Search
  • Follow NativePlanet
Share
» »ടാഗോറി‌ന്റെ ശാ‌‌‌ന്തിനികേത‌നേക്കുറിച്ച് അറിഞ്ഞിരിക്കാം

ടാഗോറി‌ന്റെ ശാ‌‌‌ന്തിനികേത‌നേക്കുറിച്ച് അറിഞ്ഞിരിക്കാം

By Maneesh

രബീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച ശാന്തി നികേതനേക്കുറിച്ച് നിങ്ങള്‍ കേ‌ട്ടിരിക്കുമല്ലോ. പശ്ചിമ ബംഗാളി‌ലെ കൊല്‍ക്കൊത്ത നഗരത്തില്‍ നിന്ന് 180 കിലോമീറ്റര്‍ വടക്കായാണ് ശാന്തി നികേതനന്‍ സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറന്‍ ശാസ്ത്രവിജ്ഞാനവും കിഴക്കിന്‍റെ സംസ്കാരവും പാരമ്പര്യവും സമന്യയിപ്പിക്കുന്ന സര്‍വകലാശാലയാണ് ശാന്തിനികേതന്‍.

രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ശാന്തിനികേതന്‍ കലാ, നൃത്ത, സംസ്കാര രംഗങ്ങളില്‍ മികച്ച അവബോധം സൃഷ്ടിക്കുന്ന സാംസ്കാരിക മുനമ്പായി നിലകൊള്ളുന്നു. ശാന്തി നികേതനേക്കുറിച്ച് സ്ലൈഡുകളില്‍ വായിക്കാം

ശാന്തിനികേതന് സമീപത്തെ സ്ഥലങ്ങള്‍ പരിചയപ്പെടാം

ഹോട്ടലുകള്‍ ബുക്ക് ‌ചെയ്യാം

സമാധാനത്തിന്‍റെ വീട്

സമാധാനത്തിന്‍റെ വീട്

സമാധാനത്തിന്‍റെ വീട് എന്നാണ് ശാന്തിനികേതന്‍ എന്ന വാക്കിനര്‍ഥം. ഹരിതാഭമായ പ്രകൃതി സൗന്ദര്യത്തിന് നടുവിലാണ് ഇത് പണിതീര്‍ത്തിരിക്കുന്നത്.

Photo Courtesy: Unknown

ആഘോഷങ്ങ‌ള്‍

ആഘോഷങ്ങ‌ള്‍

ഏപ്രില്‍ മധ്യത്തില്‍ ആഘോഷിക്കുന്ന ടാഗോര്‍ ജന്മദിനാഘോഷം, ആഗസ്റ്റ 22, 23 തീയതികളില്‍ നടക്കുന്ന വാഴ നടീല്‍ ആഘോഷമായ ബ്രിക്ഷാരൂപന്‍, ആഗസ്റ്റ് സെപ്തംബര്‍ മാസങ്ങളില്‍ നടക്കുന്ന മഴ ഉത്സവമായ വര്‍ഷമംഗല്‍ എന്നിവയാണ് ഇവിടെ നടക്കുന്ന പ്രധാന ആഘോഷങ്ങള്‍.

Photo Courtesy: GFDL

പൗഷ് ഉത്സവം

പൗഷ് ഉത്സവം

ശാന്തിനികേതനില്‍ ബ്രഹ്മ മന്ദിര്‍ സ്ഥാപിച്ചതിന്‍റെ ഓര്‍മ്മക്കായി നടത്തുന്ന പൗഷ് ഉത്സവം ഡിസംബര്‍ മുതല്‍ ജനുവരി വരെയാണ് നടക്കുന്നത്. നാടോടിനൃത്തം, സംഗീതം, കല, സാംസ്കാരികോത്സവം കായികമത്സരങ്ങള്‍ എന്നിവ മുഴുവന്‍ സജ്ജീകരണങ്ങളോടെയും ഇക്കാലയളവില്‍ നടത്തുന്നു.
Photo Courtesy: Sub4u.roy

മാഘോത്സവം

മാഘോത്സവം

ചരിത്രസംഭവങ്ങളുടെ സ്മരണക്ക് നടത്തുന്ന മാഘോത്സവം, ജോയ്ദേവ് മേള, വസന്തോത്സവം എന്നിവയാണ് ഇവിടെ നടക്കുന്ന മറ്റു ആഘോഷങ്ങള്‍.
Photo Courtesy: Gangulybiswarup

ഭക്ഷണം

ഭക്ഷണം

ബംഗാളി ഭക്ഷണത്തിന് പ്രത്യേകിച്ച് മീന്‍ കറിക്ക് പ്രസിദ്ധമാണ് ശാന്തിനികേതന്‍. വിശ്വഭാരതി കാമ്പസ് വലുതും മനോഹരവുമാണ്. ടാഗോറിന്‍റെ പിതാവായിരുന്ന മഹാരാഷി ദേവേന്ദ്രനാഥ് പ്രാര്‍ഥന നടത്തിയിരുന്ന സ്ഥലമാണ് സഭാകേന്ദ്രം.
Photo Courtesy: Kaustav Das Modak from Kolkata, India

