Search
  • Follow NativePlanet
Share
» »ശരാവതി; നദി, ‌താഴ്വര, വെള്ളച്ചാട്ടം!

ശരാവതി; നദി, ‌താഴ്വര, വെള്ളച്ചാട്ടം!

കർണ്ണാടകയിലെ ഷിമോഗ ജില്ലയിലാണ് ‌ശരവാതി വന്യജീ‌വി സങ്കേ‌തം സ്ഥിതി ചെയ്യുന്നത്

By Maneesh

കർണ്ണാടകയിലെ ഷിമോഗ ജില്ലയിലാണ് ‌ശരവാതി വന്യജീ‌വി സങ്കേ‌തം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് 350 കിലോമീറ്റർ ആകലെയായാണ് ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. 431 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ശരാവതി വന്യ‌ജീവി സങ്കേതത്തിന്റെ 57.53 ചതുരശ്ര കിലോ മീറ്റർ ടൂറിസം സോൺ ആണ്.

ബാംഗ്ലൂരില്‍ നിന്ന് വീക്കെന്‍ഡ് യാത്രയ്ക്ക് ഹൊന്നേമര്‍ഡു</a><br><a href=ഷിമോഗയിലേക്ക് യാത്ര പോകാം, പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പ‌രിചയപ്പെടാം" title="ബാംഗ്ലൂരില്‍ നിന്ന് വീക്കെന്‍ഡ് യാത്രയ്ക്ക് ഹൊന്നേമര്‍ഡു
ഷിമോഗയിലേക്ക് യാത്ര പോകാം, പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പ‌രിചയപ്പെടാം" />ബാംഗ്ലൂരില്‍ നിന്ന് വീക്കെന്‍ഡ് യാത്രയ്ക്ക് ഹൊന്നേമര്‍ഡു
ഷിമോഗയിലേക്ക് യാത്ര പോകാം, പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പ‌രിചയപ്പെടാം

വർഷത്തിൽ ഏത് കാലത്തും സഞ്ചാരികൾക്ക് ഇവിടെ സന്ദർശിക്കാൻ അവസരമുണ്ട്. എങ്കിലും നവംബറിനും മെയ് മാസ‌ത്തിനും ഇടയിലുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം

വന്യജീവിസങ്കേതം

വന്യജീവിസങ്കേതം

1974 ലാണ് ഷിമോഗയിലെ ശരാവതി വാലി വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്. 431 ചതുരശ്ര കിലോമീറ്ററാണ് ശരാവതി വാലി വന്യജീവി സങ്കേതത്തിന്റെ വിസ്തീര്‍ണം. വിനോദസഞ്ചാരികള്‍ക്ക് ചുറ്റിനടന്നുകാണാനായി ഒരുപാട് സൗകര്യങ്ങളും സ്ഥലങ്ങളുമുണ്ട് ഇവിടെ.

Photo Courtesy: Prakashmatada

മൃഗങ്ങൾ

മൃഗങ്ങൾ

കറുത്ത പുള്ളിപ്പുലി, വിവിധ തരം മാനുകള്‍, കാട്ടുപന്നി, കടുവ, ഈനാംപേച്ചി, കുറുനരി, കരടി, അണ്ണാന്‍ എന്നിങ്ങനെ വ്യത്യസ്തമായ നിരവധി മൃഗങ്ങളെ ഇവിടെ കാണാന്‍ സാധിക്കും. മൂര്‍ഖനും മലമ്പാമ്പും ചേര മുതലായ പാമ്പുകളുടെയും ആവാസകേന്ദ്രമാണ് ഷിമോഗയിലെ ശരാവതി വാലി വന്യജീവി സങ്കേതം.
Photo Courtesy: UtherSRG

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ശരാവതി വാലി വന്യജീവി സങ്കേതത്തിന് അടുത്തുള്ള പട്ടണം സാഗരയാണ്. ഷിമോഗയില്‍ നിന്നും റോഡ് മാര്‍ഗം ഇവിടെയെത്താനെളുപ്പമാണ്. സാഗരയില്‍നിന്നും ഏഴ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശരാവതി വാലി വന്യജീവി സങ്കേതത്തിലെത്താം. ഷിമോഗയിലേക്ക് ബാംഗ്ലൂരില്‍നിന്നും ട്രെയിന്‍ സര്‍വ്വീസുണ്ട്.
Photo Courtesy: Vmjmalali

