ ചിത്രങ്ങൾ കാണാം

കൂടുതൽ കാഴ്ചകൾ

കൂടുതൽ കാഴ്ചകൾ

ബാംഗ്ലൂരിലെ പീനട്ട് ഫെസ്റ്റ് കൂടുതൽ ചിത്രങ്ങൾ കാണാം

കൂടുതൽ കാഴ്ചകൾ

കൂടുതൽ കാഴ്ചകൾ

ബാംഗ്ലൂരിലെ പീനട്ട് ഫെസ്റ്റ് കൂടുതൽ ചിത്രങ്ങൾ കാണാം

കൂടുതൽ കാഴ്ചകൾ

കൂടുതൽ കാഴ്ചകൾ

ബാംഗ്ലൂരിലെ പീനട്ട് ഫെസ്റ്റ് കൂടുതൽ ചിത്രങ്ങൾ കാണാം

Read more about: bangalore festivals villages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X