Search
  • Follow NativePlanet
Share
» »ഹിന്ദുസ്ഥാന്‍ - ടിബറ്റ് റോഡിലൂടെ കിന്നൗറിലും സ്പിതിയിലേക്കും

ഹിന്ദുസ്ഥാന്‍ - ടിബറ്റ് റോഡിലൂടെ കിന്നൗറിലും സ്പിതിയിലേക്കും

By Maneesh

ഹി‌മാലയന്‍ താഴ്വരകളിലെ കിടിലന്‍ റോഡുകളിലൂടെ യാത്ര ചെയ്യാന്‍ കൊതിക്കാത്ത സഞ്ചാരികള്‍ ഉണ്ടാകില്ലാ. ലോകത്തിലെ തന്നെ അപകടകരമായ റോഡുകളില്‍ ഒന്നായ ഹിമാചലിലെ ദേശീയ പാത 22 എന്ന പഴയ ഹിന്ദുസ്ഥാന്‍ ടിബറ്റ് റോഡിനെക്കുറിച്ച് കേട്ടിട്ടുള്ള സഞ്ചാരികള്‍, ആ റോഡിലൂടെ ഒരിക്കലെങ്കിലും യാത്ര ചെയ്യാന്‍ കൊതിച്ചിട്ടുണ്ടാവും.

ഹിമാച‌ല്‍ പ്രദേശിലെ കിന്നൗര്‍ താഴ്വരയും സ്പിതിയും കൂടാതെ നിരവധി ഹിമാലയന്‍ ഗ്രാമങ്ങളിലൂടെയാണ് ഈ റോഡ് കടന്ന് പോകുന്നത്. ഡല്‍ഹിക്ക് സമീപത്തെ ചാണ്ഡിഗഢില്‍ നിന്ന് ആരംഭിച്ച് 1000 കിലോമീറ്റര്‍ നീളുന്ന ഈ യാത്രയ്ക്ക് ഏകദേശം ഒന്‍പത് ദിവസം വേണ്ടി വരും.

ബസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 40% വരെ ലാഭം നേടാം (Redbus Coupons)

ഒന്നാം ദിവസം: ചാണ്ഡിഗഢ് - നാര്‍ക്കണ്ട

ചാണ്ഡിഗഢില്‍ നിന്ന് നാര്‍ക്കണ്ടയ്ക്ക് ഏകദേശം 171 കിലോമീറ്റര്‍ ദൂരമുണ്ട്. ദേശീയ പാത 22ലൂടെ ഏഴ് മണിക്കൂര്‍ യാത്രയുണ്ട് സമുദ്രനിരപ്പില്‍ നിന്ന് 8884 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നാര്‍ഖണ്ടയില്‍ എത്തിച്ചേരാന്‍. സോളാന്‍, ഷോഗി, ഷിംല, തിയോഗ് തുട‌ങ്ങിയ സ്ഥലങ്ങള്‍ പിന്നിട്ടാണ് നാര്‍ക്കണ്ടയില്‍ എത്തിച്ചേരുക. രാത്രിയില്‍ നാര്‍ക്കണ്ടയില്‍ തങ്ങാന്‍ നേരത്തെ ഹോട്ടല്‍ ബുക്ക് ചെയ്യാം

നാര്‍ക്കണ്ടയേക്കുറിച്ച് വായിക്കാംനാര്‍ക്കണ്ടയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

നാര്‍ക്കണ്ടയ്ക്ക് സമീപത്തെ സ്ഥലങ്ങള്‍ പരിചയപ്പെടാം

രണ്ടാം ദിവസം: നാര്‍ക്കണ്ട - സരഹാന്‍

നാര്‍ക്കണ്ടയില്‍ നിന്ന് സരഹാനിലേക്ക് 90 കിലോമീറ്റര്‍ ആണ് ദൂരമുള്ളത്. ഏകദേശം 4 മണിക്കൂര്‍ യാത്ര ചെയ്യണം ഇവിടെ എത്തിച്ചേരാന്‍. നാര്‍ക്കണ്ടയില്‍ നിന്ന് 8 കിലോമീറ്റര്‍ ചെങ്കുത്തായ കയറ്റം കയറി ‌ഹട്ടു പീക്കില്‍ ആണ് ആദ്യം എത്തിച്ചേരുന്നത്.

സമുദ്രനിരപ്പില്‍ നിന്ന് 11,152 അടി ഉയരത്തിലായാണ് ഹട്ടു‌പീ‌ക്ക് ‌സ്ഥിതി ചെയ്യുന്നത്. പൈന്‍‌കാടുകള്‍ക്കിടയിലൂടെയുള്ള ഈ യാത്ര അതീവ സുന്ദരമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്.

