Search
  • Follow NativePlanet
Share
» » ഉയരം കൂടുമ്പോള്‍ രുചിയും കൂടുന്ന ചായകുടിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍

ഉയരം കൂടുമ്പോള്‍ രുചിയും കൂടുന്ന ചായകുടിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍

ഇന്ത്യയില്‍ ഏറ്റവും രുചികരമായ ചായ കിട്ടുന്ന ആറു സ്ഥലങ്ങള്‍ പരിചയപ്പെടാം.

By Elizabath

ഉയരംകൂടും തോറും സ്വാദ് കൂടുന്ന ചായ കുടിക്കാന്‍
ഉയരം കൂടും തോറും ചായയുടെ സ്വാദും കൂടുമെന്നാണ് ലാലേട്ടന്‍ പറഞ്ഞിരിക്കുന്നത്.
മലമുകളിലെ തേയിലത്തോട്ടത്തിലെ ചായയുടെ സ്വാദ് വേറത്തന്നെയായിരിക്കും എന്നതില്‍ സംശയമൊന്നമില്ല.

എങ്കില്‍ ഉയരത്തിലുള്ള ചായ കിട്ടുന്ന സ്ഥലങ്ങള്‍ ഏതൊക്കെയാണ് എന്നൊന്നു നോക്കിയാലോ.
ഇന്ത്യയില്‍ ഏറ്റവും രുചികരമായ ചായ കിട്ടുന്ന ആറു സ്ഥലങ്ങള്‍ പരിചയപ്പെടാം.

 മൂന്നാര്‍

മൂന്നാര്‍

മലയാളികള്‍ക്ക് മൂന്നാര്‍ ചായയെ കഴിഞ്ഞെ ബാക്കിയേതുമുള്ളൂ എന്നത് പരസ്യമായ രഹസ്യമാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ടീ പ്ലാന്റേ ഷനായ കൊളക്കുമല മൂന്നാറിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഗ്രീന്‍ ടീയാണ് ഏറ്റവും പ്രശസ്തമായത്. ഇന്ത്യയിലെ മിക്ക ടീ കമ്പനികള്‍ക്കും മൂന്നാറില്‍ തോട്ടമുണ്ട്.

PC: Jakub Michankow

ഊട്ടി

ഊട്ടി

മൂന്നാറിന്റെ അത്ര വരില്ലെങ്കിലും ഊട്ടിയിലെ ചായയും മികച്ചതാണ്. ഇതിനെ പ്രിയപ്പെട്ടതാക്കുന്നത് ഇവിടുത്തെ തണുപ്പു നിറഞ്ഞ കാലാവസ്ഥയ്ക്കുള്ള പങ്കിനെ തള്ളിക്കളയാനാവില്ല.
ഇവിടുത്തെ ഭാരത് ടീ കമ്പനിയിലും പ്രാദേശിക മാര്‍ക്കറ്റുകളിലും മികച്ച ചായയും ചായപ്പൊടിയും ലഭിക്കും.

PC:Anthony Anastas

ദാല്‍ഹൗസി

ദാല്‍ഹൗസി

അഞ്ച് മലനിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ദാല്‍ഹൗസി സമുദ്രനിരപ്പില്‍ നിന്നും 1970 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ചെറുകിട ഹോട്ടലുകളിലും മറ്റും ഏറെ മികച്ച ചായയാണ് ലഭിക്കുന്നത്.

PC: Atibordee Kongprepan

 ഡാര്‍ജലിങ്

ഡാര്‍ജലിങ്

ചായപ്രേമികള്‍ എപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന സ്ഥലമാണ് ഡാര്‍ജലിങ്. സമുദ്രനിരപ്പില്‍ നിന്നും 6700 അടി ഉയരത്തിലുള്ള ഇവിടെ ലോകത്തിലെ തന്നെ മികച്ച തേയിലത്തോട്ടങ്ങളാണുള്ളത്. ഇവിടെ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തേയില കയറ്റുമതി ചെയ്യുന്നു.

PC:Frank Douwes

കാശ്മീര്‍

കാശ്മീര്‍

പിങ്കിനോട് സമാനമായ നിറത്തിലുള്ള പ്രത്യേകതരം ചായയാണ് കാശ്മീരില്‍ ലഭിക്കുന്ന ചായ. ഖാവാ എന്നറിയപ്പെടുന്ന ഇത്തരം ചായ അവിടുത്തെ പ്രത്യേകതരം ബിസ്‌ക്കറ്റുകളോട് ചേര്‍ത്താണ് സാധാരണയായി കഴിക്കുന്നത്. ഒത്തിരിയേറെ വ്യത്യസ്ത രുചികളില്‍ ലഭിക്കുന്ന ഇത്തരം ചായയ്ക്കായി തണുപ്പുകാലങ്ങളില്‍ ധാരാളം ആളുകള്‍ എത്താറുണ്ട്.

PC: Honza Soukup

സ്പിതി

സ്പിതി

സ്പിതിയിലെ ചായയ്ക്ക് പറയത്തക്ക പ്രത്യേതകകളില്ലെങ്കിലും ഇതിനെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ അന്തരീക്ഷമാണ്. വര്‍ഷത്തില്‍ മുക്കാല്‍ സമയവും സൂര്യന്റെ വെളിച്ചം എത്താത്ത ഇവിടെ എത്തുന്ന യാത്രികകര്‍ക്ക് ചായ നല്‍കുന്ന ഉന്‍മേഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല.

PC: fraboof

Read more about: munnar road trip kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X