Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിൽ നിന്ന് കബനിയിലേക്ക് ഒരു വീക്കെൻഡ് യാത്ര

ബാംഗ്ലൂരിൽ നിന്ന് കബനിയിലേക്ക് ഒരു വീക്കെൻഡ് യാത്ര

വിതത്തില്‍ കുറച്ച് ഉന്മേഷം ആഗ്രഹിക്കുന്നവര്‍ക്ക് കബനിയിലെ പച്ചപ്പുകളിലേക്ക് ബാംഗ്ലൂരില്‍ നിന്ന് ആക്‌സിലേറ്റര്‍ ചവിട്ടാം

By Maneesh

ബാംഗ്ലൂരില്‍ നിന്ന് സഞ്ചരിക്കാനുള്ള സ്ഥലങ്ങള്‍ നിരവധിയാണ്. എല്ലാ സ്ഥലങ്ങളും ഒന്നിനൊന്ന് വ്യത്യസ്തവും. അതുകൊണ്ട് തന്നെ ആഴ്ച അവസാന നാളുകള്‍ ബാംഗ്ലൂരില്‍ ജീവിക്കുന്നവര്‍ ചിലവഴിക്കുന്നത് യാത്രകള്‍ ചെയ്താണ്. ദീര്‍ഘവും ഹൃസ്വവുമായ എല്ലാത്തരം യാത്രകളും ബാംഗ്ലൂരില്‍ നിന്ന് ആരംഭിക്കാവുന്നതാണ്. വെള്ളിയാഴ്ചയുടെ ആലസ്യത്തില്‍ ഒരു വീക്കെന്‍ഡ് യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമാണ് കബനി. അതേ ജീവിതത്തില്‍ കുറച്ച് ഉന്മേഷം ആഗ്രഹിക്കുന്നവര്‍ക്ക് കബനിയിലെ പച്ചപ്പുകളിലേക്ക് ബാംഗ്ലൂരില്‍ നിന്ന് ആക്‌സിലേറ്റര്‍ ചവിട്ടാം.

ബാംഗ്ലൂരിൽ നിന്ന് ഇപ്പോൾ കബനിയിലേക്ക് യാത്ര തിരിക്കാൻ വ്യക്തമായ കാരണം തിരക്കുന്നവരോട് മാത്ര ചില കാര്യങ്ങൾ പറയാം. ഒക്ടോബർ മുതൽ മെയ് വരെയുള്ള കാലമാണ് കബനി സന്ദർശിക്കാനു‌ള്ള മികച്ച സമയം. ബാംഗ്ലൂരിൽ നിന്ന് അധികം ദൂരം യാത്ര ചെയ്യേണ്ട, വെറും 214 കിലോമീറ്റർ യാത്ര ചെയ്യാൻ നാല് മണിക്കൂറിൽ അധികം സമയം വേണ്ടി വരില്ലാ. ഇവിടെ സന്ദർശിക്കാൻ നിങ്ങൾ ഒരു പ്രകൃതിസ്നേഹി ആകണമെന്നില്ല. സന്ദർശനം കഴിഞ്ഞാൽ നിങ്ങൾ പ്രകൃതി സ്നേഹി ആകും. ഇത്രയുമൊക്കെ പറഞ്ഞ് സ്ഥിതി‌ക്ക് ഇനി കബനി യാത്രയേക്കുറിച്ച് വിശദമായി മനസിലാക്കാം.

