Search
  • Follow NativePlanet
Share
» »സാഹസികനാണോ? ഇതാ വീട്ടുകാരുമൊത്തുള്ള സാഹസികയാത്രയ്ക്ക് പറ്റിയ സ്ഥലങ്ങള്‍

സാഹസികനാണോ? ഇതാ വീട്ടുകാരുമൊത്തുള്ള സാഹസികയാത്രയ്ക്ക് പറ്റിയ സ്ഥലങ്ങള്‍

ഇതാ കുടുംബവുമായി സാഹസിക യാത്രയ്ക്കു പോകാന്‍ താല്പര്യമുള്ളവര്‍ക്ക് പരീക്ഷിക്കാന്‍ പറ്റിയ കേരളത്തിനു പുറത്തുള്ള സ്ഥലങ്ങള്‍.

By Elizabath

ഒറ്റത്തടിയായി നില്‍ക്കുമ്പോഴേ യാത്രചെയ്യാന്‍ പറ്റൂ എന്ന് വിശ്വസിക്കുന്നവരാണ് കടുത്ത യാത്രാ പ്രേമികളധികവും. എന്നാല്‍ യാത്ര ഇഷ്ടപ്പെടുന്നവരാണ് കൂടെയുള്ളവരെങ്കില്‍ അടിച്ചുപൊളിക്കാന്‍ വേറെ കാരണങ്ങള്‍ ഒന്നും വേണ്ട. ഇതാ കുടുംബവുമായി സാഹസിക യാത്രയ്ക്കു പോകാന്‍ താല്പര്യമുള്ളവര്‍ക്ക് പരീക്ഷിക്കാന്‍ പറ്റിയ കേരളത്തിനു പുറത്തുള്ള സ്ഥലങ്ങള്‍.

 വരൂ പോകാം..ഒരുമിച്ച് പറക്കാം

വരൂ പോകാം..ഒരുമിച്ച് പറക്കാം

പാരാഗ്ലൈഡിങിന്റെ ഇന്ത്യയിലെ തലസ്ഥാനം എന്നറിയപ്പെടുന്നിടത്തേക്ക് ഒരു ഫാമിലി ടൂര്‍ നടത്തിയാലോ സാഹസികതയും ധൈര്യവും ഒരുപോലെയുള്ള കുടുംബത്തിന് ഇതിലും മികച്ചൊരു യാത്ര ആലോചിക്കാന്‍ കഴിയില്ല.

ഹിമാചല്‍ പ്രദേശിലെ ബിര്‍ എന്ന ഗ്രാമം പാരാഗ്ലൈഡിങിന് ഏറെ അനുയോജ്യമാണ്. പുല്‍മേടുകളും മികച് കാലാവസ്ഥയുമുള്ള ഇവിടം പാരാഗ്ലൈഡിംങ് ഇഷ്ടപ്പെടുന്നവരുടെ സ്വര്‍ഗ്ഗമാണ്. ലോകത്തിലെ രണ്ടാമത്തെ ഉയരമുള്ള പാരാഗ്ലൈഡിംങ് സൈറ്റുകൂടിയാണിത്. പാരാഗ്ലൈഡിംങ് ആരംഭിക്കുന്നത് ബില്ലിങ് എന്ന സ്ഥലത്തും ലാന്‍ഡിങ് ബിര്‍ എന്ന സ്ഥലത്തുമാണ്.

PC: Fredi Bach

പറക്കാന്‍ പറ്റിയ സമയം

പറക്കാന്‍ പറ്റിയ സമയം

സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള സമയമാണ് ഇവിടെ പാരാഗ്ലൈഡിങിന് യോജിച്ചത്. അന്താരാഷട്ര തലത്തിലുള്ള മത്സരങ്ങള്‍ക്കും ബിര്‍ വേദിയാകാറുണ്ട്.

