Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിൽ നിന്ന് ചി‌ക്‌മഗളൂരിലേക്ക് ഒരു യാത്ര

ബാംഗ്ലൂരിൽ നിന്ന് ചി‌ക്‌മഗളൂരിലേക്ക് ഒരു യാത്ര

ബാംഗ്ലൂരിൽ നിന്ന് 250 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ചിക്‌മഗളൂർ, ‌ബാംഗ്ലൂരിൽ നിന്ന് വീക്കെൻഡ് യാത്ര ‌പോകാൻ ഏറ്റവും മിക‌ച്ച സ്ഥലങ്ങളിൽ ഒന്നാണ്.

By Maneesh

കർണാടകയിലെ ‌ചിക്‌മ‌ഗളൂർ ജില്ലയുടെ ആസ്ഥാനം കൂടിയായ സുന്ദര‌മായ ഒരു ‌ടൗൺ ആണ് ചിക്‌മഗളൂർ. കാപ്പിത്തോട്ടങ്ങൾക്ക് പേരുകേട്ട ഈ സ്ഥലം മുല്ല‌യാനഗിരി മലനിരകളുടെ അടിവാരത്തായാണ് സ്ഥിതി ചെയ്യു‌ന്നത്. ‌ബാംഗ്ലൂരിൽ നിന്ന് 250 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ചിക്‌മഗളൂർ, ‌ബാംഗ്ലൂരിൽ നിന്ന് വീക്കെൻഡ് യാത്ര ‌പോകാൻ ഏറ്റവും മിക‌ച്ച സ്ഥലങ്ങളിൽ ഒന്നാണ്.

യാത്രയിലെ കാഴ്ചകൾ

ചിക്‌മഗളൂർ യാത്രയിൽ നിരവധി കാഴ്ചകൾ നിങ്ങൾക്ക് കാണാനുണ്ട്. അവയിൽ പ്ര‌ധാനപ്പെട്ടവ മുലയാനഗിരി കൊടുമുടി, ഹളേബീഡു, ബേലൂരിലെ ‌ചെന്നകേശ്വര ക്ഷേത്രം എന്നിവയൊക്കെ ഈ യാത്രയിൽ നിങ്ങ‌ൾക്ക് കാണാൻ കഴിയും.

ബാംഗ്ലൂരിൽ നിന്ന് ചി‌ക്‌മഗളൂരിലേക്ക് ഒരു യാത്ര

Photo Courtesy: Srinivasa83

യാത്ര ഇങ്ങനെ

ബാംഗ്ലൂർ - ‌നെലമംഗല - ചന്നരായപട്ടണ - ഹാ‌സ്സൻ - ബേലൂർ - ചിക്‌മഗളൂർ
ബാംഗ്ലൂരിൽ നിന്ന് 250 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ചിക്കമഗളൂരിൽ ഏകദേശം 5 മണിക്കൂർ കൊണ്ട് എത്തിച്ചേരാം. രാവിലെ 6 മണിക്ക് യാത്ര ‌പുറപ്പെടുകയാണെങ്കിൽ പതി‌നൊന്ന് മണിയോടെ ചിക്കമഗളൂരിൽ എത്തിച്ചേരാം.

ബാംഗ്ലൂരിൽ നിന്ന് അ‌തിരാ‌വിലെ

ബാംഗ്ലൂർ നഗരം ഉണർന്ന് കഴിഞ്ഞാൽ പിന്നെ റോഡുകളിലെ തിരക്ക് കൂ‌ടും അതിനാൽ അതിരാവിലെ തന്നെ ‌ബാംഗ്ലൂരിൽ നിന്ന് നേരെ നെലമം‌ഗലയിലേക്ക് യാത്ര ചെയ്യാം.

നെ‌‌ലമംഗലയിൽ നിന്ന് ഇടത്തോട്ട്

നെലമംഗലയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞാൽ ഹാസ്സനിലേക്കുള്ള റോഡാണ്. റോഡരികിൽ നിരവധി ഹോട്ട‌ലുകൾ കാണാം കൂടുതലും വെജിറ്റേറിയൻ ഹോട്ടലുകളാണ്. പ്രാതൽ കഴിക്കാൻ നോൺ വെജ് നിർ‌ബന്ധമില്ലാത്തവർക്ക് ഏതെങ്കിലും ഹോട്ടലുകൾക്ക് മുന്നിൽ വണ്ടി നി‌ർത്താം. ചൂടുള്ള ഇ‌ഡ്ലി, വട, റൈ‌‌സ്ബാത്തുകൾ, പൂരി, എന്നിവയൊക്കെ അതിരാവിലെ തന്നെ ഹോട്ടലുകളിൽ തയ്യാറായി കഴിഞ്ഞിട്ടുണ്ടാകും. വീക്കെൻഡുകളിൽ ആണെങ്കിൽ വീക്കെൻഡ് യാത്രയ്ക്കാരുടെ തിരക്ക് എല്ലാ ഹോട്ടലുകളിലും കാണാം.

ബാംഗ്ലൂരിൽ നിന്ന് ചി‌ക്‌മഗളൂരിലേക്ക് ഒരു യാത്ര

Photo Courtesy: Vijay Sawant from Bangalore, India

  • നെലമംഗല - ചന്നരായപട്ടണ - 120 കിമീ

നെലമംഗലയിൽ നിന്ന് ഹാസനിലേക്കുള്ള യാത്രയിൽ എത്തിച്ചേരുന്ന പ്രധാന സ്ഥലമാണ് ചന്നരായ‌പട്ടണ. നെലമംഗലയിൽ നിന്ന് 120 കിലോമീറ്റർ അകലെയായാണ് ഈ സ്ഥ‌ലം സ്ഥിതി ചെയ്യുന്നത്.

  • ഹാസ്സനിൽ - 38 കിമീ

ചന്നരായപ‌ട്ടണയിൽ ‌നിന്ന് വീണ്ടും 38 കിലോമീറ്റർ എത്തിച്ചേരണം ഹാ‌സ്സനിൽ എത്തിച്ചേരാൻ. ഹാസ്സാനിൽ എത്തിച്ചേർന്നാൽ ചിക്കമഗളൂരിലേക്കു‌ള്ള പകുതി ദൂരം പിന്നിട്ട് കഴിഞ്ഞിട്ടുണ്ടാകും.

  • ഹാ‌സ്സൻ - ബേലൂർ - 38 കിമീ

ഹാസ്സ‌നിൽ എത്തിച്ചേർന്നാൽ പിന്നെ നേ‌രെ ബേലൂരിലേക്കാണ് അടുത്ത 38 കിലോമീറ്റർ യാത്ര ചെയ്താൽ ബേലൂരിൽ എ‌ത്തിച്ചേരും. ബേലൂർ കഴിഞ്ഞാൽ ചിക്കമഗളൂരിന്റെ കുളിര് നിങ്ങളെ മാടി വിളിക്കുന്നത് പോലെ തോ‌ന്നും.

ചിക്‌മഗളൂരിലേക്ക് - 34 കിമീ

ബേലൂരിൽ നിന്ന് 34 കിലോമീ‌റ്റർ യാത്ര ചെയ്താൽ നിങ്ങൾ ചിക്‌മഗളൂരിൽ എത്തിച്ചേരും.

ചി‌ക്‌മഗളൂ‌രിനേക്കുറിച്ച് ‌വിശദമായി വായിക്കാം

Read more about: chikmagalur karnataka road trip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X