കബനിയിൽ ഹോട്ടലുകൾ ബുക്ക് ചെയ്യാം

യാത്രയ്ക്ക് ഒരുങ്ങാം

യാത്രയ്ക്ക് ഒരുങ്ങാം

ബാംഗ്ലൂരിൽ നിന്ന് കബനിയിലേക്ക് യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമത്തെ കാര്യം കബനിയിൽ എത്തിയാ‌ൽ അവിടെ താമസിക്കുന്നതിനേക്കുറിച്ചാണ്. നിങ്ങളുടെ ബജറ്റിന് അനുസരിച്ചുള്ള താമസ സൗകര്യം ഇവിടെ ലഭിക്കും. നിങ്ങൾ ഒരു ലക്ഷ്വറി റിസോർട്ട് ആണ് തേടുന്നതെങ്കിൽ Orange County, Serai തുടങ്ങിയ റിസോർട്ടുകൾ ഉണ്ട്. ഇത് കൂടാതെ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കബനി റിവർ ലോഡ്ജിലും നിങ്ങൾക്ക് തങ്ങാം. ജംഗിൾ സഫാരി അടക്കമുള്ള പാക്കേജുകൾ ഇവിടെ സഞ്ചാരികൾക്ക് ഒരുക്കിയിട്ടുണ്ട്. യാത്രയ്ക്ക് പുറപ്പെടുമ്പോൾ സാധാരണ എടുക്കാറുള്ള സൺ ഗ്ലാസും, തൊപ്പിയും, കൊതുക് നിവാരണികളും തണുപ്പ് അകറ്റാനു‌ള്ള വസ്ത്രങ്ങളും കയ്യിൽ കരുതാൻ മറക്കരുത്.

Photo Courtesy: Karthik Narayana

റൂട്ട് മാപ്പ്

റൂട്ട് മാപ്പ്

ഇതാണ് നിങ്ങളുടെ യാത്രയ്ക്കുള്ള റൂട്ട് മാപ്പ്. രാവിലെ അഞ്ച് മണിയോടെ ബാംഗ്ലൂരിൽ നിന്ന് യാത്ര തിരിക്കണം. ബാംഗ്ലൂർ മൈസൂർ റോഡിലൂടെയാണ് പ്രാഥമിക ഘട്ടത്തിൽ യാത്ര. ബാംഗ്ലൂരിൽ നിന്ന് രാമനഗര, ചെന്നപട്ടണ, മാണ്ഡ്യ, ശ്രീരംഗപട്ടണ, എന്നീ സ്ഥലങ്ങൾ പിന്നിട്ട് നിങ്ങൾ മൈസൂരിൽ എത്തിച്ചേരുമ്പോൾ നിങ്ങളുടെ യാത്ര ബാംഗ്ലൂരിൽ നിന്ന് 143 കിലോമീറ്റർ പിന്നിട്ടിട്ടുണ്ടാകും. മൈസൂരിൽ നിന്ന് 70 കിലോമീറ്റർ കൂടെ യാത്ര ചെയ്യണം കബനിയിൽ എത്തിച്ചേരാൻ. മൈസൂരിൽ നിന്ന് സംസ്ഥാന പാത 33‌ലൂടെ കർണാടക ടൂറിസം വകുപ്പിന്റെ സൈൻ ബോർഡുകൾ നോക്കി മുന്നോട്ട് പോയാൽ കബനിയിൽ എത്താം. ബാംഗ്ലൂരിൽ നിന്ന് 214 കിലോമീറ്റർ താണ്ടീ കബനിയിൽ എത്തിച്ചേരുമ്പോൾ സമയം ഒൻപത് പത്ത് മണി ആയിരിക്കും.

റോഡിന്റെ അവസ്ഥ

റോഡിന്റെ അവസ്ഥ

മൈസൂരിൽ നിന്ന് കബനി വരെയുള്ള റോഡ് തരക്കേടില്ലാത്തതാണ്. കബനിയിൽ നിന്ന് ജംഗിൾ ലോഡ്ജിലേക്കുള്ള റോഡ് നിങ്ങളെ അൽപ്പം ബുദ്ധിമുട്ടിച്ചേക്കും. റോഡിൽ അതികം തിരക്കില്ലാത്തതിനാൽ അതിരാവിലെയുള്ള യാത്ര നിങ്ങൾക്ക് പ്രത്യേക ഡ്രൈവിംഗ് അനുഭവം നൽകും. മൈസൂരിൽ നിന്ന് കബനിയിലേക്കുള്ള യാത്രയും സുന്ദരമായിരിക്കും.