മംഗലാ‌പു‌രത്ത് നിന്ന്

മംഗലാ‌പു‌രത്ത് നിന്ന്

മംഗലാപുരത്ത് നിന്നും ഭട്കല്‍ വഴി തലുഗുപ്പയില്‍ വന്നും ശരാവതി വാലി വന്യജീവി സങ്കേതത്തിലെത്താന്‍ സാധിക്കും. ശരാവതി വാലി വന്യജീവി സങ്കേതത്തിലേക്ക് വരുന്ന സഞ്ചാരികള്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന റൂട്ട് ഇതാണ്
Photo Courtesy: Vmjmalali

ശരാവ‌തി നദി

ശരാവ‌തി നദി

പൂർണ്ണമായും കർണ്ണാടകയിലൂടെ ഒഴുകുന്ന നദിയാണ് ശ‌രാവതി നദി. ശരാവതി നദിയുടെ ഒഴുകുന്ന പശ്ചിമഘട്ടത്തിന്റെ താഴ്വരയിലാണ് ശരാവതി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Ashwin Kumar from Bangalore, India

ജോഗ് ഫാൾസ്

ജോഗ് ഫാൾസ്

പ്രശസ്തമായ ജോഗ്ഫാൾസ് വെള്ള‌ച്ചാട്ടം ശരാവതി നദിയിലാണ് രൂപപ്പെട്ടിരിക്കുന്നത്. ഷിമോഗ ജില്ലയിലെ സാഗരയിൽ നിന്ന് 24 കിലോമീറ്റർ അകലെയായാണ് ജോഗ് ഫാൾസ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Lsarun1312

അമ്പുതീർത്ഥ

അമ്പുതീർത്ഥ

ഷിമോഗയിലെ തീർത്ഥഹള്ളി താലുക്കിലെ അമ്പുതീർത്ഥയിൽ ആണ് ‌ശരാവതി നദി ഉത്ഭവിക്കുന്നത്. രാമയണവുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യം അമ്പുതീർത്ഥയ്ക്ക് പറയാനുണ്ട്. സീതയെ വരിക്കാനായി ശ്രീരാമൻ വില്ലൊടിച്ചത് ഇവിടെ വെച്ചാണെന്നാണ് ഐതിഹ്യം പറയുന്നത്.
Photo Courtesy: Ashwin Kumar from Bangalore, India

ഒഴുകി ഒഴുകി

ഒഴുകി ഒഴുകി

128 കിലോമീറ്റർ ഒഴുകി ഉത്തരകന്നഡ ജില്ലയിലെ ഹൊന്നാവരിൽ വെച്ചാ‌ണ് ശരാവതി നദി അറബിക്കടലിൽ ചേരുന്നത്. ഷിമോഗ, ഉത്തര കന്നഡ എന്നീ ജില്ലകളിലൂടെയാണ് ശരാവതി ഒഴുകുന്നത്.
Photo Courtesy: Ashwin Kumar from Bangalore, India

ലിംഗനമക്കി ഡാം

ലിംഗനമക്കി ഡാം

ശരാവതി നദിക്ക് കുറുകെ നിർമ്മിച്ച ഡാമാണ് ലിംഗനമക്കി ഡാം. സാഗര താലുക്കിൽ ജോഗ്ഫാൾസിൽ നിന്ന് 6 കിലോമീറ്റർ അകലെയായാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യു‌ന്നത്. രജനികാന്ത് നായകനാകുന്ന ലിംഗ ഷൂട്ട് ചെയ്തത് ഇവിടെ വച്ചാണ്.
Photo Courtesy: USAID, Historical Archive

ഹൊന്നെമരഡു

ഹൊന്നെമരഡു

ലിംഗനമക്കി അണക്കെട്ടിന്റെ റിസർവേയറിൽ രൂപപ്പെട്ട ചെറിയ ഒരു ദ്വീ‌പാണ ഹൊന്നേമരഡു. ഷിമോഗ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം വാട്ടർ സ്പോർട്സിന് പേരുകേട്ട സ്ഥലമാണ്.
Photo Courtesy: Srinath.holla

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X