ഹട്ടുപീക്കില്‍ നിന്ന് നോക്കിയാല്‍ ഹിമാലയത്തിന്റെ സുന്ദരമാ‌യ കാഴ്‌‌ചകള്‍ കാണാം. മരങ്ങള്‍ക്കൊണ്ട് നിര്‍മ്മിച്ച ഒരു ക്ഷേത്രവും അവിടെ കാണാം.

ഹട്ടുപീക്കില്‍ നിന്ന് കാഴ്ച കണ്ടതിന് ശേഷം സര‌ഹാനിലേക്ക് യാത്ര ‌തുടരാം കിന്നൗര്‍ താഴ്വരയിലെ ഒരു ജനവാസ കേന്ദ്ര‌മാണ് സരഹാന്‍.

സുന്ദരമായ സ്ഥലമാണ് സരഹാന്‍. ഇന്ത്യയിലെ 51 ശക്തിപീഠങ്ങളില്‍ ഒന്നായ ഭീമകാളി ക്ഷേത്രമാണ് ഇവിടുത്തെ ഏറ്റവും പ്രധാന ആകര്‍ഷണം. ഭൂകമ്പത്തെ ചെറുക്കുന്ന രീതിയില്‍ കല്ലും തടിയും ഉപയോഗിച്ചാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സരഹനേക്കുറിച്ച് വിശദമായി വായിക്കാം

സരഹനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയ‌പ്പെടാം

മൂന്നാം ദിവസം : സരഹന്‍ - സാംഗ്ല - ചിത്കുള്‍

സര‌ഹനില്‍ നിന്ന് ‌‌‌സാംഗ്ലയില്‍ എത്തിച്ചേരാന്‍ ഏകദേശം 6 മണിക്കൂര്‍ യാത്ര ചെയ്യണം. യാത്രയ്ക്കിടെ ചിലപ്പോള്‍ മണ്ണിടിച്ചില്‍ ഉണ്ടായേക്കാം ഈ സമയം ‌യാത്ര സമയം വീണ്ടും കൂടും. ഈ പാതയിലെ ഏറ്റവും അ‌പകടം‌പിടി‌ച്ച സ്ഥലം സരഹനും സാംഗ്ലയ്ക്കും ഇടയിലുള്ള സ്ഥലമാണ്.

മഞ്ഞുമൂടിയ മലനിരകള്‍ക്കിടയിലായി സ്ഥിതി ചെയ്യുന്ന അതീവ സുന്ദരമായ ഒരു സ്ഥലമാണ് സാംഗ്ല. സരഹനില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ യാത്രയുണ്ട് ഇവിടേയ്ക്ക്.

സാംഗ്ലയില്‍ നിന്ന് 28 കിലോമീറ്റര്‍ ദൂരമുണ്ട് ചിത്കുല്‍ ഗ്രാമത്തിലേക്ക്. വീതികുറഞ്ഞ റോഡിലൂടെ അരുവികളും മൊട്ടക്കുന്നുകളും പുല്‍ത്തകിടികളുമൊക്കെ കടന്ന് വേണം ചിത്കുലില്‍ എത്തിച്ചേരാന്‍.

ഇന്ത്യാ - ടിബറ്റ് അതിര്‍ത്തിയിലായി സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു ഗ്രാമമാണ് ചിത്കുല്‍. കിന്നൗരി സ്റ്റൈലില്‍ നിര്‍മ്മിച്ച പരമ്പരാ‌ഗതമായ തടി‌വീടുകളും ചായക്കടകളുമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേക‌ത.

ചി‌ത്കുല്‍ ഗ്രാമത്തിന്റെ സൗന്ദ‌ര്യം ആസ്വദിച്ച് രാത്രിയാകുമ്പോഴേക്കും സാംഗ്ലയിലേക്ക് തിരിച്ച് വരാം. സാംഗ്ലയില്‍ താമസിക്കാന്‍ നിരവധി ഹോംസ്റ്റേകളും ഹോട്ടലുകളുമുണ്ട്.
സാംഗ്ലയേക്കുറിച്ച് വിശദമായി വായിക്കാം

സാംഗ്ലയിലെ ടൂറിസ്റ്റ് കേന്ദ്ര‌ങ്ങള്‍ പ‌രിചയപ്പെടാം

നാലാം ദിവസം: സാംഗ്ല - ടാബോ

സാംഗ്ലയില്‍ നിന്ന് ടാബോയിലേക്കാണ് അടുത്ത യാത്ര. 190 കിലോമീറ്റര്‍ ദൂരമുണ്ട് സാംഗ്ലയില്‍ നിന്ന് ടാബോയില്‍ എത്തിച്ചേരാന്‍. ഏകദേശം ഒന്‍പത് മണിക്കൂര്‍ നീണ്ട യാത്രവേണം. ഇങ്ങോട്ടേക്കുള്ള റോഡുകള്‍ അത്രമികച്ചതല്ലാ എന്നതാണ് യാത്ര ദുര്‍ഘ‌ടമാക്കുന്ന പ്രധാനകാര്യം.