Photo courtesy: Vinoth Chandar

കാഴ്ചകൾ

കാഴ്ചകൾ

കബനി റിസര്‍വ് ഫോറസ്റ്റ് ഏരിയയില്‍ നിരവധി സസ്യഭുക്കുകളായ മൃഗങ്ങളെ കാണാം, വിശേഷിച്ച് ആനകളെ. ഏഷ്യന്‍ ആനകളുടെ ഒരു വലിയ കേന്ദ്രമാണ് ഇവിടം. വിവിധതരം മാനുകള്‍, കുരങ്ങുകള്‍, കാട്ടുപന്നി, കാട്ടുപോത്ത്, ആനകള്‍ എന്നിവയുടെ വാസസ്ഥലമാണ് കബനി റിസര്‍വ്വ്. കടുവ, പുള്ളിപ്പുലി, കാട്ടുനായ തുടങ്ങിയ മാംസഭുക്കുകളായ വന്യമൃഗങ്ങളെയും ഇവിടെ കാണാന്‍ സാധിക്കും.

Photo Courtesy: Ramesh Meda

പക്ഷി നിരീക്ഷണം

പക്ഷി നിരീക്ഷണം

പക്ഷിനിരീക്ഷകരുടെ സ്വര്‍ഗമെന്നറിയപ്പെടുന്ന കബനിയില്‍ മുന്നൂറിലധികം തരത്തില്‍പ്പെട്ട പക്ഷിവര്‍ഗ്ഗങ്ങളുണ്ട്.

Photo Courtesy: Vinoth Chandar

സഫാരി

സഫാരി

കാട്ടിലൂടെയുളള ഒരു സഫാരി തന്നെയാണ് കബനിയില്‍ കിട്ടാവുന്ന ഏറ്റവും മികച്ച അനുഭവം. അതിനി ആനപ്പുറത്താണെങ്കില്‍ പറയുകയും വേണ്ട. വെള്ളം കുടിക്കാനെത്തുന്ന വിവധിതരം മാനുകളെയോ സൂര്യസ്‌നാനം ചെയ്തുകിടക്കുന്ന മുതലകളെയോ കാണാന്‍ പറ്റും. ജീപ്പ് സാഫാരിക്കും ഇവിടെ സൗകര്യമുണ്ട്.
Photo Courtesy: Vinoth Chandar

ബോട്ട് യാത്ര

ബോട്ട് യാത്ര

കബനി നദിയിലൂടെയുള്ള ബോട്ട് യാത്രയാണ് മറ്റൊരു കൗതുകം. നദിയിലൂടെയുള്ള യാത്രയ്ക്കിടെ പല കാഴ്ചകളും കാണാൻ കഴിയും.

Photo Courtesy: Vinoth Chandar

അണക്കെട്ട്

അണക്കെട്ട്

കബനീനദിക്കു കുറുകെ 1974 ലാണ് കബനി ഡാം പണിതീര്‍ത്തത്. 696 മീറ്റര്‍ (2282 അടി) നീളവും 58 മീറ്റര്‍ (190 അടി) ഉയരവുമുണ്ട് ഈ അണക്കെട്ടിന്. ബീച്ചനഹള്ളി വില്ലേജിലാണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്.

Photo Courtesy: Ashwin Kumar

കബനിയേക്കുറിച്ച് കൂടുതൽ

കബനിയേക്കുറിച്ച് കൂടുതൽ

സഞ്ചാരികള്‍ ഒരുകാരണവശാലും ഒഴിവാക്കരുതാത്ത ഒരു സുന്ദരകാഴ്ചയാണ് കബനീ. കബനിയേക്കുറിച്ച് കൂടുതൽ വായിക്കാം.

Photo Courtesy: Srikaanth Sekar

യാത്രകൾ ബാംഗ്ലൂരിൽ നിന്ന്

യാത്രകൾ ബാംഗ്ലൂരിൽ നിന്ന്

ബാംഗ്ലൂരിൽ നിന്ന് പോകാൻ പറ്റുന്ന മറ്റു ചില സ്ഥലങ്ങൾ പരിചയപ്പെടാം.

Photo Courtesy: Vinoth Chandar
Read more about: road trip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X