Search
  • Follow NativePlanet
Share
» »രാമേശ്വരത്ത് പോകുന്നവര്‍ അറിയാന്‍

രാമേശ്വരത്ത് പോകുന്നവര്‍ അറിയാന്‍

രാമേശ്വരത്തെക്കുറിച്ച് കേട്ടിട്ടുള്ളവരാണ് നിങ്ങള്‍. രാമേശ്വരത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഇത് വായിക്കുക.

By Maneesh

അതിരാവിലെയാണ് നിങ്ങള്‍ രാമേശ്വരത്ത് എത്തുന്നതെങ്കില്‍ ആദ്യം ചെയ്യേണ്ടത് സ്ഫടിക ലിംഗ ദര്‍ശനമാണ്. എല്ലാ ദിവസവും രാവിലെ അഞ്ചുമണിക്കും ആറുമണിക്കും ഇടയിലുള്ള സമയത്താണ് സ്ഫടിക ലിംഗ ദര്‍ശനം അനുവദിക്കുകയുള്ളു. അഞ്ച് മണി ആകുമ്പോഴേക്കും ദര്‍ശനത്തിനുള്ള നീണ്ട ക്യൂ ഉണ്ടാകും. അതിനാല്‍ അതിരാവിലെ നാലുമണിക്ക് തന്നെ എത്താന്‍ ശ്രമിക്കുക.

ക്ഷേത്ര പരിസരത്തെ ചെറിയ സ്റ്റാളുകളില്‍ നിന്ന് പ്രഭാതഭക്ഷണം ലഭിക്കും. ദോശയും ഇഡലിയും ആയിരിക്കും പ്രഭാതഭക്ഷണമായി ലഭിക്കുക.

തുടര്‍ന്ന് ഇവിടുത്തെ പൂജാരികളുടെ സഹായത്തോടെ ചില പൂജകള്‍ ചെയ്ത് കടലില്‍ 36 തവണ മുങ്ങിയതിന് ശേഷം. ശ്രീരാമ നാഥ സ്വാമി ക്ഷേത്രത്തിലെ 23 തീര്‍ത്ഥങ്ങളില്‍ സ്‌നാനം ചെയ്യണം. 25 രൂപയുടെ ടോക്കണ്‍ ഇതിനായി എടുക്കേണ്ടതുണ്ട്. അവസാനത്തെ മൂന്ന് തീര്‍ത്ഥങ്ങള്‍ കോടി തീര്‍ത്ഥങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. കോടി തീര്‍ത്ഥത്തില്‍ കുളിച്ച് കഴിഞ്ഞാല്‍ പിന്നെ ആ രാത്രി രാമേശ്വരത്ത് തങ്ങരുതെന്നാണ് പറയപ്പെടുന്നത്.

തുടര്‍ന്ന് ക്ഷേത്ര പരിസരത്തുള്ള കാഴ്ചകള്‍ കാണാന്‍ പുറപ്പെടാം

കൊച്ചിയില്‍ നിന്ന് മൂന്നാര്‍ വഴി രാമേശ്വരത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ഇത് വായിക്കുകകൊച്ചിയില്‍ നിന്ന് മൂന്നാര്‍ വഴി രാമേശ്വരത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ഇത് വായിക്കുക

മധുരയില്‍ നിന്ന് രാമേശ്വരത്തേക്ക് ബസ് യാത്രമധുരയില്‍ നിന്ന് രാമേശ്വരത്തേക്ക് ബസ് യാത്ര

ബാംഗ്ലൂരില്‍ നിന്ന് രാമേശ്വരത്തേക്ക് പോകാംബാംഗ്ലൂരില്‍ നിന്ന് രാമേശ്വരത്തേക്ക് പോകാം