ചരിത്രം

ചരിത്രം

1863ല്‍ റായ്പ്പൂര്‍ രാജാവ് രവിന്ദ്രനാഥ ടാഗോറിന്റെ പിതാവായ ദേവേന്ദ്രനാഥ ടാഗൂറിന് സമ്മാനിച്ച സുന്ദരമായ 30 ഏക്കര്‍ സ്ഥലത്താണ് ശാന്തി നികേതന്‍ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Jayantanth

തുടക്കം

തുടക്കം

1901ല്‍ കേവലം അഞ്ചു കുട്ടികളുമായാണ്‌ ശാന്തിനികേതന്‍ എന്ന സ്ക്കൂള്‍ ടാഗോര്‍ ആരംഭിച്ചത്‌. ശാന്തിനികേതനിലെ കുട്ടികള്‍ അദ്ദേഹത്തെ ഗുരുദേവ്‌ എന്ന്‌ വിളിച്ചു. കുട്ടികള്‍ അധ്യാപകരെ ദാദാ എന്നും ദീദി എന്നി (ബംഗാളിയില്‍ സഹോദരി, സഹോദരി)ങ്ങനെയുമാണ്‌ അഭിസംബോധന ചെയ്തത്‌.

Photo Courtesy: Pauldeba

മരച്ചുവട്ടില്‍

മരച്ചുവട്ടില്‍

ഈ വിദ്യാലയത്തില്‍ പതിനായിരത്തിലധികം കുട്ടികള്‍ ഇന്ന്‌ പഠിക്കുന്നുണ്ട്‌. മാവുകളുടെ തണലില്‍ പ്രത്യേകം തയ്യാറാക്കിയ ഓപ്പണ്‍ ക്ലാസ്‌ റൂമുകളില്‍ ആണ് പഠനം. മഴക്കാലത്ത് ക്ലാസ് മുറിയിലേക്ക് കുട്ടികളെ കൊണ്ടുപോക്കും.
Photo Courtesy: Biswarup Ganguly

വാഹനങ്ങള്‍ പാടില്ലാ

വാഹനങ്ങള്‍ പാടില്ലാ

ക്യാമ്പസില്‍ വാഹനങ്ങള്‍ കൊണ്ടുവരാറില്ല. കുട്ടികള്‍ക്ക്‌ അനുവദിക്കപ്പെട്ടത്‌ സൈക്കിള്‍ മാത്രമാണ്. ടാഗോര്‍ ഉപയോഗിച്ച വാഹനം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്‌.
Photo Courtesy: Biswarup Ganguly

മ്യൂസിയം

മ്യൂസിയം

സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്ന ഒന്ന് രവീന്ദ്ര മ്യൂസിയമാണ്‌. 1942ല്‍ കവിയുടെ മൂത്തമകന്‍ രതീന്ദ്രനാഥ ടാഗോറാണിത്‌ സ്ഥാപിച്ചത്‌. ടാഗോര്‍ ഉപയോഗിച്ച ഭൗതിക വസ്തുകള്‍ പെയ്ന്റിംഗ്‌, കത്തുകള്‍, ശില്‍പങ്ങള്‍, വിദേശങ്ങളില്‍ നിന്ന്‌ അദ്ദേഹത്തിന്‌ ലഭിച്ച സമ്മാനങ്ങള്‍ തുടങ്ങിയവ ഈ ശേഖരത്തിലുണ്ട്‌.
Photo Courtesy: Biswarup Ganguly

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍

ശാന്തിനികേതന് സമീപം സന്ദര്‍ശിക്കേണ്ട സ്ഥലമാണ് കങ്കാളിതാല എന്ന സതീപീഠം. ഇതിന് സമീപത്തായി ബുധനാഴ്ചകളില്‍ അടച്ചിടുന്ന മാന്‍ ഉദ്യാനവുമുണ്ട്.
Photo Courtesy: Rahulghose

ജോയ്ദേവ് കെന്ദുലി

ജോയ്ദേവ് കെന്ദുലി

ഗീതാ ഗോവിന്ദത്തിന്‍റെ കര്‍ത്താവിന്‍റെ ജന്മസ്ഥലമാണ് ജോയ്ദേവ് കെന്ദുലി. ബസൂലി ദേവിയുടെ പേരിലുള്ള ക്ഷേത്രമായ നാനൂറാണ് മറ്റൊരു ആകര്‍ഷണം.
Photo Courtesy: MGA73bot2

ബക്രേശ്വര്‍

ബക്രേശ്വര്‍

ചുടുവെള്ള ഉറവകള്‍ കാണാവുന്ന ബക്രേശ്വറാണ് മറ്റൊരു ആകര്‍ഷണം. താരാപീഠ്, ലാവ്പൂര്‍ ഫുല്ലാറ, സെയ്ന്ത നന്ദേശ്വരി, നല്‍ഹട്ടി, മസ്സഞ്ജോര്‍ എന്നിവയും ഇതിന് സമീപത്തെ സന്ദര്‍ശനത്തിനുതകുന്ന സ്ഥലങ്ങളാണ്.
Photo Courtesy: rajeevakumara

എങ്ങനെയെത്താം

എങ്ങനെയെത്താം

റോഡ് റെയില്‍ മാര്‍ഗങ്ങളിലൂടെയെല്ലാം ശാന്തിനികേതനിലെത്താന്‍ വഴികളുണ്ട്. അടുത്ത വിമാനത്താവളം കൊല്‍ക്കത്തയിലാണ്.

Photo Courtesy: Biswarup Ganguly

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X