കൂടുതലറിയാം

കൂടുതലറിയാം

ഇക്കോ ടൂറിസത്തിനും ധ്യാനത്തിനും ആത്മീയ പഠനങ്ങള്‍ക്കും പേരുകേട്ടയിടമാണ് ബിര്‍. ടിബറ്ററ്# അഭയാര്‍ഥികളുടെ കേന്ദ്രം കൂടിയായ ഇവിടെ ധാരാളം ബുദ്ധ ആശ്രമങ്ങളും ബുദ്ധ സ്തൂപങ്ങളും കാണാന്‍ സാധിക്കും.

PC:Fredi Bach

റോത്താങ് പാസിലെ ട്രക്കിങ്

റോത്താങ് പാസിലെ ട്രക്കിങ്

സമുദ്ര നിരപ്പില്‍ നിന്നും 3978 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റോത്താങ് പാസിലൂടെയുള്ള ട്രക്കിങ് യാത്രാ പ്രേമികളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ്. താരതമ്യേന അപകട സാധ്യത കുറഞ്ഞ ഈ ട്രക്കിങ് റൂട്ട് തുടക്കക്കാര്‍ക്ക് പോലും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. കുളുവിനെ സ്പിതിയുമായും ലഹൗല്‍ താഴ്വരയുമായും ബന്ധിപ്പിക്കുന്ന റോത്താങ് മലയിടുക്കിന് ഒരപു വശം ബുദ്ധസംസ്‌കാരവും മറുവശം ഹിന്ദു സംസ്‌കാരവുമാണ് പിന്തുടരുന്നത്.

PC: TheWanderer7562

 ട്രക്കിങ്ങിനു പറ്റിയ സമയം

ട്രക്കിങ്ങിനു പറ്റിയ സമയം

മെയ് മുതല്‍ നവംബര്‍ വരെയുള്ള സമയമാണ് റോത്താങ് പാസ് യാത്രികര്‍ക്കായി തുറന്നു കൊടുക്കുന്നത്. മലിനീകരണം നിയന്ത്രിക്കാനായി ഇവിടെ പ്രവേശിക്കുന്നതിന് മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതാണ്. ആദ്യത്തെ 800 പെട്രോള്‍ വാഹനങ്ങള്‍ക്കും 400 ഡീസല്‍ വാഹനങ്ങള്‍ക്കുമാണ് ഒരുദിവസം അനുമതി നല്കുന്നത്.

 കൂടുതലറിയാം

കൂടുതലറിയാം

ബിയാസ് നദിയുടെയും ചന്ദ്രാനദിയുടെയും ഉത്ഭവ സ്ഥാനങ്ങള്‍ ഇവിടെനിന്നും കാണാന്‍ സാധിക്കും. കൂടാതെ ഹിമാലയന്‍ പര്‍വ്വത നിരയുടെ മനോഹരമായ കാഴ്ച ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്.

PC:Mahima Bhargava

തകര്‍ത്തു മറിയാം തര്‍ക്കാര്‍ളിയിലെ തീരങ്ങളില്‍

തകര്‍ത്തു മറിയാം തര്‍ക്കാര്‍ളിയിലെ തീരങ്ങളില്‍

ബീച്ചില്‍ അടിച്ചുപൊളിക്കാന്‍ ആഗ്രഹിക്കുന്ന കുടുംബമാണെങ്കില്‍ കണ്ണുംപൂട്ടി തര്‍ക്കാര്‍ളിക്ക് പോകാം.
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ്ഗിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഈ ബീച്ച് പവിഴപ്പുറ്റുകള്‍ നിറഞ്ഞതാണ്. ക്ഷേത്രങ്ങളും മാര്‍ക്കറ്റുകളും കോട്ടയും നിറഞ്ഞ ഇവിടം മികച്ച ഒരു ഹോളിഡേ ഡെസ്റ്റിനേഷന്‍ ആയിരിക്കുമെന്നതില്‍ സംശയമില്ല.
സ്‌കൂബാ ഡൈവിങ്ങ് അടക്കമുള്ള വാട്ടര്‍ സ്‌പോര്‍ട് ധൈര്യമായി ഇവിടുന്ന് പരീക്ഷിക്കാം.