ധനുഷ്കോടിയിലൂടെ ഒരു ടെമ്പോ യാത്രധനുഷ്കോടിയിലൂടെ ഒരു ടെമ്പോ യാത്ര

രാമേശ്വരത്തെ കാഴ്ചകള്‍ കാണാന്‍ സ്ലൈഡുകളിലൂടെ നീങ്ങുക

രാമേശ്വരത്തെ കാഴ്ചകൾ

രാമേശ്വരത്തെ കാഴ്ചകൾ

തമിഴ്‌നാട്ടിലെ ശാന്ത സുന്ദരമായ ഒരു പട്ടണമാണ്‌ രാമേശ്വരം. മനോഹരമായ പാമ്പന്‍ ദ്വീപിന്റെ ഭാഗമായ രാമേശ്വരത്തെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത്‌ പ്രശസ്‌തമായ പാമ്പന്‍ പാലമാണ്‌. രാമേശ്വരത്തെ ആകർഷണങ്ങൾ കാണാം

Photo Courtesy: wishvam

ശ്രീ രാമനാഥ സ്വാമി ക്ഷേത്രം

ശ്രീ രാമനാഥ സ്വാമി ക്ഷേത്രം

ശ്രീ രാമനാഥസ്വാമി ക്ഷേത്രമാണ്‌ രാമേശ്വരത്തിന്റെ പ്രശസ്‌തിക്ക്‌ ഏറ്റവും പ്രധാനപ്പെട്ട കാരണം. രാമേശ്വരത്തെ സംബന്ധിച്ച്‌ ഇത്‌ ഒരു ക്ഷേത്രം മാത്രമല്ല, നഗരത്തിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്‌. നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ ശിവനാണ്‌. കൂടുതൽ വായിക്കാം

Photo Courtesy: Ryan

ധനുഷ്കോടി

ധനുഷ്കോടി

രാമേശ്വരം ദ്വീപിലെ ചെറിയൊരു ഗ്രാമമാണ്‌ ധനുഷ്‌കോടി. ഇപ്പോള്‍ ഇതൊരു പട്ടണമായി വളര്‍ന്നു കൊണ്ടിരിക്കുകയാണ്‌. ദ്വീപിന്റെ കിഴക്കന്‍ തീരത്തിന്റെ തെക്കേയറ്റത്താണ്‌ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്‌. ശ്രീലങ്കയിലെ തലൈമാന്നാറില്‍ നിന്ന്‌ 31 കിലോമീറ്റര്‍ മാത്രം അകലെയാണ്‌ ധനുഷ്‌കോടി. കൂടുതൽ വായിക്കാം

പാമ്പൻ പാലം

പാമ്പൻ പാലം

പാമ്പന്‍ പാലത്തിന്റെ ഔദ്യോഗിക നാമമാണ്‌ അണ്ണൈ ഇന്ദിരാഗാന്ധി ബ്രിഡ്‌ജ്‌. പാക്‌ കടലിടുക്കിന്‌ കുറുകെ നിര്‍മ്മിച്ചിരിക്കുന്ന കാന്റിലിവര്‍ പാലം എന്ന സവിശേഷതയും ഇതിനുണ്ട്‌. രാമേശ്വരത്തെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത്‌ ഈ പാലമാണ്‌. കൂടുതൽ വായിക്കാം

കടൽ തീരത്തെ ക്ഷേത്രം

കടൽ തീരത്തെ ക്ഷേത്രം

കടൽത്തീരത്താണ് ശ്രീരാമനാഥ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാമേശ്വരത്തെ കടലിൽ നിന്ന് ക്ഷേത്രത്തിന്റെ ചിത്രം. മത്സ്യബന്ധന ബോട്ടുകളും ചിത്രത്തിൽ കാണാം.

Photo Courtesy: wishvam

ലക്ഷ്മണ തീർത്ഥം

ലക്ഷ്മണ തീർത്ഥം

രാമേശ്വരത്ത് സ്ഥിതി ചെയ്യുന്ന പല തീർത്ഥങ്ങളിൽ ഒന്നാണ് ലക്ഷ്മണ തീർത്ഥം

Photo Courtesy: poobesh a.k.a ECTOTHERM

തൂണുകൾ

തൂണുകൾ

രാമേശ്വരം ക്ഷേത്രത്തിലെ സുന്ദരമായ കൽത്തൂണുകൾ. ക്ഷേത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഈ തൂണുകൾ.

