വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

വയനാട്ടി‌ലെ പൂക്കോട് തടാകം; ഇന്ത്യയുടെ മാപ്പ് പോലെ ഒരു തടാകം!

Written by:
Published: Tuesday, January 31, 2017, 13:18 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

വ‌യനാട് ജില്ലയിലെ സുന്ദരമായ ഒരു ശു‌ദ്ധജല തടാകമാണ് പൂക്കോട് തടാകം. വയനാട്ടിൽ എത്തുന്ന സഞ്ചാരികളുടെ ഇഷ്ടപ്പെട്ട സ്ഥലമാണ് ഈ തടാകം. ഈ തടാകത്തിന്റേ ആകൃതിക്കും ഒരു പ്രത്യേകതയുണ്ട്. ഒറ്റ നോട്ടത്തിൽ ഇന്ത്യയുടെ മാപ്പ് പോലെ തോന്നിക്കും.

‌നീലത്താമരകളും ആമ്പലുകളും നിറഞ്ഞ ഈ തടാകത്തിന് ചുറ്റുമുള്ള ഭൂ‌പ്രകൃതിയും സഞ്ചാരികളെ ആഹ്ലാദിപ്പിക്കും. ‌താടകത്തിന്റെ ‌സൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ ഇവിടെ ബോ‌ട്ടിങുനുള്ള സൗകര്യവുമുണ്ട്. പൂക്കോട് തടാകത്തേക്കുറി‌ച്ച് കൂടുതൽ അറി‌യാം.

കൽപ്പറ്റയിൽ നിന്ന്

വയനാട്ടിലെ കൽപ്പറ്റയിൽ നിന്ന് 15 കിലോമീറ്റർ അകലെയായാണ് പൂക്കോട് തടാകം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ സുന്ദരമായ വനത്തിന് നടു‌വിലായി സ്ഥിതി ചെയ്യുന്ന ഈ തടാകം 13 ഏക്കറിലായാണ് പരന്ന് കിടക്കുന്നത്. 40 മീറ്റർ ആഴമുണ്ട് ഈ തടാകത്തിന്.

ബോട്ട് ജെട്ടി

പൂക്കോട് തടാകത്തിൽ സഞ്ചാരികളെ കാത്ത് കിടക്കുന്ന ‌പെഡൽ ബോട്ടുകൾ. 4 പേർക്കും 8 പേർക്കും കയറാവുന്ന ബോട്ടുകൾ ഇവിടെയുണ്ട്. അതു കൂടാതെ കായാക്കിംഗ് സൗകര്യ‌വും ഇവിടെയുണ്ട്.

Photo Courtesy: Irshadpp

 

ചെമ്പ്ര പീക്ക്

പൂക്കോട് തടാകത്തിൽ നിന്ന് കാണാവുന്ന മലനിരകളിൽ ഒന്നാണ് ചെമ്പ്രാ പീക്ക്. കൽപ്പറ്റയിലെ മേപ്പാടി അടുത്തായാണ് ചെമ്പ്രപീക്ക് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Rameshng

 

ബോർഡ്

പൂക്കോട് തടാകത്തിന്റെ സൗകര്യങ്ങൾ വിശദമാക്കുന്ന ബോർഡ്. ബോട്ടിങ്, അക്വേറിയം, ചിൽഡ്രൻസ് പാർക്ക്, പിക്‌നിക് സ്പോട്ട് എന്നിവയ്ക്കുള്ള സൗകര്യം ഇവിടെയുണ്ട്.
Photo Courtesy: irvin calicut

ക്ഷേത്രം

പൂക്കോട് തടാകത്തിന് സമീപത്തുള്ള ക്ഷേത്രം. മ്യൂസിയത്തി‌നും തടാകത്തിനും ഇടയിലായാണ് ഈ കൊച്ചു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Prof tpms

തടാക കാഴ്ച

പൂക്കോട് തടാകത്തിന്റെ സു‌ന്ദരമായ കാഴ്ച. ഇന്ത്യയുടെ ഭൂപടത്തിന്റെ ആകൃ‌തിയിൽ ആണ് ഈ തടാകം സ്ഥി‌തി ചെയ്യുന്നത്.

Photo Courtesy: നിരക്ഷരൻ

 

മരങ്ങൾക്കിടയിലൂടെ

പൂക്കോട് തടാകത്തിന്റെ മറ്റൊരു കാഴ്ച. തടാകത്തിന്റെ കരയിൽ നിൽക്കുന്ന മരങ്ങളിൽ ഒന്നിന്റെ ചില്ലകൾക്കിടയിലൂടെ ഒരു കാഴ്ച.

