Search
  • Follow NativePlanet
Share
» »സരോവരം; കോഴിക്കോട്ടുകാർക്ക് ഒരു പറുദീസ

സരോവരം; കോഴിക്കോട്ടുകാർക്ക് ഒരു പറുദീസ

By Anupama Rajeev

സരോവരം പാർക്കിനേക്കുറിച്ച് കേൾ‌ക്കാത്ത കോഴിക്കോ‌ട്ടുകാരുണ്ടാകില്ല. കോഴിക്കോട് നഗരത്തിലെ പരിസ്ഥിതി സൗഹൃത പാർ‌ക്കാണ് സരോവരം പാർക്ക്. മുൻപ് ഇവിടെ സന്ദർശിച്ചിട്ടുള്ള പലർക്കും പാർ‌ക്കിനെക്കുറിച്ച് മോശമാ‌യ അഭിപ്രാ‌യമാണ് പറയാനുണ്ടായിരുന്നതെങ്കിലും, അവർ ഒരിക്കൽ കൂടെ ഇവിടം സന്ദർശിച്ചാൽ അവരുടെ അഭി‌പ്രായത്തിൽ മാറ്റം ഉണ്ടായേക്കാം.

സരോവരം ബയോ പാർക്ക്

സരോവരം ബയോ പാർക്ക് എന്ന് അറിയപ്പെടുന്ന ഈ പാർക്ക് പ്രശസ്തമായ കനോലി കനാലിന്റെ കരയിലായിട്ടാണ് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് കോർപ്പറേഷന്റെ കീഴിലാണ് ഈ പാർക്ക് പ്രവർത്തിക്കുന്നത്. തണ്ണീർത്തടങ്ങളും, കണ്ടൽക്കാടുകളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2008ൽ ഈ പാർക്ക് സ്ഥാപിച്ചിരിക്കുന്നത്.

കാണാം ചില കോഴിക്കോടന്‍ കാഴ്ചകള്‍കാണാം ചില കോഴിക്കോടന്‍ കാഴ്ചകള്‍

കോഴിക്കോട്ടുകാര്‍ക്ക് ചില വീക്കെന്‍ഡ് യാത്രകള്‍കോഴിക്കോട്ടുകാര്‍ക്ക് ചില വീക്കെന്‍ഡ് യാത്രകള്‍

കടലുണ്ടി പക്ഷി സങ്കേതത്തേക്കുറിച്ച് മനസിലാക്കാംകടലുണ്ടി പക്ഷി സങ്കേതത്തേക്കുറിച്ച് മനസിലാക്കാം

സരോവരം പാർക്ക് സന്ദ‌ർശിച്ചവരുടെ അഭിപ്രായങ്ങൾ പത്താമത്തെ സ്ലൈഡ് മുതൽ

ബോട്ടിംഗ്

ബോട്ടിംഗ്

ബോട്ടിംഗ് ആണ് ഈ പാർക്കിലെ പ്രധാനപ്പെട്ട ആകർഷണങ്ങളിൽ ഒന്ന്. ബട്ടർ‌ഫ്ലൈ പാർക്ക്, പക്ഷി സങ്കേ‌തം, എന്നിവ ഈ പാ‌ർക്കിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്.
Photo Courtesy: Chandana12

പ്രഭാത സവാരിക്ക്

പ്രഭാത സവാരിക്ക്

പ്രഭാത സവാരി നടത്താൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് ഈ പാർ‌ക്ക്. രാവിലെ നടക്കാൻ മനോഹരമായ നട‌പ്പാത ഇവിടെ ഒരുക്കിയിട്ടുണ്ട്.
Photo Courtesy: Vengolis

കുട്ടികളുടെ പാർ‌ക്ക്

കുട്ടികളുടെ പാർ‌ക്ക്

ഈ പാർ‌ക്കിനോട് അനുബന്ധിച്ച് കുട്ടികൾക്ക് ഉല്ലസിക്കാനും കുട്ടികളോടൊപ്പം സമയം ചെലവിടാനും പറ്റിയ കുട്ടുകളുടെ പാർ‌ക്കും പ്രവർത്തിക്കുന്നുണ്ട്.
Photo Courtesy: Vengolis

കമിതാക്കൾക്ക് പറ്റിയ സ്ഥലം

കമിതാക്കൾക്ക് പറ്റിയ സ്ഥലം

കമിതാക്കൾക്ക് സ്വതന്ത്രമായി ഇരിക്കാനും സംസാരിക്കാനും പറ്റിയ സുരക്ഷിതമായ സ്ഥലമാണ് ഈ പാർക്ക്.
Photo Courtesy: Vengolis

പദ്ധതി പ്രദേശം

പദ്ധതി പ്രദേശം

200 ഏക്കറാണ് ബയോ പാർക്ക് പദ്ധതി പ്രദേശം. കോഴിക്കോട് നഗരത്തിലെ കോട്ടുള്ളു, വെങ്ങേരി, കസബ എന്നീ സ്ഥലങ്ങളിലായാണ് ഇത് വ്യാപിച്ച് കിടക്കുന്നത്.
Photo Courtesy: Vengolis

തണ്ണീർത്തടം

തണ്ണീർത്തടം

29 ഇനം കണ്ടൽ ചെ‌ടികൾ വളരുന്നതാണ് ഇവിടുത്തെ തണ്ണീർത്തടം. ഇരുപതോളം ജല പക്ഷികളെ ഇവിടെ കാണാം.
Photo Courtesy: Vengolis

