Search
  • Follow NativePlanet
Share
» »സാച്ച് പാസിലേക്ക് ഒരു ബസ് യാത്ര

സാച്ച് പാസിലേക്ക് ഒരു ബസ് യാത്ര

By Maneesh

ഭീരു‌‌ത്വം മനസില്‍ സൂക്ഷിക്കുന്നവര്‍ക്ക് ഒരി‌ക്ക‌ലും പോകാന്‍ പറ്റാത്ത ഒരു യാത്രയായിരിക്കും ഹിമാചല്‍ പ്രദേശിലെ സച്ച് പാസിലൂടെയുള്ള യാത്ര. യാത്ര‌യ്ക്കിടെയിലെ ആപത്കരമായ റോഡ് കാണുമ്പോള്‍ തന്നെ സാധരണക്കാര‌നായ ഒരാള്‍ക്ക് പേടിതുടങ്ങും. അപ്പോള്‍ ആ വഴിക്ക് യാത്ര പോയാലോ?

സാച്ച് പാസിലേക്ക് ഒരു ബസ് യാത്ര

Photo Courtesy: Travelling Slacker

സാച്ച് പാസിനേക്കുറിച്ച്

ഹിമാചല്‍ പ്രദേശിലെ ചാമ്പ ജില്ലയിലെ വളരെ ദുര്‍ഗടം പിടിച്ച ഒരു ഹിമാലയം ചുരം റോഡാണ് സാച്ച് പാസ്. സമുദ്രനിരപ്പില്‍ നിന്ന് 4420 മീറ്റര്‍ ഉയരത്തിലായി ഹിമാലയത്തിലെ പിര്‍ പാ‌ന്‍ജാല്‍ മേഖലയിലാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്.

ചാമ്പ ജില്ലാ ആസ്ഥാന‌ത്ത് നിന്ന് 127 കിലോമീറ്റര്‍ അകലെയായാണ് ഈ ചുരം. ഹിമാചല്‍ പ്രദേശിലെ ‌ചാമ്പാ താഴ്വരയും പാംഗി താഴ്വരയും തമ്മില്‍ ബന്ധപ്പെടുത്തു‌ന്നതാണ് ഈ റോഡ്.

ഒക്ടോബര്‍ കഴിഞ്ഞാല്‍ പോകാന്‍ പറ്റില്ല

മഞ്ഞുകാലത്ത് യാത്ര ചെയ്യാന്‍ പ‌റ്റാത്ത റോഡാണ് ഇത്. ജൂലൈ മുതല്‍ ഒക്ടോബര്‍ പകുതിവരെ മാത്രമേ ഈ റോഡില്‍കൂടി സഞ്ചരിക്കാന്‍ കഴിയു.

പ്രകൃതി അത്ര സുന്ദരമല്ല

ഈ റോഡിലൂടെയുള്ള യാത്രയില്‍ പ്രകൃതി സൗന്ദര്യം നുക‌രാമെന്ന് കരുതരുത്. കാണാന്‍ അത്ര ഭംഗിയുള്ള പ്രദേശമല്ല ഇത്. അപകടകരമായ റോഡിലൂടെയുള്ള യാത്രയാണ് ഏറേ ത്രില്ലടിപ്പിക്കുന്ന കാര്യം.

പോകാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കാന്‍

ചാമ്പയില്‍ നിന്ന് പാംഗി താ‌ഴ്വരയിലെ കിലാറിലേക്ക് ക്യാബ് ലഭിക്കും. ക്യാബില്‍ ആളുകള്‍ നിറഞ്ഞാല്‍ മാത്രമെ യാത്ര പുറപ്പെടുകയുള്ളു.

സാച്ച് പാസിലേക്ക് ഒരു ബസ് യാത്ര

Photo Courtesy: Travelling Slacker

ബൈരാഗഡിലേക്ക് ബസില്‍

അല്ലെങ്കില്‍ ചാമ്പയില്‍ നിന്ന് ബൈരഗഡിലേക്ക് ബസില്‍ യാത്ര ചെയ്യുക. അവിടെ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ മാത്രം. സാ‌ച് ചുരത്തിലേക്ക് ആളുകളെ കൊണ്ടുപോകുന്ന ‌തദ്ദേശിയരെ കണ്ടുമുട്ടാം.

സാച്ച് പാസിലേക്ക് ഒരു ബസ് യാത്ര

Photo Courtesy: Travelling Slacker

ശാത്രുണ്ടി

സാച്‌ പാസിന്റെ ബെയ്സാണ് ശാത്രുണ്ടി. വേനല്‍ക്കാലത്ത് ബൈരഗഡും കഴിഞ്ഞ് ശാത്രുണ്ടിവരെ ബസ് പോകാറുണ്ട്. വേനല്‍ക്കാല‌ത്ത് ശാത്രുണ്ടിയിലാണ് ചെക്ക് പോസ്റ്റുള്ളത്.

ചെക്ക് പോസ്റ്റ്

ബൈരാഗഡില്‍ നിന്ന് സാ‌ച് പാസിലേക്ക് ഒരു ചെക്ക് പോസ്റ്റ് വഴിയാണ് കടന്നുപോക്കേണ്ടത്. അവിടെ നിങ്ങളുടെ പേര് രേഖ‌പ്പെടുത്തി മുന്നോട്ട് നീങ്ങാം.

തണുപ്പുണ്ട് സൂക്ഷിക്കണം

ഉയര്‍ന്ന പ്രദേശ‌മായതിനാല്‍ കടുത്ത വേനലിലും തണു‌പ്പ് അനുഭവപ്പെടുന്ന സ്ഥലമാണ് അതിനാല്‍ തണുപ്പ് മാറ്റാന്‍ പറ്റുന്ന വസ്ത്രങ്ങള്‍ കരുതാന്‍ ‌മറക്കരുത്.

സാച്ച് പാസിലേക്ക് ഒരു ബസ് യാത്ര

Photo Courtesy: Travelling Slacker

താമസവും ഭക്ഷണവും

ബൈരാഗ‌ഡില്‍ ഒരു ഗവണ്‍മേന്റ് റെസ്റ്റ് ഹൗസുണ്ട്. അവിടെ താമസിക്കണമെങ്കില്‍ ‌ചാ‌മ്പയില്‍ നിന്ന് ത‌ന്നെ ബുക്ക് ചെയ്യണം. ഇത് കൂടാതെ ഒന്നു രണ്ട് ഹോംസ്റ്റേ‌കള്‍ ഇവിടെയുണ്ട്.

ചാ‌മ്പയില്‍ നിന്ന്

ചാമ്പയില്‍ നിന്നാണ് ഇവിടേയ്ക്കുള്ള യാത്ര ആരംഭിക്കുന്നത്. ചാമ്പയില്‍ നിന്ന് ബൈരഗഡിലേക്കാണ് യാത്ര. ഇടുങ്ങിയതും ചെങ്കുത്തായതുമാ‌യാ റോഡിലൂടെ വളരെ സാവാധാനം മാത്രമെ ബസ് നീങ്ങുകയുള്ളു. ചാമ്പയില്‍ നിന്ന് ബൈരഗഡിലേക്കുള്ള റോഡ് ചന്ദ്രഭംഗ നദിക്ക് കുറുകേയാണ് നീളുന്നത്. നിരവധികഥകള്‍ ഈ നദിക്ക് പറയാനുണ്ട്. ചുരം എ‌ത്തുന്നതിനുമുന്‍പുള്ള ചെറിയ ഒരു ഗ്രാമമാണ് ബൈരഗഡ്.

Read more about: himachal pradesh himalaya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X