Search
  • Follow NativePlanet
Share
» »കണ്ണൂര്‍ - വയനാട് - കോഴിക്കോട്; ഒരു മലയോര, കടലോര യാത്ര

കണ്ണൂര്‍ - വയനാട് - കോഴിക്കോട്; ഒരു മലയോര, കടലോര യാത്ര

By Maneesh

തീരദേശ നഗരമായ കണ്ണൂരില്‍ നിന്ന് പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന വയനാട്ടിലേക്ക് യാത്ര ചെയ്ത് അവിടെ നിന്ന് താമരശ്ശേരി ചുരം ഇറങ്ങി കോഴിക്കോട് നിന്ന് അറബിക്കടലിനെ കണ്ട് കൊണ്ട് കണ്ണൂരിലേക്ക് ഒരു റോഡ് ട്രിപ്പ് ചെയ്യാന്‍ ആഗ്രഹമുണ്ടോ. യാത്ര കോഴിക്കോട് നിന്ന് ആണെങ്കില്‍ താമരശ്ശേരി ചുരം കയറി വയനാട്ടില്‍ എത്തി. പാല്‍ചുരം വഴി കണ്ണൂരില്‍ എത്തി അവിടെ നിന്ന് കടലോര കാഴ്ചകള്‍ കണ്ട് കോഴിക്കോട്ടേക്ക് യാത്ര ചെയ്യാം.

യാത്ര ഇങ്ങനെ

കണ്ണൂരിൽ നിന്നാണ് യാത്ര പുറപ്പെടുന്നത്. കണ്ണൂരിൽ നിന്ന് കൂത്തുപറമ്പ് വഴി നിടുംപോയിൽ എത്തിച്ചേരുക. നിടുംപോയിൽ നിന്ന് കൊട്ടിയൂരിലേക്കാണ് അടുത്ത യാത്ര. കൊട്ടിയൂരിൽ നിന്ന് പാൽചുരം കയറി വയനാട്ടിലെ മാനന്തവാടിയിലേക്ക്. മാനന്തവാടിയിൽ നിന്ന് കൽപ്പറ്റയിലേക്ക്. കൽപ്പറ്റയിൽ നിന്ന് താമരശ്ശേരി ചുരം ഇറങ്ങി കോഴിക്കോട്ടേ. കോഴിക്കോട് നിന്ന് വടകരയും മാഹിയും കടന്ന് കണ്ണൂരിലേക്ക്.

വയനാടിനെക്കുറിച്ച് കൂടുതൽ വായിക്കാം

യാത്ര വിശദമായി

കണ്ണൂരിൽ നിന്ന് പുറപ്പെടാം

കണ്ണൂരിൽ നിന്ന് പുറപ്പെടാം

കണ്ണൂരിൽ നിന്നാണ് യാത്ര പുറപ്പെടുന്നത് കണ്ണൂരിൽ നിന്ന് കൂത്തുപറമ്പിലേക്കാണ് ആദ്യം നമ്മൾ യാത്ര ചെയ്യുന്നത്. കണ്ണൂരിൽ നിന്ന് 24 കിലോമീറ്റർ അകലെയായാണ് കൂത്തുപറമ്പ് സ്ഥിതി ചെയ്യുന്നത്. കണ്ണൂരിൽ നിന്ന് ദേശീയ പാത 17ലൂടെ തലശ്ശേരി ഭാഗത്തേക്ക് യാത്ര ചെയ്താൽ ചൊവ്വയിൽ എത്തുമ്പോൾ ഇടത്തേക്ക് കൂത്തുപറമ്പ് റോഡ് കാണാം.
Photo Courtesy: Ks.mini

കൂത്തുപറമ്പിൽ

കൂത്തുപറമ്പിൽ

കണ്ണൂരിൽ നിന്ന് മുക്കൽ മണിക്കൂർ യാത്ര ചെയ്താൽ കൂത്തുപറമ്പിൽ എത്തിച്ചേരാം. കണ്ണൂരിൽ നിന്ന് രാവിലെ അഞ്ച് മണിക്കാണ് യാത്ര പുറപ്പെടുന്നതെങ്കിൽ ആറുമണിക്ക് മുൻപ് കൂത്തുപറമ്പിൽ എത്തിച്ചേരാം. കൂത്തുപറമ്പിൽ നിന്ന് നിടുംപോയിലേക്കാണ് അടുത്ത യാത്ര.

