Search
  • Follow NativePlanet
Share
» »കുട്ടികളോടൊപ്പം ചെലവിടാൻ ചെന്നൈയിലെ 5 സ്ഥലങ്ങൾ

കുട്ടികളോടൊപ്പം ചെലവിടാൻ ചെന്നൈയിലെ 5 സ്ഥലങ്ങൾ

ചെന്നൈയിൽ കുട്ടികൾ ഇഷ്ടപ്പെടുന്ന 5 സ്ഥലങ്ങൾ പരിചയപ്പെടാം

By Maneesh

നിരവധി പാർക്കുകളും ബീച്ചുകളും വിശ്രമസ്ഥലങ്ങളുമുള്ള നഗരമാണ് ചെന്നൈ. അതിനാൽ നേരംപോക്കിന് അധികം അലയേണ്ടതില്ല. ഈ പറഞ്ഞത് മുതിർന്നവരുടെ കാര്യമാണ്. അപ്പോൾ കുട്ടികളോ? കുട്ടികളെ രസിപ്പിക്കുന്ന കാര്യത്തിലും ചെന്നൈ അത്ര മോശം സ്ഥലമല്ലാ. കുട്ടികൾക്ക് സന്തോഷിക്കാനും രസിക്കാനും നിരവധി സ്ഥലങ്ങൾ ചെന്നൈയിൽ ഉണ്ട്.

ചെന്നൈയിൽ കുട്ടികളുമായി ബീച്ചുകളും മാളുകളും അല്ലാത്ത വേറെ ചില സ്ഥലങ്ങളിലേക്ക് പോകാം. കാരണം ഇതൊന്നും ഇല്ലെങ്കിലും ചെന്നൈയിൽ കുട്ടികൾക്ക് രസിക്കാൻ നിരവധി സ്ഥലങ്ങളുണ്ട്. ചെന്നൈയിൽ കുട്ടികൾ ഇഷ്ടപ്പെടുന്ന 5 സ്ഥലങ്ങൾ പരിചയപ്പെടാം.

1. ക്രോക്കോഡൈല്‍ ബാങ്ക്

1. ക്രോക്കോഡൈല്‍ ബാങ്ക്

ചെന്നൈയിൽ നിന്ന് അധികം അകലെ അല്ലാതെ മഹാബലിപുരത്താണ് ഈ മുതല വളർത്തു കേന്ദ്രം സ്ഥിതി ചെയ്യുന്നത്. മഹാബലിപുരത്തെ മൃഗ സംരക്ഷണ കേന്ദ്രമാണ് ഇത്. 1976 ല്‍ റോമുലസ് വൈടേകര്‍ എന്ന ഹെര്‍പറ്റൊളജിസ്റ്റാണ് ക്രോക്കോഡൈല്‍ ബാങ്ക് ഇവിടെ സ്ഥാപിച്ചത്. ഇന്ത്യനും അഫ്രിക്കനുമായ ചീങ്കണ്ണികള്‍, മുതലകള്‍ തുടങ്ങിയവയെ സംരക്ഷിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇത് ആരംഭിച്ചത്.
Photo Courtesy: Kmanoj

5000 ഇ‌ഴജന്തുക്കൾ

5000 ഇ‌ഴജന്തുക്കൾ

ഇപ്പോള്‍ ഏകദേശം അയ്യായിരത്തോളം ഇഴജന്തുക്കളെ അവയുടെ ആവാസവ്യവസ്ഥയ്ക്കനുസരിച്ച് ഇവിടെ പരിപാലിച്ചു പോരുന്നു. സന്ദര്‍ശകര്‍ക്ക് ഏറ്റവും സുരക്ഷിതമായ രീതിയില്‍ അവയെ വീക്ഷിക്കാനുള്ള സൗകര്യവും ഇവിടെ ചെയ്തിട്ടുണ്ട്.
Photo Courtesy: Nireekshit

ഏറ്റവും വലിയ മുതല വളര്‍ത്തുകേന്ദ്രം

ഏറ്റവും വലിയ മുതല വളര്‍ത്തുകേന്ദ്രം

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മുതല വളര്‍ത്തു കേന്ദ്രമായാണ് ക്രോക്കോഡൈല്‍ ബാങ്ക് അറിയപ്പെടുന്നത്. ഏകദേശം 3.2 ഹെക്ടര്‍ സ്ഥലത്തായി ഇത് വ്യാപിച്ചു കിടക്കുന്നു. ഇവിടെ തന്നെയുള്ള ക്രോക്കോഡൈല്‍ കണ്‍സെര്‍വേഷന്‍ സെന്ററില്‍ വെച്ചാണ്‌ മുതലകളുടെ പ്രജനനം നടത്തുന്നത്. വളര്‍ന്ന് വരുന്ന മുതലക്കുഞ്ഞുങ്ങളെ ചമ്പലിലെയും മഹാനദിയിലെയും (സംരക്ഷണ സ്ഥലം) വെള്ളത്തിലേക്ക്‌ ഇറക്കി വിടുന്നു.