Photo Courtesy: madhan r

ലൈറ്റ് ഹൗസ്

ലൈറ്റ് ഹൗസ്

രാമേശ്വരത്തെ ലൈറ്റ് ഹൗസ്.

Photo Courtesy: BOMBMAN

രാമർ പാദം

രാമർ പാദം

രാമേശ്വരത്തെ രാമർപാദത്തിലേക്ക് കയറിച്ചെല്ലാനുള്ള പടിക്കെട്ടുകൾ

Photo Courtesy: Arun

ധനുഷ്കോടി ഗ്രാമം

ധനുഷ്കോടി ഗ്രാമം

ധനുഷ്കോടിയിൽ നിന്നുള്ള ഒരു സുന്ദരമായ കാഴ്ച

Photo Courtesy: Ryan

ട്രെയിൻ യാത്ര

ട്രെയിൻ യാത്ര

പാമ്പൻ പാലത്തിലൂടെ പോകുന്ന ട്രെയിനിന്റെ ഒരു കാഴ്ച

Photo Courtesy: Ashwin Kumar

ഉത്തിരകോശ മങ്കൈ

ഉത്തിരകോശ മങ്കൈ

തമിഴ്നാട്ടിലെ പഴക്കം ചെന്ന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് രാമേശ്വരത്ത് സ്ഥിതി ചെയ്യുന്ന ഉത്തിരകോശ മങ്കൈ ക്ഷേത്രം.

Photo Courtesy: madhan r

മത്സ്യബന്ധന നൗക

മത്സ്യബന്ധന നൗക

രാമേശ്വരം കടലിൽ നിന്ന് ഒരു കാഴ്ച. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടാണ് ചിത്രത്തിൽ.

Photo Courtesy: wishvam

പാമ്പൻ റെയിൽവേ സ്റ്റേഷൻ

പാമ്പൻ റെയിൽവേ സ്റ്റേഷൻ

രാമേശ്വരത്തെ പാമ്പൻ റെയിൽവേ സ്റ്റേഷന്റെ സുന്ദരമായ ഒരു കാഴ്ച.

Photo Courtesy: wishvam

സൂര്യോദയം

സൂര്യോദയം

രാമേശ്വരം കടലിൽ നിന്നുള്ള ഒരു സൂര്യോദയ കാഴ്ച.

Photo Courtesy: Earth-Bound Misfit, I

തീർത്ഥാടക സംഘം

തീർത്ഥാടക സംഘം

കടലിൽ കുളിക്കാൻ ഇറങ്ങിയ തീർത്ഥാടക സംഘം.
Photo Courtesy: Tamil1510

പാലത്തിന് അടിയിലെ ബോട്ട്

പാലത്തിന് അടിയിലെ ബോട്ട്

പാമ്പൻ പാലത്തിന് അടിയിലൂടെ നീങ്ങു‌ന്ന ബോട്ട്. വലിയ കപ്പലുകൾപോകുമ്പോൾ വേർപെടുത്താവുന്ന വിധമാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്.

Photo Courtesy: ASIM CHAUDHURI

കടകൾ

കടകൾ

രാമേശ്വരത്തെ ചെറിയ കടകൾ.