നിടുംപോയിൽ

നിടുംപോയിൽ

കണ്ണൂരിൽ നിന്ന് കൂത്തുപറമ്പ് വഴി 48 കിലോമീറ്റർ യാത്ര ചെയ്താൽ നെടുംപോയിൽ എത്തിച്ചേരാം. കൂത്തുപറമ്പിൽ നിന്ന് അരമണിക്കൂർ യാത്രയേ നെടുംപോയിലേക്കുള്ളു. രാവിലെ ആറരയോടെ നെടുംപോയിൽ എത്തിച്ചേരാം. കണ്ണവം കാടുകളുടെ ഓരം ചേർന്നുള്ള ഈ യാത്ര അങ്ങേയറ്റം രസകരമായ ഒന്നാണ്.
Photo Courtesy: Rajeshodayanchal

നിടുംപോയിൽ വിശ്രമം

നിടുംപോയിൽ വിശ്രമം

നിടുംപോയിലെ ചെറിയ കടകളിൽ നിന്ന് നിങ്ങൾക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കാം. ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ചെറിയ കടകൾ പോരെങ്കിൽ പേരേവൂരിലേക്ക് യാത്ര ചെയ്യേണ്ടി വരും. നിടുംപോയി‌ലിൽ നിന്ന് 10 മിനുറ്റ് യാത്രയേ പേരാവൂരിലേക്കുള്ളു.

കൊട്ടിയൂരേക്ക്

കൊട്ടിയൂരേക്ക്

നിടുംപോയിൽ നിന്ന് ഇനി യാത്ര കൊട്ടിയൂരിലേക്കാണ്. പേരാവൂർ വഴിയാണ് കൊട്ടിയൂരേക്ക് പോകേണ്ടത്. ഇതു കൂടാതെ കൊളക്കാട് വഴിയും പോകാം. വഴി നിശ്ചയമില്ലാത്തവർക്ക് പേരാവൂർ വഴി പോകുന്നതാണ് നല്ലത്. പേരാവൂർ കൂടാതെ യാത്ര ആണങ്കിൽ എട്ടുമണിക്ക് മുൻപ് കൊട്ടിയൂരിൽ എത്തിച്ചേരാം.
Photo Courtesy: Dhruvaraj S from India

പാ‌ൽചുരം

പാ‌ൽചുരം

കൊട്ടിയൂരിൽ നിന്ന് പാ‌ൽ ചുരം വഴി മാന്തവാടിയിലേക്കാണ് ഇനി യാത്ര. ഈ യാത്രയിൽ ത്രില്ലടിപ്പിക്കുന്ന ഒന്നാണ് പാൽ ചുരം കയറൽ. നിരവധി ഹെയർ പിൻ വളവുകൾ കയറി നമ്മൾ എത്തിച്ചേരുന്നത് ബോയ്സ് ടൗണിലേക്കാണ്.
Photo Courtesy: Vinayaraj

ബോയ്സ് ടൗൺ

ബോയ്സ് ടൗൺ

പാൽചുരം കയറിയാൽ പിന്നെ ബോയ്സ് ടൗൺ ആയി. ബോയ്സ് ടൗണിൽ നിന്ന് അധിക ദൂരമില്ല മാനന്തവാടിക്ക്. ബോയ് ടൗൺ കഴിഞ്ഞ ഉടൻ തേയിലത്തോട്ടങ്ങളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടാണ് നമ്മുടെ യാത്ര.

തലപ്പുഴ

തലപ്പുഴ

ബോയ്സ് ടൗൺ കഴിഞ്ഞാൽ അടുത്ത പ്രധാന സ്ഥലം തലപ്പുഴയാണ് തലപ്പുഴ എത്തിയാൽ പിന്നെ നിരന്ന സ്ഥലങ്ങളാണ് ഇനി അധികം കുന്ന് കയറേണ്ട ആവശ്യമില്ലാ.

മാനന്തവാടിയിൽ

മാനന്തവാടിയിൽ

കൊട്ടിയൂരിൽ നിന്ന് 25 കിലോമീറ്റർ ആണ് മാനന്തവാടിയിലേക്കുള്ള ദൂരം. യാത്ര പതുക്കെ ആയതിനാൽ എട്ടരയോടെ മാത്രമെ മാനന്തവാടിയിൽ എത്തിച്ചേരാൻ കഴിയൂ. മാനന്തവാടിയിൽ ഒര‌ല്പം വിശ്രമിച്ച് ഒൻപത് മണിയോടെ യാത്ര തുടരാം.
Photo courtesy: prakashkpc

കൽപ്പറ്റയിലേക്ക്

കൽപ്പറ്റയിലേക്ക്

മാനന്തവാടിയിൽ നിന്ന് വയനാടൻ കാഴ്ചകൾ കണ്ട് കൽപ്പറ്റയ്ക്കാണ് അടുത്ത യാത്ര. മാനന്തവാടിയിൽ നിന്ന് പനമരം വഴിയും പടിഞ്ഞാറത്തറ വഴിയും കൽപ്പറ്റയിൽ എത്തിച്ചേരാം. ഏകദേശം നാൽപ്പത് കിലോമീറ്റർ ദൂരമുണ്ട്. ഒരു മണിക്കൂറിനുള്ളിൽ മാനന്തവാടിയിൽ നിന്ന് കൽപ്പറ്റയിൽ എത്തിച്ചേരാം. പത്ത് മണിയോടെ കൽപറ്റയിൽ എത്തിച്ചേരാനാകും.

