Search
  • Follow NativePlanet
Share
» »കാഴ്ചയുടെ പൂരമായി പെരുന്തേനരുവി വെള്ളച്ചാട്ടം

കാഴ്ചയുടെ പൂരമായി പെരുന്തേനരുവി വെള്ളച്ചാട്ടം

പത്തനംതിട്ടയുടെ പ്രാദേശിക ടൂറിസത്തില്‍ ഒതുങ്ങിപ്പോയ പെരുന്തേനരുവി വെള്ളച്ചാട്ടത്തെ പരിചയപ്പെടാം.

By Elizabath

ഒരിക്കല്‍ നിറഞ്ഞും പിന്നെ കവിഞ്ഞും ഒഴുകുന്ന പെരുന്തേനരുവിയുടെ പോക്ക് ഒന്നു കാണേണ്ടതു തന്നെയാണ്. കൂട്ടമായും ഒറ്റക്കും കിടക്കുന്ന പാറകളും അതിനിയിലൂടെ കടന്നുപോകുന്ന വെള്ളവും ഒക്കെചേര്‍ന്ന് നമ്മെ ഓര്‍മ്മകളുടെ മറ്റൊരു തീരത്തെത്തിച്ചതുപോലെ തോന്നും. പത്തനംതിട്ട ജില്ലയില്‍ തിരുവല്ല ചരല്‍ക്കുന്നിന് സമീപമുള്ള പെരുന്തേനരുവി ആസ്വാദകരുടെ മനസ്സില്‍ കയറിക്കൂടിയിട്ട് നാളുകളേറെയായില്ല.

PC: kerala tourism official site

മലനിരകളിലൂടെ അലസമായി ഒഴുകിയെത്തുന്ന നദി വളരെ പെട്ടന്നാണ് രൗദ്രഭാവത്തോടെ താഴേക്ക് വീഴുന്നത്.

പശ്ചിമഘട്ട മലനിരകളിലൂടെയെത്തുന്ന പെരുന്തേനരുവി 100 അടി ഉയരത്തില്‍ നിന്ന് താഴേക്കു പതിക്കുമ്പോള്‍ ചുറ്റും ജലകണങ്ങള്‍ തീര്‍ക്കുന്ന ആവരണം കാഴ്ച്ചക്കാരെ ആവേശത്തിലാഴ്ത്തിയിരിക്കും. പത്തനംതിട്ടയിലെത്തുന്നവര്‍ മറക്കാതെ പോയി കണ്ടിരിക്കേണ്ടതാണ് പെരുന്തേനരുവിയുടെ സൗന്ദര്യം.

ശബരിമലയുടെ താഴ്‌വരയിലൂടെയൊഴുകുന്ന പെരുന്തേനരുവി ഇടയ്ക്കു വെച്ച് പമ്പയുമായി ചേരുന്നുണ്ട്. പിന്നീട് വനമേഖലയിലൂടെ മെല്ലെ താളത്തില്‍ പരന്നൊഴുകുന്ന പമ്പാ നദി ഒരുക്കുന്ന ഫോട്ടോഫ്രെയിം ഒപ്പിയെടുക്കാന്‍ ക്യാമറക്കണ്ണുകള്‍ മതിയാവില്ല.

PC: Sujithnairv

സമീപ പ്രദേശങ്ങളിയായി സ്ഥിതി ചെയ്യുന്ന പാലരുവിയുടെയും കുറ്റാലം വെള്ളച്ചാട്ടത്തിന്റെയും ഒപ്പമുള്ള പ്രശസ്തി പെരുന്തേനരുവി വെള്ളച്ചാട്ടത്തിനില്ല എന്നത് സത്യമാണ്. എങ്കിലും ഒരിക്കല്‍ പോയവര്‍ വീണ്ടും വീണ്ടും പെരുന്തേനരുവിയെ തേടിയെത്തുന്നുണ്ടെങ്കില്‍ അതിനു തക്ക എന്തോ വിസ്മയംഅരുവി അവിടെ സൂക്ഷിച്ചിട്ടുണ്ടെന്നു വേണം മനസ്സിലാക്കാന്‍.

പ്രാദേശിക സഞ്ചാരികള്‍ മാത്രമാണ് ഇവിടെ ഇപ്പോള്‍ എത്തുന്നത്. ഇവിടെ എത്തിച്ചേരാനുള്ള സൗകര്യങ്ങളുടെ അഭാവം മൂലം പലപ്പോഴും യാത്രികര്‍ ഇവിടേക്കുള്ള യാത്ര വേണ്ടന്നു വയ്ക്കുന്നതും പതിവാണ്. അല്പം അപകടം ഇവിടെ പതിയിരിക്കുന്നതിനാല്‍ വേണ്ടത്ര മുന്‍കരുതലുകളെടുത്തതിനു ശേഷം മാത്രമേ വെള്ളത്തിലിറങ്ങാവു.

എരുമേലിയില്‍ നിന്ന് പത്തു കിലോമീറ്റര്‍ ദൂരം മാത്രമുള്ള ഇവിടെ റാന്നി വഴിയും എളുപ്പത്തില്‍ എത്തിച്ചേരാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X