Search
  • Follow NativePlanet
Share
» »ചുരുളഴിയാത്ത രഹസ്യങ്ങളുമായി പൂനെയിലെ ശനിവാര്‍വാഡ

ചുരുളഴിയാത്ത രഹസ്യങ്ങളുമായി പൂനെയിലെ ശനിവാര്‍വാഡ

By Maneesh

പൂനെയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ ശനിവാര്‍ വാഡ കോട്ടയെ വ്യത്യസ്തമാക്കുന്നത്, ആ കോട്ടയെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന ചില പ്രേതകഥകളാണ്. ആ പ്രേതകഥകള്‍ ചുരുളഴിയാത്ത രഹസ്യമായി ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ് ഏറെ ആശ്ചര്യജനമകമായ കാര്യം.

എവിടെയാണ് ഈ കോട്ട

പൂനെയിലെ ബാജിറാവു റോഡിലെ അഭിനവ് കലാമന്ദിറിന് സമീപത്തായാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. പേഷ്വ സാമ്രാജ്യത്തിന്റെ പുനെയിലെ ആസ്ഥാനമായിരുന്നു ഈ കെട്ടിടം. 1730ല്‍ രാജാ ബാജി റാവുവാണ് ഈ കെട്ടിടം പണികഴിപ്പിച്ചത്. ഒരു ശനിയാഴ്ച ദിവസമാണ് ഈ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ നടന്നത്. അതിനാലാണ് ഈ കെട്ടിടത്തിന് ശനിവാര്‍ വാഡ എന്ന പേര് ലഭിച്ചത്. 1827ലുണ്ടായ ഒരു തീപ്പിടുത്തത്തല്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ഇപ്പോഴും അതിന്റെ സൗന്ദര്യത്തിന് കോട്ടങ്ങളൊന്നും ഉണ്ടായിട്ടില്ലാ.

ശനിവാര്‍ വാഡ കോട്ടയുടെ കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം

ചരിത്രം

ചരിത്രം

പതിനെട്ടാം നൂറ്റാണ്ടിലാണ് ഈ കോട്ട നിര്‍മ്മിക്കപ്പെട്ടത്. 1818 വരെ പേഷ്വാ രാജാക്കന്മാരുടെ കീഴിലായിരുന്നു ഈ കോട്ട എന്നാല്‍ മൂന്നാം ആഗ്ലോ മറാത്ത യുദ്ധത്തിലൂടെ ബ്രിട്ടീഷുകാര്‍ ഈ കോട്ട പിടിച്ചടക്കുകയായിരുന്നു.

Photo Courtesy: Pmohite

കോട്ടയുടെ നാശം

കോട്ടയുടെ നാശം

1828ല്‍ കോട്ട കനത്ത അഗ്‌നിബാധയ്ക്ക് ഇരയായി. എന്നിരുന്നാലും ഇപ്പോഴും കോട്ട സഞ്ചാരികളെ ആകര്‍ഷിപ്പിച്ച് സുന്ദരമായി നിലകൊള്ളുന്നു.
Photo Courtesy: Aakash.gautam

കോട്ടയുടെ നിര്‍മ്മാണം

കോട്ടയുടെ നിര്‍മ്മാണം

മറാത്ത ചക്രവര്‍ത്തിയായ ഛത്രപതി ശാഹുവിന്റെ പ്രധാനമന്ത്രിയായിരുന്ന പേഷ്വ ബാജി റാവു ആണ് ഈ കോട്ടയ്ക്ക് തരക്കില്ലിട്ടത്.
Photo Courtesy: Pmohite

ശനിയാഴ്ച

ശനിയാഴ്ച

1730 ജനുവരി 10ന് ഒരു ശനിയാഴ്ചയായിരുന്നു ഈ കോട്ടയുടെ തറക്കല്ലിടല്‍ കര്‍മ്മം നടന്നത്. അതിനാലാണ് ഈ കോട്ടയ്ക്ക് ശനിവാര്‍ വാഡ എന്ന പേര് ലഭിച്ചത്.