PC: Rohit Keluskar

മികച്ച സമയം

മികച്ച സമയം

കൊങ്കണിലെ പ്രശസ്തമായ ബീച്ചുകളിലൊന്നാണ് തര്‍ക്കാര്‍ളി. മുപ്പത് കിലോമീറ്റര്‍ അകലെയുള്ള സിന്ധുദുര്‍ഗും കൂടലുമാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍.

കൂടുതലറിയാം

കൂടുതലറിയാം

കുറച്ചധികം സമംയ ചെലവഴിക്കുകയാണെങ്കില്‍ കാഴ്ചകള്‍ ധാരാളമുണ്ട് കാണാന്‍. സിന്ധ്ദുര്‍ഗിലെ പ്രശസ്തമായ കോട്ടയും പവിഴപ്പുറ്റുകളും പ്രശസ്തവും പുരാതനവുമായ നിരവധി ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ഭക്ഷണ പ്രിയരാണെങ്കില്‍ കൊങ്കണിന്റെ കടല്‍രുചി പരീക്ഷിക്കാനും സമയം കണ്ടെത്താം.

PC: Michele Ursino - Linguine alle Vongole

 ത്രി-ഡി ഡാം കാണാം

ത്രി-ഡി ഡാം കാണാം

ത്രി-ഡി ചിത്രം പോലെ മനോഹരമായൊരു ഡാം കാണാന്‍ കുടുംബത്തെയും കൂട്ടി പോയാലോ?

ഗോവയിലെ സലൗലിം ഡാമാണ് നായകന്‍. 24 സ്‌ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഈ ഡാം റിസര്‍വോയറിലെ വെള്ളം കിണര്‍പോലെയുള്ള ഭാഗികമായ ഒരാര്‍ച്ചിലേക്കു പോകും. അന്‍പതടിയോളം താഴ്ചയില്‍ വെള്ളം പതിക്കുന്ന ആ കാഴ്ച കാണേണ്ടതു തന്നെയാണ്. സലൗലിം ഡാമിനെക്കുറിച്ച്കൂടുതലറിയാം

PC: Portugal Editor Exploration

 എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

സ്വന്തമായി വാഹന സൗകര്യമില്ലെങ്കില്‍ ഇവിടെ എത്തിച്ചേരാന്‍ പാടാണ്. സൗത്ത് ഗോവയിലെ മര്‍ഗാവ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരമുണ്ട് സലൗലിം ഡാമിലെത്താന്‍.

 കൂടുതലറിയാം

കൂടുതലറിയാം

ആഘോഷങ്ങളുടെ നാടാണല്ലോ ഗോവ. അതിനാല്‍ ഇവിടെയെത്തിയാല്‍ പരമാവധി ആഘോഷിച്ചേ ആളുകള്‍ തിരികെ പോകാറുള്ളു. ട്രക്കിങ്ങിനും ഹൈക്കിങ്ങിനും സ്‌കൂബാ ഡൈവിങ് പോലെയുള്ള സാഹസിക വിനോദങ്ങള്‍ക്കും ധാരാളം അവസരം ഇവിടെയുണ്ട്. ഷോപ്പിങ് പ്രിയരുടെ പറുദീസ കൂടിയാണിവിടം.

PC: SharonGraySalmons

വെള്ളച്ചാട്ടത്തിലേക്കൊരു ട്രക്കിങ്

വെള്ളച്ചാട്ടത്തിലേക്കൊരു ട്രക്കിങ്

ട്രെക്കിങും വെള്ളച്ചാട്ടവും ഒരുമിക്കുന്ന യാത്രയില്‍ താല്പര്യമുള്ളവര്‍ക്ക് ചിക്കമംഗളുരുവിന് പോകാം.
കാപ്പിത്തോട്ടത്തിനു നടുവില്‍ സ്ഥിതി ചെയ്യുന്ന കര്‍ണ്ണാടകയിലെ പ്രശസ്തമായ ഹെബ്ബെ വെള്ളച്ചാട്ടം സഞ്ചാരികള്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്.

