Search
  • Follow NativePlanet
Share
» »ജോലി കിട്ടാന്‍ പോകാം ഈ ക്ഷേത്രങ്ങളില്‍

ജോലി കിട്ടാന്‍ പോകാം ഈ ക്ഷേത്രങ്ങളില്‍

ഇന്ത്യയിലെ പ്രശസ്തമായ ശനി ക്ഷേത്രങ്ങളെ അറിയാം...

By Elizabath

ഹിന്ദു വിശ്വാസമനുസരിച്ച് നവഗ്രഹങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ള ഗ്രഹമാണ് ശനീശ്വരന്‍. ശനിദശ എന്നത് ഏറ്റവും കഠിനമായാണ് വിശ്വാസികള്‍ കണക്കാക്കുന്നത്. അതിനാല്‍ ശനിയില്‍ നിന്നും രക്ഷപ്പെടാനും ജോലി ലഭിക്കാനുമായി ആളുകള്‍ ശനിക്ഷേത്രങ്ങളില്‍ പോകുന്നത് സാധാരണമാണ്. എന്നാല്‍ മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് ശനി ക്ഷേത്രങ്ങള്‍ എണ്ണത്തില്‍ വളരെ കുറവാണ്. ഇന്ത്യയിലെ പ്രശസ്തമായ ശനി ക്ഷേത്രങ്ങളെ അറിയാം...

ശനി ശിംഗനാപൂര്‍

ശനി ശിംഗനാപൂര്‍

ശനീശ്വരക്ഷേത്രത്താല്‍ പ്രശസ്തമായ മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട ക്ഷേത്രമാണ് ശനി ശിംഗനാപൂര്‍ ക്ഷേത്ര. മഹാരാഷ്ട്രയിലെ അഹമ്മദ്
നഗര്‍ ജില്ലയിലെ നെവാസെ താലൂക്കിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭിത്തികളോ മേല്‍ക്കൂരയോ ഇല്ലാത്ത ഈ ക്ഷേത്രം സന്ദര്‍ശിക്കാനായി ആയിരക്കണക്കിന് ആളുകള്‍ ഇവിടെ എത്താറുണ്ട്.

യേര്‍ധനൂര്‍ ശനിക്ഷേത്രം

യേര്‍ധനൂര്‍ ശനിക്ഷേത്രം

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ശനിപ്രതിമ സ്ഥിതി ചെയ്യുന്ന യേര്‍ധനൂര്‍ ശനിക്ഷേത്രം
തെലങ്കാനയിലെ ശങ്കറെഡ്ഡി ഗ്രാമത്തിലാണുള്ളത്. 20 അടിയോളം നീളമുള്ള ആ വിഗ്രഹം ഇവിടുത്തെ ശനിക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണമാണ്.

തിരുനല്ലൂര്‍ ശനിവരന്‍ ക്ഷേത്രം, പോണ്ടിച്ചേരി

തിരുനല്ലൂര്‍ ശനിവരന്‍ ക്ഷേത്രം, പോണ്ടിച്ചേരി

ഇന്ത്യയിലെ നവഗ്രഹ ക്ഷേത്രങ്ങളില്‍ ശനീശ്വരന് സമര്‍പ്പിച്ചിരിക്കുന്ന തിരുനല്ലൂര്‍ ശനിവരന്‍ ക്ഷേത്രം തമിഴ്‌നാട്ടിലെ പോണ്ടിച്ചേരിയിലാണ് സ്ഥിതി ചെയ്യുന്നത്.
ശിവക്ഷേത്രമായ ഇവിടെ ശനിയെ ശ്രീകോവിലിലേക്ക് കയറും മുന്‍പാണ് ആരാധിക്കുന്നത്. ശനിയെ കാവല്‍ക്കാരനായി കാണുന്ന പാരമ്പര്യവും ഈ ക്ഷേത്രത്തിനുണ്ട്.

PC: Vasu

മണ്ടപ്പള്ളി മണ്ഡേശ്വര സ്വാമി ക്ഷേത്രം, ആന്ധ്ര

മണ്ടപ്പള്ളി മണ്ഡേശ്വര സ്വാമി ക്ഷേത്രം, ആന്ധ്ര

മണ്ടപ്പള്ളി മണ്ഡേശ്വര സ്വാമി ക്ഷേത്രം ആന്ധ്രയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ്. വര്‍ഷാവര്‍ഷം ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്താറുള്ളത്.

ശനി ക്ഷേത്രം, തിത്വാല

ശനി ക്ഷേത്രം, തിത്വാല

മഹാരാഷ്ട്രയിലെ താനെയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തിത്വാല ശനി ക്ഷേത്രം സ്വകാര്യ വ്യക്തിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

 കുച്ചനൂര്‍

കുച്ചനൂര്‍

മധുരയില്‍ നിന്നും കുമളിയിലേക്കുള്ള വഴിയില്‍ സ്ഥിതി ചെയ്യുന്ന കുച്ചവൂര്‍ ക്ഷേത്രം തമിഴ്‌നാട്ടിലെ മറ്റൊരു പ്രധാനപ്പെട്ട ശനിക്ഷേത്രമാണ്.

പൊളിച്ചലൂര്‍ ക്ഷേത്രം

പൊളിച്ചലൂര്‍ ക്ഷേത്രം

ചെന്നൈ പല്ലാവരത്തിനു സമീപമുള്ള പൊളിച്ചലൂര്‍ ക്ഷേത്രം പ്രധാനപ്പെട്ട ശനിക്ഷേത്രങ്ങളില്‍ ഒന്നാണ്.

തിരുച്ചെണ്ടൂര്‍ ക്ഷേത്രം

തിരുച്ചെണ്ടൂര്‍ ക്ഷേത്രം

തമിഴ്‌നാട്ടിലെ മറ്റൊരു പ്രധാനപ്പെട്ട ശനിക്ഷേത്രമാണ് തിരുച്ചെണ്ടൂര്‍ ക്ഷേത്രം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X