Photo Courtesy: Amit20081980

തേക്കും കല്ലുകളും

തേക്കും കല്ലുകളും

പൂനയ്ക്ക് അടുത്തുള്ള ജുന്നാര്‍ വനത്തില്‍ നിന്ന് കൊണ്ടുവന്ന തേക്ക് മരങ്ങളും, ചിഞ്ച്‌വാഡില്‍ നിന്ന് കൊണ്ടുവന്ന കല്ലുകളും ജേജുറിയില്‍ നിന്ന് കൊണ്ടുവന്ന ചുണ്ണമ്പ് കല്ലുകളും ഉപയോഗിച്ചാണ് ഈ കോട്ട നിര്‍മ്മിച്ചത്.
Photo Courtesy: Ashok Bagade

പതിനാറായിരം രൂപ

പതിനാറായിരം രൂപ

അന്നത്തെക്കാലത്ത് ഏകദേശം പതിനാറായിരം രൂപയ്ക്കാണ് ഈ കോട്ട നിര്‍മ്മിച്ചത്. രണ്ട് വര്‍ഷം വേണ്ടിവന്നു ഈ കോട്ട നിര്‍മ്മിക്കാന്‍.
Photo Courtesy: Sivaraj D

വീണ്ടും ശനിയാഴ്ച

വീണ്ടും ശനിയാഴ്ച

1732 ജനുവരി 22നാണ് ഈ കോട്ടയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്. ആ ദിവസവും ഒരു ശനിയാഴ്ചയായിരുന്നു. ഹിന്ദു വിശ്വാസ പ്രകാരം ശനിയാഴ്ച നല്ല ദിവസമായാണ് കരുതപ്പെടുന്നത്.
Photo Courtesy: Ramakrishna Reddy y

കൂട്ടിച്ചേര്‍ക്കലുകള്‍

കൂട്ടിച്ചേര്‍ക്കലുകള്‍

കോട്ടമതില്‍, കവാടങ്ങള്‍, കോടതി ഹാള്‍, തുടങ്ങിയവ പിന്നീട് കൂട്ടിച്ചേര്‍ത്തതാണ്.
Photo Courtesy: Swapnil99n49

അഞ്ച് കവാടങ്ങള്‍

അഞ്ച് കവാടങ്ങള്‍

അഞ്ച് കവാടങ്ങള്‍, ഒന്‍പത് കൊത്തളങ്ങള്‍, പൂന്തോട്ടം, എന്നിവയടങ്ങിയതാണ് കോട്ട.
Photo Courtesy: Swapnil99n49

പുരാവസ്തു വകുപ്പ്

പുരാവസ്തു വകുപ്പ്

പുരാവസ്തു വകുപ്പിന്റെ മേല്‍ത്തോട്ടത്തിലാണ് ഇപ്പോള്‍ ഈ കോട്ട സംരക്ഷിക്കപ്പെടുന്നത്.
Photo Courtesy: Gaurav

ഡല്‍ഹി ഗേറ്റ്

ഡല്‍ഹി ഗേറ്റ്

കോട്ടയുടെ പ്രധാന ഗേറ്റാണ് ദില്ലി ദര്‍വാസ അഥവാ ഡല്‍ഹി ഗേറ്റ് എന്ന് അറിയപ്പെടുന്നത്. വടക്ക് ഡല്‍ഹിക്ക് അഭിമുഖമായാണ് ഈ ഗേറ്റ് സ്ഥിതി ചെയ്യുന്നത്. ഡല്‍ഹിയില്‍ നിന്ന് വരുന്ന മുഗളന്മാരുടെ ആക്രമണത്തെ ചെറുക്കാനാണ് ഈ ഗേറ്റ്.
Photo Courtesy: Bajirao

ആനയ്‌ക്കെതിരെ ആണികള്‍

ആനയ്‌ക്കെതിരെ ആണികള്‍

ഈ ഗേറ്റിന് നേരെ ആനകള്‍ ആക്രമിക്കാതിരിക്കാന്‍ 20 ഇഞ്ച് നീളമുള്ള എഴുപത്തി രണ്ടോളം ആണികള്‍ പതിപ്പിച്ചിട്ടുണ്ട്.
Photo Courtesy: NishantAChavan

മറ്റുഗേറ്റുകള്‍

മറ്റുഗേറ്റുകള്‍

മസ്താനി ഗേറ്റ്, ഖിഡ്കി ഗേറ്റ് (കിഴക്ക്), ഗണേഷ് ഗേറ്റ് (തെക്ക് കിഴക്ക്), നാരയണ്‍ ഗേറ്റ് (കിഴക്ക്) എന്നീ ഗേറ്റുകളാണ് കോട്ടയുടെ മറ്റു ഗേറ്റുകള്‍.
Photo Courtesy: Clayton Tang

