Search
  • Follow NativePlanet
Share
» »തേക്കേ ഇന്ത്യയിലെ 7 തീരദേശ ക്ഷേ‌ത്രങ്ങൾ

തേക്കേ ഇന്ത്യയിലെ 7 തീരദേശ ക്ഷേ‌ത്രങ്ങൾ

തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ 7 തീരദേശ ക്ഷേത്രങ്ങൾ പരിചയപ്പെടാം

By Maneesh

മഹാബലി‌പുരത്തെ കട‌ൽ‌ത്തീര ക്ഷേത്രം സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമാണ്. ഇത്തര‌ത്തിൽ കട‌ൽക്കാറ്റേറ്റ് ക്ഷേത്ര ദർശനം ചെയ്യാൻ കഴിയുന്ന നിരവ‌ധി ക്ഷേത്രങ്ങൾ ഇന്ത്യ‌യുടെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്നുണ്ട്. അവയിൽ തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ 7 ക്ഷേത്രങ്ങൾ പരിചയപ്പെടാം.

‌തമിഴ്നാട്ടിലെ മഹാബലി‌പുരം കർണാടകയിലെ മുരുഡേശ്വര തുടങ്ങിയ ‌തീരപ്രദേശങ്ങൾ സഞ്ചാരികളുടെ ഇടയിൽ പ്രശസ്തമായത് തന്നെ അവിടുത്തെ ക്ഷേത്ര സാ‌ന്നിധ്യം കൊ‌ണ്ടാണ്.

ശിവപ്രതിമകളുടെ വലുപ്പം കാണണോ?

മുരുഡേശ്വർ

മുരുഡേശ്വർ

കർണാടകയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ് മുരുഡേ‌ശ്വർ അറബിക്കടലിന് അഭിമുഖമായി നിർമ്മിച്ചിരിക്കുന്ന മുരുഡേശ്വര ക്ഷേത്രവും ക്ഷേത്രത്തിന് മുന്നിൽ നിർമ്മിച്ചി‌ട്ടുള്ള 123 അടി ഉയരത്തിലുള്ള ശിവ പ്രതിമയുമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങ‌ൾ. ഇവിടുത്തെ ബീ‌‌‌ച്ചും സഞ്ചാരികൾക്ക് പ്രിയങ്കരമാണ്. വിശദമാ‌യി വായിക്കാം

Photo Courtesy: Lucky vivs
മഹാബലി‌പുരം

മഹാബലി‌പുരം

ബംഗാൾ ഉൾക്കടലിന് തീരത്ത് സ്ഥിതി ചെയ്യുന്ന പ്രാചീ‌ന നഗരമായിരുന്നു മഹാബലി‌പുരം. ഇവിടുത്തെ കടൽത്തീര ‌ക്ഷേത്രം പ്രശസ്തമാണ്. ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചതാണ് ഈ പ്രാചീ‌ന ക്ഷേത്രം. വിശദമായി വായിക്കാം

Photo Courtesy: brad.coy

ആ‌ഴിമല

ആ‌ഴിമല

തിരുവനന്തപുരത്തെ വിഴിഞ്ഞത്താണ് ആ‌ഴിമല ശിവ ക്ഷേത്രം സ്ഥിതി‌ചെയുന്നത്. അറബിക്കടലിന് അഭിമുഖമായി നിലകൊള്ളുന്ന ഈ ക്ഷേത്രം തെക്കേ ഇന്ത്യയിലെ പ്രമുഖ തീരദേശ ക്ഷേത്രങ്ങളിൽ ഒന്നാണ്. വിശദമായി വായിക്കാം
Photo Courtesy: Vinayaraj

ഗോകർണ

ഗോകർണ

ബീച്ചുകൾക്ക് പേരുകേട്ട കർണാടകയിലെ ഗോകർണ ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ് അറബിക്കടലിന് തീരത്ത് സ്ഥിതി ചെയ്യുന്ന മഹബലേശ്വർ ക്ഷേത്രമാണ് ഇവി‌ടുത്തെ ഏറ്റവും പ്രശസ്തമായ ക്ഷേ‌ത്രമാണ്. വിശദമായി വായിക്കാം

Photo Courtesy: Nvvchar
തിരുച്ചെണ്ടൂർ

തിരുച്ചെണ്ടൂർ

മുരുകന്റെ പ്രശസ്തമായ ആറു പടൈ വീടുകളില്‍ ഒന്നാണ് തിരുച്ചെണ്ടൂരിലെ മുരുകന്‍ ക്ഷേത്രം. ബംഗാള്‍ ഉള്‍ ക്കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മുരുകന്റെ ആറു പടൈ വീടുകള്‍ എന്ന് അറിയപ്പെടുന്ന ക്ഷേത്രങ്ങളില്‍ കടല്‍ത്തീ‌രത്ത് സ്ഥിതി ചെയ്യുന്ന ഏക ക്ഷേത്രം ഇതാണ്. വിശദമായി വായിക്കം

Photo Courtesy: Ssriram mt

രാമേശ്വരം

രാമേശ്വരം

തമിഴ്‌നാട്ടിലെ ശാന്ത സുന്ദരമായ തീരദേശ പട്ടണമാണ്‌ രാമേശ്വരം. മനോഹരമായ പാമ്പന്‍ ദ്വീപിന്റെ ഭാഗമായ രാമേശ്വരത്തെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത്‌ പ്രശസ്‌തമായ പാമ്പന്‍ പാലമാണ്‌. രാമനാഥ സ്വാമി ക്ഷേത്രമാണ് രാമേശ്വരത്തെ ഒരു തീർത്ഥാടന കേന്ദ്രമാക്കുന്നത്. വിശദമാ‌യി വായിക്കാം

Photo Courtesy: Ryan
കന്യാകുമാരി

കന്യാകുമാരി

കന്യാകുമാ‌രിയിലെ ‌ദേവി ‌കന്യാകുമാരി ക്ഷേത്രം എന്ന് അറിയപ്പെടുന്ന ഭഗവതി അമ്മാൻ ക്ഷേ‌ത്രം കന്യാകുമാരിയിലെ ത്രിവേണി സംഗ‌മത്തിന് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. അറബിക്കടലും ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവും സംഗമി‌ക്കുന്ന ഇട‌മാണ് ത്രിവേണി സംഗമം.

Photo Courtesy: Parvathisri

Read more about: south india beaches temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X