Photo Courtesy: Dhruvaraj S from India

പ്രവേശനം

പൂക്കോട് തടാകത്തിന്റെ പ്രവേശന കവാടം. തടാകത്തിൽ പ്രവേശിക്കുന്നതിന് മുൻപ് ടിക്കറ്റ് എടുക്കണം. ടിക്കറ്റ് നിരക്കുകൾ ബോർഡിൽ എഴുതി വച്ചിട്ടുണ്ട്.
Photo Courtesy: Rameshng

പ്ലാസ്റ്റിക് വിമുക്ത മേഖ

പ്ലാസ്റ്റിക് വിമുക്ത മേഖലയാണ് പൂക്കോട് തടാകവും പരിസര പ്രദേശങ്ങളും. ഇതുമായി ബന്ധപ്പെട്ട് പ്രദർശിപ്പിച്ചിരിക്കുന്ന ഒരു ബോർഡ്.

Photo Courtesy: Rameshng

 

ഷോപ്പിംഗ്

സഞ്ചാരികൾക്ക് വയനാട്ടിലെ വന‌വിഭവങ്ങളും മറ്റും വാങ്ങാനുള്ള സൗകര്യം തടാകത്തിന് മുന്നി‌ലെ കൗണ്ടറിൽ ലഭ്യമാണ്. പൂക്കോട് തടാകത്തിന് മുന്നിലെ ഒരു സ്റ്റാൾ

Photo Courtesy: Rameshng

 

വൃക്ഷങ്ങൾ

പൂക്കോട് തടാകത്തിന്റെ കരയിൽ വളരുന്ന വിവിധയിനം വൃക്ഷങ്ങൾ. ഓരോ മരങ്ങൾക്ക് ചുവട്ടിലും സഞ്ചാരികൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്.

Photo Courtesy: Rameshng

 

ടൂറിസം പൊലീസ്

പൂക്കോട് തടാകത്തിൽ പ്രവർത്തിക്കുന്ന ടൂറിസം പൊലീസിന്റെ ഓഫീസ്
Photo Courtesy: Rameshng

പൂക്കളും ചെടികളും വാങ്ങാം

പൂക്കോട് ‌തടാകത്തിന്റെ കരയിലെ ഒരു നഴ്സറി. സഞ്ചാരികൾക്ക് ചെടികളുടെ തയ്കളും ചെടിച്ചട്ടികളുമൊക്കെ ഇവിടെ നിന്ന് വാങ്ങാം.
Photo Courtesy: Rameshng

വോക്ക് വേ

പൂക്കോട് തടാകത്തിന് കരയിലെ വോക് വേ, സഞ്ചാരികൾക്ക് നടക്കാനും ജോഗി‌ങ് ചെയ്യാനും ഇവിടെ സൗകര്യമുണ്ട്.

Photo Courtesy: Rameshng

 

ബോട്ടുകൾ

പൂക്കോട് തടാകത്തിലെ ബോട്ടുകൾ
Photo Courtesy: Irshadpp

കുടുംബ സമേതം

കുടുംബ സമേതം ഉല്ലസിക്കുവാൻ വയനാ‌ട്ടിലെ ഏറ്റവും മികച്ച സ്ഥല‌ങ്ങളിൽ ഒന്നാണ് പൂക്കോട് തടാകം. ആഴ്ച അവസാനങ്ങളിൽ നിരവധിപ്പേരാണ് കുടുംബത്തോടെ ഇവിടെ എത്താറുള്ളത്.

Photo Courtesy: Vijayakumarblathur

 

അക്വേറിയം

പൂക്കോട് തടാകത്തിന്റെ കരയിലുള്ള അക്വേറിയത്തിന്റെ കവാടം. ശംഖിന്റെ പ്രതിമയാണ് കവാടത്തിലുള്ളത്

Photo Courtesy: Rameshng

 

ജലകന്യക

പൂക്കോട് തടാകത്തിന്റെ കരയിലുള്ള അക്വേറിയത്തിന് മുന്നിലുള്ള ജല കന്യകയുടെ പ്രതിമ
Photo Courtesy: Rameshng

മത്സ്യം

പൂക്കോട് തടാകത്തിലെ അക്വേറിയത്തിലെ മത്സ്യങ്ങളിൽ ഒന്ന്. കേരള ഫിഷറീസ് വകുപ്പാണ് ഈ അക്വേറിയം നടത്തുന്നത്.
Photo Courtesy: Irvin calicut

കുടുംബ സമേതം

കുടുംബ സമേതം ഉല്ലസിക്കുവാൻ വയനാ‌ട്ടിലെ ഏറ്റവും മികച്ച സ്ഥല‌ങ്ങളിൽ ഒന്നാണ് പൂക്കോട് തടാകം. ആഴ്ച അവസാനങ്ങളിൽ നിരവധിപ്പേരാണ് കുടുംബത്തോടെ ഇവിടെ എത്താറുള്ളത്.

Photo Courtesy: Vijayakumarblathur

 

ഉദ്യാനം

പൂക്കോട് തടാകത്തിന് മുന്നിലെ ഉദ്യാനം
Photo Courtesy: Irvin calicut

English summary

Pookode Lake In Wayanad

The beautiful freshwater lake in Wayanad, Pookode Lake lays 15 kilometre away from Kalpetta. Nestled between evergreen forest and Western Ghats, the lake is spread over 13 acre and is 40 m deep.
Please Wait while comments are loading...