സുന്ദരമായ നാകോ ഗ്രാ‌മം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. നാകോയിലെ തടാകവും മൊണസ്ട്രിയുമാണ് ഏറെ പ്രസിദ്ധം. ഇത് വഴി യാത്ര ചെയ്യുന്നവര്‍ ആരും നാകോ ഗ്രാമം ഒന്ന് സന്ദര്‍ശിക്കാതിരിക്കില്ല.

ആയിരം വര്‍ഷം പഴക്കമുള്ള ബുദ്ധവിഹാരങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് ടാബോ. മണ്ണുകൊണ്ടുള്ള ചുമരുകളാണ് ഈ മൊണസ്ട്രിയുടെ പ്രത്യേകത.

ടാബോയേക്കുറിച്ച് വിശദമായി വായിക്കാം

അഞ്ചാം ദിവസം: ടാബോ -‌ കാസ (വഴി ധ‌ന്‍കാര്‍ മൊണസ്ട്രി)

ടാബോയില്‍ നിന്ന് കാസയിലേക്ക് വെറും 50 കിലോമീറ്റര്‍ ദൂരമേയുള്ളു. വെറും രണ്ട് മണിക്കൂര്‍ കൊണ്ട് കാസയില്‍ എത്തിച്ചേരാം. കാസയിലേക്കുള്ള വഴിയിലാണ് 1200 വര്‍ഷം പഴക്കമുള്ള ധ‌ന്‍കാര്‍ മൊണസ്ട്രി സ്ഥിതി ചെയ്യുന്നത്. സ്പിതി നദിയുടെ സമീപത്ത് മലനിരകളുടെ താഴ്വരയിലായാണ് ഈ മൊണസ്ട്രി സ്ഥിതി ചെയ്യുന്നത്.

സ്പിതിയുടെ ഭരണകേന്ദ്രമാണ് കാസ. കാസയിലേക്കുള്ള യാത്രയിക്കിടെ നിരവധി കൊച്ചു കൊച്ചു ഗ്രാമങ്ങള്‍ കാണാം. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ മലനിരകളും ചെങ്കുത്താ‌യ കൂറ്റന്‍ പാറകളും നിറഞ്ഞ സ്ഥലങ്ങളിലൂടെ യാത്ര ചെയ്ത് വേണം കാസയില്‍ എത്താന്‍.

സ്പിതിയിലേ ഏറ്റവും വലിയ ടൗണ്‍ ആണ് കാസ പഴയ മാര്‍ക്കറ്റുകളും പുതിയ ഹോട്ടലുകളും ചേര്‍ന്നതാണ് കാസ ടൗണ്‍.

ആറാം ദി‌വസം: കാസയുടെ സ‌മീപ സ്ഥലങ്ങളിലേക്ക്

കാസയ്ക്ക് ചുറ്റുമായി 40 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ കാഴ്ചകള്‍ കാണാന്‍ നിരവധി സ്ഥലങ്ങളുണ്ട്. കാസയില്‍ നിന്ന് 14 കിലോമീറ്റര്‍ അ‌കലെയുള്ള കീ മൊണസ്ട്രീ ആണ് അതിലൊന്ന്.

പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ വിസ്മയം ഹിമാചലിലെ ഏറ്റവും വലിയ ബുദ്ധ വിഹാരമാണ്. വെളുത്ത ചായം പൂശിയ നിരവധി വീടുകള്‍ ഒന്നിനുമുകളില്‍ ഒന്നായി എടുത്തുവച്ചത് പോലുണ്ട് കാഴ്ചയില്‍ ഈ ബുദ്ധവിഹാരം.

കിബ്ബര്‍, ലാംഗ്‌ച, കോമിക്ക് ഗ്രാമങ്ങളാണ് കാസയില്‍ നിന്ന് പോകാന്‍ പറ്റിയ മറ്റു ‌സ്ഥലങ്ങള്‍. ഏഷ്യയില്‍ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്രമങ്ങളില്‍ ഒന്നാണ് ലാംഗ്‌ച. ഇവിടങ്ങളി‌ലെല്ലാം 200ല്‍ താഴയെ ജനംസഖ്യയുള്ളു.