കനാൽ

കനാൽ

കോരപ്പുഴയേയും കല്ലായിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന 11 കിലോമീറ്റർ നീളമുള്ള കനോലി കനാൽ കടന്ന് പോകുന്നത് ഇതിലൂടെയാണ്
Photo Courtesy: Vengolis

എത്തിച്ചേരാ‌ൻ

എത്തിച്ചേരാ‌ൻ

റെയിൽവെ സ്റ്റേഷനിൽ നിന്ന് 6 കിലോമീറ്റർ അകലെയായാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. മിനി ബൈപാസിലൂടെ യാത്ര ചെയ്യുകയാണെങ്കിൽ ഇരഞ്ഞിപാലത്തിന്റേയും അരയിടത്ത് പാലത്തിന്റെയും ഇടയിലാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Vengolis

മോശം അഭിപ്രായം പറഞ്ഞവർ

മോശം അഭിപ്രായം പറഞ്ഞവർ

2014ൽ സരോവരം പാർക്ക് സന്ദർശിച്ച ഒരു വ്യക്തി ട്രിപ്പ് അഡ്വൈസറിൽ വളരെ മോശം അഭിപ്രായമാണ് കുറിച്ചത്. അവരുടെ അഭിപ്രായം അടുത്ത സ്ലൈഡുകളിൽ വായിക്കാം.

Photo Courtesy: Chandana12

മോശം അനുഭവം

മോശം അനുഭവം

കേരള യാത്രയിൽ എനി‌ക്ക് വളരെ മോശം അനുഭവം നൽകിയ പാർക്കാണ് കോഴിക്കോട്ടെ സരോവരം ബയോ പാർക്ക്. അവിടെ സന്ദർശിച്ചപ്പോൾ ആ പാർക്ക് കമിതാക്കളുടെ വിഹാര കേന്ദ്രമായി കണ്ടപ്പോൾ എനിക്ക് വലിയ ഞെട്ടലാണ് തോന്നിയത്. എറണാകുള‌ത്തും മറ്റുമുള്ള പരിസ്ഥിതി സൗഹൃദ പാർക്കുമായി താരതമ്യം ചെയ്ത് നോക്കിയാൽ സരോവരം പാർക്കിനെ വളരെ മോശം എന്നേ വിശേഷിപ്പിക്കാൻ കഴിയുകയുള്ളു.

Photo Courtesy: Vengolis

ചിത്രശലഭങ്ങളെ പ്രതീക്ഷിച്ചു, പക്ഷെ കണ്ടത്

ചിത്രശലഭങ്ങളെ പ്രതീക്ഷിച്ചു, പക്ഷെ കണ്ടത്

ചിത്ര ശലഭങ്ങൾ പാറികളിക്കുന്ന നിരവധി സസ്യ വൈവധ്യങ്ങൾ നിറഞ്ഞ ഒരു പാർക്ക് പ്രതീക്ഷിച്ചാണ് ഞാൻ പാർക്കിലേക്ക് പ്രവേശിച്ചത്. പക്ഷെ പ്രണയബദ്ധരായ കമിതാക്കളെ മാത്ര‌മേ അവിടെ കണ്ടുള്ളു.

Photo Courtesy: Vengolis

മരങ്ങൾക്കിടയിലെ കമിതാക്കൾ

മരങ്ങൾക്കിടയിലെ കമിതാക്കൾ

ചില കമിതാക്കൾ പാർക്കിലെ മരങ്ങൾക്ക് മ‌റപറ്റി സല്ലപിക്കുമ്പോൾ മറ്റു ചിലർ തുറസായ സ്ഥലത്തിരുന്ന് ആരേയും വകവയ്ക്കാതെ പ്രണയ സല്ലാപം നടത്തുകയാണ്. പത്തിലധികം കമിതാക്കളാണ് ഇങ്ങനെ അവരുടെ ലോകാത്തായി നിന്ന് പ്രണയിക്കുന്നത്.

Photo Courtesy: Vengolis

സെക്യൂരി‌റ്റിയോട് പറഞ്ഞപ്പോൾ

സെക്യൂരി‌റ്റിയോട് പറഞ്ഞപ്പോൾ

സെക്യൂരിറ്റിയോട് ഞാൻ ഇത് പറഞ്ഞപ്പോൾ ടൂറിസം ഡിപ്പാർട്ട്മെന്റിൽ പരാതി പ‌റയാനായിരുന്നു എനിക്ക് ലഭിച്ച നിർദ്ദേശം. തുടർന്ന് ഞാൻ ടൂറിസം ഡിപ്പാർട്ട് മെന്റുമായി ബന്ധപ്പെട്ടപ്പോൾ കുറച്ച് പൊലീസുകാർ അവിടെയെത്തി.

Photo Courtesy: Vengolis

വനിതാ പൊലീസ് അത്‌ഭുതപ്പെടുത്തി

വനിതാ പൊലീസ് അത്‌ഭുതപ്പെടുത്തി

കൂട്ടത്തിൽ ഉണ്ടായിരുന്ന വനിതാ പൊലീ‌സിന്റെ മറുപടി എന്നെ അത്ഭുതപ്പെടുത്തി. കേരളം മാറി, ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിൽ ഒരു തെറ്റുമില്ലന്നായിരുന്നു അവരുടെ മറുപടി. ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവർക്ക് ബോധ്യം ഇല്ലാത്തതിനാലാണ് ഇങ്ങനെ മറുപടി പറഞ്ഞത്.
Photo Courtesy: Vengolis

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X