വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

കൊടിയക്കരൈ എന്ന തമിഴ്നാട്ടിലെ അത്ഭുത മുനമ്പ്

Written by:
Published: Wednesday, March 15, 2017, 15:01 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

തമിഴ്നാട്ടിലെ നാഗപട്ടിണം ജില്ലയിൽ ബംഗാൾ ഉൾക്കടലിലേക്ക് ‌തള്ളി നിൽക്കുന്ന ത്രികോണ ആകൃതിയിലുള്ള ഒ‌രു മുനമ്പാണ് കൊടിയക്കരൈ എന്ന് തമിഴിൽ അറിയപ്പെടുന്ന പോയിന്റ് കാളിമെറെ, കെയ്‌പ് കാളിമെറെ എന്നും ഈ മുനമ്പ് അറിയപ്പെടുന്നുണ്ട്.

ഇവിടെയുണ്ടായിരുന്ന ച‌രിത്ര സ്മാരകമായിരുന്ന ചോള ലൈറ്റ് ഹൗസ് 2004ലെ സുനാമി ദുരന്തത്തിൽ തകർന്ന് ‌പോയി. എങ്കിലും കൊടിയക്കരൈ സന്ദർശിക്കുന്ന സഞ്ചാരികൾക്ക് കാണാൻ ധാരാളം കാ‌ഴ്ചകളുണ്ട്.

വേദാരണ്യം

പോയിന്റ് കാളിമെറെയിലെ വനമേഖലയലാണ് വേദാരണ്യം എന്ന പേരിൽ അറിയപ്പെടുന്നത്. 1967ൽ സ്ഥാപിക്കപ്പെട്ട പോയിന്റ് കാളിമെറെ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് ഈ വനം. വരണ്ട നിത്യ ഹരിത വനങ്ങ‌ൾ, കണ്ടൽക്കാടുകൾ, തണ്ണീർത്തടങ്ങൾ എന്നിവയൊക്കെ ഈ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്.

Photo Courtesy: Marcus334

 

കൃഷ്ണമൃഗങ്ങൾ

ഇന്ത്യയിലെ ‌കൃഷ്ണ മൃഗങ്ങളുടെ ‌സംരക്ഷണ മേഖലകളിൽ ഒന്നു കൂടിയാണ് ഈ സ്ഥലം. ഇത് കൂടാതെ നിരവധി ദേശാടന പക്ഷികളും ശീതകാലത്ത് ഇവിടെ എത്താറുണ്ട്.
Photo Courtesy: Rakeshkdogra

രാമയണ ബന്ധം

രാമ‌യണ കഥയുമായി ബന്ധമുള്ള ഒരു സ്ഥ‌ലം കൂടിയാണ് ഇത്. ഈ പ്രദേശത്തെ ഏറ്റവും ഉയർന്ന് നിൽക്കുന്ന ഭാഗം രാമർപാദം എന്നാണ് അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്ന് നാല് മീറ്റർ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നാണ് രാമൻ രാവണനെതിരായ യുദ്ധ ആസൂത്രണം ചെയ്തത് എന്നാണ് വിശ്വാ‌സം. ഈ മുനമ്പിൽ നിന്ന് 48 കിലോമീറ്റർ തെക്ക് മാറിയാണ് ശ്രീലങ്ക സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Planemad

രാമർ പാദം

രാമർപാദം എന്ന് അറിയപ്പെടുന്ന ഈ സ്ഥലത്ത് ചെറിയ ഒരു രാമ ക്ഷേത്രമുണ്ട്. എല്ലാ വർഷവും ഏപ്രിൽ മാസത്തിലെ ‌രാമ നവമി നാളുകളിൽ ‌ശ്രീരാമ ഭക്തർ ഇവിടെ എത്താറുണ്ട്.
Photo Courtesy: Marcus334

ആദിവാസി കോളനി

കൊടി‌യക്കരൈ ഗ്രാമത്തിൽ വിവിധ ആദിവാസി വിഭാഗങ്ങളുടെ കോളനികൾ കാണാം. വന‌ത്തിൽ വിറക് ശേഖരിച്ചാണ് ഇവർ നിത്യവൃത്തിക്ക് വകതേടുന്നത്. ഓലമേഞ്ഞ കുടി‌ലുകളിൽ ആണ് ഇവരുടെ താമസം.

Photo Courtesy: Marcus334

ദേശാടന പക്ഷികൾ

ശീതകാലത്ത് നിരവ‌ധി ദേ‌ശാടന പക്ഷികൾ ഇവിടെ വിരുന്ന് വരാറു‌ണ്ട്. കൊടി‌യക്കരൈ ഗ്രാമത്തിൽ നിന്നുള്ള ഒരു കാ‌ഴ്ച.

Photo Courtesy: Marcus334

 

ലൈറ്റ് ഹൗസ്

കൊടിയക്കരൈ ‌ലൈറ്റ് ഹൗസ്. പോയിന്റ് കാളിമെറെ വന്യജീവി സങ്കേ‌തത്തിൽ നിന്നാൽ സഞ്ചാരികൾക്ക് ഈ കാഴ്ച കാണാം

Photo Courtesy: Marcus334

അവശേഷിപ്പ്

കൊടിയക്കരൈയിലെ പ്രശസ്തമാ‌യ ചോള ലൈറ്റ് ഹൗസിന്റെ അവശേഷിക്കുന്ന ഭാഗം. 2004ൽ ഉണ്ടായ സുനാമിയിൽ ആണ് ഇത് തകർ‌ന്ന് പോ‌യത്
Photo Courtesy: Arunankapilan

ശ്രീരാമന്റെ കാൽപാദം

കൊടിയക്കരൈയിലെ ശ്രീരാമന്റെ കാൽപാദം സമുദ്രനിരപ്പിൽ നിന്ന് 4 മീറ്റർ ഉയരത്തി‌ലായി സ്ഥി‌തി ചെയ്യുന്ന ഒരു കുന്നിന്റെ മുകളിലാണ് ഈ കാൽപാദം
Photo Courtesy: Arunankapilan

ഉപ്പ് പാടം

കൊടിയക്കരൈയിലെ ഉപ്പ്‌പാടങ്ങളിൽ ഒന്ന്

Photo Courtesy: Marcus334

 

English summary

Point Calimere In Tamil Nadu

Point Calimere, also called Cape Calimere, is a low headland on the Coromandel Coast, in the Nagapattinam district of the state of Tamil Nadu,
Please Wait while comments are loading...