കൊട്ടാരങ്ങള്‍

കൊട്ടാരങ്ങള്‍

ദര്‍ബാര്‍ ഹാള്‍, നൃത്തഹാള്‍, ഓള്‍ഡ് മിറര്‍ ഹള്‍ എന്നിവയാണ് ഈ കോട്ടയ്ക്കുള്ളിലെ പ്രധാന കെട്ടിടങ്ങള്‍.
Photo Courtesy: Prasad Vaidya

പ്രേതകഥകള്‍

പ്രേതകഥകള്‍

ഈ കോട്ടയുമായി ബന്ധപ്പെട്ട് നിരവധി പ്രേതകഥകള്‍ പ്രചരിക്കുന്നുണ്ട്. ആ കഥകള്‍ അടുത്ത സ്ലൈഡില്‍ വായിക്കാം
Photo Courtesy:Pavanaja

രാജകുമാരന്റെ പ്രേതം

രാജകുമാരന്റെ പ്രേതം

പേഷ്വ രാജകുമാരനായ നാരയണ റാവുവിന്റെ പ്രേതം കോട്ടയിലൂടെ അലഞ്ഞുനടക്കുന്നു എന്ന് തദ്ദേശിയര്‍ വിശ്വസിക്കുന്നു.
Photo Courtesy: Nitish kharat

നാരയണ റാവു

നാരയണ റാവു

നാനഷാഷേബിന് മൂന്ന് പുത്രന്‍മാരായിരുന്നു. വിശ്വാസ് റാവു, മാധവ് റാവു, നാരയണ റാവു. മൂന്നാം പാണിപത്ത് യുദ്ധത്തില്‍ കൊല്ലപ്പെട്ടതാണ് വിശ്വാസ്.
Photo Courtesy: Prasad Vaidya

മാധവ് റാവു

മാധവ് റാവു

നാനഷാഷേബിന്റെ മരണശേഷം മാധവ് റാവു ആണ് അധികാരം ഏറ്റെടുത്തത്. എന്നാല്‍ അധികം താമസിയാതെ മാധവ് റാവുവും മരണമടഞ്ഞു.
Photo Courtesy: Prasad Vaidya

പതിനാറമത്തെ വയസില്‍ ഭരണം

പതിനാറമത്തെ വയസില്‍ ഭരണം

ആയതിനാല്‍ നാരയണ റാവുവിന് പതിനാറമത്തെ വയസില്‍ രാജ്യഭരണം ഏറ്റെടുക്കേണ്ടതായി വന്നു. നാരയണ റാവുവിന്റെ അമ്മാവന്റെ മകന്‍ രഘുനാഥ റാവു ആയിരുന്നു അദ്ദേഹത്തെ ഭരണകാര്യത്തില്‍ സഹായിച്ചിരുന്നത്.
Photo Courtesy: Pavanaja

കൊലപാതകം

കൊലപാതകം

ഇതിനിടയില്‍ രഘുനാഥ റാവുവിന്റെയും ഭാര്യയുടേയും ചതിയില്‍ നാരയണ റാവു കൊല്ലപ്പെടുകയായിരുന്നു. നാരയണ റാവുവിന്റെ പ്രേതം ഇപ്പോഴും അലഞ്ഞ് നടക്കുന്നു എന്നാണ് വിശ്വാസം.
Photo Courtesy: Nitish kharat

നിലാവുള്ള രാത്രിയില്‍

നിലാവുള്ള രാത്രിയില്‍

നിലാവുള്ള രാത്രിയില്‍ കോട്ടയില്‍ നിന്ന് നിലവിളി കേള്‍ക്കാമെന്ന് ഗ്രാമീണര്‍ പറയുന്നു. കാക്ക മാല വച്‌വ എന്ന് പറഞ്ഞാണ് നിലവിളി. അമ്മാവ രക്ഷിക്കണേ എന്നാണ് ഇതിന്റെ അര്‍ത്ഥം.

Photo Courtesy: Ankur P

Read more about: maharashtra maharashtra tour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X