Photo Courtesy: Amirthanarayanan Rajaravi

യാത്ര

യാത്ര

രാമേശ്വരത്ത് ചെറിയ ടെമ്പോ വാനി‌ൽ യാത്ര ചെയ്യുന്ന സഞ്ചാരികൾ

Photo Courtesy: tlongacre

ഭദ്രകാളിയമ്മാൻ

ഭദ്രകാളിയമ്മാൻ

രാമേശ്വരത്തെ ഭദ്രകാളിയമ്മാൻ കോവിൽ
Photo Courtesy: tlongacre

പ്രഭാത സ്നാനം

പ്രഭാത സ്നാനം

പ്രഭാത സ്നാനത്തിനായി കടലിൽ തടിച്ച്കൂടി നിൽക്കുന്ന തീർത്ഥാടകരും വിനോദ സഞ്ചാരികളും

Photo Courtesy: tlongacre

ബോട്ടുജെട്ടി

ബോട്ടുജെട്ടി

രാമേശ്വരത്തെ ബോട്ടുജെട്ടിയിൽ നിർത്തിയിട്ടിരിക്കുന്ന ബോട്ടുകൾ

Photo Courtesy: wishvam

അവശിഷ്ടങ്ങൾ

അവശിഷ്ടങ്ങൾ

ധനുഷ്കോടിയിലെ പഴയകെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ

Photo Courtesy: Ashwin Kumar

ഫിഷിംഗ് ബോട്ട്

ഫിഷിംഗ് ബോട്ട്

രാമേശ്വരത്തെ ഫിഷിംഗ് ബോട്ടുകൾ

Photo Courtesy: BOMBMAN

നാഗപ്രതിമകൾ

നാഗപ്രതിമകൾ

ആയിരക്കണക്കിന് നാഗപ്രതിമകൾ. രാമേശ്വരത്ത് നിന്നുള്ള ഒരു കാഴ്ച.


Photo Courtesy: Nsmohan

രഥം

രഥം

ക്ഷേത്ര ഉത്സവത്തിന് ഉപയോഗിക്കുന്ന രഥങ്ങളിൽ ഒന്ന്.

Photo Courtesy: Nsmohan

പാമ്പൻ പാലത്തിലെ നടപ്പാത

പാമ്പൻ പാലത്തിലെ നടപ്പാത

പാമ്പൻ പാലത്തിലൂടെയുള്ള ഒരു നടപ്പാത.

Photo Courtesy: Armstrongvimal

കോവർ കഴുതകൾ

കോവർ കഴുതകൾ

രാമേശ്വരത്തെ കോവർ കഴുതകൾ

Photo Courtesy: Armstrongvimal

ജ്യോതിർലിംഗം

ജ്യോതിർലിംഗം

ശ്രീരാമനാഥ സ്വാമി ക്ഷേത്രത്തിലെ ജ്യോതിർ ലിംഗം. ഇന്ത്യയിലെ 12 ജ്യോതിർ ലിംഗങ്ങളിൽ ഒന്നാണ് ഇത്.

Photo Courtesy: Ramnathswamy2007

കട‌ൽപ്പാലം

കട‌ൽപ്പാലം

രാമേശ്വരത്തെ ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധിപ്പിക്കുന്ന നെടുനീളൻ പാലം

Photo courtesy: ShakthiSritharan

ദേവാലയ അവശിഷ്ടങ്ങൾ

ദേവാലയ അവശിഷ്ടങ്ങൾ

രാമേശ്വരത്തെ ക്രിസ്ത്യൻ ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ

Photo Courtesy: Armstrongvimal

പുണ്യസ്നാനം

പുണ്യസ്നാനം

രാമേശ്വരത്ത് അഗ്നിതീർത്ഥത്തിൽ സ്നാനം ചെയ്യുന്ന ഭക്തർ

Photo Courtesy: Nsmohan

ഒഴുകുന്ന കല്ലുകൾ

ഒഴുകുന്ന കല്ലുകൾ

രാമേശ്വരത്തെ ഒഴുകുന്ന കല്ലുകളിൽ ഒന്ന്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലുകളാണ് ഇവ.

Photo Courtesy: Arunkumarbalakrishnan

പൂജാരി

പൂജാരി

രാമേശ്വരത്ത് പൂജനടത്തുന്ന പൂജാരിമാരി‌ൽ ഒരാൾ.

Photo Courtesy: Ravindraboopathi

ഇടനാഴി

ഇടനാഴി

രാമേശ്വരം ക്ഷേത്രത്തിലെ ഇടനാഴി.

Photo Courtesy: Purshi

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X