Search
  • Follow NativePlanet
Share
» »ഒറിയാക്കാരുടെ കരവിരുത് കാണാൻ രണ്ട് ഗ്രാമങ്ങൾ

ഒറിയാക്കാരുടെ കരവിരുത് കാണാൻ രണ്ട് ഗ്രാമങ്ങൾ

കരകൗശ‌ല നിർമ്മാണത്തിന് പേരുകേട്ട രണ്ട് സ്ഥ‌ലങ്ങളാണ് ഒഡീഷയിലെ ഭുവനേശ്വറിന് സമീ‌പത്തുള്ള പി‌‌‌പ്ലിയും പുരി നഗര‌ത്തിന് സമീപത്തുള്ള രഘുരാജ്പൂരും

By Anupama Rajeev

കരകൗശല നിർമ്മാണത്തിന് പേരുകേട്ട സംസ്ഥാനമാണ് ഒഡീ‌ഷ. കരകൗശല നിർമ്മാണ‌ത്തിന്റെ പേരിൽ ലോക പ്രശസ്തി നേടിയ രണ്ട് ഗ്രാമങ്ങൾ ഒഡീ‌ഷയിൽ ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഞ്ചാരികൾ ഈ ഗ്രാമം സന്ദർശിക്കാറുണ്ട്.

ഒഡീഷയിലെ ഭുവനേശ്വറിന് സമീ‌പത്തുള്ള പി‌‌‌പ്ലിയും പുരി നഗര‌ത്തിന് സമീപത്തുള്ള രഘുരാജ്പൂരിനേക്കുറിച്ചും. ഈ ഗ്രാമങ്ങളേക്കുറിച്ച് വിശദമായി സ്ലൈഡുകളിൽ വായിക്കാം

പിപ്ലി

പിപ്ലി

ഭുവനേശ്വറിന്‌ സമീപത്തുള്ള ചെറിയ ഗ്രാമമാണ്‌ പിപ്ലി. കരകൗശലവസ്‌തുക്കളാല്‍ പ്രശസ്‌തമാണ്‌ ഈ ഗ്രാമം. ഹാന്‍ഡ്‌ ബാഗുകള്‍, തലയിണ കവറുകള്‍, കുഷ്യന്‍, കവറുകള്‍, മെത്ത വിരികള്‍ തുടങ്ങി വിവിധ ഉത്‌പന്നങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നുണ്ട്‌.

Photo Courtesy: Bernard Gagnon

പിപ്ലി

പിപ്ലി

ഒഡീഷയിലെ രാജാക്കന്‍ മാര്‍ ഇവിടുത്തെ കരകൗശലവിദഗ്‌ധരുടെ കഴിവിനെ പ്രോത്സാഹിപ്പിച്ചിരുന്നു. ഗ്രാമവാസികളുടെ പ്രധാന വരുമാന മാര്‍ഗ്ഗം കരകൗശല ഉത്‌പന്ന നിര്‍മാണമാണ്‌.
Photo Courtesy: Bernard Gagnon

പിപ്ലി

പിപ്ലി

വ്യത്യസ്‌തമായ രൂപകല്‍പനയ്‌ക്കായി പൂവുകള്‍, പക്ഷികള്‍, മൃഗങ്ങള്‍, മരങ്ങള്‍ എന്നീവയുടെയെല്ലാം മാതൃകകള്‍ ഇവര്‍ സ്വീകരിച്ചിരുന്നു. ചെറിയ കല്ലുകളും മറ്റും ഘടിപ്പിച്ച്‌ ഇവ കൂടുതല്‍ ആകര്‍ഷകമാക്കുകയും ചെയ്യുന്നു.
Photo Courtesy: Andrew Moore

പിപ്ലി

പിപ്ലി

ഭുവനേശ്വര്‍ സന്ദര്‍ശനത്തിന്റെ സ്‌മരണയ്‌ക്കായി എന്തെങ്കിലും കൊണ്ടുപോകണമെന്നാഗ്രഹിക്കുന്നവരും പ്രിയപ്പെട്ടവര്‍ക്കായി സമ്മാനങ്ങള്‍ കൊണ്ടുപോകുന്നവരും ഇവിടം സ്ഥിരമായി സന്ദര്‍ശിച്ച്‌ പലതരം ഉത്‌പന്നങ്ങള്‍ വാങ്ങാറുണ്ട്‌.
Photo Courtesy: Andrew Moore

രഘുരാജ്പൂർ

രഘുരാജ്പൂർ

പുരാതനമായ പട്ടചിത്ര പെയിന്‍റിംഗുകളുടെ ജന്‍മദേശം എന്ന നിലയിലാണ് രഘുരാജ്പൂർ പ്രശസ്തമായത്. ഒറീസയില്‍ ജന്‍മം കൊണ്ട പുതാനമായ ചിത്രകലാ രീതിയാണ് പട്ടചിത്ര.
Photo Courtesy: Mike Prince

രഘുരാജ്പൂർ

രഘുരാജ്പൂർ

സംസ്കരിച്ചെടുത്ത തുണിയിലും കടലാസിലും ഉണങ്ങിയ പനയോലയിലുമെല്ലാം ഇവിടത്തെ കലാകാരന്‍മാര്‍ തീര്‍ക്കുന്ന ചിത്രങ്ങള്‍ക്ക് വിദേശങ്ങളില്‍ ഏറെ പ്രിയമാണ്.
Photo Courtesy: Mike Prince

രഘുരാജ്പൂർ

രഘുരാജ്പൂർ

പുരാണകഥകളായിരിക്കും ഈ ചിത്രങ്ങളില്‍ ഏറിയതിന്‍െറയും വിഷയം. വീടുകളുടെ ചുമരുകളില്‍ മഹാഭാരതത്തിലെയും രാമായണത്തിലെയും കഥ പറയുന്ന ചുമര്‍ചിത്രങ്ങള്‍ രചിച്ചിരിക്കുന്നതും ഇവിടെ കാണാം.
Photo Courtesy: Mike Prince

രഘുരാജ്പൂർ

രഘുരാജ്പൂർ

നിരനിരയായി മുഖത്തോട് മുഖം ചേര്‍ന്ന് നില്‍ക്കുന്ന രീതിയിലാണ് ഇവിടത്തെ വീടുകളുടെ ഘടന. ചെറിയ ക്ഷേത്രങ്ങളും എല്ലാവര്‍ക്കും ഒത്തുകൂടാനുള്ള ഭാഗ്ബത്ത് ടുങ്കി എന്ന സ്ഥലവുമാണ് ഇവിടെയുള്ള മറ്റ് സ്ഥലങ്ങള്‍. ബുവാസുനിയാണ് ഇവിടത്തെ ദേവി. ദേവിയുടെ പേരില്‍ ഒരു ക്ഷേത്രവും ഇവിടെയുണ്ട്.
Photo Courtesy: Nihal Parashar

Read more about: odisha odisha tour villages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X