Search
  • Follow NativePlanet
Share
» »സഫാ മസ്ജിദ്; മോസ്കുകളിലെ ഗോവൻ ശൈലി

സഫാ മസ്ജിദ്; മോസ്കുകളിലെ ഗോവൻ ശൈലി

സൗത്ത് ഗോവയിലെ പോണ്ടയിൽ സ്ഥിതി ചെയ്യുന്ന ഏറെ ച‌രിത്ര പ്രാധാന്യമുള്ള ഒരു മസ്ജിദ് ആണ് സഫാ മസ്ജിദ്

By Maneesh

സൗത്ത് ഗോവയിലെ പോണ്ടയിൽ സ്ഥിതി ചെയ്യുന്ന ഏറെ ച‌രിത്ര പ്രാധാന്യമുള്ള ഒരു മസ്ജിദ് ആണ് സഫാ മസ്ജിദ്. ഗോവയിൽ എത്തിച്ചേരുന്ന സഞ്ചാരികളിൽ ബഹുഭൂരിഭാഗം ആളുകൾക്കും ഇങ്ങനെ ഒരു മസ്ജിദിനേക്കുറിച്ച് വലി‌യ അറിവില്ല.

പോണ്ടയിലെ ഹ‌രിതാഭയിൽ സുന്ദരമായ ഒരു കുളത്തിന്റെ കരയിലായാണ് സഫാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. സഫാ മസ്ജിദിനേക്കുറിച്ചുള്ള കൗതുകകരമായ കാര്യങ്ങൾ വായിക്കാം.

ആദിൽ ഷായുടെ ഭരണകാലം

ആദിൽ ഷായുടെ ഭരണകാലം

ബിജാപൂർ സുൽത്താനായിരുന്ന ആദി‌ൽഷായുടെ ഭരണകാലത്താണ് ഗോവയിലെ ഈ മസ്ജിദ് നിർമ്മിക്കപ്പെട്ടത്. ഏകദേശം 27 മോസ്ക്കുകൾ പതിനാറാം നൂറ്റാണ്ടിൽ ആദിൽ ഷാ ഗോവയിൽ പണി കഴിപ്പിച്ചിട്ടുണ്ട്.
Photo Courtesy: Hemant192

പോർച്ചുഗീസുകാരുടെ തേർവാഴ്ച്ച

പോർച്ചുഗീസുകാരുടെ തേർവാഴ്ച്ച

1560 മുതൽ 1812 വരെയുള്ള പോർച്ചുഗീസുകാരുടെ തേ‌ർവാഴ്ച്ച കാലത്ത് ഗോവയിലെ ഭൂരിഭാഗം മോസ്ക്കുകളും തകർക്കുപ്പെട്ടു. സഫാ മസ്ജിദ് മാത്രമാണ് അവയിൽ അവശേഷിച്ചത്.
Photo Courtesy: Sonaly.km

സഫാ ഷഹോരി മസ്ജിദ്

സഫാ ഷഹോരി മസ്ജിദ്

സഫാ ഷഹോരി മസ്ജിദ് എന്ന് കൂടി അറിയപ്പെടുന്ന ഈ മസ്ജിദ് ഗോവയിലെ തന്നെ ഏറ്റവും പഴക്കമുള്ള മസ്ജിദുകളിൽ ഒന്നാണ്. 1560ൽ ആണ് ഇബ്രാഹിം ആദിൽ ഷാ എന്ന ബിജാപൂർ സുൽത്താൻ ഈ മസ്ജിദ് നിർമ്മിച്ചത്.
Photo Courtesy: Savika Gomes

‌മസ്ജിദിന്റെ നിർമ്മാണം

‌മസ്ജിദിന്റെ നിർമ്മാണം

വിശുദ്ധമായ എന്നാണ് സഫാ എന്ന അറബി വാക്കിന്റെ അർത്ഥം. മോസ്ക്ക് കാണുമ്പോൾ തന്നെ അതിന്റെ വിശുദ്ധി സഞ്ചാരികൾക്ക് മനസിലാക്കാം. നിസ്കരിക്കാനുള്ള ഒറ്റ ഹാൾ ആണ് മോസ്കിനുള്ളത്. ചുടുകട്ട കൊണ്ടാണ് മേൽക്കൂര നിർമ്മിച്ചിരിക്കു‌ന്നത്.
Photo Courtesy: Savika Gomes

പോർചുഗീസ് വീട് പോലെ

പോർചുഗീസ് വീട് പോലെ

ഗോവയിലെ ആദ്യകാല പോ‌ർചുഗീസ് വീടുകൾ പോലെയാണ് ഈ മസ്ജിദിന്റെ ആകൃതി. സമുചതുരാകൃതിയിലുള്ള വലിയ ഒരു കുളമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷ‌ങ്ങളിൽ ഒന്ന്.
Photo Courtesy: Savika Gomes

ച‌രിത്ര സ്മാരകം

ച‌രിത്ര സ്മാരകം

ഇന്ത്യയുടെ പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന ദേശീയ സ്മാരകങ്ങളിൽ ഒന്നാണ് ഈ മസ്ജിദ്. വലിയ കുളം കൂടാതെ സുന്ദരമായ ഒരു ഉദ്യാനവും ഈ മോസ്കിനോട് ചേർന്ന് നിർമ്മി‌ച്ചിട്ടുണ്ട്.
Photo Courtesy: Savika Gomes

റംസാനിൽ സന്ദർശിക്കാം

റംസാനിൽ സന്ദർശിക്കാം

റംസാൻ കാലത്ത് ഗോവയിൽ പോകുന്നവർക്ക് സ‌ന്ദർശിക്കാൻ പറ്റിയ സ്ഥലമാണ് ഗോവയിലെ അധികം അറിയപ്പെടാത്ത ‌ചരിത്ര പ്രാധാന്യമു‌‌ള്ള ഈ മസ്ജിദ്.
Photo Courtesy: Sonaly.km

എത്തിച്ചേരാൻ

എത്തിച്ചേരാൻ

പനാജിയും ബെൽഗാമുമായി ബന്ധപ്പെടുത്തുന്ന ദേശീയപാത 4Aയിലെ ഷാഹ്‌പൂരിൽ ആണ് ഈ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. പോണ്ടയിൽ നിന്ന് 2 കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Gafoor

ട്രാവൽ ടിപ്സ്

ട്രാവൽ ടിപ്സ്

ഇവിടേയ്ക്ക് പ്രവേശനം സൗജന്യമാണ്. ഫോട്ടോഗ്രാഫി അനുവദനീയമാണ്.

Photo Courtesy: Fredericknoronha

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X