PC: Srinivasa83

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ബെംഗളൂര്‍-ചിക്കമംഗളൂര്‍, ബെംഗളൂര്‍-ഷിമേഗ ബസുകളാണ് ഇവിടെ എത്തിച്ചേരാന്‍ ഏറെ അനുയോജ്യം. കാപ്പിത്തോട്ടത്തിനു നടുവിലെ ഈ വെള്ളച്ചാട്ടത്തില്‍ നടന്നോ അല്ലെങ്കില്‍ പോര്‍ വീലര്‍ വണ്ടിയിലോ മാത്രമേ എത്താനാവൂ. എന്നാല്‍ വെള്ളച്ചാട്ടത്തിനു സമീപമെത്തണമെങ്കില്‍ കുറച്ചധികം ദൂരം നടക്കേണ്ടതുണ്ട്. യാത്രയിലെ ട്രക്കിങാണിത്.

കൂടുതലറിയാം

കൂടുതലറിയാം

മഴക്കാലത്ത് ഇതുവഴിയുള്ള യാത്ര കുറച്ച് കഠിനമാണ്. മാത്രമല്ല ട്രക്കിങ്ങില്‍ കുളയട്ടയുടെ ശല്യം വളെരെ കൂടുതലായിരിക്കും. ആവശ്യമായ മുന്‍കരുതലുകള്‍ എടുത്ത ശേഷം മാത്രം യാത്ര തുടങ്ങുക. ചിക്കമംഗളുരുവും കുദ്രേമുഖുമൊക്കെ ഈ യാത്രയില്‍ സന്ദര്‍ശിക്കാവുന്ന സ്ഥലങ്ങളാണ്.

PC:Vikram Vetrivel

 ഇന്ത്യയിലെ ഡച്ച് ഗ്രാമത്തിലേക്കൊരു യാത്ര

ഇന്ത്യയിലെ ഡച്ച് ഗ്രാമത്തിലേക്കൊരു യാത്ര

ശാന്തമായൊരു വീക്കെന്‍ഡാണ് വേണ്ടെതെങ്കില്‍ വ്യത്യസ്ഥമായൊരിടം തിരഞ്ഞെടുക്കാം.
ചരിത്ര സിനിമകളില്‍ കണ്ടുമറന്നൊരു പ്രദേശത്തിന്റെ മുഖഛായ തോന്നിപ്പിക്കുന്ന ട്രങ്കോബാര്‍ എന്ന തരംഗംബാടി പോണ്ടിച്ചേരിക്കു സമീപമാണ് സ്ഥിതി ചെയ്യുന്നത്. പൗരാണികമായ കോട്ടയും കെട്ടിടങ്ങളും വ്യത്യസ്ത രുചികളുമാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC: Joseph Jayanth

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പോണ്ടിച്ചേരിയിലെ കാരയ്ക്കലിനും പൂമ്പുഹാറിനും അടുത്തായാണ് ട്രാങ്കോബാര്‍ സ്ഥിതി ചെയ്യുന്നത്.യനാഗപട്ടണവും ചിദംബരവുമാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍.

കൂടുതലറിയാം

കൂടുതലറിയാം

ട്രങ്കോബാര്‍ ഗേറ്റ്, പുരാതനമായ പള്ളികളും കെട്ടിടങ്ങളുമാണ് ഇവിടെ പ്രധാനമായും സന്ദര്‍ശിക്കാനുള്ളത്. കൂടാതെ ഡാനിഷ് ഫോര്‍ട്ടും ഡാനിഷ് മ്യൂസിയവും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.ട്രാങ്കോബാറിനെയറിയാം.

PC: Joseph Jayanth

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X