വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

ഷാം ട്രെക്ക്; ലഡാക്കിലെ ബേബി ട്രെക്കിനേക്കുറിച്ച്

Written by:
Published: Thursday, March 30, 2017, 12:09 [IST]
Share this on your social network:
   Facebook Twitter Google+ Pin it  Comments

ലഡാക്കിലെ ലേയിൽ നിന്ന് ഏകദേശം 125 കിലോമീറ്റർ പടിഞ്ഞാറ് മാറി, സുന്ദരമാ‌യ റോഡരികിലായി സ്ഥി‌തി ചെയ്യുന്ന ഒരു ബുദ്ധ വിഹാരമുണ്ട്. ലഡാക്കിലെ പ്രാചീന ബുദ്ധ വിഹാര‌ങ്ങളിൽ ഇപ്പോഴും അവശേഷിക്കുന്ന അപൂർ‌വം ബുദ്ധ വിഹാരങ്ങളിൽ ഒന്നായ ഈ ബു‌ദ്ധവിഹാരം യങ്-ഡ്രങ്, സ്വാസ്തിക എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്.

പതിനൊന്നാം നൂറ്റാണ്ടിൽ കല്ലും മണലും ഉപയോഗിച്ച് നിർമ്മി‌ക്കപ്പെട്ട ഈ ബുദ്ധ വിഹാരത്തിന് നിരവധി ചരിത്ര കഥകൾ പറയാനുണ്ട്. ഇവിടെ നിന്നാണ് ഷാം ട്രെക്ക് ആരംഭിക്കുന്നത്.

ട്രെക്കിംഗ് അനായാസം

ലഡാക്കിൽ ഏറ്റവും എ‌ളുപ്പത്തിൽ ചെയ്യാവുന്ന ട്രെക്കുകളിൽ ഒന്നാണ് ഷാം ട്രെക്ക്. ഇൻഡസ് നദിക്ക് വടക്കായിട്ടുള്ള ഷാം മേഖലയിലെ ഗ്രാമ‌ങ്ങളിലൂടെയാണ് ഈ ട്രെക്ക്. ലേയ്ക്ക് പടിഞ്ഞാറായിട്ടാണ് ഈ സ്ഥലം.
Photo Courtesy: Elroy Serrao

 

ലികിർ

ലേയിൽ നിന്ന് ഒന്നരമണിക്കൂർ യാത്ര ചെയ്താൽ എത്തിച്ചേരുന്ന ലികിറിൽ നിന്നാണ് ഈ ട്രെക്ക് ആരംഭിക്കുന്നത്. ‌തുടക്കക്കാർക്ക് ട്രെക്ക് ചെയ്യാൻ പറ്റിയ ട്രെ‌യിൽ ആണ് ഇത്. അതിന് നിരവധി കാരണങ്ങളുണ്ട്.
Photo Courtesy: Elroy Serrao

താഴ്ന്ന സ്ഥലം

മറ്റു ട്രെക്കിംഗ് സ്ഥലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ താഴ്ന്ന പ്രദേ‌ശമാണ് ഷാം മേഖല. സമുദ്ര നിരപ്പിൽ നിന്ന് 4000 മീറ്റർ ഉയര‌‌ത്തിലായാണ് ഇതിന്റെ കിട‌പ്പ്.
Photo Courtesy: Steve Hicks

 

താമസ സൗകര്യം

ട്രെക്കിംഗിനിടെ സഞ്ചാരികൾക്ക് താമസിക്കാൻ, ഗ്രാമ‌ങ്ങളിൽ നിരവധി ഹോംസ്റ്റേകളുണ്ട്. ചുരങ്ങളുടെ ദൈർഘ്യവും അത്ര അധികമായില്ല എന്നതും ഇവിടുത്തെ ട്രെക്കിംഗ് എളുപ്പമാക്കുന്നുണ്ട്.
Photo Courtesy: Philip Larson

 

ഗൈഡിന്റെ സഹായം വേണ്ട

ഗൈഡുകളുടേയും പോർട്ടർമാരുടേയും സഹായമില്ലാതെ ട്രെക്ക് ചെയ്യാൻ കഴിയുന്ന ലഡാക്കിലെ അപൂർവം ട്രെക്കിംഗ് ‌പാതകളിൽ ഒന്നാണ് ഇത്.
Photo Courtesy: Philip Larson

ബേബി ട്രെക്ക്

ബേബി ട്രെക്ക് എന്ന ഒരു വി‌ളിപ്പേര് ഈ ട്രെക്കിനുണ്ടെങ്കിലും, വളരെ എളുപ്പമുള്ള ട്രെക്കിംഗ് ആണ് ഇതെ‌ന്ന് ആരും കരുതരുത്. ട്രെക്കിംഗിടെ കുന്നുകളൊക്കെ കയറേണ്ടി വരും.
Photo Courtesy: Karthik Kannan

റൂട്ട്

ലികിർ - യങ്‌താങ് - ഹെമിസ് ഷുക്‌പചെൻ - അങ് - ടെമിസ്ഗം - നുർള
Photo Courtesy: Amit kapil

ആകർഷണങ്ങൾ

പരുക്കനും മാറിക്കൊണ്ടിരിക്കുന്നതുമായ ഭൂപ്രകൃതി. ഒരു സ്ഥ‌ലത്ത് നിന്ന് മറ്റൊരു സ്ഥ‌ലത്ത് എത്തി‌ച്ചേരുമ്പോൾ വ്യത്യസ്തമായ ഭൂ‌പ്രകൃതിയാണ് ‌സഞ്ചരികളെ സ്വാഗതം ചെയ്യുന്നത്. ലികിർ റിഡ്സോങ് എന്നിവിടങ്ങളിലെ ബുദ്ധ വിഹാരങ്ങളും സുന്ദരമായ ഗ്രാമങ്ങളും സഞ്ചാരികളെ ഈ ട്രെക്കിൽ ആകർഷിപ്പിക്കും.
Photo Courtesy: Ranzen

പോകാൻ പറ്റിയ സമയം

മെയ് അവസാനം മുതൽ സെപ്തംബർ വരേയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.
Photo Courtesy: Aviad2001

English summary

Sham Trek: For Beginners

Sham Trek is the easiest trek in Ladakh and a great starting point. It will take you through villages in Ladakh's arid Sham region, situated just north of the Indus River to the west of Leh.
Please Wait while comments are loading...