കേരളത്തിലെ ക്രൈസ്തവരുടെ വിശ്വാസത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ് തോമാശ്ലീഹായും ഏഴരപ്പള്ളികളും. ക്രിസ്തുവിന്റെ ശിഷ്യനായിരുന്ന തോമാശ്ലീഹ വിശ്വാസപ്രചരണത്തിന്റെ ഭാഗമായാണ് എ.ഡി. 52 ല് zwj; കൊടുങ്ങല്ലൂരിലെത്തുന്നത്. അദ്ദേഹം സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന സപ്തദേവാലയങ്ങള് zwj;ക്ക് സഭാചരിത്രത്തില് zwj; സുപ്രധാനമായ സ്ഥാനമാണുള്ളത്. തോമാശ്ലീഹ സ്ഥാപിച്ച ഏഴരപ്പള്ളികളെ അറിയാം. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളില്‍ ഒന്നായ കൊടുങ്ങല്ലൂരിലാണ് തോമാശ്ലീഹ ആദ്യം കപ്പലിറങ്ങുന്നത്. അക്കാലത്തെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായിരുന്ന കൊടുങ്ങല്ലൂരിലാണ് തോമാശ്ലീഹ എ.ഡി. 52 ല്‍ ആദ്യപള്ളി സ്ഥാപിക്കുന്നത്. കൊടുങ്ങല്ലൂര്‍ മാല്യങ്കരയില്‍ സ്ഥിതി ചെയ്യുന്ന ഈ പള്ളി മാല്യങ്കരപ്പള്ളി എന്നും അറിയപ്പെടുന്നു. കൂടാതെ തോമാശ്ലീഹ ഇന്ത്യയില്‍ ആദ്യം സ്ഥാപിച്ച പള്ളി കൂടിയാണിത്.PC: Sujithvv കേരളത്തിലെ പുരാതന ദേവാലയങ്ങളിലൊന്നായ പാലയൂര്‍ പള്ളിയും എ.ഡി. 52 ല്‍ തോമാശ്ലീഹ സ്ഥാപിച്ചതാണെന്നാണ് വിശ്വാസം. തൃശൂര്‍ ജില്ലയിലെ ചാവക്കാടിനടുത്താണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. നൂറ്റെട്ട് ശിവാലയങ്ങളിലൊന്നായ പാലയൂര്‍ ക്ഷേത്രം നിന്നിരുന്നിടത്ത് തോമാശ്ലീഹ ആദ്യം കുരിശ് സ്ഥാപിച്ചുവെന്നും പിന്നീട് അവിടെ പള്ളി പണിതുവെന്നുമാണ് കരുതുന്നത്.PC: Sreejithk2000 എ.ഡി. 53 ല്‍ ആലപ്പുഴയിലെ കോക്കമംഗലത്ത് തോമാശ്ലീഹ സ്ഥാപിച്ചതാണ് കോക്കമംഗലം പള്ളി എന്നാണ് കരുതപ്പെടുന്നത്. ഒരു വര്‍ഷത്തോളം കോക്കമംഗലത്തു താമസിച്ച് വിശ്വാസം പ്രചരിപ്പിച്ച അദ്ദേഹം ആദ്യമവിടെ ഒരു കുരിശാണ് സ്ഥാപിച്ചത്. പിന്നീട് കുരിശിരുന്ന സ്ഥലത്ത് ദേവാലയം പണിയുകയായിരുന്നു.PC: Matthai എറണാകുളത്തെ വടക്കന്‍ പറവൂരില്‍ പെരിയാറിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന കോട്ടക്കാവ് സെന്റ് തോമസ് പള്ളി തോമാശ്ലീഹാ സ്ഥാപിച്ച ഏഴരപ്പള്ളികളില്‍ ഒന്നാണ്.PC: Challiyan പത്തനംതിട്ട ജില്ലയിലെ നിരണം സെന്റ് മേരീസ് ഓര്‍ത്തഡോക് സ് സുറിയാനിപ്പള്ളി തോമാശ്ലീഹ എ.ഡി. 54 ല്‍ സ്ഥാപിച്ചതാണെന്നാണ് കരുതുന്നത്. കേരള ക്രൈസ്തവ സഭയിലെ പല പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷിയായ ഈ ദേവാലയത്തില്‍ ക്ഷേത്രങ്ങളിലേതുപോലെ കരിങ്കല്‍ വിളക്കുകളും കൊത്തുപണികളും കാണാന്‍ സാധിക്കും. മലങ്കര ഓര്‍ത്തഡോക് സ് സഭയുടെ നിരണം ഭദ്രാസനത്തിന്റെ ആസ്ഥാനദേവാലയം കൂടിയാണിത്.PC: Arayilpdas പത്തനംതിട്ട ജില്ലയിലെ നിലയ്ക്കലില്‍ സ്ഥിതി ചെയ്യുന്ന ഈ ദേവാലയം ലോകത്തിലെ ആദ്യത്തെ എക്യുമെനിക്കല്‍ ദേവാലയമാണ്. വിവിധ സഭകള്‍ക്ക് ഈ ദേവാലയത്തിന്റെ നടത്തിപ്പില്‍ പങ്കാളിത്തമുണ്ട്. ശബരിമലയ്ക്കു സമീപം വനപ്രദേശത്താണാ ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.PC: Abin jv വളരെ പണ്ടുകാലം മുതല്‍ക്കേ പ്രശസ്തമായ തുരമുഖമായിരുന്ന കൊല്ലത്താണ് ഏഴരപ്പള്ളികളില്‍ ഒന്നായ കൊല്ലം പള്ളി സ്ഥിതി ചെയ്യുന്നത്. അദ്ദേഹം സ്ഥാപിച്ച ദേവാലയം ആയിരം വര്‍ഷം നിലനിന്നിരുന്നുവെന്നും പിന്നീടത് കടലെടുത്തുപോയി എന്നുമാണ് പറയപ്പെടുന്നത്.PC: MOSSOT തമിഴ് നാട്ടിലെ കന്യാകുമാരി തിരുവിതാംകോട് സ്ഥിതി ചെയ്യുന്ന സെന്‍ര് മേരീസ് ഓര്‍ത്തഡോക് സ് സുറിയാനിപ്പള്ളി അറിയപ്പെടുന്നത് അരപ്പള്ളി അഥവാ ഏഴരപ്പള്ളികളിലൊന്ന് എന്നാണ്. എ.ഡി. 63 ല്‍ തോമാശ്ലീഹ സ്ഥാപിച്ച ഈ ദേവാലയം തോമയാര്‍ കോവില്‍ എന്നാണ് അറിയപ്പെടുന്നത്. അന്തര്‍ദേശീയ മാര്‍ത്തോമന്‍ തീര്‍ഥാനടകേന്ദ്രം കൂടിയാണിത്.PC: Jaisontsy തോമാശ്ലീഹ സ്ഥാപിച്ച ഏഴരപ്പള്ളികളില്‍ അരപ്പള്ളി ഏതാണെന്ന കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കോട്ടയം ജില്ലയിലെ ഈരാട്ടുപേട്ടയില്‍ സ്ഥിതി ചെയ്യുന്ന അരുവിത്തുറപ്പള്ളി കോമാശ്ലീഹ സ്ഥാപിച്ച അരപ്പള്ളിയായാണ് വിശ്വസിക്കുന്നത്. പുരാതന ക്ഷേത്രമാതൃകയില്‍ കരിങ്കല്ലിലാണ് പള്ളി പണിതിരിക്കുന്നത്.PC: Kerala Tourism Official Site