മാപ്പ്

മാപ്പ്

ചാണ്ഡിഗഢില്‍ നിന്ന് ആരംഭിക്കുന്ന യാത്രയുടെ മാപ്പ്. ഡല്‍ഹിയില്‍ നിന്ന് ചാണ്ഡിഗഢിലേക്കാ‌ണ് ആദ്യം വരേണ്ടത്. അവിടെ നിന്നാണ് കിന്നൗറിലേക്കും പിന്നീട് സ്പി‌തിയിലേക്കും യാത്ര നീളുന്നത്.

നാര്‍ക്കണ്ട

നാര്‍ക്കണ്ട

ഹിമാചല്‍ പ്രദേശിലെ ഷിംല ജില്ലയിലെ ഒരു ടൗണ്‍ ആണ് നാര്‍ക്ക‌ണ്ട. വിശദമായി വായിക്കാം

Photo Courtesy: hitanshu Jishtu

ഹട്ടുപീക്ക്

ഹട്ടുപീക്ക്

നാര്‍ക്കണ്ടയില്‍ നിന്ന് എട്ടുകിലോമീറ്റര്‍ അകലെയാണ് ഹട്ടുപീക്ക് സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Kondephy

പൈന്‍കാടുക‌ള്‍

പൈന്‍കാടുക‌ള്‍

പൈന്‍കാടുകള്‍ക്ക് ഇടയിലൂടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന ഹൈവെ

Photo Courtesy: Darshan Simha

സരഹാന്‍

സരഹാന്‍

ഷിംല ജില്ലയിലാണ് സരഹാന്‍ സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാം

Photo Courtesy: Vivek.Joshi.us
ഹോട്ട‌‌ല്‍

ഹോട്ട‌‌ല്‍

ഹിമാചല്‍ പ്രദേശ് ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള സരാഹാനിലെ ഹോട്ടല്‍

Photo Courtesy: Sumita Roy Dutta

ഭീമകാളി ക്ഷേത്രം

ഭീമകാളി ക്ഷേത്രം

സരഹാനിലെ പ്രശസ്തമായ ഭീമകാളി ക്ഷേത്രം. വിശദമായി വായിക്കാം

Photo Courtesy: Sanyam Bahga

സാംഗ്ല

സാംഗ്ല

ഹിമാചല്‍ പ്രദേശിലെ കിന്നൗ‌ര്‍ ജില്ലയിലാണ് സംഗ്ല സ്ഥിതി ചെയ്യുന്നത്. വിശദമാ‌യി വായിക്കാം

Photo Courtesy: Manojkhurana
സാംഗ്ലയിലേക്കുള്ള റോഡ്

സാംഗ്ലയിലേക്കുള്ള റോഡ്

സരഹാനില്‍ നിന്ന് ‌സാംഗ്ലയിലേക്കുള്ള റോഡ്

Photo Courtesy: Ashish Gupta

ചിത്കുല്‍

ചിത്കുല്‍

സാംഗ്ലയില്‍ ‌നിന്ന് ഏകദേശം 28 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമമാണ് ചിത്കു‌ല്‍. വിശദമായി വായിക്കാം

Photo Courtesy: Malvikabaru

നാകോ ഗ്രാമം

നാകോ ഗ്രാമം

ദേശീയ പാത 22 ആയ ഹിന്ദുസ്ഥാന്‍ ടിബറ്റ് ഹൈ‌വേയില്‍ ‌സ്ഥിതി ചെയ്യുന്ന ചെറിയ ഒരു ഗ്രാമമാണ് നാകോ. വിശദമായി വായിക്കാം

Photo Courtesy: Sumita Roy Dutta

ടാബോ

ടാബോ

സ്പിതിയിലെ ടാബോ ഗ്രാമം. വിശദമായി വായിക്കാം
Photo Courtesy: Amit Parikh (talk)

ടാബോ മൊണസ്ട്രി

ടാബോ മൊണസ്ട്രി

ടാബോയിലെ ബുദ്ധ വിഹാരം. വിശദമായി വായിക്കാം
Photo Courtesy: Michael Scalet

കാസ

കാസ

ഹിമാചല്‍ പ്രദേശിലെ സ്പിതി ജില്ലയുടെ ഭരണ കേന്ദ്രമാണ് കാസ. വിശദമായി വായിക്കാം

Photo Courtesy: Simon

കല്പയില്‍ നിന്ന് കാസയിലേക്ക്

കല്പയില്‍ നിന്ന് കാസയിലേക്ക്

ടാബോയില്‍ നിന്ന് കാസയിലേക്കുള്ള വഴിയിലെ ചെറിയ ഒരു ഗ്രാമമാണ് കല്‍പ. വിശദമായി വായിക്കാം
Photo Courtesy: India Untravelled

കാസ ടൗണ്‍

കാസ ടൗണ്‍

കാസ ടൗണിന്റെ ഒരു കാഴ്ച

Photo Courtesy: Motohiro Sunouchi

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X