Photo courtesy: Sean Ellis

തമരശ്ശേരിചുരം

തമരശ്ശേരിചുരം

കൽപ്പറ്റയിൽ നിന്ന് താമരശ്ശേരി ചുരം വഴി കോഴിക്കോട്ടേക്കാണ് നമ്മുടെ യാത്ര. കല്പറ്റയിൽ നിന്ന് 70 കിലോമീറ്റർ ആണ് കോഴിക്കോട്ടേക്കുള്ള ദൂരം. ഏകദേശം പന്ത്രണ്ട് മണിയോടെ നമുക്ക് കോഴിക്കോട് എത്തിച്ചേരാം. (യാത്രയ്ക്കിടെ കാഴ്ചകൾ കണ്ട് അൽപ്പം സമയം ചിലവഴിച്ചിട്ടുണ്ടെങ്കിൽ ഒരുമണി രണ്ട് മണിയോടെയെ കോഴിക്കോട് എത്തുകയുള്ളു. എങ്ങനെയായാലും മൂന്ന്
മണിക്ക് മുൻപേ കോഴിക്കോട് എത്തിച്ചേരാൻ ശ്രമിക്കണം) താമരശ്ശേരി ചുരത്തേക്കുറിച്ച് വായിക്കാം.
Photo courtesy: Dinoop Dayanand

കോഴിക്കോട്

കോഴിക്കോട്

യാത്രയ്ക്കൊടുവിൽ നമ്മൾ കോഴിക്കോട് എത്തിച്ചേർന്നിരിക്കുകയാണ്. കോഴിക്കോട്ട് നിന്ന് ഭക്ഷണവും വിശ്രമവുമൊക്കെ കഴിഞ്ഞ് മൂന്ന് മണിയോടെ നമുക്ക് യാത്ര പുറപ്പെടാം. അല്ലെങ്കിൽ കനത്ത ട്രാഫിക് ബ്ലോക്കിൽ കുടുങ്ങേണ്ടി വരും. കോഴിക്കോട്ടെ കാഴ്ചകൾ കാണാം
Photo courtesy: Bryce Edwards

തലശ്ശേരി കാഴ്ചകൾ

തലശ്ശേരി കാഴ്ചകൾ

കോഴിക്കോട് നിന്ന് കണ്ണൂരിലേക്കുള്ള യാത്ര കൂടുതൽ രസകരമാകുന്നത് മാഹി കഴിയുന്നതോടെയാണ് തലശ്ശേരി എത്തിച്ചേരാനാകുമ്പോൾ നിങ്ങൾക്ക് അറബിക്കടൽ കണ്ട് കൊണ്ട് യാത്ര ചെയ്യാൻ കഴിയും. തലശ്ശേരി കഴിഞ്ഞാൽ മുഴപ്പിലങ്ങാട് ബീച്ചിലേക്ക് ഒന്ന് യാത്ര ചെയ്ത് വണ്ടിയോടിക്കാം. കോഴിക്കോട് നിന്ന് 70 കിലോമീറ്റർ ആണ് തലശ്ശേരിക്ക്. മൂന്ന് മണിക്ക് യാത്ര പുറപ്പെട്ടാൽ ട്രാഫിക് ബ്ലോക്ക് നിങ്ങളെ ചതിച്ചില്ലെങ്കിൽ അഞ്ച് മണിയോടെ തലശ്ശേരിയിൽ എത്തിച്ചേരാം. വായിക്കാം: തലശ്ശേരി മുതൽ കണ്ണൂർ വരെ ഒരു കടലോര യാത്ര

Photo courtesy: Goutham Mohandas
കണ്ണൂരിലേക്ക്

കണ്ണൂരിലേക്ക്

മുഴപ്പിലങ്ങാട് ബീച്ചിലെ ഡ്രൈവിംഗ് ആസ്വദിച്ചതിന് ശേഷം ഏഴ് മണിയോടെ നിങ്ങൾക്ക് കണ്ണൂരിൽ എത്തിച്ചേരാം.

Read more about: road trips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X