മൂന്നുവശവും കാവല് zwj; നില് zwj;ക്കുന്ന മലനിരകള് zwj;, പെയ്യാനൊരുങ്ങി നില് zwj;ക്കുന്ന മൂടല് zwj;മഞ്ഞും തണുത്ത കാറ്റും. ഏതൊരു സഞ്ചാരിയേയും ആകര് zwj;ഷിക്കാന് zwj; വേണ്ടതെല്ലാം ഒരുക്കി നില് zwj;ക്കുകയാണ് പോത്തുണ്ടി ഡാം.അനുപമമായ പ്രകൃതിദൃശ്യം പകരുന്ന പാലക്കാട് ജില്ലയിലെ പോത്തുണ്ടി ഡാം സന്ദര് zwj;ശകര് zwj;ക്കായി ഒരുക്കുന്നത് കാഴ്ചയുടെ വസന്തമാണ്. കേരളത്തിലെ പ്രശസ്തമായ ഹില്‍ സ്റ്റേഷനും വിനോദ സഞ്ചാര കേന്ദ്രവുമായ നെല്ലിയാമ്പതിയുടെ കവാടമാണ് പോത്തുണ്ടി ഡാം. പാവപ്പെട്ടവരുടെ ഊട്ടി എന്നും നെല്ലിയാമ്പതി അറിയപ്പെടുന്നു.PC:Sreejithk2000 ഇന്ത്യയിലെ മണ്ണുകൊണ്ടുണ്ടാക്കിയ അണക്കെട്ടുകളില്‍ പ്രധാനപ്പെട്ട ഒരു ഡാമാണ് പോത്തുണ്ടി ഡാം. 1958ല്‍ കേരള ഗവര്‍ണ്ണറായിരുന്ന ഡോ.ആര്‍. രാധാകൃഷ്ണ റാവുവാണ് ഡാമിന്റെ നിര്‍മ്മാണം തുടങ്ങിയതെന്ന് ചരിത്രം പറയുന്നു.1672 മീറ്റർ നീളമുള്ള അണക്കെട്ടിനു മുകളിൽ 8 മീറ്റർ വീതിയും താഴെ 154 മീറ്റർ വീതിയുമാണുള്ളത്.PC: LIC Habeeb പോത്തുണ്ടി അണക്കെട്ടിന്റെ നിര്‍മ്മാണത്തിന്റെ ഒരു ഘട്ടങ്ങളിലും സിമന്റ് ഉപയോഗിച്ചിട്ടില്ലത്രെ. കുമ്മായവും ശര്‍ക്കരയും കൂട്ടിക്കലര്‍ത്തിയുള്ള മിശ്രിതമാമ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇടുക്കിയിലെ പ്രശസ്തമായ മുല്ലപ്പെരിയാര്‍ ഡാമും സിമന്റ് ഒഴിവാക്കി കുമ്മായം കലര്‍ന്ന ഒരു പ്രത്യേക മിശ്രിതം ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.PC:Zuhairali നെല്ലിയാമ്പതി മലരികള്‍ കാവല്‍ നില്‍ക്കുന്ന പോത്തുണ്ടി ഡാം കാഴ്ചകളുടെ ഒരു കൂടാരം തന്നെയാണ്. മഞ്ഞു പുതച്ചു നില്‍ക്കുന്ന മലനിരകളും അടുത്തുള്ള കാടും പതഞ്ഞൊഴുകുന്ന കുഞ്ഞരുവികളും പൈന്‍മരക്കാടും സന്ദര്‍ശകരെ മറ്റൊരു ലോകത്തെത്തിക്കുമെന്നതില്‍ സംശയമില്ല.PC:nmsachin പോത്തുണ്ടി അണക്കെട്ടിനോടു ചേര്‍ന്ന് സമയം ചെവലവഴിക്കാനായി മനോഹരമായ ശില്പങ്ങളുംപ്രതിമകളുമുള്ള ഒരു ഉദ്യാനവും പണിതിട്ടുണ്ട്.PC:Abbyabraham നെന്‍മാറയില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയാണ് പോത്തുണ്ടി ഡാം സ്ഥിതി ചെയ്യുന്നത്. പാലക്കാടു നിന്നും 42 കിലോമീറ്ററും ഷൊര്‍ണ്ണൂരില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരവും ഇവിടേക്കുണ്ട്.