Photo Courtesy: Adam Jones Adam63

2. മുട്ടുക്കാട് തടാകം

2. മുട്ടുക്കാട് തടാകം

മുട്ടുകാട് ബോട്ട് ഹൗസ് അടയാറിൽ നിന്ന് 23 കിലോമീറ്റർ അകലെയായിട്ടാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. തമിഴ് നാട് ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷനാണ് ഈ സ്ഥലം പരിപാലിച്ച് പോരുന്നത്.
Photo Courtesy: Destination8infinity

ആക്റ്റിവിറ്റികൾ

ആക്റ്റിവിറ്റികൾ

റോവിംഗ്(rowing) വിൻഡ് സർഫിംഗ്(wind surfing) വാട്ടർ സ്കീയിംഗ്(water skiing) സ്പീഡ് ബോട്ട് റൈഡിംഗ്(speedboat riding) തുടങ്ങിയ ആക്റ്റിവിറ്റികൾക്ക് ഇവിടെ സൗകര്യമുണ്ട്. ചെന്നൈയിൽ നിന്ന് 40 കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Destination8infinity

3. ഗിണ്ടി ദേശീയോദ്യാനം

3. ഗിണ്ടി ദേശീയോദ്യാനം

ഗിണ്ടി ദേശീയോദ്യാനം കുട്ടികൾ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ്. ചെന്നൈ നഗര ഹൃദയത്തിൽ തന്നെയാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. വിവിധ തരം മൃഗങ്ങൾ വസിക്കുന്ന ഈ ദേശീയോദ്യാനത്തിൽ കുട്ടികളെ ആകർഷിപ്പിക്കാൻ ഒരു ചിൽഡ്രൻസ് പാർക്കും സ്ഥിതി ചെയ്യുന്നുണ്ട്.
Photo Courtesy: Santoshsellathurai

സ്നേക്ക് പാർക്ക്

സ്നേക്ക് പാർക്ക്

ചിൽഡ്രൻസ് പാർക്കിന് സമീപത്തായി ഒരു പാമ്പ് വളർത്തുകേന്ദ്രവും സ്ഥിതി ചെയ്യുന്നു. ചൊവ്വാഴ്ച ദിവസങ്ങളിൽ ഈ പാർക്കിന് അവധിയായിരിക്കും. കുട്ടികൾക്ക് 10 രൂപയും മുതിർന്നവർക്ക് 15 രൂപയുമാണ് പ്രവേശന ഫീസ്.
Photo Courtesy: Thamizhpparithi Maari

4. ദി ഫാം

4. ദി ഫാം

ഓൾഡ് മഹാബലിപുരം റോഡിലെ ഈ വീക്ക‌ൻഡ് യാത്രയ്ക്ക് പറ്റിയതാണ്. രുചികരമായ ഭക്ഷണം കഴിക്കാവുന്ന സ്ഥലങ്ങളും കുട്ടികൾക്ക് രസിക്കാവുന്ന പലതരം വിനോദങ്ങളും ഇവിടെയുണ്ട്. കുട്ടികൾക്ക് മതിമറന്ന് കളിക്കാനുള്ള വിശാലമായ സ്ഥലം ഫാമിനുള്ളിൽ ഉണ്ട്.

Photo Courtesy: The Farm

കുതിരകളും കാളകളും

കുതിരകളും കാളകളും

ഇവിടെ വളർത്തുന്ന കുതിരകളുമായും കാളകളുമായും അടുത്ത് ഇടപഴകാനുള്ള അവസരവും കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. മാത്രമല്ല കുതിരയ്ക്ക് തീറ്റകൊടുക്കുന്നതും പശുക്കളെ കറക്കുന്നതുമൊക്കെ ഇവിടെ വന്നാൽ കുട്ടികൾക്ക് കാണാം.
Photo Courtesy: William M. Connolley at en.wikipedia

5. വി ജി പി യൂണിവേഴ്സൽ കിംഗ്ഡം

5. വി ജി പി യൂണിവേഴ്സൽ കിംഗ്ഡം

1980ൽ ആരംഭിച്ച വി ജി പി ഗോൾഡൻ റിസോർട്ട് ആണ് 1997ൽ ഒരു അമ്യൂസ്‌മെന്റ് പാർക്കായി വളർന്നത്. തുടക്കം മുതലെ ഈ പാർക്കിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. കുട്ടികൾക്ക് ഉല്ലസിക്കാൻ മികച്ച സ്ഥലമാണ് ഈ പാർക്ക്.
Photo Courtesy: vgpuniversalkingdom

അക്വാ കിംഗ്ഡം

അക്വാ കിംഗ്ഡം

പാർക്കിനുള്ളിലെ അക്വാ കിംഗ്ഡത്തിൽ വെള്ളത്തിലൂടെയുള്ള നിരവധി റൈഡുകളുണ്ട്. വിശപ്പ് തോന്നുമ്പോൾ ഈ പാർക്കിനുള്ളിലെ റെസ്റ്റോറെന്റിൽ കയറി വിശപ്പ് മാറ്റുകയുമാവാം. കുട്ടികൾക്ക് 175 രൂപയിൽ നിന്നും മുതിർന്നവർക്ക് 225 രൂപയിൽ നിന്നും ആരംഭിക്കുന്നതാണ് ഇവിടുത്തെ നിരക്കുകൾ
Photo Courtesy: vgpuniversalkingdom

ത്രീ ഡി ആർട്ട് മ്യൂസിയം

ത്രീ ഡി ആർട്ട് മ്യൂസിയം

ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രിക്ക് ആർട്ട് മ്യൂസി‌യം ചെന്നയിൽ ആണ് സ്ഥിതി ചെയ്യുന്നത്. ക്ലിക്ക് ആർട്ട് മ്യൂസിയം എന്നാണ് ചെന്നൈയിലെ ഈ രസികൻ മ്യൂസിയത്തിന്റെ ‌പേര്. ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വി ജി പി സ്നോ കിംഗ്ഡത്തിൽ ആണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: clickartmuseum.com
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X